image1 image2 image3 image3

HELLO I'M AN ENGINEER|WELCOME TO MY DIARY|I LOVE TO WRITE HERE|ഇത്‌ കഥയല്ല !!|എന്‍റെ ജീവിതമാണ്|ഞാൻ വലിച്ച് തീര്‍ത്ത എന്‍റെ ശ്വാസമാണ് .

സിക്കന്ത്രാബാദ് ..

സിക്കന്ത്രാബാദ് ..... ഹൈദരാബാദ് എന്നാ സ്ഥലത്തിലെ മുഖ്യ ചന്തകളുള്ള പട്ടണം, സൌത്ത് റയില്‍വേ ഏതു ട്രെയിന്‍ വന്നാലും സിക്കന്ത്രാബാടിലൂടെ ആണ് കടന്നു പോവുക... വളരെ തിരക്ക് പിടിച്ച നകരം..
ഞങ്ങള്‍ നാലുപേര്‍ അവിടെ ട്രെയിന്‍ ഇറങ്ങി.. നിന്ന് തിരിയാന്‍ പോലും റെയില്‍വെ നിലയത്തില്‍ സ്ഥലം ഇല്ല...  അത്രക്ക് തിരക്കോട് തിരക്ക്.. ഞങ്ങള്‍ ചെക്ക് ഔട്ട്‌ ഒപ്പിട്ട് ലകെജുകള്‍ എടുത്ത് .. പുറത്തേക്ക് നടന്നു..
റെയില്‍ വെ നിലയത്തിന് പുറത്ത് കടന്ന ഉടനെ ഞങ്ങള്‍ പ്രിന്സിപാലിനു ഫോണ്‍ ചെയ്തു .. എത്തിയ വിവരം വിളിചറിയിച്ചു. പിന്നെ ഞങ്ങളുടെ വീട്ടുകാരെയും വിവരം അറിയിച്ചു ...
പുരത്ത തന്നെ ഞങ്ങളുടെ പേര് എഴുതിയ ബോര്‍ഡ് പിടിച്ചു ഒരാള്‍ നില്‍പ്പുണ്ടായിരുന്നു.. അദ്ദേഹത്തിന്‍റെപേര് , രാം യാദവ് .. അദ്ദേഹം ഒരു ഡ്രൈവര്‍ ആയിരുന്നു.. ഞങ്ങളെ ആനയിച്ചു ഒരു ടാക്സി കാറില്‍ കൊണ്ടിരുത്തി..
സ്സികന്ത്രാ ബാദ് റയില്‍ നിലയത്തിന്‍റെ ഒരു ഫോട്ടോ എന്‍റെ കൂടെ വന്ന്ന ഒരുത്തന്‍റെ ഫോണില്‍ പകര്‍ത്തി..

വണ്ടി ഓടിക്കുന്ന ഇടക്ക് രാം ഓരോന്ന് ചോദിക്കാന്‍ തുടങ്ങി , അയാള്‍ക്ക് തമിഴ് നന്നായി അറിയാവുന്നത് കൊണ്ട് ഞങ്ങള്‍ രക്ഷപ്പട്ടു... തിരക്കേറിയ തരുവുകളും ... വെളിച്ചം പടരാത്ത് ചന്തകളും ...  കാറിനുള്ളില്‍ ഇരുക്കുന്ന എനിക്ക്
കൌതുക കാഴ്ചകള്‍ ആയി..  കൂടെ വന്ന ഒരുത്തന്‍ കാറിനുള്ളില്‍ തന്നെ ഇരുന്നു ഉറക്കമായി..  ഞങ്ങള്‍ എങ്ങോട്ടാണ് കൊണ്ട് പോകുനത് എന്ന് ഡ്രൈവറോട് ചോദിച്ചു മനസ്സിലാക്കി ...
ഉപ്പല്‍ എന്ന സ്ഥലം , ....  അവിടെക്കാണുഞങ്ങളെ രാം കൊണ്ട് പോകുന്നത്. ഉപ്പലിനെ കുറിച്ച് ഓരോന്നായി അദ്ദേഹം പറയാന്‍ തുടങ്ങി...
പഴയ മുകള്‍ ചക്രവര്‍ത്തിമാര്‍ കാഴ്ച വസ്തുകള്‍ വില്‍ക്കാന്‍ വന്നിരുന്ന സ്ഥലമായിരുന്നു ത്രെ ഈ ഉപ്പല്‍... 
കാഴ്ച വസ്തുക്കളില്‍ മുന്തിയ ഇന പട്ടികയില്‍ വേശ്യാ സ്ത്രീകള്‍ ഉള്‍പ്പടെ , അടിമകള്‍ വരെ ഉണ്ടായിരുന്നു...  പിന്നെ വൈര്യം , വജ്രം , വസ്ത്രങ്ങള്‍ , സ്വര്‍ണം , വെള്ളി , ഇരുമ്പ് , ചമ്പു തുടങ്ങിയ ലോഹങ്ങളും ഇവിടെ കച്ചവടം ചത്തിരുന്നു വത്രേ..
പില്‍കാലത്ത് ഉപ്പല്‍ എന്ന സ്ഥല, മാണ്ട്രോ ഏലിയാസ് എന്ന പോര്‍ച്ഗീസ് ഗവര്‍ണര്‍ പിടിച്ചടക്കുകയും അവിടെഅവര്രുടെ മിലിട്ടറി താവളങ്ങള്‍ ഉണ്ടാക്കുകയുമം ചെയ്തു..  കാറിലൂടെ പോകുമ്പോള്‍ വഴി അരികില്‍ കുറെ പഴയകാല പീരങ്കികള്‍ കാണാം ..  അതുപോലെ തന്നെ
ചില മതില്‍ കല്ലുകളില്‍ കുറെ ആളുകളുടെ പേരുകള്‍ കൊത്തി വച്ചിരിക്കുന്നതും കാണാം ...  ഒന്നര മണികൂര്‍ യാത്രക്ക് ഒടുവില്‍ ഞങ്ങള്‍ ഉപ്പളില്‍ എത്തി...  അവിടെ ഒരു നിര്‍മല മെന്‍ ഹോസ്റ്റലില്‍ കൊണ്ടിറക്കി ..
ഞങ്ങള്‍ രാമിനോട് എത്രയാണ് യാത്രാ കൂലി എന്ന് ചോദിച്ചപ്പോള്‍ , അദ്ദേഹം  ഇതുനുള്ള പണം മുന്‍‌കൂര്‍ ആയി കൈപട്ടിയിര്‍ക്കുന്നു എന്ന് പറഞ്ഞു..  ഞങ്ങള്‍ ഞങ്ങളുടെ ബാകുകള്‍ എടുത്ത് നിര്‍മല ഹോസ്റ്റലിലോട്ട് നടന്നു... അവിടെ ഞങ്ങളെ സ്വീകരിക്കാന്‍ ഹോസ്റ്റല്‍ വാര്‍ഡന്‍
കാത്ത്തിരിന്നിരുന്നു...  അദേഹത്തിന് തമിഴ് , ഇംഗ്ലീഷ് ഒന്നും അറിയാമായിരുന്നില്ല .. അകെ അയാള്‍ക്ക് അറിയാവുന്ന ഭാഷ തെലുങ്ക് മാത്ര മായിരുന്നു.. പക്ഷെ അത് ഞങ്ങള്‍ക്ക് വശം ഉണ്ടായിരുന്നില്ല.. ..
സമയം പത്തര മണി ആയിരുന്നു... ഞങ്ങള്‍ എങ്ങിനെയോ അദ്ദേഹത്തെ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കി , റൂം ചാവി വാങ്ങിച്ചു..  ഇനി ISTE Student മീറ്റ്‌ നടക്കുന്ന സ്ഥലത്തോട്ട് പോവണം..  നേരെ റൂമില്‍ ചെന്നു ഒരു കുളി പാസാക്കി..  കോളേജിലെ ഫംക്ഷന് ധരിക്കുന്ന കൊട്ട് (ബ്ലെസര്‍ )
എടുത്ത് മീറ്റ്‌ നടക്കുന്ന സ്ഥലത്തോട്ട് പോവാന്‍ ഒരുങ്ങി..  അനുരാഗ് കണ്‍വന്ഷന്‍ സെന്‍റരില്‍ ആണ് മീറ്റ്‌ നടക്കുന്നത്. അവിടെ ഞങ്ങളെ ലീഡ് ചെയ്യാന്‍ ഞങ്ങളുടെ കോളേജ് ഒരാളെ ഏര്‍പ്പാടാക്കിയിരുന്നു.. അയാളെ ഞങ്ങള്‍ വിളിച്ചു... എല്ലാ ഒരുക്കങ്ങലും കഴിഞ്ഞു ഞങ്ങള്‍
മീറ്റ്‌ നടക്കുന്ന സ്ഥലത്തേക്ക് ആയോളോടപ്പം യാത്രയായി.. അങ്ങിനെ ഒരു അരമണികൂര്‍ കൊണ്ട് ഞങ്ങള്‍ മീറ്റ്‌ നടക്കുന്ന സ്ഥലത്ത് എത്തി..  പ്രത്യേകം സജീകരിച്ച ഒരു മുറിയില്‍ ഞങ്ങളെ കൊണ്ടിരുത്തി അവിടെ , പല ജാതി , പല മത , പല നാടുകളില്‍ നിന്നും വന്ന ആളുകളെ ഞങ്ങള്‍ മീറ്റ്‌ ചെയ്തു.
ഇന്ത്യയില്‍ നിന്നും പലയിടങ്ങളില്‍ നിന്നും വന്നവര്‍ ആ കൂട്ടത്തില്‍ ഉണ്ടായിരുന്നു...  പിന്നെ കേരളകാരും ഉണ്ടായിരുന്നു ഒരു നാലുപേര്‍ ... അവര്‍ കുസാറ്റില്‍ പടിക്ക്ന്നവര്‍ ആണന്നു ഞാന്‍ പരിജയപ്പെട്ടപ്പോള്‍ പറഞ്ഞിരുന്നു..
അകെ പാടെ ഒരു ഇംഗ്ലീഷ് ബഹളമായിരുന്നു അവിടെ , എനിക്ക് പിന്നെ ഈ ഇംഗ്ലീഷ് അങ്ങിനെ പോകാത്തോണ്ട് അങ്ങിനെ വായി നോക്കി ഇരുന്നു..  ഓരോ പെണ്‍കുട്ടികളുടെ ദ്രെസ്സിംഗ് കണ്ടാല്‍ കണ്ണ് തള്ളി പോകും , അമ്മാതിരി വേഷമാണ് ഇട്ടിട്ടു വന്നിരിക്കുന്നത്,,,
പ്രതേകിച്ച് ഈ ബംഗ്ലൂര്‍കാരികള്‍ , ഒരു ഇച്ചിരി പോന്ന പാവാടയും പിന്നെ കുനിഞ്ഞാല്‍ മാറ് കാണുന്ന കയില്ലാത്ത ടീ ഷര്‍ട്ടും ആയിരുന്നു പ്രധാന വേഷം ... വാളാ വാളാന്നു ഇംഗ്ലീഷ് സംസ്സരിക്കുന്നത് കണ്ടാല്‍ സായിപ്പ് തോറ്റ് പോകും അമ്മാതിരി വര്ത്തമാനം ...
ഞാനും കൂട്ടുകാരും , ആരോടും അങ്ങിനെ മിണ്ടാതെ ഞങ്ങളുടെ കാര്യങ്ങള്‍ നോക്കി അങ്ങിനെ ഇരുന്നു.. 
കുറച്ചു സമയമ കഴിഞ്ഞപ്പോള്‍ .. ഒരു പത്ത് ഇരുപതു പേര്‍ ആ റൂമിലോട്ട് വന്നു... അവരുടെ കൂട്ടത്തില്‍ , ചൈന , ജപ്പാന്‍ , യൂ എസ് ,, തുടങ്ങിയ വിദേശ രാജ്യങ്ങളിലെ ISTE ട്രെയിനര്‍മാര്‍ ഉണ്ടായിരുന്നു.. 
ഞങ്ങള്‍ക്ക് എല്ലാര്‍ക്കും ഓരോ നമ്പരുകള്‍ (ടോക്കന്‍) തന്നു... ആവരുടെ കായിലും അതുപോലെ നമ്പരുകള്‍ ഉണ്ടായിരുന്നു.. എല്ലാം കൂടി ഓരോ ബോക്സില്‍ ഇട്ടു എന്നിട്ട് ഓരോ ട്രെയിനര്‍മാര്‍ അതില്‍ നിന്നും ഓരോ പിടി നമ്പരുകള്‍ വാരി എടുത്തു...
ആ വരി എടുക്കലില്‍ അവര്‍ എല്ലാവരെയും ഓരോ ട്രെയിനര്‍ മാരുടെ കീഴില്‍ ഗ്രൂപുകള്‍ ആയി തിരിക്കപ്പട്ടു.. 
എന്‍റെ കൂടെ വന്നവര്‍ എല്ലാരും വെവ്വേറെ ഗ്രൂപുകളില്‍ തിരിക്കപ്പട്ടു ...
ഞാന്‍ ഒറ്റക്കായി ,,,,
വേറെ ആരും അറിയാവുന്നവാര്‍ എന്‍റെ ഗ്ഗ്രൂപില്‍ പെട്ടില്ല....
ആസാം, ഒറീസ, എന്ന സ്റ്റേട്ടുകളില്‍ പെട്ടവരായിരുന്നു മിക്കവരും .....
അകെ പകച്ചു പോയി നിക്കെനടി വന്നു ...
ഞങ്ങളെ ഞങ്ങളുടെ ട്രെയിനര്‍ വേറെ ഒരു റൂമിലോട്ട് കൂട്ടി കൊണ്ട് പോയി ...
ട്രെയിനര്‍ ഒരു ജര്‍മ്മന്‍ കാറി ആയിരുന്നു ....  പേര് "സ്റ്റല്ല പെര്ളി വിഴോസ "
മുടിഞ്ഞ ഇംഗ്ലീഷ് ....  ആ വെള്ളക്കാരി പറയുന്നാത് ഒന്നും മനസ്സിലായില്ല ,,,,
കൂടെ ഗ്രൂപ്പില്‍ ഉള്ളവര്‍ക്കും മനസ്സിലായില്ല ,,,
കാരണം അവര്‍ക്കും അത്ര ഇംഗ്ലീഷ് പരിക്ഞ്ഞാനം  ഉണ്ടായിരുന്നില്ല..
ഞങ്ങളുടെ ട്രെയിനിംഗ് റൂം കണ്ടു ഞാന്‍ വാ പൊളിച്ചു നിന്നു...
റൂമില്‍ ഒരു ബെഞ്ചു പോലും ഇല്ല ...  കുറെ ബെഡ് വിരിച്ചിട്ടിരിക്കുന്നു...  ആ റൂമില്‍ ഒരു വലിയ ടിവി പിന്നെ പുസ്തകങ്ങള്‍ അടുക്കി വച്ചിരിക്കുന്ന ഒരു സ്റ്റാന്‍ട്,  കുറെ മാഗസിനുകള്‍ ... ചാര്‍ട്ട് പേപ്പറുകള്‍ ...  കുറെ കളറിംഗ് പെന്‍സിലുകള്‍ ..... അങ്ങിനെ പലതും ഉണ്ടായിരുന്നു...
ഒരു മിനി ഡിസൈന്‍ സ്റ്റുഡിയോ പോലെ ഉണ്ടായിരുന്നു അത്... 
ആ ജര്‍മ്മന്‍ കാരി ഞങ്ങളെ അവിടെ കൊണ്ടിരുത്തി എന്തൊക്കയോ ... പറഞ്ഞു തന്നു..
ഞങ്ങള്‍ എഴുതാനുള്ള ഒരു നോട്ട്പാടും പിന്നെ ഒരു പെന്നും ഞങ്ങള്‍ക്ക് ആദ്യം തന്നു ...
ആ ജര്‍മ്മന്‍ കാരി പറയുന്നതൊന്നും എനിക്ക് മനസ്സിലായില്ല ....  കൂടെ ഇര്ക്കുന്നവര്‍ക്ക് ഒന്നും മനസ്സിലായില്ല... !!! ..
എല്ലാവരും മറ്റുള്ളവരുടെ മുഖത്തോട്ട് നോക്കി ഇരിക്കുന്നു... 
അകെ പാടെ ഒരു വിമ്മിട്ടം...  ഞങ്ങള്‍ക്ക് ഒന്നും മനസ്സിലാവുന്നില്ല എന്ന വിവരം ആ ജര്‍മ്മന്‍ കാരിക്ക് മനസ്സിലായി എന്ന് തോന്നുന്നു...
അതുവരെ വളരെ സ്പീഡില്‍ സംസാരിച്ചിരുന്ന ആ ജര്‍മന്‍കാരി  വളരെ പതുക്ക്കെ മനസ്സിലാകുന്നതു പോലെ സംസാരിച്ചു തുടങ്ങി ,,,,
ആപ്പഴാണ് ഒരു കാര്യം പിടി കിട്ടിയത്.. ഞങ്ങളെ ട്രെയിന്‍ ചെയ്യാന്‍ വേണ്ടി ആ വന്ന ജര്‍മ്മന്‍ കാരിയും ഞങ്ങളെ പോലെ ഓര്‍ എഞ്ചിനീയര്‍ പഠിക്കുന്ന കുട്ടിയാനത്രേ..  ഇതുപോലെ മുന്‍പ് ആ കുട്ടിയും ട്രെയിനിംഗ് പങ്കടുത്ത്തിട്ടുണ്ട്ത്രെ..
പിന്നെ എല്ലാവരോടും തന്നെത്താന്‍ പരിജയപടുത്താന്‍ തുടങ്ങി ....

ഇവടെ ഞങ്ങള്‍ക്ക് നടത്താന്‍ പോകുന്ന പ്രോഗ്രാം... ഞങ്ങളുടെ പെര്‍സണലാറ്റി നന്നാക്കാന്‍ വേണ്ടി ഉള്ളതാണന്നു ... സ്ടല്ല പറഞ്ഞു... അതുപോലെ ഞങ്ങളുടെ ഇംഗ്ലീഷ് സ്പീക്കിംഗ് എബിലിറ്റി ഇപ്രൂവ് ചെയ്യാനും ആണ് ഈ പ്രോഗ്രാം..
ഓരോ വീഡിയോകള്‍ കാണിച്ചു തന്നും അതെ പറ്റി ഞങ്ങള്‍ സസ്സാരിച്ചും ... അങ്ങിനെ അന്നത്തെ സമയം പോയതെ അറിഞ്ഞില്ല ,,,, ആദ്യം ഒക്കെ ഞാന്‍ ചുമ്മാ പതുങ്ങി ഇരുന്നിരുന്നു..  പക്ഷെ ....
ആ പ്രോഗ്രാമില്‍ ഞാന്‍ പോലും അറിയാതെ എഴുനേറ്റ് നിന്ന് ഇംഗ്ലീഷ് സംസാരിക്കാന്‍ തുടങ്ങി .. ചെറിയ അല്ല വലിയ തറ്റുകള്‍ ഉണ്ടങ്കിലും സ്ടല്ല അതൊക്കെ തിരുത്തി തരുകയും ചെയ്തിരുന്നു...
ഒന്നാമത്തെ ദിവസങ്ങളില്‍ തന്നെ ഞങ്ങള്‍ എല്ലാവരും ആടുത്ത് പോയിരുന്നു..  നെറ്റ് ബ്രൌസിംഗ് ടൈമില്‍ അവരവരുടെ ഫേസ്ബുക്ക് ഐടികള്‍ കൈമാറി... 
ഇന്നും ഞങ്ങള്‍ ഫസിബുക്കില്‍ ചാറ്റ് ചെയ്യാറുണ്ട് .. സ്ടല്ല ഇന്നും എനിക്ക് വിഷസ് അയക്കാറുണ്ട്..
രണ്ടു ദിവസം ... എങ്ങിനെ പോയി എന്നുപോലും അറിഞ്ഞില്ല !!...  പക്ഷെ ഈ രണ്ടു ദിവസം കൊണ്ട് ഞാന്‍ അകെ മാറിയിരുന്നു.. 
എല്ലാ സമയത്തും ഞാന്‍ എന്തിനാ ഇങ്ങനെ കുത്തി ഇരുന്നു എഴുതുന്നത്‌ എന്ന് സ്ടല്ല  ചോദിച്ചപ്പോള്‍ .. ഞാന്‍ എന്‍റെ ഡയറി എഴുതിയാകയാണ് എന്ന് പറഞ്ഞരുന്നു...
ഡയറി എഴുതുന്നത്‌ ഒരു നല്ല ശീലം ആണന്നും ഇന്ന് മുതല്‍  എല്ലാരും അവരവരുടെ ഡയറികള്‍ എഴുതാം എന്നും .. ഗ്രൂപ്പില്‍ തിരുമാനം എടുത്തു...
അവസാന ദിവസം ...

ഞങ്ങളെ ഗ്രൂപുകളായി തിരിച്ചു എന്ന് ഞാന്‍ പറഞ്ഞല്ലേ ...  എല്ലാ ഗ്രൂപ്പ്കള്‍ക്കും അവസാന ദിവസം കുറെ മത്സരങ്ങള്‍ സങ്കടിപ്പിച്ചിരുന്നു... 
കവിത എഴുത്ത് മത്സരം ..
എഞ്ചിനീയറിംഗ് ഐടഡിയ...
തുടങ്ങിയ നിരവതി മത്സരങ്ങളില്‍ ഉണ്ടായിരുന്നു
ഞാന്‍ എഞ്ചിനീയറിംഗ് ഐഡിയ എന്ന മത്സരത്തില്‍ പങ്കടുത്തു..
പലരും പല മത്സരങ്ങളില്‍ പങ്കടുത്തു ... 

അവസാനം നിമിഷം ... മത്സരങ്ങളുടെ റിസള്‍ട്ട് വിളിച്ചു പറഞ്ഞു ...  ഞങ്ങളുടെ ഗ്രൂപിന് മൂന്നാം സ്ഥാനം കിട്ടി ...
അങ്ങിനെ അവസാന ദിവസം .. വളരെ സന്തോഷത്തോടെയും ...  സങ്കടത്തോടെയും ... വിടപറയാന്‍ ഒരുങ്ങി ...
പക്ഷെ ആ സമയത്തായിരുന്നു സടല്ല , ഞങ്ങുടെ ഗ്രൂപിന് ഒരു ഡിന്നര്‍ ഒരുക്കിയിട്ടുണ്ട് എന്ന് പറഞ്ഞത് ..
അങ്ങിനെ ഞങ്ങള്‍ എല്ലാവരും... ഡിന്നര്‍ പാര്‍ടിക്ക് പുറപ്പട്ടു... അന്ന് രാത്രി ഏറെ ...
വയ്കിയാണ് ഹോസ്റ്റലില്‍ എത്തിയത് ..
ഡിന്നര്‍ പാര്‍ട്ടിയില്‍ പങ്കടുത്ത ക്ഷീണം എനിക്ക് കാലുവേദനയായ് അന്ഭാവപട്ടു തുടങ്ങിയിരുന്നു....
രൂമിലോട്ട് നടന്നു... 
എല്ലാരും ഉറങ്ങി എന്ന് തോന്നുന്നു... 
ഞാന്‍ റൂമിലെ കതക് നാലു പ്രാവശ്യം തട്ടി ... തുറന്നില്ല ..  ശ്രദ്ധിച്ചപ്പോഴാണ് മനസ്സിലായത് റൂം ലോക്ക് ചെയ്തിരുന്നു...
ഞാന്‍ ഇത് റൂം കീ അന്വഷിച്ച് വര്‍ടനെ തിരക്കി ....  പക്ഷെ അയാളില്‍ നിന്നും അറിയാന്‍ കഴിഞ്ഞത് എന്‍റെ കൂടെ വന്നവര്‍ വെക്കേറ്റ് ചെയ്തിരുന്നു എന്നായിരുന്നു...
പകച്ചു പോയി .... 
ദ്ര്തിയില്‍ മൊബൈല്‍ ഫോണ്‍ എടുത്തു, ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു..  
വര്‍ടന്‍ എന്‍റെ ലഗേജുകള്‍ പുറത്ത് എടുത്ത് തന്നു ... അയാള്‍ എന്തൊക്കയോ തലുങ്കില്‍ എന്തൊക്കയോ പറഞ്ഞു ... എനിക്ക് ഒന്നും മനസ്സില്‍ ആയില്ല... ഞാന്‍ എല്ലാത്തിനും തലയാട്ടി ...
അയാള്‍ എന്‍റെ ലഗേജ് എടുത്തു പുരത്തോട്ട് നടന്നു ....  ഞാന്‍ കൂടെ നടന്നു ...
മയിന്‍ ഗേറ്റില്‍  പുറത്ത് ലഗേജ് വച്ചിട്ട് അയാള്‍ .... ചിരിച്ചു കൊണ്ട് ... ബായ് .. എന്ന് പറഞ്ഞു...
അയാള്‍ പറഞ്ഞതില്‍ എനിക്കത് മാത്രമേ മനസ്സിലയോള്ളൂ ......

(തുടരും)

Share this: