image1 image2 image3 image3

HELLO I'M AN ENGINEER|WELCOME TO MY DIARY|I LOVE TO WRITE HERE|ഇത്‌ കഥയല്ല !!|എന്‍റെ ജീവിതമാണ്|ഞാൻ വലിച്ച് തീര്‍ത്ത എന്‍റെ ശ്വാസമാണ് .

ഒരു യാത്ര..!

രണ്ടാം വര്‍ഷ എഞ്ചിനീയറിംഗ് പഠനത്തിന്‍റെ പരീക്ഷയായി ... പരീക്ഷ നാളുകള്‍ തികച്ചു കഠിനവും പിന്നെ ഉറക്കമില്ലാ നാളുകളും ആയിര്‍ക്ക്കും എല്ലാര്‍ക്കും , പക്ഷെ ഞാന്‍ എല്ലാരെ പ്ലേ ഉറക്കം ഒഴിച്ച് പഠിക്കാറില്ല , ഒരു തവണ അനുഭവപ്പെട്ടിട്ടുണ്ട്...
അന്ന് നന്നായി പഠിച്ചിട്ടും , പരീക്ഷാ ഹാളില്‍ ഉറങ്ങി സപ്ലി വാങ്ങിയ ഒരു ചരിത്രം ഒരു പഴയ പോസ്റ്റില്‍ വ്യക്തമാകിയുണ്ടല്ലോ!!, അല്ലെ  !, അതുകൊണ്ട് തന്നെ പരീക്ഷാ ദിവസങ്ങളില്‍ പഠിച്ചില്ലങ്കിലും നന്നായി ഉറങ്ങു മായിരുന്നു...  എല്ലാ പരീക്ഷകളും പിന്നെ ആദ്യമായി വീണ സപ്ലിയും
നന്നായി തന്നെ എഴുതി...  പരീക്ഷയുടെ അവസാന നാള്‍, പരീക്ഷ എല്ലാം എഴുതി തീരത്ത് വീട്ടിലോട്ട് പോവാനുള്ള ഒരുക്കങ്ങള്‍ എല്ലാം നടത്തി... ഒരു ലെറ്റര്‍ എഴുതി പ്രിന്‍സിപ്പല്‍ സാറിന്‍റെ റൂമിന് മുന്നില്‍ ഇരിക്കുന്ന സമയം...  കുറെ നേരം അയാളെ കാത്ത് ഞാന്‍ അവിടെ നിന്നു..
രാത്രി എട്ടര കഴിഞ്ഞാല്‍ നാട്ടിലോട്ട് പോവാനുള്ള അവസാന ബസ്സും പോവും പിന്നെ ബസ്സ്‌ സ്റ്റാന്‍ഡില്‍ തന്നെ കിടന്നുറങ്ങേണ്ടി വരും , ഇപ്പൊ സമയം ആറുമണി ആയിരിക്കുന്നു...  അയാളെ കാണാനില്ലല്ലോ...
കുറെ നേരം കൂടെ ഉള്ള കുട്ടികളുമായി സംസാരിച്ചു നിന്നു....
അവരുടെ കൂട്ടത്തില്‍ ഒരു ഫസ്റ്റ് ഇയര്‍ കുട്ടി ഉണ്ടായിരുന്നു... അവളുടെ പേര് "തമിഴ്ചല്‍വി" - തമിഴ് നന്നായി സംസാരിക്കുന്നവള്‍ എന്നാണു ഈ പേരിന്‍റെ അര്‍ത്ഥം...  ആ കുട്ടി എന്നെ കണ്ടതും .. ഇങ്ങനെ..
"അണ്ണാച്ചി , നീങ്ങ താനേ ബസ്റ്റ് student "

അമ്മച്ചിയീ..... ഈ വായാടി എന്നെ കണ്ടു അണ്ണാച്ചിന്നോ... എനിക്കാകെ രോമം അരിക്കുന്നത് പോലെ തോന്നി..  ഛീ ഈ കുട്ടി എന്ത് ഭാവിച്ചാ ഇങ്ങനെ വിളിച്ചേ ? ... ഛെ ....
ഇത് കേട്ട കൂടെ നിന്നിരുന്ന.. കൊല്ലം ജില്ലക്കാരന്‍ മൊയ്തീന്‍റെ മകന്‍ (പേര് പറയുന്നില്ല!, അവന്‍ എന്നോട് പറഞ്ഞിട്ടുണ്ട് പേര് എവിടെയും പറയരുതന്ന്" .... ചിരിയോട് ചിരി ....
അവനു ആ ചിരി അടക്കാനായില്ല!....
ആ സമയത്തായിരുന്നു.. കഥാ നായകന്‍ പ്രിസിപ്പല്‍ അത് വഴി വന്നത്...
വാവിട്ടു ചിരിക്കുന്ന അവനെ അയാള്‍ നോക്കിയതു ...
മൊയ്തിക്കാന്‍റെ മകന്‍ .... ചിരി വിഴുങ്ങി ...
അങ്ങേരു ഒന്ന് മേലേം താഴെ നോക്കി അയാളുടെ രൂമിലോട്ട് പോയി...
മോയ്തിക്കന്‍റെ മകന്‍റെ മുഖത്തില്‍ തളിഞ്ഞ .. അവിഞ്ഞ ചളിഞ്ഞ വികാരം കണ്ടു എനിക്ക് ചിരി വന്നു .... :)
ഉള്ളിലോട്ട് പോയ പ്രിന്‍സിപ്പാള്‍ ഓരോ രുത്തരായി ഉള്ളിലോട്ട് വിളിക്കാന്‍ തുടങ്ങി ,,,,
അതിനടക്ക് എന്നെ അണ്ണാച്ചി എന്ന് വിളിച്ച കുട്ടിയോട് എന്നെ എന്തിനാ അണ്ണാച്ചി എന്ന് വിളിച്ചേ എന്നു .. വളരെ ഗൌരവത്തോടെ ചോദിച്ചു.. 
ആ കുട്ടിയുടെ മറുപടിയില്‍ അണ്ണാച്ചി എന്നാല്‍ , അണ്ണന്‍ ( ചേട്ടന്‍ -സഹോദരന്‍ ) മുകളില്‍ ഉള്ള , ഏറ്റവും ബഹുമാനമുള്ള ആളുകളെ വിളിക്കുണതാനത്രേ ....
ആ കുട്ടിയുടെ നാട് സേലം ( തമിഴ് നാട്ടിലെ പച്ചക്കറി കൃഷിക്ക് പേര് കേട്ട നാട് , കരിമ്പ്‌ , ഇഞ്ചി , വലിയ ഉള്ളി (സവാള) തുടങ്ങിയവ ഇവിടെ കൃഷി ചയ്യപടുന്നു) ആണത്രേ ..
അവിടെ ഒക്കെ ചേട്ടന്മാരെ അങ്ങിനെയാനത്രേ വിളിക്കാറ്..

കോമഡി ആയി..  എല്ലാരെയും പ്രിന്‍സിപ്പളിന്‍റെ പി എ പേര് വിളിച്ചു ഉള്ളിലോട്ടു കൊണ്ട് പോയി , അവര്‍ കൊക്കെ വീട്ടില്‍ പോവാനുള്ള പര്‍മശനും കിട്ടി ...
ഞാന്‍ പി എ നോട് കാര്യം തിരക്കി... " എന്താ എന്നെ വിളിക്കാത്തെ... ന്നു"
അയാള്‍ എന്നോട് വെയിറ്റ് ചയ്യാന്‍ പറഞ്ഞു...  അങ്ങിനെ കുറെ നേരം വെയിറ്റ് ചെയ്തു അവസാനം അയാള്‍ എന്നെ കാബിനിലോട്ട് വിളിപിച്ചു...
പ്രിന്‍സിപ്പാള്‍: "എന്താ വക്കേഷന്‍ പ്ലാന്‍ ?"
ഞാന്‍ ഒന്നും മിണ്ടാതെ നിന്നു കുറച്ചു സക്കന്‍റെ കഴിഞ്ഞു "നത്തിംഗ് സാര്‍ "
പ്രിന്‍സിപ്പാള്‍: We are planning to send you for a training program, What you think about it ?
ഞാന്‍: Sir, so could I go to my home ?    
പ്രിന്‍സിപ്പാള്‍: Not like that, we are selected five members from different department and would like to send you people for training program arranged by ISTE. 

ഇത് എന്ത് ട്രനിങ്ങ് പ്രോഗ്രാം ആണന്നു അറിയില്ല പക്ഷെ.. ISTE എന്ന വാക്ക് കേട്ട ഉടന്‍ തന്നെ ഞാന്‍ സംമ്മധിച്ചു... ISTE- Indian society of technical education. ഇതേ കുറിച്ച് എന്‍റെ സീനിയര്‍ പറഞ്ഞ അറിവുണ്ട്.. ഇവിടുന്നു ട്രെയിനിഗ് കിട്ടിയാല്‍ എഞ്ചിനീയറിംഗ് കഴിഞ്ഞാല്‍ ഉടന്‍ ജോലി കിട്ടും
എന്നൊക്കെ ആ സീനിയര്‍ പറഞ്ഞിരുന്നു, ആ സീനിയറും പഠനകാലത്ത്‌ ഇത്പോലെ ട്രനിങ്ങിനു പോയിരുന്നു ,,, അങ്ങേരു ഇപ്പൊ ഒരു കമ്പനിയില്‍ സോഫ്റ്റ്‌ വയര്‍ എഞ്ചിനീയര്‍ ആയി ജോലി ചെയ്യുകയാണ്..

കേട്ടത് ഞാന്‍ ആ ട്രങ്ങിനു പോവാന്‍ സമ്മദിച്ചു... പ്രിന്‍സിപ്പാളിന്‍റെ പി എ ഒരു പേപ്പറില്‍ എന്‍റെ അഡ്രസും ഫോണ്‍ നമ്പരും എഴുതി ...
ട്രനിംഗ് എവിടയാണ് എന്നന്വേഷിച്ചപ്പോള്‍ പറഞ്ഞത്  " ഹൈദരാബാദ്  "

ഞാന്‍ ഈ കാര്യം വീട്ടില്‍ വിളിച്ചു പറഞ്ഞു ...  അച്ഛന്‍ പോവാന്‍ എത്ര രൂപ വേണം എന്നു ചോദിച്ചു..  ഞാന്‍ ഒന്നും മിണ്ടിയില്ല .. എനിക്കറിയാം അച്ഛന്‍റെ കയ്യില്‍ പൈസ കാണില്ലാന്നു..
ന്നാലും അച്ഛന്‍ പറഞ്ഞു "ഒരു രണ്ടായിരം രൂപ ഞാന്‍ നാളെ ബാങ്കിലിടാം നീ പോയി വാ "

കാശിന്‍റെ കാര്യം ഞാന്‍ പ്രിന്‍സിപ്പാളിന്‍റെ പി എ യോട് പറഞ്ഞു..  അയാള്‍ ചിരിച്ചിട്ട് പറഞ്ഞു..  " തമ്പി ഇതുക്ക് എല്ലാം കസ് വേണ്ട , എല്ലാ കോളേജ് പാത്തുക്കുവെന്‍ " (കാശൊക്കെ കോളേജ് എടുത്തോളും - അനിയാ )
ഇക്കാര്യം കേട്ടതും ഞാന്‍ വീട്ടിലോട്ടു ഫോണ്‍ വിളിച്ചു കാര്യം പറഞ്ഞു..  കാശു കോളേജു കാര്‍ എടുത്താലും , ദൂര യാത്ര പോവുകയല്ലേ , കയ്യില്‍ കാശു വേണം എന്ന് അച്ഛന്‍ പറഞ്ഞു.. 
ഇന്ന് തന്നെ പുറപ്പടണമാത്രേ , വീട്ടിലോട്ടു പോവാന്‍ ഒരുക്കി വെച്ച ബാകില്‍ രണ്ടു ജോഡി ഡ്രെസ് കുത്തികയറ്റി പ്രിനിസിപ്പല്‍ റൂമിന്‍റെ മുന്നിലോട്ട് നടന്നു...
അവിടെ എന്നെയും കാത്ത് മൂന്ന് പേര്‍ നില്‍പ്പുണ്ടായിരുന്നു..  അവരുടെ കൂടയാണ് ഞാന്‍ ഹൈദ്രാബാദിലോട്ട് യാത്ര തിരിക്കുന്നത്..
ആ മൂന്ന് പേരും മൂന്നു ഡിപ്പാര്‍ട്ട്മന്‍റെ ആയിരുന്നു.. 
മൊന്നു പേരും തമിഴ്നാട്ടുകാര്‍.. 
അവരെ പരിജയപ്പട്ടു .. ഒരാള്‍ ഫൈനല്‍ ഇയര്‍ പഠിക്കുന്നു, മറ്റൊരാള്‍ സെക്കന്‍റെ ഇയറില്‍ പഠിക്കുന്നു.. ഒരാള്‍ ഫസ്റ്റ ഇയര്‍.. സൊ , നാല് വര്‍ഷക്കാരും ഇതിലുണ്ടായിരുന്നു.. 
പുരപ്പടുന്നതിനു മുന്‍പ് ദീപ്തിയെ വിളിച്ചു കാര്യം പറഞ്ഞു ... അങ്ങിനെ കോയംബത്തൂര്‍ റെയില്‍വെ യില്‍ നിന്നും ഹൈദ്രബാദിലോട്ട് യാത്ര ആയി ... 
ട്രെയിന്‍ ടിക്കറ്റുകള്‍ ആദ്യം തന്നെ ബുക്ക് ചെയ്തിരുന്നു... 
ജനശാദാപ്തി എക്സ്പ്രസ്സ്‌ ... ബി എന്ന എസി കൊച്ചിലെ രണ്ടാം കൂപ്പയില്‍ ആയിരുന്നു... അന്നത്തെ രാത്രി അന്തി ഉറങ്ങിയത്... 
ഒരു ഉറക്കം രാവിലെ ഒന്‍പതു മണിക്ക് സിക്കന്ത്രാബാദ് റയില്‍വേ നിലയത്തില്‍ വന്നിറങ്ങി ..

(തുടരും)      

Share this:

CONVERSATION

0 comments:

Post a Comment