image1 image2 image3 image3

HELLO I'M AN ENGINEER|WELCOME TO MY DIARY|I LOVE TO WRITE HERE|ഇത്‌ കഥയല്ല !!|എന്‍റെ ജീവിതമാണ്|ഞാൻ വലിച്ച് തീര്‍ത്ത എന്‍റെ ശ്വാസമാണ് .

തലവര

കാര്‍ത്തിക്, അഭിജിത്തും ഇണ പിരിയാ പ്രാവുകളാണ്, ഇവരെ ഞാന്‍ ഇത് വരെ ഒറ്റക്കായി കണ്ടിട്ടില്ല..  എന്നും കാണുമ്പോഴും രണ് പേരും ഒരിമിച്ച്..  രണ്ടു പേരും രണ്ടു സ്ഥലത്ത് നിന്നാണ് വരുന്നത്, ഒരാള്‍ ഇങ്ങു കേരളത്തില്‍ തിരുവല്ലയില്‍ നിന്ന്
ഒരാള്‍ അങ്ങ് ചെന്നൈയില്‍ നിന്നും. പക്ഷെ ഇവര്‍ രണ്ടു പേരും എങ്ങിനെ ഇത്ര അടുത്ത കൂട്ട്കാരായി എന്നുള്ളത് പ്രയുന്നതിനെക്കാള്‍ നല്ലത് അത് ഒരു സിനിമ ആക്കുന്നതാണ്.  രണ്ടു പേരും എന്നെ നോക്കി വന്നു.
എന്നെ കണ്ടതും കാര്ത്തി. വണക്കം അണ്ണാ( അണ്ണാ എന്ന് വെച്ചാല്‍ ചേട്ടന്‍ എന്നാണര്‍ത്തം) എന്ന് പറഞ്ഞു എന്നെ അഭിസംബോദനം ചയ്തു. പിന്നെ എന്‍റെ വിശേഷങ്ങളെ പറ്റിയും ഞാന്‍ എന്താ പ്രോജക്റ്റ് ചയ്യാന്‍ കോളേജില്‍ നിന്നും പുറത്ത് പോവാത്തെ എന്നതിനെ പറ്റിയും ചോദിച്ചു.
ഞാന്‍ ഉണ്ടായ എല്ലാ കാര്യവും ഒറ്റ ശ്വാസത്തില്‍ പറഞ്ഞു കൊടുത്തു.
ആക്കര്യം പറയുന്നതിടക്കാണ്.. പുറകില്‍ നിന്നും ഞങ്ങളുടെ എച്ച് ഓ ഡി മാടം എന്നെ വിളിച്ചത്. അവരുടെ കയ്യില്‍ എന്‍റെ കയ്യിലുണ്ടായിരുന്ന ആ പുസ്തകങ്ങള്‍ കൊടുത്തിട്ട് ഞാന്‍ എച്ച് ഓ ടിയുടെ അടുത്ത് ചെന്ന് നിന്നു.
മാം എന്തിനാ വിളിച്ചത് എന്ന് ഞാന്‍ ചോദിച്ചു.. .
ആ ചോദ്യത്തിനു മറുപടി കിട്ടിയത് വേറെ ഒരു ചിദ്യമായിരുന്നു..
" റയാന്‍, നിനക്ക് രണ്ടാം വര്‍ഷ കാര്‍ക്ക് ഒരു രണ്ട് കമ്പൂട്ടര്‍ സയന്‍സ് തിയ്യറി ക്ലാസുകള്‍ എടുക്കാന്‍ കഴിയുമോ എന്നായിരുന്നു "
പ്രതീക്ഷക്കാതെ പെട്ടന്ന് ചോദിച്ച ആ ചോദ്യത്തിനു എന്ത് മറുപടി കൊടുക്കണം എന്നറിയാതെ മിഴിച്ചു നിന്നു....  എച്ച് ഓ ഡി പിന്നെയും അതെ ചോദ്യം തന്നെ ചോദിച്ചു..
ഞാന്‍ " മാം ഞാന്‍ ഒക്ക്കെ അവര്‍ക്ക് ക്ലാസുകള്‍ എടുത്താല്‍ ശരിയാകുമോ ? "
മാടം: " ആത്മവിശ്വാസം ഉണ്ടങ്കില്‍ രണ്ടാം വര്‍ഷക്കാര്‍ക്കാല്ല, ഞങ്ങള്‍ സ്ടാഫിനു വരേ നിന്നെ കൊണ്ട് ക്ലാസ് എടുക്കാന്‍ കഴിയും, "
രണ്ടാം വര്‍ഷക്കാര്‍ക്ക് കംബ്യൂട്ടര്‍ തിയാറി എടുക്കുന്ന ലക്ചറര്‍ എന്തോ കാരണത്താല്‍ ലീവില്‍ പോയതാണന്നു എച്ച് ഓ ഡി പറഞ്ഞതായി എനിക്ക് ഓര്‍മയുണ്ട്.. പിന്നെ കംബ്യൂട്ടര്‍ തിയ്യറി ആദ്യമേ പഠിച്ചത് കൊണ്ട് ഒരു വിധം എല്ലാ യൂണിറ്റുകളും എനിക്കറിയാമായിരുന്നു, പക്ഷെ ചില സെക്ഷനുകള്‍ ഒക്കെ മറന്നിരുന്നു.
അല്ലങ്കിലും എക്സാമിന് വേണ്ടിയല്ലെ നമ്മളൊക്കെ പഠിക്കുന്നത്, എക്സാം കഴിഞ്ഞാല്‍ പിന്നെ, ദിം തരികിട തോ ..  ആണല്ലോ..
ഞാന്‍ ആലോചിച്ചു നിക്കുന്നത് കണ്ടിട്ട്, എച്ച് ഓ ഡി പറഞ്ഞു...  യു കാന്‍, നിന്ന്നെ കൊണ്ട് കഴിയും. അടുത്ത നാലാമത്തെ പീരിയഡില്‍ ക്ലാസില്‍ കയറിക്കോ..
മൂപ്പത്തിയാരുടെ ആ പറച്ചില്‍ കേട്ട് ഞാന്‍ പകച്ചു നിന്നു ... ഇത് ഇപോ വെളുക്കാന്‍ തേച്ചത് പണ്ടാകുമോ എന്നും എനിക്ക് മനസ്സില്‍ തോന്നി..  കാര്‍ത്തികും അഭിജിത്തും എന്‍റെ പുസ്തകങ്ങള്‍ തൂകി പിടിച്ചു എന്നെ കാത്ത് നിന്നിരുന്നു..
അടുത്ത നാലാം പീരിയെടില്‍ അവന്മാരുടെ ക്ലാസിലോട്ടാണ് ചെല്ലേണ്ടത്...
എനിക്കൊരു പേപ്പറില്‍ രണ്ടു ദിവസം കൊണ്ട് കവര്‍ ചെയ്യാനുള്ള പോഷന്‍സ് പ്രിന്‍റ് ചെയ്ത് കയ്യില്‍ വെച്ച് തന്നു..  എനിക്കവിടെ നിന്ന് ഒരു അക്ഷരം മിണ്ടാനുള്ള ഗ്യാപ്പ് ഉണ്ടായിരുന്നില്ല.. ഉള്‍മനസ്സില്‍ വേണ്ടാന്നോക്കെ പറയുന്നുണ്ട്, പക്ഷെ ഉള്‍മനസ്സ് പറയുന്നത് അവിടെ തന്നെ തങ്ങി നിന്നു.
ഞാന്‍ ആ പേപ്പറും വാങ്ങി. കാര്‍ത്തിയുടെയുടെയും അഭിജിത്തിന്റെയും അടുത്തോട്ട് ചെന്നു....  എന്തിനാ എന്നെ എച്ച് ഓ ഡി വിളിപ്പിച്ചത് എന്ന് അവരും അന്വേഷിച്ചു, അല്ലെങ്കിലും ആരെയങ്കിലും എച് ഓ ഡി രഹസ്യമായി വിളിപ്പിച്ചാല്‍ ആ രഹസ്യം അറിയാന്‍ എല്ലാ കുട്ടികള്‍ക്കും ഉണ്ടാകും ഒരു ആഘാംഷ,
ഞാന്‍ സംഭവിച്ചത് പറഞ്ഞപ്പോ, അവന്മാര്‍ക്ക് രണ്ടു പേര്‍ക്കും സന്തോഷം.. ചിരിയോ ചിരി...
ഞാന്‍ ആ ചിരിയുടെ കാരണം തിരിക്കിയപ്പോള്‍, കേട്ട മറുപടിയില്‍ എനിക്ക് ചിരി വന്നു...   "ഇന്നത്തെ രണ്ടു പീരിയഡ് വറുതെ ഇരിക്കാലോ" എന്നും പറഞായിരുന്നു അവര്‍ ചിരിച്ചിരുന്നത്..  എന്തോ...
ഞാനും പണ്ട് രണ്ടാം വര്‍ഷം ആയിരുന്നപ്പോ, ഞാനും ആഗ്രഹിച്ചിരുന്നു ഒരു ഫ്രീ പിരിയഡ് കിട്ടാന്‍, കുറച്ചു നേരം എങ്കിലും വറുതെ ഇരിക്കാലോ..  അവനമരോട് വര്‍ത്തമാനം പറഞ്ഞിരിക്കുമ്പോള്‍ തന്നെ. പിന്നെ എന്നെ എച് ഓ ഡി വിളിച്ചു..
എന്‍റെ അമ്മെ ... ഇതിപ്പോ എന്തിനാന്നാവോ ആ തള്ളച്ചി എന്നെ വിളിക്കുന്നത്‌..  എന്തുണ്ടാന്കിലും നേരിടാന്‍ തയ്യാറായി കൊണ്ട് ഞാന്‍ അവരുടെ മുന്നില്‍ ചെന്ന് നിന്നു..
മൂപ്പത്തിയാര് പറഞ്ഞു തുടങ്ങി " രണ്ടു ആഴ്ചയിലെ ക്ലാസിനു ശേഷം ഒരു ടെസ്റ്റ്‌ നടത്താനുള്ള ചോദ്യ കടലാസും പിന്നെ കുട്ടികളുടെ മാര്‍ക്ക് എനിക്ക് വേണം"

ഓ പെട്ട്, ഇവിടെ നേരെ ചൊവ്വേ ഒന്നും പോലും രണ്ടാം വര്ഷം പഠിച്ചിട്ടില്ല, അങ്ങിനെ ഉള്ള എന്നെ കൊണ്ട് ഒരു ക്ലാസ് മുഴുവന്‍ ലക്ചര്‍ നടത്തി, പോരാത്തതിന് അതിനു ഒരു ടെസ്റ്റ്‌ നടത്തി റിസല്‍റ്റ് വരെ കൊടുക്കണമാത്രേ... ഇതൊക്കെ നടക്കുമോ എന്ന് ഒരു ആശ്ചര്യ ചിന്ഹം മായി എന്‍റെ തലക്ക് മുകളില്‍ കറങ്ങി കൊണ്ടിരുന്നു..
പടച്ച തമ്പുരാനേ ഏത് നേരത്താന്നാവോ.. എനിക്ക് ആന്നു പല്ല് തേക്കാന്‍ തോന്നിയത്...  ഒരു പല്ല് തെപ്പില്‍ കിട്ടിയ ഒരു മുറിവ് കാരണം തലയിലായത് രണ്ടു പ്രശ്നങ്ങള്‍ .

ഒന്ന്) എങ്ങും എത്താത്ത ഒരു പ്രോജക്റ്റ് വര്‍ക്കും,

പിന്നെ ദാ ഇപ്പൊ കിട്ടിയ ടീച്ചിങ്ങും.. എല്ലാകൂടെ എന്തോകെ ആകുമോ എന്തോ ....
ക്ലാസ് എടുക്കുക ന്നൊക്കെ പറയുമ്പോ അതും , എഞ്ചിനീയറിംഗ് കുട്ടികള്‍ക്ക്.. രു വളുപ്പന്‍ പരിപാടിയാണ്.. കാരണം ശരിക്കും പഠിച്ചു അറിഞ്ഞു ക്ലാസില്‍ ചെന്നില്ലെങ്കില്‍ കുട്ടകള്‍ ചോദ്യം ചോദിച്ചു പണ്ടാരമടങ്ങും..
ആ ഇക്കാര്യം പറഞ്ഞപ്പഴാ പണ്ട് എന്‍റെ ക്ലാസില്‍ നടന്ന ഒരു പ്രശനം മനസ്സില്‍ വന്നത്..
ഇത് ഒരു കഥയായി പറയാനുള്ളത്ര ഒന്നും ഇല്ല..  ഞങ്ങള്‍ക്ക് ഒരു സാര്‍ ഉണ്ടായിരുന്നു, അങ്ങേരുടെ പേര് രാജേഷ്‌ എന്നായിരുന്നു..  അയാള്‍ ക്ലാസില്‍ വന്നാല്‍ വളരെ രസകരമായിരിക്കും..  ആള്‍ക്ക് എഞ്ചിനീയറിങ്ങിനെ പറ്റി ഒരു കുന്തവും അറിയംപടില്ലായിരുന്നു..
അങ്ങേര് ടെസ്റ്റ്‌ ബുക്ക് തുറന്നു വച്ച് അതിലുള്ളത് വായിച്ചു തമിഴില്‍ അര്‍ത്ഥം പറഞ്ഞു തരുന്നതായിരുന്നു അങ്ങേരുടെ ടീച്ചിങ്ങ്..  പ്രേമമം സിനിമയില്‍ കഷണ്ടി തലയന്‍ മാഷിനെ പോലെ, ജാവാ ഈസ്‌ വെരി സിമ്പിള്‍ ആന്‍റ് പവര്‍ വുള്‍ , "ജാവാ സിമ്പിള്‍ ആണ് പക്ഷെ പവര്‍ ഫുള്‍ ആണ്" ഏതാണ്ട് അതുപോലത്തെ ഒരു കൊമേഡിയന്‍ ആയിരുന്നു അങ്ങേര്
ഒരു ദിവസംഅങ്ങേരു ക്ലാസില്‍  വന്നു, "ഡാറ്റബേസ്" എന്ന വിഷയം എടുതോണ്ടിരിക്കായിരുന്നു..  ക്ലാസില്‍ പരമ ബോറനും, പഠിപ്പ്ലിസ്റ്റും ആയ ഒരുത്തന്‍ അങ്ങേരോട് ഒരു ചോദ്യം ചോദിച്ചു..
പിറ്റേ ദിവസം മുതല്‍ അങ്ങേരു ഞങ്ങടെ ക്ലാസ്സില്‍ വന്നില്ല...  അന്വേഷിക്കാന്‍ ചെന്ന ക്ലാസ് റിപ്രസന്‍റെനു കിട്ടയ വിവരം അങ്ങേരു കോളേജു വിട്ടു പോയി എന്നായിരുന്നു..
താ, ഇതുപോലെ എനിക്കും ചിലപ്പോ.. ഇതുപോലെ രണ്ടാം വര്‍ഷക്കാരുടെ നാണം കെടേണ്ടി വരുമോ.. ?, മനസ്സില്‍ അല്പം ഭീധിയോടെ മിടിച്ചു..
പക്ഷെ ഒരു ഉപകാരം ഉള്ളത്, രണ്ടാം വര്‍ഷക്കാരുടെ മുന്നില്‍ അല്പം നിലയും വിലയും ഒക്കെ കിട്ടും, പിന്നെ അലപം ശൈനും ചെയ്യാം..

എന്തോ രണ്ടു കല്‍പ്പിച്ചു ഞാന്‍ ഒരു തിരുമാനം എടുത്തു.. രണ്ടാഴ്ചയല്ലേ.. രണ്ടാഴ്ചക്ക് ഒരു ലക്ചര്‍ ആയേക്കാം..

(തുടരും)    

Share this:

CONVERSATION

0 comments:

Post a Comment