image1 image2 image3 image3

HELLO I'M AN ENGINEER|WELCOME TO MY DIARY|I LOVE TO WRITE HERE|ഇത്‌ കഥയല്ല !!|എന്‍റെ ജീവിതമാണ്|ഞാൻ വലിച്ച് തീര്‍ത്ത എന്‍റെ ശ്വാസമാണ് .

ഇടനിലക്കാരൻ

ഒരു കാര്യം അറിഞ്ഞോ...  ഈ പോസ്റ്റ്‌ ഈ പേജിലെ നൂറാമത്തെ പോസ്റ്റ് ആണ്, എല്ലാ പിന്തുണയും സ്നേഹവും തന്ന എല്ലാ മാന്യ വായനക്കാര്‍ക്കും ഞാന്‍ ഇവിടെ നന്ദി രേഖപടുത്തുന്നു..  ഇനി എന്‍റെ കഥയിലോട്ടു പോകാം,

അറിഞോ  അറിയാതയോ .. രണ്ടാഴ്ചത്തെ ലക്ചാറിങ്ങ് പരിപാടി കയ്യില്‍ കിട്ടിയങ്കിലും.. അതിനു വേണ്ടിയുള്ള തയ്യാറടുപ്പുകള്‍ തുടങ്ങിയിരുന്നില്ല..  ഒരു നിമിഷം പോലും ആലോചിക്കാതെ , അങ്ങിനെ അല്ല ഒരു നിമിഷം പ്ലും ആലോചിക്കാന്‍ സമയം തരാതെ എച്ച് ഓ ഡി എന്‍റെ തലയിലോട്ട് വച്ച് തരികയായിരുന്നു.
എച് ഓ ഡി അല്ലെ തരുന്നത് നമ്മക്ക് വേണ്ടാന്നു പറയാന്‍ പറ്റുമോ..   പിന്നെ എടുക്കാന്‍ പോവുന്ന സബ്ജകറ്റ്..  ഒരു കാലത്തും കംബ്യൂട്ടര്‍ എങ്ങിനീയര്‍മാര്‍ക്ക് മനസ്സിലാകാത്ത ഒരു സബ്ജക്റ്റ് ആണ് അത്.. പേര് " തിയ്യറി ഓഫ് കംബ്യൂട്ടെഷന്‍". "ഒരു കംബ്യൂട്ടര്‍ എങ്ങിനെ പ്രവര്‍ത്തിക്കുന്ന എന്നറിയാനുള്ള കണക്ക് വണക്കുകള്‍ " ഇങ്ങനെ വേണമങ്കില്‍ ആ സബ്ജക്ടിനെ മലയാളത്തില്‍ പറയാം..
സത്യം പറയാലോ കുരുത്തം കെട്ട ഒരു വിഷയം ആണ് അത്..  എനിക്കെ പണ്ടേ ഇതിനൊരു സപ്ലി കിട്ടിയതാണ്, അതിനെ കുറിച്ച് പഴയ ഒരു പോസ്റ്റില്‍ വ്യക്തമായി തെന്നെ കൊടുത്തിട്ടുണ്ട്. സപ്ലി കിട്ടിയത് കൊണ്ട് തന്നെ എനികീ സബ്ജക്റ്റ് കുറച്ചൊക്കെ അറിയാം..  ഞാന്‍ ഈ ദൈര്യത്തില്‍ എച് ഓ ഡി യോട് തലയാട്ടുകയും ചെയ്തു..
പിന്നെ കൂടെ ഉണ്ടായിരുന്ന അഭിജിത്തും കാര്‍ത്തികും ഇത് കേട്ട ഉടനെ വളരെ എക്സൈറ്റ് ആണ്..  എന്‍റെ പുസ്തകങ്ങളും മറ്റും എല്ലാം ഓഫീസില്‍ തന്നെ വച്ചു കയ്യിലുണ്ടായിരുന്ന സിലബസ്സ് പേപ്പറും, എച് ഓ ഡി തന്ന ഒരു വിഷയത്തിന്‍റെ ഒരു ടെസ്റ്റ്‌ പുസ്തകവും കയ്യിലെടുത്തു.. 
പിന്നെ  സ്റ്റാഫ് റൂമിലെ കബോര്‍ഡില്‍ ഉണ്ടായിരുന്ന ഒരു കറുത്ത വൈറ്റ് ബോഡ് മാര്‍ക്കറും കയ്യില്‍ പിടിച്ച്, ഒരു ലക്ച്ചരെ പോലെ തല ഉയര്‍ത്തി പിടിച്ച് നടന്നു.. 
അഭിജിത്തും പിന്നെ കാര്‍ത്തികും ആദ്യമേ ക്ലാസിലോട്ട് പോയിരുന്നു...  ഞാന്‍ ക്ലാസ് എടുക്കാന്‍ വരുന്നുള്ള വിവരം അവര്‍ ആദ്യം തെന്നെ ക്ലാസ്സില്‍ അറിയിച്ചു കാണും എന്ന് വിചാരിക്കുന്നു..
ഞാന്‍ അങ്ങിനെ നടന്നു നീങ്ങി.. പ്രൌഡിക്ക് ഒട്ടും കുറവ് വരുത്ത്തിയില്ല ...  പിന്നെ കുറെ ഗൌരവം മുഖത്ത് വരുത്താന്‍ ശ്രമിച്ചു...  
സമയം കളഞ്ഞില്ല...  അല്പം ഭയവും ,പിന്നെ കുറച്ചു സന്തോഷവും, പിന്നെ കുറച്ചു മടിയും എല്ലാകൂടി ഒരുമിച്ചു ഉണ്ടാകുന്ന ഒരു ഫീല്‍ മനസ്സില്‍ ഉണ്ടായിരുന്നു..   രണ്ടാം വര്‍ഷക്കാരുടെ..  ഡോറിനു അരികില്‍ എത്തിയപ്പഴാ ഒരു വിളി..
"റയാന്‍ "
സുധാകര്‍ സാറായിരുന്നു അത്..
ഞാന്‍ :" സാര്‍, എന്താ സാര്‍"
സുധാകര്‍ സാര്‍: " കം ഹിയര്‍ "
ഞാന്‍ ക്രത്ത്രിമമായി ഉണ്ടാക്കിയ ഗൌരവവും പിന്നെ പ്രൌഡിയും ... കാറ്റൊഴിച്ചു വിടുന്ന ബലൂണ്‍ പോലെ പുറത്ത് വിട്ടു..  കയ്യിലുണ്ടായിരുന്ന പുസ്തകവും പിന്നെ സിലബസ്സ് പേപ്പറും കൈ പുറകിലോട്ട് മറച്ചു വെച്ച് ഒളിപ്പിച്ചു പിടിച്ചു , അദ്ദേഹത്തിന്‍റെ അടുത്തോട്ട് ചെന്നു.. 
സുധാകര്‍ സാര്‍: " എന്താ ജോലി ?, എന്താ ഇവിടെ, പ്രോജക്റ്റ് ലിറ്ററെച്ചര്‍ സര്‍വേ കഴിഞോ ?  "
ഞാന്‍: "സാര്‍, ഇനിയും തുടങ്ങിയിട്ടില്ല സാര്‍, എച്ച് ഓ ഡി മാഡം വര്‍ക്ക് തന്നിട്ടുണ്ട് സാര്‍, രണ്ടാം വര്‍ഷക്കാര്‍ക്ക് ലക്ച്ചരിംഗ് എടുക്കണം മാത്രേ.... " ഞാന്‍ അല്പം ചിരിച്ചു പറഞ്ഞു... 
സുധാകര്‍ സാര്‍: ( അങ്ങേര് എന്‍റെ മറുപടി കേട്ടതും മുഖം അആകെ ചുവന്നു തുടുത്തു..  കണ്ണുകള്‍ ചുവന്നു, ദേഷ്യത്താല്‍ മൂക്ക് ചുവന്നിരുന്നു) " ഐ നീഡ്‌ യുവര്‍ ലിറ്ററെച്ചര്‍ സര്‍വേ ബൈ ടുഡേ, ഗോ ടൂ ഇറ്റ്‌ ഫസ്റ്റ് "
എന്നിട്ട അദ്ദേഹം എച്ച ഓ ഡി റൂമിലോട്ട് നടന്നു പോയി.. 
എനിക്കെന്തോ ഇടി വെട്ടുപോലെ ആണ് ആ വാക്കുകള്‍ കൊണ്ടത്..  ഞാന്‍ ഇതുവരെ ഇങ്ങേര് ഇതുപോലെ ദേഷ്യപടുന്നത് കണ്ടിട്ടില്ല..
ഞാന്‍ അങ്ങേര് പോയ വഴിയെ തന്നെ നടന്നു..  നേരെ എച്ച് ഓ ഡി യുടെ റൂമിലോട്ട്.. 
ഞാന്‍ അവിടെ ചെല്ലുമ്പോള്‍ സുധാകര്‍ സാര്‍ വളരെ ഉച്ചത്തില്‍ എന്നെ കുറിച്ചും ഞാന്‍ എടുത്ത പ്രോജക്റ്റിനെ കുറിച്ചും എച്ച് ഓ ഡി യോട് സംസാരിക്കുകയായിരുന്നു..  സംസാരിക്കുകയായിരുന്നില്ല..  ശരിക്കും തര്‍ക്കുകയായിരുന്നു...
ഞാന്‍ ഒന്നും മിണ്ടാതെ എച്ച് ഓ ഡി യുടെ റൂമിന് മുന്നില്‍ തന്നെ നിന്നു.. 
എച്ച് ഓ ഡി എന്നെ കണ്ടതും..  " റയാന്‍ , വാട്ട് ഐ സെഡ്..  ഗോ വിത്ത്‌ യുവര്‍ സ്മിനാര്‍ , ഗോ ടൂ ദി ക്ലാസ് റൂം..  "  അലപം ചൂടോടെ ആയിരുന്നു ആ നിര്‍ദേശം..  .. ഇത് കേട്ടതും...  സുധാകര്‍ സാര്‍  " നോ , ടൂ യുവര്‍ പ്രോജക്റ്റ് വര്‍ക്ക് ... റണ്‍ "
രണ്ടു പേരും അടിയായി....  ഞാന്‍ ആരു പറയുന്നത് അനുസരിക്കണം എന്നറിയാതെ പകച്ചു നിന്നു.. വാക്കുകള്‍ കൊണ്ടുള്ള ഒരു മഹാഭാരത യുദ്ധം തന്നെ നടന്നു കൊണ്ടിരിന്നു...  ഭ്രമമാസ്ത്രങ്ങളെ പോലെ .. അവരുടെ ടെസിഗ്നെഷനും എടുത്തു പറയുന്നുണ്ടായിരിന്നു..
രണ്ടു പേരും വാക്കോട് വാകോടു യുദ്ധം ചെയ്തു കാട് കയറി തുടങ്ങി..  ആ സംയത്താണങ്കിലോ .. അവിടെ ഒരുത്തന്മാരും ഉണ്ടായിരുന്നില്ല..  എന്‍റെ മനസ്സില്‍ അവരെ രണ്ടു പേരയും പിടച്ചു മാറ്റണം എന്നൊക്കെ തോന്നിയിരുന്നു.. പക്ഷേ ... അവരുടെ പൊസിഷനും അവരുടെ പ്രായവും എന്നെ ഭയപെടുത്തി.... 
ഒടുക്കം.. ഏതോ സര്‍ക്കുലര്‍ കൊടുക്കാന്‍ വന്ന പ്രിന്‍സിപാളിന്‍റെ പി എ... ഇവര്‍ തര്‍ക്കുന്നത് കണ്ടു... 
സുധാകര്‍ സാറിനെ പിടിച്ചു വലിച്ച് എച് ഓ ഡി കാബിനില്‍ നിന്നും പുറത്ത് കൊണ്ട് വന്നു.. 
അങ്ങേരു എന്നെ കണ്ടതും , ഇങ്ങെനെ പറഞ്ഞു (തമിഴില്‍ ), " നിന്നെ കൊണ്ട് പറ്റുന്ന പണി ചെയ്യ്‌, ഓവര്‍ ഷൈന്‍ ചെയ്യാന്‍ നോക്കിയാല്‍ ഒടുക്കം, പാതാളം ആയിരിക്കും.. സൂക്ഷിച്ചോ ..  " എന്ന് പറഞ്ഞു.. വേകത്തില്‍ പുറത്തോട്ട് നടന്നു പോയി..
സംഭവം പി എ, അറിഞ്ഞതോടെ ... ഈ വാക്ക് തര്‍ക്ക കേസ് പ്രിന്‍സിപ്പാളിന്‍റെ ചെവിയില്‍ എത്തി...  അവിടെ ഒരു രണ്ടു മിനുട്ട് നിന്നില്ല... 
പ്രിന്‍സിപ്പാളിന്‍റെ പി എ എന്നെയും...  സുധാകര്‍ സാറിനെയും....  പിന്നെ എച്ച് ഓ ഡി മാടത്തെയും.. വിളിപ്പിച്ചു..
എനിക്കെ അകെ പേടി ആയി തുടങ്ങി..
പടച്ച തമ്പുരാനേ ....  എന്‍റെ കാരണത്തിനാലാണല്ലോ ഇതൊക്കെ സംഭവിച്ചത്.. 
മനസ്സില്‍ ഒരു പാട് കുറ്റബോധത്തോടെ...
പ്രിന്‍സിപ്പല്‍ റൂമിന്‍റെ വരാന്തായില്‍ കാത്ത് നിന്നു.
ഞാന്‍ സുധാകര്‍ സാറെയും...  ഞങ്ങളുടെ എച് ഓ ഡി മാടത്തെയും നോക്കി.
രണ്ടു പേരുടെ മുഖവും കടുന്നല്‍ കുത്തിയത് പോലെ വീര്‍ത്ത് ചുവന്നിരുന്നു..   
പി എ ഉള്ളിലോട്ട് പോയതും ....   ഡോര്‍ തുറന്നു..
എന്നോട് മാത്രം പ്രിന്‍സിപ്പല്‍ കാബിനില്ലോട്ട് വരാന്‍  പറഞ്ഞു.. 

ഞാന്‍ മനസ്സില്‍ രണ്ടു പേരയും പ്രാകി..  ഏതു നേരത്താണോ ദൈവമേ...  ഇവരുടെ ഇടയില്‍ എന്നെ  പെടുത്തിയത്... ഒരു ഇടനിലക്കാരനെ പോലെ....     

Share this:

CONVERSATION

0 comments:

Post a Comment