image1 image2 image3 image3

HELLO I'M AN ENGINEER|WELCOME TO MY DIARY|I LOVE TO WRITE HERE|ഇത്‌ കഥയല്ല !!|എന്‍റെ ജീവിതമാണ്|ഞാൻ വലിച്ച് തീര്‍ത്ത എന്‍റെ ശ്വാസമാണ് .

ഒരു ലൊറി ഡ്രൈവർ..!

മൂപ്പര് വന്നിറങ്ങിയ ഉടനെ ....  ഒരു ചായ .... ന്നു മലയാളത്തില്‍ തന്നെ ചോദിച്ചത് കൊണ്ട് മലയാളി ആണോ എന്ന് ചോദിക്കേണ്ടി വന്നില്ല. ഒരു വിധത്തില്‍ പറഞ്ഞാല്‍ അകെ പെട്ടു എന്ന് നിലയില്‍ നില്‍ക്കുമ്പോള്‍ ഒരു കാച്ചി തുരുമ്പ്
കിട്ടിയാതുപോലെ ആയിരുന്നു...  മടി കൂടാതെ തന്നെ ഞാന്‍ അയാളോട് ചോദിച്ചു ..  ചേട്ടാ ഞാന്‍ അകെ പെട്ടിരിക്കിയാണ് ...  ..  അങ്ങേരു ഇജ്ജ് എന്താണീ പരീണത് ....  ആ പറച്ചില്‍ കേട്ടാത്തെന്നെ അറിയാം , അയാള്‍ ഒരു മലപ്പുറം കാറി ആണ് എന്ന്
, അയാളുടെ പേര് അഹമ്മദ് കുട്ടി എന്നായിരുന്നു, അയാള്‍ വര്‍ഷങ്ങള്‍ ആയി ബജാജ് ബൈക്ക് കമ്പനിയില്‍ ഡ്രൈവര്‍ ആയി ജോലി ചെയ്യുകയാണ്, ഞാന്‍ ഉണ്ടായ കാര്യങ്ങള്‍ ആയാളോട് പറഞ്ഞു.... ആ സംഭാഷണത്തില്‍ ആ ലോറിയുടെ ക്ലീനര്‍ ആയ
പ്രശാന്തിനെ പരിജയപ്പട്ടു... ഞാനും പ്രശാന്തും സമ പ്രായാക്കാരായിരുന്നു....  അഹമ്മാദ് ഇക്ക .. ലോറിയില്‍ ഒരു സീറ്റ് എനിക്ക് തന്നു....  ഞാന്‍ ലഗേജ് ലോറിയുടെ മുന്‍വശത്തെ സീറ്റിനടിയില്‍ വച്ചു...  അവിടെ നിന്നും ഒരു കാലിച്ചായയും ഒരു റോട്ടിയും അടിച്ചു അഹമ്മടിക്കയുടെ കൂടെ..
ഒരു ലോറി യാത്ര... അതൊരു പുതിയ ക്രാഫ്റ്റ് എഞ്ചിന്‍ ഉള്ള ബെന്‍സിന്‍റെ ലോറി ആയിരുന്നു...  അലങ്കാര പണികള്‍ ഇല്ലങ്കിലും ... ഉള്‍വശം ഒരു കാറില്‍ യാത്ര ചെയ്യുന്ന ഫീല്‍ ആയിരുന്നു...  ഉള്ളി എസി ഒക്കെ ഉണ്ട് ...  വണ്ടി സ്റ്റാര്‍ട്ട്‌ ചെയ്തപ്പോള്‍ ...  മൊബൈല്‍ ചാര്‍ജ് ചെയ്യാനും കാശു പിന്‍ വലിക്കാനും
സഹായിച്ച ആ മുതലാളിയോട് യാത്ര പറഞ്ഞു...  അഹമ്മദ് ഇക്ക വളരെ സൈലന്‍റെ പാര്‍ട്ടി ആയിരുന്നു.. ഡ്രൈവ് ചെയ്യുമ്പോള്‍ ആരോടും സസ്സാരിക്കില്ല...  പക്ഷെ പ്രശാന്തന്‍ അയാളുടെ തനി എതിര്‍വശവും... 
പ്രശാന്ത്‌ സംസാരിക്കാന്‍ തുടങ്ങിയാല്‍ പിന്നെ നിര്‍ത്തുക എന്നുള്ളത് വളരെ ദുഷകരമാണ്... ആ ലോറി ഫുള്‍ ബജാജ് പള്‍സര്‍ ബൈക്കുകള്‍ ആണന്നു പ്രശാന്തന്‍ പറഞ്ഞു.... 
ലോറി വളരെ പതുകെ ഒരു നാല്‍പത് അന്‍പത് സ്പീഡില്‍ ആണ് പോയി കൊണ്ടിരിക്കുന്നത്...ചീറി പാഞ്ഞു വരുന്ന കാറുകള്‍ക്ക് സൈഡ് കൊടുത്ത്  അഹമദ് ഇക്ക ഇങ്ങനെ പറയും "എവിട്കാനാവോ സൈത്താന്‍ പോണത്" ....

തരുവ് വിളക്കുകളുടെ മഞ്ഞ വെളിച്ചം.. ആ ഹൈവയെ വളരെ മനോഹരമാക്കിയിരുന്നു...  ഹൈവേയിലെ നടുവിലൂടെ ഇട്ട നിര നിരയായി ഇട്ട വെളുത്ത വരകള്‍ തിളങ്ങുന്ന നേര്‍ രേഖയായി തോന്നി... പുറത്തോട്ട് നോക്കുമ്പോള്‍
ഇരുട്ട മാത്രമായിരുന്നു കാഴ്ച്ച...  ഇച്ചിരി നേരം മാത്രമായിരുന്നു പ്രശാന്തിനെ വര്‍ത്തമാനം... ആളു പെട്ടന്ന് ഫ്ലാറ്റ് ആയി... പിന്നെ അമര്ത്തി പിടിച്ച കൂര്‍ക്കാന്‍ വലി ആയിരുന്നു സംസാരിച്ചത്...
വലത്ത് വാഷത്തുള്ള ഒരു ബോര്‍ഡ്‌ കാണിച്ച് തന്ന് "ആ , ടെര്‍നിംഗ് ഹൈവേ കഴിഞ്ഞല്ലോ ... " ഒരു ചെറിയ ചിരിയില്‍ അഹമ്മദ് ഇക്ക ...  സൈഡില്‍ വച്ചിരുന്ന ഒരു മരകഷ്ണം എടുത്ത് ആക്സിലറെറ്ററില്‍ വച്ച് കാല്‍ എടുത്തു....  ഒപ്പം ഒരു സ്കേല്‍ പോലുള്ള ഒരു നീളമുള്ള എന്തോ ഒരു സാധനം
ലോറിയുടെ സ്റ്റേറിങ്ങില്‍ ഘടിപ്പിച്ചു ... കയ്യ് വിട്ടു... 
ഇക്കാ ,,, അപ്പൊ വളവ് വരുമ്പോ എന്താ ചായ്യാ ന്നു ഞാന്‍ ചോദിച്ചു... 
ഇക്ക : വളവു വന്നാലല്ലേ ... ഇത് സ്ട്രെറ്റ് ഹൈവേ ആണ് വളവു വരില്ല!,  പേടിക്കണ്ട..അഹമദ് ഇക്ക  കൈയും കാലും അലപ്പം സ്‌ട്രെസ് ചെയ്ത് ഒന്ന് ആയാസ പടുത്തി.... ലോറി വളരെ പതുക്കെയാണ് മൂവ് ആയി കൊണ്ടിരിക്കുന്നത്..  .. ഒരു മൂന്ന്‍ മിനുട്ട് ഒരു ദ്രവരുടെ കണ്ട്രോള്‍ ഇല്ലാതെ ആ ലോറി മുന്നോട്ട് നീങ്ങി ... നലാം മിനുട്ടില്‍ അഹമ്മദ് ഇക്ക
സ്റ്റേറിങ്ങില്‍ ഘടിപ്പിച്ച ആ ലോക്ക് എടുത്ത് മാറ്റി കൈ കൊണ്ട് നിയന്ത്രിക്കാന്‍ തുടങ്ങി ...  പക്ഷെ അക്സിലേറെറ്റില്‍ കയറ്റി വച്ച മരകഷണം മാറ്റിയതെ ഇല്ല ...
എന്താന്നറിയില്ല... രാത്രി ഏറെ വയ്കിയും എനിക്ക് ഉറക്കം വന്നില്ല...  ഞാന്‍ അഹമ്മദ് ഇക്കയോട് ഓരോ കാര്യങ്ങള്‍ ചോദിക്കാന്‍ തുടങ്ങി..
അഹമ്മദ് ഇക്ക , മലപ്പുറം ജില്ലയിലെ ചെറുകര (പെരിന്തല്‍മണ്ണ) എന്നാ സ്ഥലാമാണ് സ്വന്തം നാട്.. ..  വീട്ടില്‍ അഹമ്മദ് ഇക്കയുടെ ഉമ്മയും ഭാര്യയും മാത്രമേ ഉള്ളൂത്രേ....   ഒരു അഞ്ചുവര്‍ഷകാലം ദുബായില്‍ ഒരു
ലോജിസ്ടിക്ക് കമബ്നിയില്‍ ഹെവി ഡ്രൈവര്‍ ആയി ജോലി ചയ്തിരുന്നുത്രേ..  മൂപ്പര്‍ക്ക് ഒരു നാല്‍പ്പത്തി ഒന്‍പതു വയസ്സ് ആയിന്നു പറഞ്ഞു..  പക്ഷെ അദ്ദേഹത്തിനു ഇതുവരെ കുട്ടികള്‍ ഉണ്ടായിട്ടില്ല എന്നും പറഞ്ഞു..  അത് പറയുമ്പോള്‍ അദ്ദേഹം ചിരിച്ചിരുന്നു... പക്ഷെ
ആ ചിരിയില്‍ അയാളുടെ സങ്കടം ഒളിപ്പിച്ചതായി എനിക്ക് തോന്നി... പ്രശാന്തന്‍ ഇതുപോലെ ഒരു പ്രാവശ്യം ഡ്രൈവിംഗ്നു  ഇടയില്‍ എന്നപോലെ കയറിയതാനത്രേലോറിയില്‍ അന്ന് പ്രശാന്തന്  ഒരു പതിനഞ്ചു വയസ്സായിരുന്നു എന്ന് പറഞ്ഞു .. പ്രശാന്ത് ഒരു അനാധയാണ് എന്ന് പറഞ്ഞു...  ആ കൂട്ടത്തില്‍ ഹ്രദയത്തില്‍ തട്ടി ...
അവന്‍ എന്‍റെ മകന് കൂടി ആണ് എന്ന് പറഞ്ഞു അദ്ദേഹം... 
അഞ്ചു മാസമായത്രേ നാട്ടില്‍ നിന്നും പുരപ്പട്ടിട്ട്....  ഇത് നാട്ടിലോട്ടുള്ള അവസാന ലോഡ് ആണത്രേ...  ഇനി ഒരു ആറുമാസം ജോലി ഇല്ല എന്നും ആയാല്‍ പറഞ്ഞു.. 
ആ കൂട്ടത്തില്‍ എന്നെ കുറിച്ച് അദ്ദേഹം ചോദിച്ചു...   ഞാന്‍ ഒരു എഞ്ചിനീയറിംഗ് പഠിക്കുന്ന വിദ്ധ്യാര്‍ത്തി ആണന്നു പറഞ്ഞപ്പോള്‍ അഹമദ് ഇക്കാക്ക് എന്താന്നില്ലത്ത സന്തോസ്മായിരുന്നു.. 
സമയം നോക്ക്കുമ്പോള്‍ മൂന്നു മണി ....  അങ്ങിനെ കുറെ കാര്യങ്ങള്‍ അങ്ങോട്ടും ഇങ്ങോട്ടും സംസാരിച്ചിരുന്നു...  സംസാരത്തില്‍ എപ്പഴോ ഞാന്‍ അറിയാതെ ഉറങ്ങി പോയി ....

കണ്ണ് തുറക്കുമ്പോള്‍ .. പകല്‍  ...  സീറ്റിനു ബാകിലുള്ള ഒരു കട്ടില്‍ പോലുള്ള ബാകത്തായിരുന്നു ഞാന്‍ കിടന്നിരുന്നത്...  കണ്ണ് തിരുമ്മി  നോക്കുമ്പോള്‍ , അഹമ്മദ് ഇക്കാനെയും പിന്നെപ്രശാന്തനെയും കണ്ടില്ല..
ലോറി ഒരു ആള്‍ ഒഴിഞ്ഞ സ്ഥല്ലത്ത് ഒതുക്കി നിരുത്തിയിട്ടിരിക്കുന്നു...  ഞാന്‍ തിടുക്കത്തില്‍ ലോറിയുടെ ഡോര്‍ തുറക്കാന്‍ നോക്കി ...  അമ്മെ രണ്ടു ഡോറുകളും ലോക്ക് ചെയ്തിരുന്നു....  ലോറികളുടെ ഡോറില്‍ ഉള്ളില്‍ നിന്നും തുരകാനുള്ള സവിദാനം ഉണ്ടാവാറില്ല... 
ഞാന്‍ ലോറിയുടെ ഹോണ്‍ തട്ടി മുഴക്കി ... പേ.... പേ.....
മുന്നില്‍ കാണുന്ന ഒരു ഓലമേഞ്ഞ ഒരു ഷെഡില്‍ നിന്നും പ്രശാന്തന്‍ ഓടി വന്നു ... കൈ കൊണ്ട് വീശി കാണിച്ചു ....
അമ്മെ !!!, അപ്പഴാണ് എന്‍റെ ശ്വാസം നേരെ വീണത് , പ്രശാന്തന്‍ ഓടി വന്ന് വാതില്‍ തുറന്നു തന്നു..  പിന്നാലെ അഹമ്മദ് ഇക്കയും വന്നു...  അഹമ്മദ് ഇക്കയുടെ കയ്യില്‍ ഒരു പൊതി ഉണ്ടായിരുന്നു... 
എന്നോട് വായ്‌ കഴുകി ... ബാക്കിലെ കണ്ടയിനര്‍ കോളം ( വലിയ ലോറികള്‍ക്ക് കാണാവുന്ന ലോഡിംഗ് ഏരിയ ) വരാന്‍ പറഞ്ഞു ...  പ്രശാന്തന്‍ ലോറിയുടെ സീറ്റിനു സൈഡില്‍ ഉള്ള ഒരു ചെറിയ പല്‍പൊടി നീട്ടി.
മുഖം ഒക്കെ കഴുകി .. പല്ല് തേച്ചു ...  വച്ചിലോട്ട് നോക്കുമ്പോള്‍ സമയം എട്ടുമണി..  ഞാന്‍ കണ്ടയിനരിലെ ഒരു ചെറിയ വാതിലിലൂടെ തലിയിട്ട് നോക്കി ....  ഹപ്പോ ...  കവര്‍ പൊട്ടിക്കാത്ത ബജാജ് പള്‍സര്‍ ബൈക്കുകള്‍ നിരത്തി പാര്‍ക്ക് ചെയ്തിരിക്കുന്നു .. ഒരു മൂലയില്‍ , അഹമദ് ഇക്ക ഇരിക്കുന്നുണ്ട്‌ കൂടെ പ്രശാന്തനും... 
ഞാന്‍ ഉള്ളിലോട്ട് കയറി ചെന്നു...  അവരുടെ ഭക്ഷണത്തില്‍ നിന്ന് ഒരു ചെറിയ പങ്കു എനിക്ക് വേണ്ടി മാറ്റി വച്ചിരുന്നു ...  രണ്ടു പൊറോട്ടയും അല്പം കടല കറിയും.. വിശപ്പില്‍ അഭിമാനം നോക്കരുത് എന്ന് പറഞ്ഞ നിരൂദയുടെ വരികള്‍ ഓര്‍ത്ത് ഒറ്റ അടിക്ക് അത് തീര്‍ത്തു ...
ഇത് ഏതാ സ്ഥലം എന്ന് ചോദിച്ചപ്പോള്‍ .. 

അഹമ്മദ് ഇക്ക  സേലം ആണ് , എന്ന് പറഞ്ഞു...  ഇനി ലോറി എടുക്കുന്നില്ലത്രേ..  ഈ ലോറി രാത്രിയില്‍ മാത്രമേ ഓടുകയോള്ളൂത്രെ...  .. സര്‍ക്കാര്‍ ഇത്രേം വലിയ ലോറി രാത്രി മാത്രമേ പെര്‍മിറ്റ്‌ ചയ്യുകയോളൂ എന്ന് അഹമദ് ഇക്ക പറഞ്ഞു..
സേലം .. കൊയംബത്തൂരിലോട്ട് കുറച്ചു ദൂരമേ ഉള്ളൂ ..  എത്താന്‍ വൈകിയാല്‍ അകെ പ്രശനം ആകും..  ഞാന്‍ അഹമ്മദ് ഇക്കനോട് ഇവിടെ അടുത്ത് എവിടെ എങ്കിലും റെയില്‍വെ നിലയം ഉണ്ടോ എന്ന് അന്വേഷിച്ചു.. അഹമ്മദ് ഇക്ക , വഴി ഉണ്ടാക്കാം എന്ന്‍ പറഞ്ഞു.. 
കൈ കഴുകി... പ്രശാന്ത് എന്‍റെ ലകെജ് മുതുകത്ത ഏറ്റി പിടിച്ചു....  . അഹമ്മദ് ഇക്ക .... ഒരു ഓട്ടോ വിളിച്ചു... ഞാന്‍ ആ ഓട്ടോയില്‍ കയറി...  ലകെജ് മടിയില്‍ വച്ചു...  എന്നിട്ട് അഹമദ് ഇക്കനോട് യാത്ര പറഞ്ഞു..
ആ സമയം അഹമ്മദ് ഇക്ക മുഖം ചുളിച്ച് , ഇങ്ങള്‍ അങ്ങനെ അങ്ങ് പോയാലോ ...! മ്മളും വര്നിണ്ട് കൂടെ... എന്നെ നീക്കി ഇരുത്തി പ്രശന്തനും അഹമ്മദ് ഇക്കയും ഓട്ടോയില്‍ കയറി..  എനിട്ട്‌....  ന്ന ബണ്ടി ബിട്ടോളിം...  ന്നു അഹമദ് ഇക്ക പറഞ്ഞു..
പത്ത് മിനുട്ട് കൊണ്ട് സേലം റെയില്‍ വെ നിലയത്തില്‍ എത്തി... ക്യൂ നിന്ന് പാലക്കാട്ടിലോട്ട് ടിക്കറ്റ് വാങ്ങിയതൊക്കെ പ്രശാന്തന്‍ ആയിരുന്നു..  ഹൈദരാബാദില്‍ കഷ്ട്ട്ട പെട്ട് പിന്‍വലിച്ച ഇരുന്നൂര്‍ രൂപ പോകറ്റില്‍ അങ്ങിനെ തെന്നെ കിടന്നു..  ടികറ്റിനും , ഒട്ടോക്കും.. അഹമ്മദ് ഇക്കയാണ്‌ കാശ് കൊടുത്തത്...
ഞാന്‍ പൈസ് കൊടുക്കാന്‍ തുനിഞ്ഞപോള്‍, അഹമ്മദ് ഇക്കയുടെ മറുപടി ഇതായിരുന്നു , " പഠിച്ച് ബല്ല്യ  ഇഞ്ചിനീര്‍ ആകുമ്പോ മ്മളെ മറകാണ്ടിന്നാ മതി , മ്മക്ക് ഈ പൈസ് വേണ്ടാ.. ഇങ്ങള്‍ ബചോളിം "
ട്രെയിന്‍ കയറി ....  പുറപ്പടുമ്പോള്‍ .. അഹമദ് ഇക്കയുടെ ശരി എന്ന് തലയാട്ടിയത് ഇന്നും ഞാന്‍ ഓര്‍ക്കുന്നു..  പിന്നെ പ്രശന്തന്‍റെ ചിരിയും മറക്കാന്‍ കഴിയില്ല....
ട്രെയിന്‍ മൂവ് ആയി കൊണ്ടിരിക്കുമ്പോ ...  212 അവസാനിക്കുന്ന ഒരു മൊബൈല്‍ നമ്പര്‍ "അഹമ്മദ് ഡ്രൈവര്‍ ഇക്ക " എന്ന് സേവ് ചെയ്യുന്നതിന്‍റെ തിരക്കിലായിരുന്നു...
----------------------------------------------------------------------------------
ഇന്നും ഡ്രൈവര്‍ ഇക്കയെ കോണ്ടാക്റ്റ് ചെയ്യാറുണ്ട്.. മൂപ്പര്‍ സ്വന്തമായി ലോറി വാങ്ങി , ഇപ്പൊ പ്രശാന്തന്‍ ആണ് അതിന്‍റെ ഡ്രൈവര്‍..  കൊയംബത്തൂരിലൂടെ ലോഡ് കൊണ്ട് വരുമ്പോള്‍ .... എന്‍റെ വാടക വീട്ടില്‍ ഒരു പകല്‍ ഉറങ്ങിയിട്ടെ പ്രശാന്തന്‍ പോകരോള്ളൂ.....
ഒരു പ്രാവശ്യം എല്ലാവരെയും കാണാന്‍ ഞാന്‍ അഹമ്മദ് ഇക്കയുടെ വീട്ടില്‍ പോയിരുന്നു. അഹമദ് ഇക്കാക്ക് കഴിഞ്ഞ വര്‍ഷം ഒരു പെണ്‍കുഞ്ഞു പിറന്നു... കൊച്ചിയിലെ ഒരു പ്രധാന ഹോസ്പിറ്റലില്‍ പോയി ഐ വി എഫ് ചികത്സ യിലൂടെ ആണ് പിറന്നത്‌...  അഹമ്മദ് ഇക്കാന്‍റെ ഉമ്മ മരണപട്ടു ...  ഒരു വര്ഷം മുന്നേ ആയിരുന്നു(ഇന്നാലില്ലാഹി ).

ചിലവര്‍ അങ്ങിനെയാ .. ജീവിതത്തിലേക്ക് ക്ഷണിക്കപടാതെ വരുന്ന അധിതികള്‍, ഉറ്റവരെക്കാള്‍ സ്നേഹവും സന്തോഷവും തരുന്നവര്‍.. എന്‍റെ പ്രാത്ഥനയില്‍ എന്‍റെ കുടുംബത്തോടപ്പം ...  അഹമിദിക്കയും കുടംബത്തെയും ഞാന്‍ ഇപ്പോഴും ഉള്‍പെടുത്താറുണ്ട്... 
അവര്‍ എനിക്ക്  എന്‍റെ കുടുംബങ്ങളെ പോലെ തന്നെ  ആണ്....                
         

Share this: