image1 image2 image3 image3

HELLO I'M AN ENGINEER|WELCOME TO MY DIARY|I LOVE TO WRITE HERE|ഇത്‌ കഥയല്ല !!|എന്‍റെ ജീവിതമാണ്|ഞാൻ വലിച്ച് തീര്‍ത്ത എന്‍റെ ശ്വാസമാണ് .

ഒരു സോപ്പ്‌ പെട്ടി മൊതലാളി

സെമിസ്റ്റർ  ലീവിൽ നാട്ടിൽ  പോയിരുന്നു... റിസൾട്ട്  വന്നതും, പിന്നെ ഉപദേശങ്ങൾ കിട്ടിയതും ഒക്കെ വീട്ടില് നിന്ന് തന്നെ ആയിരുന്നു. എൻറെ  എഞ്ചിനീയറിംഗ് പഠനം രണ്ടാം വര്ഷത്തിലേക്ക് പ്രവേശിച്ചു... ഫീസ്‌ അടക്കാൻ അമ്മയും അച്ഛനും വളരെ ബുദ്ധിമുടുണ്ടന്ന്  എനിക്ക് നന്നായിട്ട് അറിയാമായ്യിരുന്നു.. അതുകൊണ്ട് തന്നെ, അമ്മ പോകറ്റ് മണി തരുമ്പോൾ ഞാൻ അദികം ചോദിച്ചു വാങ്ങിക്കാരുംഇല്ല... അതുകൊണ്ട് തന്നെ കോളേജിൽ നിന്ന് എങ്ങോട്ടെങ്കിലും ടൂര് പൊവുകയണങ്കിലും ഞാൻ അതിൽ നിന്നൊക്കെ വിട്ടു നില്കാരുണ്ടായിരുന്നു... 

രണ്ടാം വര്ഷ ഫീസ്‌ അടച്ചത് എങ്ങിനെ എന്ന് എന്നെ അറിയിച്ചില്ല... പക്ഷെ വീട്ടിലെ സാമ്പത്തിക തലം വളരെ മോശമാണന്നു ചില സൂചനകളിലൂടെ തന്നെ അറിഞ്ഞു... 

അന്ന് ഒന്ന് മനസ്സില വിചാരിച്ചിരുന്നു... എഞ്ചിനീയറിംഗ് എങ്ങിനെ എങ്കിലും കബ്ലീറ്റ് ചെയ്തിട്ടു ജോലിക്ക് പോയി ...ഒരു കുറവും വരുത്താതെ അമ്മയെയും അച്ഛനെയും നോക്കണം എന്ന്...

ഇപ്പൊ ഞാൻ ഒരു സീനിയർ  ആണ്, അടുത്ത മാസം പുതിയ പിള്ളേർ ഫസ്റ്റ് ഇയറിൽ വരും.... നോക്കാം, പക്ഷെ ഞങ്ങളുടെ ബാച്ച് ഒരു തിരുമാനം എടുത്തു.. ഒരിക്കലും ഇനി കോളജിൽ റാഗിങ്ങ് നടത്താൻ പാടില്ല എന്ന തിരുമാനം, ചില സുഹ്രത്തുക്കൾക്ക് ഇത് അത്ര ദാഹിചില്ലങ്കിലും പറഞ്ഞു മനസ്സിലാക്കി ആ നിയമം  ഞങ്ങളുടെ ഒപ്പുകലായി കോളേജിൽ എല്പ്പിച്ചു...

അങ്ങിനെ ഞങ്ങളുടെ കോളേജ് കോയമ്പത്തൂരിലെ  ആദ്യ റാഗിങ്ങ് ഇല്ലാ ക്യാമ്പസ് ആയി അറിയപ്പട്ടു...  പിന്നെ പില്കാലത്ത് പത്രങ്ങളിലും, വാര്ത്തകളിലും നിറഞ്ഞു നിന്നിരുന്നു... അന്നത്തെ തമിഴ്നാട് വിധ്യാഭ്യാസ മന്ത്രി.. സരവണകുമാർ  ഞങ്ങളുടെ കോളെജിനു പത്തുലക്ഷം രൂപയുടെ മാതൃക എഞ്ചിനീയറിംഗ് കൊലെജിനുള്ള പുരസ്കാരം തന്നു.. ഇത് വലിയ വാര്ത്ത ആയി മലയാള പത്രങ്ങളിൽ വന്നിരുന്നു..
നാളുകൾ റോകറ്റുകൾ  പോലെ പോയിതുടങ്ങിയിരുന്നു.. ഓരോ ദിവസവും ഞാൻ അറിയാതെ മറഞ്ഞു കൊണ്ടിരിക്കുകയായിരുന്നു.. ജൂനിയർ മാരിൽ  ഒരു മാലയാളി  കുട്ടികൾ പോലും ഉണ്ടായിരുന്നില്ല!!...
ഇത്രേം പബ്ലിസിറ്റി കിട്ടിയിട്ടും ഒരു മലയാളിയും ചേരാൻ തയ്യരായില്ലേ  ??... ഈ ഉത്തരം കിട്ടാ ചോദ്യം ഞാൻ എന്നോട് താന്നെ ഒരുപാട് ചോദിച്ചിരുന്നു...
പക്ഷെ ആ സമയത്തെ പത്രങ്ങളിൽ എഞ്ചിനീയറിംഗ് പഠനത്തെ പറ്റിയുള്ള വാർത്തകളും ചിത്രങ്ങളും മനസ്സിനെ വെല്ലാതെ തളർന്നിരുന്നു...

കഴിഞ്ഞ വർഷം  എഞ്ചിനീയറിംഗ് കഴിഞ്ഞ് ഇറങ്ങിയവർക്ക് പലരും ഇന്നും ജോലി ഇല്ലാതെ ഇര്ക്കുകയാണന്നും എഞ്ചിനീയറിംഗ് പഠനം നിലവാരം ഇല്ലാതാവുകയും, അതും  പ്രത്യേകിച്ചു ഐ ടി ഫീൽഡിൽ ഉള്ളവർക്ക് ഇപ്പൊ  ജോലി സാദ്യത ഇല്ലാതയിരിക്കുന്നു എന്നായിരുന്നു ആ വാര്ത്തകളുടെ ഉള്ളടക്കം...
ഇതേ കുറിച്ച് അന്ന് വന്ന ഏഷ്യനെറ്റിലെ നമ്മൾ  തമ്മിൽ എന്ന പ്രോഗ്രാം, ഇന്നും മനസ്സിൽ  മായാതെ നില്ക്കുന്നു...
പിന്നെ കോളജിലെ ചില പ്രഫസർമാർ  പറഞ്ഞു പേടിപ്പിക്കുകയും ചെയ്തിരുന്നു...

കാലത്തിനൊത്ത് ചുവടു വക്കാന്‍ ഞാനും തിരുമാനിച്ചു..... ഞാന്‍ രണ്ടാ വര്‍ഷ എഞ്ചിനീയറിംഗ് പടിക്കുംബഴാണ് ഈ ഫ്രീക്കന്‍ ന്മാരുടെ ഒക്കെ വരവ് ...  ഈ കൊച്ചിന്‍ സൈട് ആണ് ആദ്യം ഫ്രീകന്മാര്‍ ഇറങ്ങിയതന്നാണ്...
എന്‍റെ ഒരി ഇത്....  പിന്നെ ലോ വെസ്റ്റ് എന്ന ആചാരവും.. കൂര്‍ത്ത പാന്റും നീളന്‍ ഷര്‍ട്ടും  അന്ങ്ങിനെ പലതും അന്ന് കൊതുകത്ത്തോടെ നോക്കി നിന്ന്ട്ടുണ്ട്... രണ്ടാ വര്‍ഷ യൂനിഫോം തയിക്കാന്‍ കൊടുത്തപ്പോള്‍ ...
ഫ്രീക്കനായ തയ്യല്‍കാരന്‍ ചോദിച്ച ചോദ്യം ഇന്നും മനസ്സില്‍ മറയാതെ നിക്കുന്നു...

"ബായി, മ്മ്ട ചെക്കന്‍റെ സ്റ്റയിലില്‍ അടിക്ക്കട്ടെ യൂണിഫോം ...ബ്രോ മ്മക്ക് പോളിച്ചടുക്കാം ... എന്തെ ...!!!"

ശ്ശെടാ ഇത് ഇപ്പൊ , നല്ലോ വളവളാന്നു മലപ്പുറം ഭാഷ പറഞ്ഞ ചെക്കനാ... ഇപ്പൊ ഇതെന്തു ഭാഷ, വാവിട്ടു നോക്കി നിന്നിട്ടുണ്ട് കുറെ.... പിന്നെ അവന്‍റെ താടിയിലെ ചിത്ര പണികള്‍ കൊത്തിയടുത്ത... ബാര്‍ബര്‍, അയ്യോ ഇങ്ങനെ പറയാന്‍ പറ്റൂല്ല ..
"ഹയര്‍ സ്റ്റയിളില്സ്റ്റ്"  നെ സംമ്മദിക്കണം.. ചിത്രം വരയുന്നത് പോലെ അല്ലെ അവന്‍റെ മുഖം വരഞ്ഞു വെച്ച്ചെകുന്നെ..

ഞാന്‍ ഒരു കാര്യം പറയാം.. എനിക്കീ ന്യൂ ജെനെരെഷന്‍ സ്റ്റല്‍ ഒന്നും ഇഷ്ടായില്ല.... ഞാന്‍ അങ്ങിനെ നടക്കാനും ഉദ്ദേശിച്ചില്ല ... പക്ഷെ പലപ്പോഴും ഇങ്ങനെ പുതു തലമാരുയ്ടെതു പോലെ നടക്കാത്തത്തിനു കുറെ പരിഹാസങ്ങള്‍ കേട്ടിട്ടുണ്ട്...
പക്ഷെ കുറച്ച് കാലങ്ങള്‍ കൊണ്ട് പുതിയ ജെനരേശനിലേക്ക് മാറേണ്ടി വന്ന്നു.. പക്ഷെ ഞാന്‍ മുഴുവന്‍ ആയിട്ട് മാറിയില്ല... പുതിയ ജെനരേശന്‍ ദ്രസ്സിംഗ് ഒക്കെ ഉണ്ടങ്കിലും .. ഈ തടിയും മുടിയും വളര്‍ത്താതെ ആ പഴഞ്ചന്‍ ലുക്ക്‌ തന്നെ വച്ച്..
ഇന്നും ആ ലുക്കില്‍ തന്നെയാ നടക്കാറു.

ഈ സമയത്താണ് സാംസങ്ങ് ന്നു പറഞ്ഞ മൊബൈല്‍ കമബനിക്കാര് ആദ്യ ആണ്ട്രോയിട് മൊബൈല്‍ ഫോണ്‍ വിപണിയില്‍ എത്തിച്ചത്, ... ഒരു രണ്ടു മാസങ്ങള്‍ കഴിഞ്ഞില്ല ... എല്ലാ സുഹ്ര്ത്തുകളുടെ കയ്യിലും .. തൊട്ട് വിളിക്കാവുന്ന ബട്ടന്‍ ഇല്ലാത്ത       
ആണ്ട്രോയിട് മൊബൈല്‍ എത്തിയിരുന്നു.. അന്നും ഞാന്‍ കയ്യില്‍ ആ പഴയ നോക്കിയാ മൊബൈല്‍ തന്നെയാ വച്ചിരുന്നത്..  പന്നെ കയ്യ്ലുള്ള മൊബൈല്‍ ഫോണ്‍നോക്കി ആളെ മനസ്സിലാക്കുന്ന കാലം എത്തി..
അങ്ങിനെ ഇരികെ ആണ് ഞങ്ങള്‍ എല്ലാരും കൂടി ഒരു ഔട്ടിങ്ങിനു പോയത്.. ഞാനും ദീപ്തിയും പിന്നെ ആ എട്ടു മലയാളികളും. ഞങ്ങളുടെ കൂട്ടത്തില്‍ പണക്കാരനായ ത്രശൂര്‍ കാരന്‍ മലയാളിയുടെ ട്രീറ്റ് ആയിരുന്നു....
അന്ന്...
ട്രീറ്റ് എന്തിനാന്നു അന്വേഷിച്ചപ്പോ എടുത്ത് കാണിച്ചു.... സാംസങ്ങ് ഗ്യാലക്സി ഫോണ്‍....
തിരക്ക് കൂട്ടി സാതനം ഞാനും നോക്കി, ബട്ടന്സില്ലാത്ത ഫുള്‍ സ്ക്രീന്‍ തേച്ച് നെക്കാവുന്ന ഫോണ്‍ എന്‍റെ ജീവിതത്തില്‍ ആദ്യമായിട്ടയിരുന്നു അന്ന് കണ്ടത്...  അന്നത്തെ പകച്ചലില്‍ മനസ്സില്‍ ഒരു കാര്യം ഉറപ്പിച്ചു...
പഠനം കഴിഞ്ഞു ആദ്യം കിട്ടിയ ജോലിയുടെ ആദ്യ ശമ്പളത്തില്‍ ഇതുപോലെ ഒരു മൊബൈല്‍ ഫോണ്‍ വാങ്ങണം എന്ന്....
അന്നത്തെ അവന്‍റെ ട്രീറ്റ് മൊത്തവും അവന്‍ വളച്ച് വളച്ച് ഫോട്ടോ എടുക്കുകയായിരുന്നു...
അവന്‍ അത് വച്ച് ഷൈന്‍ ചെയ്യുമ്പോള്‍ .. എന്‍റെ ഉള്ളിലെ മോഹത്തിന്‍റെ തൊധ് കൂടി കൂടി വരുകയായിരുന്നു.. 
പിന്നെ പിന്നെ... എല്ലാ മലയാളികളുടെ കയ്യിലും എത്തി ഗ്യാലക്സിയുടെ ചെറിയ ചെറിയ മോഡലുകള്‍....
അവസാനം ദീപ്തിയുടെ കയ്യിലും എത്തി ഈ സാധനം...
അത് വരെ എല്ലാരും സാധാരണ  മെസ്സേജുകള്‍ കൈമാറിയുന്നവര്‍ പിന്നീട് നെറ്റില്‍ ഗൂഗിള്‍ ടാക്ക് എന്ന അപ്ലികേശനലൂടെ കൈമാറാന്‍ തുടങ്ങി...
എല്ലാരും സാധാരണ മെസ്സേജിനെ മറക്കാന്‍ തുടങ്ങി.. അതുപോലെ സാധാരണ മെസേജുകള്‍ അയച്ചിരുന്ന എന്നെയും മറന്നു തുടങ്ങി....
ഞാന്‍ പറഞ്ഞതിന്‍റെ പൊരുള്‍ മനസ്സിലായിട്ടുണ്ടാവും എന്ന് വിചാരിക്കുന്നു..
മറന്നു തുടങ്ങിയത് എന്ന് പറഞ്ഞത് .... പൂര്‍ണമായി മറന്നു എന്നല്ല....
പണ്ടൊക്കെ ലീവ് നാളുകളില്‍ ഗ്രൂപ്പ് മെസ്സേജുകള്‍ കൈമാറി കുഷലാന്വേഷണം പതിവായിരുന്നു... ഇപ്പൊ അതില്ലാതായി..
പതിയെ അവധി ദിവസങ്ങളില്‍ ഭോറടിക്കാന്‍ തുടങ്ങി ....
ഞാന്‍ ഇതേ പറ്റി എല്ലാരോടും പറയുമ്പോ .. എല്ലാരും എന്നെ കളിയാക്കിയുരുന്നു....
പിന്നെ പതിയെ എല്ലാരും എന്നെ സോപ്പ്പെട്ടി മുതലാളി എന്ന് വിളിക്കാന്‍ തുടങ്ങി...
അത് പിന്നെ മൊയലാളി ആയി ... പോയി പോയി...... "ഡാ ... സോപ്പേ..... " ന്നു വിളിച്ചു തുടങ്ങി...

അവര്‍ എന്നെ സോപ്പേ ന്നു വിളിക്കുന്നതില്‍ എന്നിക്ക് സന്തോഷമേ ഉണ്ടായിട്ടോള്ളൂ, കാരണം .. പിരിയാന്‍ കഴിയാത്ത സുഹ്രത്തുക്കള്‍ മാത്രമേ ഇരട്ട പേര് വക്കപടാറൊള്ളൂ.
ചില സമയം എന്‍റെ മൊബൈല്‍ എടുത്ത് നോക്കും .... ശരിക്കും ഒരു സോപ്പ് പെട്ടി തന്നെയാണ് എന്‍റെ ഫോണ

Share this:

CONVERSATION

0 comments:

Post a Comment