image1 image2 image3 image3

HELLO I'M AN ENGINEER|WELCOME TO MY DIARY|I LOVE TO WRITE HERE|ഇത്‌ കഥയല്ല !!|എന്‍റെ ജീവിതമാണ്|ഞാൻ വലിച്ച് തീര്‍ത്ത എന്‍റെ ശ്വാസമാണ് .

അവര്‍

പണ്ട് മുതല്‍കെ എച്ച് ഓ ഡി  എല്ലാ കാര്യത്തിനും ഒരു പെര്‍ഫക്റ്റ് പ്രദീക്ഷിക്കുന്ന ആളാണ് അതുകൊണ്ട് തന്നെ അക്കാട്മാക്സില്‍ എന്ത് ചയ്താലും ഒരു ഫ്രീ ആയിട്ടുള്ള ഒരു അഡ്വസ് മൂപ്പത്തിയാര് തന്നിരിക്കും, അത് എച് ഓ ഡി യുടെ ഒരു പതിവാണ്.
അന്ന് അങ്ങിനെ ഒരു അവസ്ഥയിലാണ് ഞാന്‍ അവിടെ ഇരുന്നത്. ഇരുന്നപ്പഴേ എന്ത് ചോദിച്ചാലും തലയാട്ടികൊള്ളാന്‍ ഞാന്‍ റെഡി ആയിരുന്നു.  തീപൊരി പാറുന്നത് പോലെ ആണ് മൂപ്പത്തിയാര് ചോദ്യം ചോദിക്കാരുള്ളത്. ഞാന്‍ കോളേജില്‍ ചേര്‍ന്നത്തിന്‍റെ പിറ്റേ വര്‍ഷം
കംബിനിയായ ഒരു സീനിയര്‍ ചേട്ടന്‍ പറഞ്ഞതാ ഇത്, അത് കൊണ്ട് തന്നെ , എച് ഓ ഡി യുമായി അത്ര തന്നെ അടുത്തില്ല..
ഉത്തരം അറിയാത്ത ചോദ്യങ്ങള്‍ക്കായി ഞാന്‍ എച്ച് ഓ ടിയുടെ മുന്‍പില്‍ ഇരുന്നു..
എന്‍റെ കയ്യിലുണ്ടായിരുന്ന ആ ഫയല്‍ ഓരോ പേജുകളായി മറിച്ചു നോക്കി കൊണ്ടിരുന്നു, മൂപത്തിയാരുടെ മൂകിനറ്റത്തിരുന്ന ചെറിയ കണ്ണാടി താഴെ വീഴാന്‍ പോകുന്നത് പോലെ തോന്നി..  എപ്പഴും എന്തുന്കിലും ഒക്കെ ചോദിച്ചു കൊട്നിരിക്കുന്ന ഞങ്ങളുടെ എച് ഓ ഡി ആ ഫയല്‍ നോക്കി അന്തം വിട്ടു നികുന്നതായാണ്
തോന്നിയത്.. അല്പം സമയത്തിനു ശേഷം, തല ഉയര്‍ത്താതെ എന്നോട് ചോദിച്ചു..
മാഡം : റയാന്‍, എന്താ പരിപാടി..  എങ്ങിനെ പോവുന്നു.
ഞാന്‍ : ഫൈന്‍ മാഡം
മാഡം: ഒറ്റക്ക് പ്രോജക്റ്റ് ചെയ്യാന്‍ പോവുന്നു ന്നൊക്കെ കേട്ടു, നല്ല പോലെ ആലോചിച്ചു എടുത്ത തിരുമാനമാണോ ?
ഞാന്‍: മാം , സത്യം പറഞ്ഞാല്‍ ഞാന്‍ അബദ്ധത്തില്‍ എടുത്തതാണ് മാം, പ്രോജക്റ്റ് ടൈറ്റില്‍ കൊടുക്കുന്ന സമയത്ത് ഞാന്‍ ലീവ് ആയിരുന്നു.
മാഡം: ഓ , അങ്ങിനെ ആണ് ല്ലേ..!, പ്രശ്നം ഒന്നുല്ല..  ഒറ്റക്ക് പ്രോജക്റ്റ് ചെയ്യുക എന്നുള്ളത് അത്ര ബുദ്ധിമുട്ടുള്ള ഒരു കാര്യം ഒന്നും അല്ല, പക്ഷെ സൂക്ഷികണം..
മോപ്പത്തിയാര് ഇത് പറയുമ്പോ, മുപ്പത്തിയാരുടെ ചാര് കസേരയില്‍ ചാരി ഇരുന്നു. എന്നിട്ട് ഓരോന്ന് പറഞ്ഞു തുടങ്ങി.
"ദാ ഈ കാണുന്ന ഫയലും നിന്നെ പോലെ ഒറ്റക്ക് ചയ്തത് തന്നെ പക്ഷെ അവസാനം വെച്ച് വേറെ പ്രോജക്റ്റ് കാണിച്ചു കൊടിക്കേണ്ടി വന്നു.  അതുകൊണ്ട്, ഇപ്പഴേ സൂക്ഷിച്ച് , ഓരോ ലവലുകളും കംബ്ലീറ്റ് ചെയ്യുക, പിന്നെ , റിസര്‍ച്ചിന് ഈ ഫയല്‍ തന്നെ ചൂസ് ചെയ്തതിനോട് എനിക്കത്ര താല്പര്യം ഇല്ല.. കാരണം നിന്നെക്കാള്‍ എത്രയോ മികച്ചവാനായിരുന്നു വിഗ്നേഷ്. അവനെ കൊണ്ട് സാധിക്കാത്തത് നിന്നെകൊണ്ട് സാധിക്കുമോ എന്നും നീ
ഉറപ്പ് വരുത്തണം.  പിന്നെ ഈ ഫയലിനെ കുറിച്ച് ഇവിടുത്തെ ഒരു ലക്ചര്‍മാര്‍ക്കും ഒരു അറിവും ഇല്ല. നീ തന്നെ കണ്ടത്തി , നീ തന്നെ കംബ്ലീറ്റ് ചയ്യേണ്ടി വരും.. "
ഞാന്‍ എല്ലാത്തിനും തലയാട്ടി സമ്മധിച്ചു കൊടുത്തു.. ..
സത്യം പറയാലോ ഇതൊക്കെ എച് ഓ ഡി പറയുമ്പോ ഞാന്‍ പേടിച്ചു തുടങ്ങി, ഇനി അവസാനം വച്ച് ഈ ഒറ്റക്കുള്ള പ്രോജക്റ്റ് പണി തരുമോ.. ? , ആകെപാടെ അങ്കലാപ്പിലായി  ;) :p
പിന്നെ ഞാന്‍ ലിട്രെചര്‍ സര്‍വേ( പ്രോജക്റ്റ് ചെയ്യുന്നതിനു മുന്‍പുള്ള പ്രൊജക്ടിനെ കുറച്ചുള്ള പഠനം ) ചൂസ് ചെയ്ത ഫയലിനെ കുറച്ചും ആര്‍ക്കും അറിയില്ലാന്നു പറഞ്ഞപ്പോ ആ പേടി ഇരട്ടിയായി..
അല്ലങ്കിലേ ഞാന്‍ ഒരു പേടി തോണ്ടന്‍ ആണ്. മനസ്സില്‍ തീ കത്തികൊണ്ടിരിക്കുന്ന ഒരു അവസ്ഥ ആയിരുന്നു അത്.
ഞാന്‍ മൂപ്പത്തിയാര് പറയുന്നത് ഒന്നും ശ്രദ്ധിക്കുന്നില്ല എന്ന് മൂപ്പത്തിയാര്‍ക്ക് മനസ്സിലായപ്പോള്‍..  മൂപ്പത്തിയാര്‍ എന്നെ വിളിച്ചു
റയാന്‍ ആര്‍ യു ഹിയര്‍,
ഡിഡ് യു ഗെറ്റ് വാട്ട്‌ അയാം റെല്ലിംഗ്...
ഞാന്‍: പെട്ടന്ന്‍ തന്നെ തലയാട്ടി "എസ് മാം"
മാഡം: പിന്നെ വേറെ ഒര്രു കാര്യം , ദാ ഈ ഫയലിന്‍റെ ഉടമ ഇപ്പഴും കൊണ്ടാകടില്‍ ഉണ്ട്..  ഈ പ്രൊജക്ടിനെ കുറിച്ച് എന്തങ്കിലും അറിയണം എന്നുണ്ടങ്കില്‍ എ കാന്‍ രക്കമന്‍റെ ടൂ കോണ്ടാക്റ്റ് ഹിം.
ഞാന്‍: ഒകെ മാം, അങ്ങിനയാണങ്കില്‍എനിക്ക് അങ്ങേരുടെ കൊണ്ടാകറ്റ് കിട്ടിയിരുന്നങ്കില്‍ നന്നായിരിക്കും..
മാഡം: ഇരിക്കുന്നിടത്ത് നിന്നും അല്പം സൈഡിലോട്ട് ഒരുളുന്ന കസേരയില്‍ നീങ്ങി , സൈഡില്‍ ഇട്ടിരിക്കുന്ന ഒരു മേശയുടെ മുകളില്‍ മൂപ്പത്തിയാരുടെ മൊബൈല്‍ഫോണ്‍ എടുത്തു, ഒരു പഴയ മോഡല്‍ നോക്ക്കിയ കളര്‍ മൊബൈല്‍ ആയിരുന്നു അത്.  കുറച്ചുനെരം അതില്‍ നോക്ക്കിയത്തിനു ശേഷം..  മേശപ്പുറത്ത് നാട്ടി വെച്ചിരിക്കുന്ന ഒരു
സ്റ്റാന്‍ഡില്‍ നിന്നും ഒരു ബിസിനസ് കാര്‍ഡ് എടുത്ത് അതിനു പുറകെ നമ്പര്‍ എഴുതി..  എന്നിട്ട് എനിക്ക് തന്നു.
ആ ബിസിനസ് കാര്‍ഡില്‍ ബീന എസ് , പ്രൊഫസര്‍ , എന്നോകെ എഴുതിയിരുന്നു കൂടെ എന്‍റെ കോളെജിന്‍റെ പേരും ഉണ്ടായിരുന്നു.
ആ കാര്‍ഡിന്‍റെ ബാക്കില്‍ വിഗ്നേഷ് എന്നഴുതി ഒരു പത്ത് അക്ക ഫോണ്‍ നമ്പരും എഴുതിയിരുന്നു..
ഞാന്‍ ആ കാര്‍ഡ് നോക്കുന്നത് കണ്ട് മൂപ്പത്തിയര് എനോട് പറഞ്ഞു.
"പേടിക്കുന്നും വേണ്ട, വീ ആര്‍ ഹിയര്‍ ടൂ ഹെല്പ് യൂ" "ഓള്‍ ദി ബെസ്റ്റ് "
ഞാന്‍ : ബായ് മാം , താങ്ക്സ്
എന്നും പറഞ്ഞു ഞാന്‍ ആ കാബിന്‍ വിട്ട് ഇറങ്ങി..  കയ്യില്‍ എച് ഓടി തന്ന നമ്പരും പിന്നെ എടുത്താല്‍ പൊങ്ങാത്ത രണ്ടു പുസ്തകങ്ങളും, പിന്നെ വിഗ്നെഷിന്‍റെ തീരാത്ത പ്രോജകടിന്‍റെ ഫയലും ഉണ്ടായിരുന്നു..
എന്തോ .. ഇത്രേം കാലം മൂരാച്ചി ആയിരുന്ന എച് ഓ ഡി, ഒരറ്റ ദിവസം കൊണ്ട് എന്‍റെ മനസ്സില്‍ കയറി പറ്റി, ഞാന്‍ പറഞ്ഞു കേട്ടത് പോലെ അല്ല, പുറത്ത് കൂട്ടുകാര്‍ ഈ തള്ളയെ കുറിച്ച് പറയുന്നത് പോലെ അല്ല ,
മൂപ്പത്തിയാര് ഹെല്‍പിംഗ് മെന്‍ഡാലിറ്റി ഒക്കെ ഉണ്ട്..
എന്തായാലും കുറെ പറഞ്ഞു പേടിപ്പിച്ചങ്കിലും ഒടുക്കം സഹായിക്കാം എന്ന് പറഞ്ഞു എച് ഓ ഡി നിറുത്തിയത് എനിക്ക് ആശ്വാസമായി.
എങ്ങിനെയോ ഒരു റിസര്‍ച്ച് ഫെലോ ആയി , അതുകൊണ്ട് തന്നെ എല്ലാ ടീചെര്‍സും നല്ല സപ്പോര്‍ട്ടിവ് ആണ്..
എന്തോ ഇപ്പൊ എനിക്ക് തോന്നി തുടങ്ങി , ഈ പ്രോജക്റ്റ് ഞാന്‍ തന്നെ ഒറ്റക്ക് കംബ്ലീറ്റ് ചെയ്യും..
വിശ്വാസം അതല്ലേ എല്ലാം , അതുപോലെ തന്നെ ആത്മവിശ്വാസം അത് എല്ലാം തന്നെ .
കയ്യിലെ ബിസ്നസ്സ് കാര്‍ഡില്‍ എഴുതി തന്ന ആ നമ്പര്‍ എനിക്ക് ഉപകാര പടും , പോകറ്റില്‍ ഭദ്രമായി ആ കരട് വച്ച് ഞാന്‍ വരാന്തയിലൂടെ നടന്നു...
കയ്യിലെ പുസ്തകങ്ങള്‍ക് നല്ല കനം ഉണ്ടായത് കൊണ്ട്..  ഞാന്‍ ഇടക്ക് ഇടക്ക് വരന്തായി ഇറക്കാന്‍ തയാറാക്കി വച്ചിരിക്കുന്ന സിമന്‍റെ കസേരയില്‍ വക്കും ...  അല്പം കഴിഞ്ഞ് വേണ്ടും എടുത്ത് നടക്കും
ആ സമയത്തായിരുന്നു എന്‍റെ ജൂനിയര്‍മാര്‍ ഒരു രണ്ടു പേര്‍ എന്‍റെ നേരെ വന്നത്.. വന്ന പാടെ ഐ കാന്‍ ഹെല്‍പ്പ് യൂ ബ്രദര്‍ എന്നും പറഞ്ഞ്‌ എന്‍റെ കയ്യില്‍ നിന്നും ഓരോ പുസ്തകങ്ങള്‍ വാങ്ങി ..
അവര്‍..   ആ രണ്ടു പേര്‍ ആബിജിത്തും , കാര്‍ത്തികും

(തുടരും)

Share this:

CONVERSATION

0 comments:

Post a Comment