image1 image2 image3 image3

HELLO I'M AN ENGINEER|WELCOME TO MY DIARY|I LOVE TO WRITE HERE|ഇത്‌ കഥയല്ല !!|എന്‍റെ ജീവിതമാണ്|ഞാൻ വലിച്ച് തീര്‍ത്ത എന്‍റെ ശ്വാസമാണ് .

ജനൽ

അന്ന് രാത്രി ആ പൊടി പിടിച്ച ഫയല്‍ ഒരു പാട് വായിചു നോക്കി , പക്ഷെ ഒന്നും മനസ്സിലായില്ല... പക്ഷെ കുറെ കംബ്യൂട്ടര്‍ കനകഷനുകളെ പറ്റിയും പിന്നെ ഒരു റൂട്ടിങ്ങ് എന്നതിനെ പറ്റിയും കുറെ അതില്‍ വിവരിച്ചിട്ടുണ്ട്.
പക്ഷെ എ ഫയലുകളുടെ പേജുകളില്‍ കുത്തി നിറച്ച എഴുത്തുകളില്‍ കുറെ അദ്വനം ഉണ്ടന്നു മനസ്സിലായി...  ഫയല്‍ അടച്ചു വെച്ച് എന്‍റെ ഡയറി എടുത്ത് അന്ന് നടന്നത് എഴുതി വച്ചു, ഡയറി എഴുത്ത് പകുതി ആയപ്പെഴേക്കും എനിക്ക് ഉറക്കം വന്നിരുന്നു,
പിറ്റെ ദിവസം, ഒരു ചെറിയ നോട്ട് ബുക്കും പിന്നെ ആ ഫയലും കയ്യിലടുത്തു.  നേരെ സുധാകര്‍ സാറിന്‍റെ കാബിനിലോട്ടു നടന്നു.  എന്‍റെ പ്രോജക്റ്റ് ഗൈഡനസി സര്‍ട്ടിഫികറ്റ് അയാള്‍ മേശപുറത്ത് വെച്ചിരിക്കുന്നത് കാബിനില്ലിലോട്ട് കയറി ചെന്നപ്പോള്‍ കണ്ടു.
എന്നെ കണ്ടതും സുധാകര്‍ സാര്‍ മേശ പുറത്ത് ഇരുന്ന ആ സര്ട്ടിഫികറ്റ് എനിക്ക് നീട്ടി ഇങ്ങനെ പറഞ്ഞു.  " ന്നാ പിടിച്ചോ, ഒരു സര്‍ട്ടിഫികറ്റ്, തനിയെ പ്രോജക്റ്റ് ചെയ്യുന്നവര്‍ക്ക് മാത്രമേ ഇതൊക്കെ കൊടുക്കരോള്ളൂ, ഒരുപാട് വര്ഷങ്ങള്‍ക്ക് ശേഷമാണ് ഇതുപോലെ ഒരു സര്‍ട്ടിഫികറ്റ് ഇഷ്യൂ ചെയ്തിരിക്കുന്നത്, Be proud for it". എന്തോ എ വാക്കുകള്‍ കേട്ടപ്പോള്‍.
എന്തൊക്കയോ സാധിച്ചു എന്നൊരു തോന്നല്‍ മനസ്സില്‍ ഉണ്ടായി.  ഞാന്‍ സര്‍ട്ടിഫികറ്റ് വാങ്ങി, എന്‍റെ കയ്യിലുണ്ടായിരുന്ന ഫയല്‍ നീട്ടി, "സാര്‍ ഈ ഫയല്‍ ഞാന്‍ കുറെ വായിച്ചു , പക്ഷെ എനിക്കൊന്നും മനസ്സിലായില്ല". അങ്ങേര എന്‍റെ കയ്യിലുണ്ടായിരുന്ന ആ ഫയല്‍ എടുത്ത് ആദ്യ പേജ് മറിച്ചു നോക്കി, എന്നെ നോക്കി ഒരു ചോദ്യം ചോദിച്ചു. " ഈ ഫയല്‍ നിനക്ക് എവിടുന്നാ കിട്ടിയത് ? "
ഞാന്‍: സാര്‍ നിങ്ങളുടെ പ്രവറ്റ് ഷെല്‍ഫില്‍ നിന്നാ കിട്ടിയത് സാര്‍.
സാര്‍: ഓ, ഇത് ഒരു ആന്‍സക്സസ് ഫുള്‍ പ്രോജക്റ്റ് ആയിരുന്നു, പ്രോജക്റ്റ് ഇനീഷ്യല്‍ ഒക്കെ നന്നായി വന്നിരുന്നു, പക്ഷെ അവസാനം റിസള്‍ട്ട് മാത്രം കിട്ടിയില്ല.  അന്ന് ഞാന്‍ തന്നെയാ ഇത് ഗൈഡ് ചെയ്തത്, റിസള്‍ട്ട് കിട്ടതയാപ്പോ, യൂണിവേര്‍സിറ്റിയില്‍ അപ്പീല്‍ ചെയ്ത് വേറെ പ്രോജക്റ്റ്
സബ്‌മിറ്റ് ചയ്യിപ്പിച്ചാ ആ ചെറുക്കനെ പാസാക്കിയത്"
ഞാന്‍: സാര്‍ എനിക്കീ പ്രൊജക്റ്റില്‍ താല്പര്യം ഉണ്ട്, ഈ പ്രോജക്റ്റ് റിസള്‍ട്ട് കണ്ടു പിടിക്കണം എന്നും ഉണ്ട്, പക്ഷെ   ഇതു വായിചിട്ടും ഒന്നും മനസ്സിലാവുന്നില്ല.
സാര്‍: ഓ ഒകെ , പക്ഷെ ഇത് ആന്‍സക്സസ്ഫുള്‍ ആയ പ്രോജക്റ്റ് എടുത്ത് ചെയ്യുമ്പോള്‍ ശ്രദ്ധിക്കണം, ഇത് അവസാനം വെച്ച് റിസല്‍ട്ട് കിട്ടാതായാല്‍ പിന്നെ തനിയെ പ്രോജക്റ്റ് ച്ചയ്യുന്നതന്‍റെ വാല്യൂ ഇല്ലാതാവും, പിന്നെ ഒരു കാര്യം, സത്യം പറഞ്ഞാല്‍ ഇതിലെ കണ്‍സപറ്റ് എനിക്കുപോലും കര്കറ്റആയിട്ടു അറിയല്ല, സൊ ഈ പ്രോജക്റ്റ് എടുത്താല്‍ ഗൈഡന്‍സില്‍ അല്പം ബുദ്ധിമുട്ടേണ്ടി വരും,
പക്ഷെ എന്നാലും, പുതിയ കാര്യങ്ങള്‍ പടുക്കുന്നതും ചെയ്യുന്നതും നിനാക്ക്‌ ഭാവിയില്‍ യൂസ്ഫുള്‍ ആവും. "
ഞാന്‍: " ഞാന്‍ എന്താ ചയ്യെണ്ടെ സാര്‍?"
സാര്‍:" ഈ പ്രോജക്റ്റ് കണ്ഫോം ചെയ്യണ്ട, തല്‍ക്കാലം ഈ ഫയലില്‍ എന്തൊക്കെ ഉണ്ട് എന്ന് മനസ്സിലാക്ക്, " അയാളുടെ പോടീ പിദദിച്ച ഷെല്‍ഫില്‍ നിന്നും തേടി പിടിച്ചു രണ്ടു ബുക്കുകള്‍ എടുത്ത് എനിക്ക് നീട്ടി ,
"ഇത് അതും കൂടെ ചേര്‍ത്ത് വായിക്ക് അപ്പൊ മനസ്സിലാവും "
ഞാന്‍: ശരി സാര്‍,
ഞാന്‍ അദ്ദേഹത്തിന്‍റെ കയ്യില്‍നിന്നും ആ ബുക്കുകള്‍ വാങ്ങി കാബ്നില്‍ നിന്നും പുറത്ത് ഇറങ്ങി..  ഞാന്‍ എന്‍റെ ക്ലാസ്സിലോട്ട് നടന്നു,ആ കട്ടിയുള്ള പുസ്തകങ്ങള്‍ക്ക് നല്ല വയിറ്റ് ഉണ്ടായിരുന്നു, ഫയലും ആ ബുക്കുകളും എന്‍റെ നോട്ട്ബുക്കും എല്ലാം കൂടി താങ്ങി പിടിച്ചു വരാന്തയിലൂടെ നടന്നു നീങ്ങി,
ബാഗ് കൊണ്ട് വരാത്തതിന്‍റെ വിഷമം ആപ്പഴാണ്, എനിക്കനുംഭവപ്പെട്ടത്,
ബുക്ക് കയ്യില്‍ താങ്ങി പിടിച്ചത് കാരണം , നിലത്തോട്ടുള്ള നോട്ടം തടസ്സപെട്ടിരുന്നു,
കുറച്ചു നടന്നു നീങ്ങിയില്ല,
കയ്യിലുള്ള ബുക്ക് എന്‍റെ തലയുടെ മുകളിലൂടെ പറന്നു, പിന്നെ കയ്യിലുള്ള ഫയല്‍ തെന്നി എന്‍റെ നെഞ്ചില്‍ തട്ടി.. എന്നോടപ്പം തഴീക്ക് വീണു.
ധാ കിടക്കുന്നു താഴെ, ഞാനും പിന്നെ കയ്യിലുണ്ടായിരുന്ന നോട്ടുപുസ്തകങ്ങളും, പിന്നെ കയ്യിലെ ഫയലും എല്ലാം കൂടി അകെ പാടെ ഒരു ഭഹളം ആയിരുന്നു.
സ്ടാഫ് റൂമില്‍ കബോര്‍ട് ഉറപ്പിക്കാന്‍ വന്ന ആശാരിമാരുടെ ഡ്രില്ലറിന്‍റെ കേബിളില്‍ കാല്‍ തട്ടി ആണ് ഞാന്‍ വീണതന്നു, കാലില്‍ നോക്കിയപ്പ്ഴാണ് മനസ്സിലായത്.
വീണപാടെ അമ്മേ ,,,  ന്നു അലറിയ സൌണ്ടില്‍ സ്ടാഫ് റൂമിലുണ്ടായിരുന്ന ഞങ്ങുടെ എച്. ഓ. ഡി. (ഹെഡ് ഓഫ് ദി ഡിപ്പാര്‍ട്ട്മന്‍റെ) മാഡം വന്നത്.. 
എന്‍റെ കയ്യിന്നു വീണ കട്ടിയുള്ള ആ രണ്ടു പുസ്തകങ്ങള്‍ മൂപ്പത്തിയാര് നിലത്ത് നിന്നും എടുത്ത് , എന്‍റെ കയ്യില്‍ പിടിച്ചു എഴുന്നേല്‍പ്പിച്ചു..  ഞാന്‍ എഴുനേറ്റ് ചുറ്റും നോക്കി , ആരും കണ്ടില്ല, ഇല്ലെങ്കില്‍ ചമ്മിയേനെ...
പാന്‍സില്‍ പതിഞ്ഞ വരാന്തയിലെ ചുവന്ന പൊടിമണ്ണ് തട്ടി കളഞ്ഞു,  ഞാന്‍ വീണപോലെ കൂടെ വീണ ഫയല്‍ കുനിഞ്ഞു എടുത്തു.. 
എന്‍റെ കയ്യിലെ ഫയല്‍ കണ്ടതും എച് ഓ ഡി അത് വാങ്ങിച്ചു, എന്നിട്ട് ചോദിച്ചു
എച് ഓ ഡി: " ഇത് എവിടുന്നാ കിട്ടിയത്.. ? "
ഞാന്‍: ലൈബ്രറി മാടം ..!,
എച്ച് ഓ ഡി ആ ഫയല്‍ മറിച്ചു നോക്കി..  " ഇന്രസ്റിംഗ് " " കാബിനിലോട്ട് വരൂ.. " ഫയല്‍ കയ്യില്‍ മടക്കി പിടിച്ച്..  സ്ടാഫ് രൂമിലോട്ടു നടന്നു നീങ്ങി.. 
കൂടെ ഞാനും നടന്നു നീങ്ങി..
ആ റൂമില്‍ ഉറപ്പിക്കുന്ന പുതയ കബോര്‍ടില്‍ അടിച്ച വാര്‍നിഷിന്‍റെ മണം ആ റൂം ആകെ പരന്നിരിക്കുന്നു. 
കൂടെ ആശാരി ചുമരില്‍ ഡ്രില്ലില്‍ തുളക്കുന്ന സൌണ്ട് എന്‍റെ കാത് തുലക്കുന്നത് പോലെ തോന്നി.
എച് ഓ ഡി കാബിനില്‍ ഇരുന്നു കാബിനിന്‍റെ ഡോര്‍ അടച്ചു..
എന്നോട് ഇരിക്കാന്‍ പറഞ്ഞു.
ക്ലാസ് കൊണ്ട് ചുറ്റും കെട്ടിയ കാബില്‍ നിന്നും നോക്കിയാല്‍ പുറത്തെ ജനാലയിലൂടെ വരാന്തയില്‍ അലങ്കാരത്തിനു വേണ്ടി നട്ടുപിടിപ്പിച്ച ചെറു തങ്ങിന്‍ ഇലകള്‍  ചെരിഞ്ഞു നില്‍കുന്നതു കാണാം

(തുടരും)    
      

Share this:

CONVERSATION

0 comments:

Post a Comment