image1 image2 image3 image3

HELLO I'M AN ENGINEER|WELCOME TO MY DIARY|I LOVE TO WRITE HERE|ഇത്‌ കഥയല്ല !!|എന്‍റെ ജീവിതമാണ്|ഞാൻ വലിച്ച് തീര്‍ത്ത എന്‍റെ ശ്വാസമാണ് .

മറക്കാൻ കഴിയാത്ത ഒരു നാൾ

രണ്ടാം വര്‍ഷം , കിട്ടിയ ചാന്‍സ് ഒന്നും മിസ്സ്‌ ചെയ്തില്ല .... എല്ലാ ഇവന്ടിലും മുനപന്തിയില്‍ തന്നെ നിന്നും , കോളെജില്‍ എന്ത് നടന്നാലും , ആ ഫംക്ഷന്‍റെ ക്ഷണ കത്ത് ഞാന്‍ ആയിരുന്നു ഡിസൈന്‍ ചെയ്തിരുന്നത്....
രണ്ടാം വര്ഷം പഠിക്കുമ്പോഴായിരുന്നു... ക്യാമാരയോടുള്ള പ്രണയം തുടങ്ങിയത് അത് കൊണ്ട് തന്നെ എവിടെ ഒക്കെ ക്യാമറ ഉണ്ടോ അവിടെ ഒക്കെ ഞാനും ഉണ്ടായിരുന്നു... സത്യം പറഞ്ഞാല്‍ ക്യാമറ ഒരു എന്‍റെ
വീക്നസ് ആണ്.. ക്യാമറക്ക് വേണ്ടിയും , പിന്നെ ഫോട്ടോ പിട്ക്കാന്‍ വേണ്ടിയും ഞാന്‍ ഒരു പാട് ക്ലാസ് കട്ട് ചെയ്തിരുന്നു... അത് പോലെ തന്നെ എടുത്ത ഫോട്ടോയുടെ മോഡി കൂട്ടാന്‍ വേണ്ടി ഉപയോകിക്കുന്ന , ഫോട്ടോഷോപ്പ് എന്നാ
സോഫ്റ്റ്‌വയറും മനപാഠ മാക്കിയിരുന്നു... അതുകൊണ്ട് തന്നെ ... കോളേജില്‍ എന്ത് നടന്നാലും ഫോട്ടോഗ്രഫി ആന്‍റെ ബാനര്‍ ഡിസൈനിംഗ് , ക്ഷനകത്തിന്‍റെ ഡിസൈനിംഗ് ... സകലമാന ഡിസൈനിങ്ങും ഞാനാ
ചെയ്തിരുന്നത്... അങ്ങിനെ കോളേജിലെ എല്ലാ ഡിപ്പാര്‍ട്ട്മന്ടിലും എന്‍റെ പേര് എത്തിയിരുന്നു.. ഡിസൈനിംഗ് ചെയ്ത് അപ്രൂവിനായി പ്രിന്സിപ്പലിനെ കനാരുള്ളത് കൊണ്ട് , പ്രിന്‍സിപ്പലും പരിചിതമായി.... രണ്ടാ വര്‍ഷ
എന്ജിനീരിംഗ് പട്നത്തിന്‍റെ പാതി എത്തിയപ്പഴേക്കും റയാന്‍ എന്ന ഞാന്‍ കൊലീജില്‍ അറിയപടുന്ന ഒരു ഹീറോ ആയി എന്ന് വേണമങ്കില്‍ പറയാം..  സ്വന്തം കാര്യം പൊക്കി പറയാന്ന്നു വിചാരിക്കരുത്...
ഈ ഹീറോയിസം ചിലപ്പോള്‍ എനിക്ക് പല വഴിക്ക് പണി തന്നിടുണ്ട്... ഒരു പണി പറയാം ...  കോളേജിലെ എല്ലാ സ്ടാഫിനോടും അടുപ്പമുള്ളത് കൊണ്ട് , മറ്റു കുട്ടികളുടെ ശത്രുത കുറെ വാങ്ങിച്ചു കൂട്ടേണ്ടി വന്നു..
"ഡാ സോപ്പെന്നു " വിളിച്ച പ്രിയ കൂട്ടുകാരോടപ്പം സമയം ചിലവഴിക്കാന്‍ ചിലപ്പോള്‍ കഴിയാതെ വന്നു.... 
ഒന്നാം വരഷങ്ങാളിലെല്ലാം പ്രസിദ്ധീകരിച്ചിരുന്നു കോളേജ് മകസിനു അന്ന് ചെലവ് വന്നത് 32,000 രൂപയോളം ആയിരുന്നു... രണ്ടാം വര്‍ഷ മാക്സിനു ചെലവ് വന്നത് വരും 20,000 രൂപ മാത്രം ആയിരുന്നു, കാരണം ... അതിന്‍റെ ഡിസൈനിംഗ്
വര്‍ക്ക് മുഴുവന്‍ , രാപകിലില്ലാതെ അദ്വാനിച്ചു വിയര്‍പ്പ് ഒഴിക്കിയത് ഞാന്‍ മാത്രമായിരുന്നു.. പക്ഷെ ഒരു നയാ പൈസ പോലും എനിക്ക് അന്ന് കിട്ടിയില്ല..

ഇതേ കുറിച്ച് കൂടെ പഠിക്കുന്ന കുട്ടികള്‍ കളിയാക്കിയിരുന്നു , കൊഞ്ഞനം കുത്തിയിരുന്നു,... ഞാന്‍ അത് ഒന്നും ചെവി കേള്‍ക്കാതെ ഞാന്‍ എന്‍റെ കാര്യം മാത്രം നോക്കി നടന്നു.. ഇക്കാരണത്താല്‍ ക്ലാസില്‍ എനിക്കൊരു പേര് വീണു..
അഹങ്കാരി എന്ന പേര്.. പക്ഷെ കൂടെ നിക്കാനും , സ്നേഹിക്കാനും .. ദീപ്തിയും ആ എട്ടു മലയാളികളും കൂടെ തന്നെ ഉണ്ടായിരുന്നു.... ഡാ സോപ്പേ ന്ന് വിളിക്കാന്‍....
ധാ ഇന്നും ദീപ്തി വിളിച്ചാലും ആദ്യം പറയ .... ഡാ സോപ്പേ എന്തൊക്കെ ഉണ്ട് വര്‍ത്തമാനം എന്നാ....
അവര്‍ ഇല്ലായിരുന്നൈല്ലങ്കില്‍ ഞാന്‍ അന്ന് തളര്‍ന്നു പോയിരുന്നു...

ഇത്രേ ഒക്കെ കോളജിനു വേണ്ടി അദ്വാനിച്ച കകള്‍ക്ക് എന്ത് കിട്ടി ?, എന്ന ചോദ്യത്തിനു മറുപടി കൊടുക്കാനും , അന്ന് എന്നോട് കൊഞ്ഞനം കുത്തി കാണിച്ച കുട്ടികളോടെ തിരിച്ചു കൊഞ്ഞനം കുത്തികാണിക്കാന്‍
എനിക്ക് അവസരം കിട്ടി... അതെ!
എന്നെത്തെയും പോലെ അന്നും എനിക്കൊരു വര്‍ക്ക് കിട്ടി .. കോളേജില്‍ വാര്‍ഷിക ആഘോഷം നടക്കാന്‍ പോകുന്നു... അതിന്‍റെ ഫോട്ടോഗ്രാഫിയും പിന്നെ ബാനര്‍ ക്ഷണകാത്ത് ഡിസൈന്‍ എല്ലാ എനിക്ക് തന്നെ കിട്ടി..  എന്നത്തെയും പോലെ ഡിസൈന്‍ ചെയ്തു
അപ്രൂവിനായി പ്രിന്‍സിപ്പാളിനെ ചെന്നു കണ്ടു.. പ്രിന്സിപാളിന്‍റെ കമ്പ്യൂട്ടറില്‍ ഡിസൈന്‍ തുറന്നു കാണിച്ചു കൊടുത്തു..  പക്ഷെ ആ ഡിസൈന്‍ ഒന്നും പ്രിന്സിപ്പാളിനും ... നടത്തിപ്പ് കമ്മറ്റിക്കും ഇഷ്ട്ട മായാതെ ഇല്ല..
പ്രിന്‍സിപ്പാള്‍ നല്ല ഡിസൈന്‍ വേണം , ഛീഫ് ഗസ്റ്റ് അണ്ണാ യൂണിവേഴ്സിറ്റി ചാന്‍സിലര്‍ ആണ് വരുന്നത്... എന്നും പറഞ്ഞു... രണ്ടു ദിവസത്തിനകം ഞാന്‍ ഒരു നല്ല ഡിസൈന്‍ ചെയ്ത് കൊടുത്തു.. ആ ഡിസൈന്‍ എല്ലാര്‍കും .... കിട്ടി...
ആ വാര്‍ഷിക ദിനത്തിന് , കോളേജില്‍ പഠിക്കുന്ന എല്ലാവരുടെ മാതാ പ്താക്കന്മാരും നിര്‍ബന്തമായും കൊണ്ട് വരണം എന്ന് കോളേജ് ഉത്തരവ് വിട്ടു...  അത് പ്രകാരം ഞാന്‍ അമ്മയെ വിളിച്ചു...
"അമ്മെ ഇര്പത്തി ഏഴാം തിയ്യതി ആണത്രെ ഫങ്ക്ഷന്‍ അന്നേക്ക് മറക്കാതെ വന്നോളണം.. " എന്ന് പറഞ്ഞു ഞാന്‍ ആ കാള്‍ കട്ട് ചെയ്തു..... ഒരു ദിവസം കഴിഞ്ഞില്ല .... അമ്മ എന്നെ തിരിച്ചു വിളിച്ചു... അച്ഛന്‍ ഗള്‍ഫില്‍ നിന്നും വരാണന്ന സന്തോഷവാര്‍ത്ത പറയാനായിരുന്നു... വിളിച്ചിരുന്നത്‌
സന്തോഷം അത് അണപൊട്ടി ഒഴുകുകയായിരുന്നു.. അന്ന്... 
അച്ഛനെ കൂട്ടി കൊണ്ട് വാരാന്‍ പോണം ..... അതുകൊണ്ട് എനിക്ക് ലീവ് വേണം എന്ന് കൈ കൂപി കേണു അപേക്ഷിച്ചിട്ടും.... ആ എച്ച് ഓ ഡി തള്ള ലീവ് തന്നില്ല.... ആ തള്ളക്ക് ഫക്ഷന്‍ കഴിയുന്നത് വരെ എനിക്ക് ലീവ് തരില്ലാത്രേ... ഡിസൈന്‍ അപ്രൂവിനായി കുറെ കയറി ഇറങ്ങിയ സ്ഥലം ആയതു കൊണ്ട് ..
പ്രിന്‍സിപല്‍ രൂമിലോട്ട് മുന്‍കൂട്ടിയുള്ള പെര്‍മിഷന്‍ ഇല്ലാതെ തന്നെ കയറി ചാല്ലാംയിരുന്നു...  അങ്ങിനെ ഞാന്‍ പ്രശനം പ്രിന്‍സിപ്പലിനോട് കാര്യം പറഞ്ഞു.... അയാളും കൈ മലര്‍ത്തി ... അയാളും പറഞ്ഞു.. ഫക്ഷന്‍ കഴിയുന്നത്‌ വരെ എന്നെ വിടില്ലാന്നു അറുത്ത് മുറിച്ചു പറഞ്ഞു..
അവസാനം മൊബൈല്‍ ഫോണില്‍ എന്‍റെ ഏട്ടനെ വിളിച്ചു കാര്യം പറഞ്ഞു.... ചേട്ടന്‍ പ്രിന്സിപ്പാളിനോടു എന്തൊക്കയോ സംസാരിച്ചു പെര്‍മിഷന്‍ ഒപ്പിച്ചു , പക്ഷെ പ്രിന്‍സിപ്പാള്‍ ഒരു കണ്ടീഷന്‍ വച്ചിരുന്നു..
ഫക്ഷന്‍ നടത്താന്‍ ഉദ്ദേശികുന്ന ദിവസം ഞാനും എന്‍റെ മാതാപിതാക്കളും പ്രിന്‍സിപ്പലിനെ കാണണം എന്നായിരുന്നു അത്... ഞാന്‍ അത് സംമ്മധിച്ചു.. നാട്ടിലോട്ട് യാത്രയായി...

അച്ഛനെ കോഴിക്കോട് എയര്‍പോര്‍ട്ടില്‍ റിസീവ് ചെയ്തു .... ഞങ്ങളുടെ മുഖത്തൊക്കെ സന്തോസ്മുണ്ടാകുമ്പോള്‍ , അമ്മയുടെ മുഖത്ത അന്ന് കണ്ട അതെ ചുവന്ന മൂക്ക് പിന്നെയും കണ്ടു... ശ്രദ്ധിച്ചപ്പോള്‍ അന്ന് കണ്ട അമ്മയുടെ നുണകുഴികള്‍ എല്ലാ അപ്രത്യക്ഷമായിരിക്കുന്നു....
കാരണം തിരക്കിയപ്പോള്‍ , എന്‍റെകുടുംബത്തെ നടുക്കിയ വാര്‍ത്ത ആയിരുന്നു കേട്ടത്.... അച്ഛനെ അച്ഛന്‍റെ കംമ്ബനിയില്‍ നിന്നും പുരത്താക്കിയത്രേ ..... അച്ഛനു വയസ്സയത് കൊണ്ട് വേറെ ആരും ജോലിയും കൊടുത്ത്തില്ലത്രേ ....
അത്രകാലം മലരാണ്യത്തില്‍ പണി എടുത്ത് സ്വരുകൂട്ടി വെച്ച അച്ഛന്‍റെ പി എഫ് മാത്രമായിരുന്നു സ്ഭാദ്യമായിട്ട് ഉണ്ടായിരുന്നത്  ...  അത് കൊടുത്ത് അച്ചന്‍ നാട്ടിലൊരു ചെറിയ ഒരു വാടക കെട്ടിടം വാങ്ങാന്‍ തിരുമാനിച്ചു....
പിറ്റേ ദിവസം കോളജില്‍ ഉള്ള വാര്‍ഷികാ ആഘോഷത്തിനു പോണം എന്ന കാര്യം അമ്മ ഓര്‍മിപ്പിച്ചിരുന്നു...
അങ്ങിനെ ഞാനും അച്ഛന്‍ , അമ്മയും പുറപ്പട്ടു.....

രാവിലെ തന്നെ കോളേജില്‍ എത്തി , അച്ചനെയും അമ്മയെയും പ്രിന്‍സിപ്പാള്‍ കാണണം എന്ന വിവരം ഞാന്‍ അപ്പഴാണ് അമ്മയോട് പറഞ്ഞത്...
അമ്മ ഒരു പാട് തവണ എന്നെ ചീത്ത പറഞ്ഞു... ഞാന്‍ എന്തോ തറ്റ് ചെയ്തിട്ടുണ്ടാവും അതുകൊണ്ടാണ് അമ്മയെയും അച്ചനെയും... വിളിപ്പിച്ചത് എന്ന് പറഞ്ഞ് ഒരുപ്പാട് ചീത്ത പറഞ്ഞു...
പക്ഷെ പ്രതീക്ഷിക്കാത്ത ചില വിഷയങ്ങലായിരുന്നു അന്ന് നടന്നത്...
രക്ഷിതാക്കള്‍ വന്നാല്‍ കുട്ടികളെ കുറിച്ച് മോശമായി മാത്രമേ അങ്ങേരു സംസാരിക്കരോള്ളൂ ... പക്ഷെ അന്ന് അച്ഛനോട് അമ്മയോടും ..എന്നെ കുറിച്ച് നല്ലത് മാത്രമേ പറഞ്ഞ്ള്ളൂ....
എനിക്കറിയില്ല ഇങ്ങേരു എന്ത് ഭാവിചാണുന്നു...

രക്ഷിതാക്കളെ ഓടിറ്റൊറിയത്തിലേക്ക് പറഞ്ഞയച്ച് എന്നെ അവിടെ തന്നെ പിട്ചിരുത്തി...

പ്രിന്‍സിപ്പാള്‍ മേശയുടെ മുകളില്‍ ഇരിക്കുന്ന കാളിംഗ് ബെല്ലില്‍ തട്ടി വിളിച്ചു... "തമ്പി ...."
പുറത്ത് നിന്ന് അങ്ങേരുടെ പി എ വന്നു....
അയാള്‍ (തമിഴില്‍): തമ്പി അന്ത പൊരുള്‍ ഇവന്കിട്ടെ കൊടുത്തിട് .... (ആ സാധനം ഇവന്‍റെ കയ്യില്‍ കൊടുത്തോ ...!)
പി എ ... ഒരു പെട്ടി എടുത്ത് എന്‍റെ കയ്യില്‍ വച്ചു തന്നു... ഞാന്‍ ഒന്നും മനസ്സിലാകാതെ...
പ്രിന്സിപാളിന്‍റെ മുകത്തോട്ട് നോക്കി .
അയാള്‍(തമ്ഴില്‍): എന്നെ പാക്കാരെ !!, ഇത് ക്യാമറ താ ... നമ്മ ഫംക്ഷന്‍ ഫുള്ളാ നീ ഫൂടോ പുടി പോ (ഇന്ന് നടക്കുന്ന എല്ലാ ഫോട്ടോ എടുത്തോ )
ഞാന്‍ തല ആട്ടി പുറത്തേക്ക് നടന്നു...
ഞാന്‍ പ്രതീക്ഷയോടെ ... ആ പെട്ടി തുറന്നു... നികോണ്‍ 80D എന്ന് പറയുന്ന ഒരു ഡി എസ് എല്‍ ആര്‍ ക്യാമറ ആയിരുന്നുഅത് ... അതിന്‍റെ കൂടെ  രണ്ടു ലെന്‍സുകളും ഉണ്ടായിരുന്നു ... 70-350mm Zoom ലാന്‍സും പിന്നെ ഒരു 18-55mm short Wide ലാന്‍സും ആയിരുന്നു.. അതും പുതിയത് ...
പല ഫക്ഷനും ഫോട്ടോ എടുക്കാന്‍ വരുന്ന ഫോടോഗ്രഫര്‍ മാരെ ബുദ്ധിമുട്ടിച്ചു ആണ് ഞാന്‍ ഫോട്ടോ ഡി എസ് എല്‍ ആര്‍ ക്യാമറയില്‍ ഫോട്ടോ എടുക്കാന്‍ പഠിച്ചത് ..... 
പക്ഷെ ആ ക്യാമറ എനിക്ക് സ്വന്തം അല്ല കോളെജിനു സ്വന്തം ,,,, എന്നെ കൊളെജുകാര്‍ കൂലിയില്ലാ വേലക്കാരനാക്കുകയാണോ എന്ന് എനിക്ക് അന്ന് തോന്നിയിരുന്നു..
പക്ഷെ ഫോട്ടോ എടുക്കാനുള്ള ആഗ്രഹവും പിന്നെ ഡി എസ് എല്‍ ആര്‍  ക്യാമറ കിട്ടിയതിന്‍റെ പോലുവില്‍ ഞാന്‍ അത് മറന്നു...
ക്യാമറ തോളില്‍ തൂകി ഓടിറ്റൊരിയം മുഴുവന്‍ നടന്നു ഫുട്ടോ എടുത്ത് കൂട്ടി .... ആ സമയം .. അവിടെ ഇരുന്ന എന്‍റെ എന്താടാ ... എന്ന് കൈ ആഗ്യം കാണിച്ചു ചോദിച്ചു.. ഞാന്‍ ഒന്നുല്ല എന്ന് പറഞ്ഞു .. ഫോട്ടോ എടുക്കാന്‍ തുടങ്ങി.. 
ചീഫ് ഗസ്റ്റ് വന്നു ... ഞാന്‍ വളച്ച് വളച്ച് എടുത്ത് തുടങ്ങി ... വാര്‍ഷികാ ആഘോഷത്തിന്‍റെ ഉദ്ഘാടനം അങ്ങേരു നിര്‍വഹിച്ചു ..... അടുത്തത് അവാര്‍ഡ് ദാന ചിടങ്ങാണന്ന് മൈക്ക് പോയന്‍റെ ല്‍ നിന്ന് വിളിച്ചു പറഞ്ഞു... 
ഞാന്‍ അവാര്‍ഡ് വാങ്ങുന്നവരുടെ ഫോട്ടോ എടുക്കാന്‍ ഒരുങ്ങി നിന്നു... ആദ്യ അവാര്‍ഡ് വായിച്ചു... ഏറ്റവും മികച്ച മാര്‍ക്ക് വാങ്ങിയ വിദ്യാര്‍ഥി .. പേര് വിളിച്ചു... "ജസിക്കാ ജൈംസ്" .... കണ്ണാടി വെച്ച മുകത്ത് ഒരു പാട് മുഖ കുരുവുള്ള ഒരു പഠിപ്പ് ലിസ്റ്റ് ആള്‍, ഇപ്പൊ ഫൈനല്‍ ഇയര്‍ ആണ് ...  ചീഫ് ഗസറിന്റെ കയ്യില്‍ നിന്നും അവാര്‍ഡ് വാങ്ങുന്നാതിന്റെ ഫോട്ടോ ഞാന്‍ പിടിച്ചു ..
അടുത്ത അവാര്‍ഡ് വായിച്ചു ... മികച്ച കായിക വിദ്യാര്‍ഥി....  എന്നും അവാര്‍ഡ് വാങ്ങുന്ന ഓട്ടക്കാരന്‍  ജരാല്‍ദ് സിംഗ് ... വാങ്ങിച്ചു .... ഫോട്ടോ അടിപോളിയായിട്ടു എടുത്തു ...
അടുത്ത അവാര്‍ഡ് വായിച്ചു .... ആദ്യ മികച്ച വിദ്യാര്‍ഥി..."  The one and only best student of the college" ... പേര് വായിച്ചു ... അത് കേട്ട് ഞാന്‍ വായ്‌ പൊളിച്ച് ക്യാമറയും തൂക്കി നിന്നു ...
പിന്നെ വായിച്ചു ഒരു പേര്.... എന്‍റെ പേര് ..... കോളേജില്‍ ആദ്യ മികച്ച വിദ്യാര്‍ഥി ..... "റയാന്‍ മുഹമ്മദ് "...  ഞാന്‍ എന്ത് ചയ്യാന്നരിയാതെ പകച്ചു നിന്നു... ന്‍റെ എച് ഓ ഡി ... എന്നോട് .. "hey Rayan Go and have the prize " ... എന്ന് പറഞ്ഞു ഞാന്‍ ഫോട്ടോ എടുക്കുന്ന പൊസിഷനില്‍ നിന്നും ഇറങ്ങി സറ്റെജിലോട്ട് ക്യാമറ തോളില്‍ തൂക്കി നടന്നു ...
കോളേജിന്‍റെ നാലാം വാര്‍ഷിക ദിനത്തില്‍ .... കോളേജിലെ ആദ്യ മികച്ച വിദ്യാര്‍ഥി ക്കുള്ള അവാര്‍ഡ് , ചെന്നെ അണ്ണാ യൂണിവേഴ്സിറ്റി  ചാന്‍സിലറുടെ കയ്യില്‍ നിന്നും കൈപറ്റി ...  ഒരു പ്രത്യേക സന്തോഷ മായിരുന്നു അത്..
ത്രിശൂര്‍ കാരന്‍ അച്ചായന്‍ അവന്‍റെ anadroyid ഫോണില്‍ ആ ചിത്രം പകര്‍ത്തി, പ്രതീക്ഷിക്കാതെ ഉള്ള ആ വിളിയില്‍ ... ഓടിടോരിയ്ത്തില്‍ ഉള്ള എല്ലാവരും കയ്യടിച്ചു ... എന്നെ നോക്കി കൊഞ്ഞനം കുത്തിയവരും , പിന്നെ കളിയാക്കിയവരും ആ കൂട്ടത്തില്‍ ഉണ്ടായിരുന്നു...

രക്ഷ്താക്കളുടെ മുന്‍ നിരയില്‍ ഇരുന്നിരുന്ന എന്‍റെ അച്ഛനും അമ്മയും എഴുനേറ്റ് നിന്ന് കൈ അടിച്ചിരുന്നു... ആ സമയം അമ്മയുടെ കണ്ണില്‍ ഒരു കടുക് മണിയുടെ തിളക്കം കാണാമായിരുന്നു.... അമ്മയുടെ മഞ്ഞനിറമുള്ള പല്ലിനു ഒരു പ്രത്യേക ഭംഗിആയിരുന്നു... 
എപ്പഴും കടുന്നാല്‍ കുത്തി വീങ്ങി വച്ചിരുന്ന അച്ഛന്‍റെ മുഖം ആ സമയം വെട്ടി തിളങ്ങുകയായിരുന്നു... ദീപ്തിയും പിള്ളേരും .... സോപ്പ് ..... സോപ്പേ..... സോപ്പ് മൊയലാളി ന്നു ഉറക്കെ വിളിച്ചു കൂവുകയായിരുന്നു...
ഞങ്ങളുടെ എച്ച് ഓ ഡി തള്ള .... കൈ കെട്ടി എന്നെ നോക്കി ചിരിച്ചു കൊണ്ടിരിന്നു...

എന്‍റെ ജീവിത താളിലെ ഒരു മറകാനാവാത്ത ഒരു അനുഭവമായിരുന്നു അത്.
-------------------------------------------------------------------

ഫോട്ടോ ഒക്കെ നന്നായി എടുക്കാറുണ്ട് ... ദാ താഴെ കാണുന്ന ഈ ഫോട്ടോ അ കാലത്ത് കൊയംബാതൂര്‍ നോര്‍ത്ത് ഗേള്‍സ്‌ സ്കൂളി വച്ച് എടുത്തദാണ്.
ഫോട്ടോ എടുത്തോട്ടെ എന്ന് ചോദിച്ചപ്പോള്‍ ... രണ്ടു പേരും നാണിച്ചു മുഖം മറക്കുകയായിരുന്നു...
ഞാന്‍ എടുത്ത ഫോട്ടോകളില്‍ മികച്ചത് ഒന്നാണ് ഇത്...

Share this:

CONVERSATION

0 comments:

Post a Comment