image1 image2 image3 image3

HELLO I'M AN ENGINEER|WELCOME TO MY DIARY|I LOVE TO WRITE HERE|ഇത്‌ കഥയല്ല !!|എന്‍റെ ജീവിതമാണ്|ഞാൻ വലിച്ച് തീര്‍ത്ത എന്‍റെ ശ്വാസമാണ് .

ആദ്യ സപ്ലി


അറിയാത്ത ഒരാള്‍ ... അത് എന്നെ വല്ലാതെ വട്ടം കറക്കി , ആരാണു ആ ഫോണ്‍ നമ്പറിന്‍റെ ഉടമ എന്ന് കണ്ടത്താന്‍ തിടുക്കമായി... പല വഴി ഞാന്‍ അന്വഷണം ആരംഭിച്ചു .. പക്ഷെ അവസാനം ചെന്നു പെട്ടത് അറിയില്ല എന്നാ
ഒരേ ഒരു ഉത്തരത്തിലെക്കായിരുന്നു... കുറെ ഇന്റര്‍നെറ്റില്‍ സെര്‍ച്ച്‌ ചെയ്തു നോക്കി നമ്പര്‍ കൊടുത്താല്‍ ഉടമയുടെ പേര് വരുന്ന പല വെബ്‌സൈറ്റുകളും ഫൈക്ക് ആണന്നു എനിക്കന്നു മനസ്സിലായി...
ഒരു മാസം ഈ പ്രശനം മനസ്സിനെ അലട്ടി കൊണ്ടേ ഇരുന്നു. അങ്ങിനെ അവസാനം ഞാന്‍ തോറ്റു കൊടുക്കേണ്ടി വന്നു...

ഞാന്‍ ഒരു മെസ്സേജ് മംഗ്ലീശില്‍ ടൈപ് ചെയ്തു...

" ഇയാളെ ഞാന്‍ കുറെ തിരക്കി , കുറെ ഫ്രണ്ടിസിന്‍റെ അടുത്തും, പിന്നെ ഇന്റര്‍നെറ്റില്‍ ... എനിക്ക് വയ്യ ഇനി തിരയാന്‍..
ആരാണ് എന്ന് പറഞ്ഞാല്‍ ഉപകാരമായിരുന്നു... പേര് ഒന്ന് പറയുമോ ?. അല്ലെങ്കില്‍ വേണ്ട ഒരു ക്ലൂ എങ്കിലും തരുമോ ?"

അയച്ചില്ല അടുത്ത സെക്കന്‍റെ തന്നെ ഒരു മെസ്സേജ് റിപ്ലെ കിട്ടി...

" ബുദ്ധിമുട്ടൊന്നും വേണ്ട ... ഞാന്‍ പേര് പറയാം... പക്ഷെ ക്ലൂ ചോദിച്ച സ്ഥിതിക്ക് , ആദ്യം ക്ലൂ തരാം ... നിനക്ക് കണ്ടു പിടിക്കാന്‍ പറ്റുന്നില്ലങ്കില്‍ ഞാന്‍ പേര് പറയാം... "
എന്താ ഇത് ഒകെ ആണോ ....

ഞാന്‍ തിരിച്ചു മറുപടി ഇത്പോലെ അയച്ചു

" ഒകെ ശരി , എന്നാ ക്ലൂ താ"

അതിനു റിപ്ലെ ആയി താഴെ കാണുന്ന മെസ്സേജ് വന്നു.

"ഞാന്‍ , നിന്‍റെ കോളേജില്‍ തന്നെ ആണ്...  പക്ഷെ എന്‍ജിനീയര്‍ അല്ല , ആര്‍ക്കിടക്ടര്‍ ...  "

ഇപ്പൊ കാര്യം കുറച്ചു കൂടി എളുപ്പമായി തുടങ്ങി.. എന്‍റെ കോളേജില്‍ എഞ്ചിനീയറിംഗ് മാത്രമല്ല ... പോളിടെക്നിക്ക് , അര്കിടക്ച്ചര്‍ ... തുടങ്ങിയ കോഴ്സുകളും ഉണ്ട്..
ഞങ്ങള്‍ എഞ്ചിനീയറിംഗ് പിള്ളേര്‍  ആ അര്കിടക്റ്റ് പിള്ളേരെ "ആര്‍കീസ്" എന്നാ വിളിക്കാറ് ...

ഇനി ആര്‍കീസ് പിള്ളേരുടെ ഇടയില്‍ മാത്രം  തിരഞ്ഞാല്‍ മതിയല്ലോ... ഈ ക്ലൂ കിട്ടിയാതും ഞാന്‍ ആദ്യം ഓടി ചെന്നത് എന്‍റെ ഹോസ്റ്റലില്‍ താമസിക്കുന്ന.. ആര്കീസുകളെ കാണാനായിരുന്നു... ഓടി കിതച്ചു ചെന്ന പാടെ ഞാന്‍ ഈ
നമ്പര്‍ കാണിച്ചു തിരക്കി നോക്കി ... പക്ഷെ രക്ഷ ഇല്ല.. . ആര്‍ക്കും ഈ നമ്പറിനെ കുറിച്ച് ഒരു വിവരവും ഇല്ലായിരുന്നു..
പിന്നെയും ഞാന്‍ നിരാശനായി മടങ്ങി...  വീണ്ടും..  ഞാന്‍ ഒരു മെസ്സേജ് ആ അറിയാത്ത ഒരാള്‍ക്ക് അയച്ചു കൊടുത്തു.

" ഞാന്‍ തോറ്റൂ, എന്നെ കൊണ്ട് കണ്ടു പിടിക്കാന്‍ കഴിയില്ല .. !!! "

പക്ഷെ ആ മെസ്സ്ജിനു റിപ്ലെ വന്നതേ ഇല്ല... ഞാന്‍ എല്ലാ വൈകും നേരങ്ങളിലും ആ അറിയാത്ത ഒരാളുടെ മെസ്സ്ജിനിആയിരുന്നു പ്രതീക്ഷ്യോടെ  കാത്തിരുന്നു...
പക്ഷെ മാസങ്ങള്‍ കഴിഞ്ഞു ... ദിവസങ്ങള്‍ കഴിഞ്ഞു ... രണ്ടാം സെമിസ്റ്ററിലെ ഫൈനല്‍  പ്രാക്ടിക്കല്‍ എക്സാം അനൌണ്സ് ചെയ്തൂ...
എല്ലാവരും പരീക്ഷയില്‍ ബിസി ആയിത്തുടങ്ങി...  ഞാനും ബിസി ആയിത്തുടങ്ങി ....

മെല്ലേ അതെ, ആയ അറിയാത്ത ആളെ മറക്കാന്‍ തുടങ്ങി ....  പിന്നെ ഇന്ബോസിലെ തള്ളി കയറ്റവും ഒഴിഞ്ഞു തുടങ്ങി ... .
ആ സമയം ഞാന്‍ പഠനത്തിലും പിന്നെ പ്രാകടിക്കല്‍ ഏകാസാമില്ലും നല്ല മാര്‍ക്കുകള്‍ നേടിയത് കൊണ്ട്, ഡിപ്പാര്‍ട്ട്മന്ടിലെ അശാന്മാര്‍ക്ക് എന്നെ വലിയ ഇഷ്ടമായിരുന്നു...
അങ്ങിനെ പരീക്ഷകള്‍ എഴുതികൊണ്ടിരുന്നു.. എല്ലാ പരീക്ഷകളും നന്നായിട്ടു തന്നെ എഴുതി... അവസാന പരീക്ഷ ,,,, മാത്തമാറ്റിക്സ് --2  എന്നാണു അതിന്‍റെ പേര്.... ആ പരീക്ഷക്ക്‌ വേണ്ടി പഠിക്കാന്‍ ഇരിക്കുന്ന ആ രാത്രി ... ഒരു ശയ്ത്താന്‍ വരുന്നത് പോലെ എന്‍റെ ഇന്‍ബോക്സില്‍ ആ അറിയാത്ത ഒരാളുടെ മെസ്സേജ് വന്നു..
ഇങ്ങനെ ഒരു മെസ്സേജ്

" സോറി കേട്ടോ , മെസ്സേജ് ബാലനസ് ഉണ്ടായിരുന്നില്ല , അതുകൊണ്ടാ മെസ്സേജ് അയക്കഞ്ഞേ.. ഇയാള്‍ പരീക്ഷയാനന്നു കേട്ടു ആള്‍ ദ ബെസ്റ്റ് "

ഞാന്‍ പിന്നെ ചര്പരാന്നു ടൈപ് ചെയ്തു ...

" ആരാ ഒന്ന് പറഞ്ഞിട്ട് പോ ..!!!, പ്ലീസ് !!!"

മനസ്സിലെ ചിന്ത മുഴുവന്‍ അത് ആരായിരിക്കും എന്ന അകാംശയായിരുന്നു.. ആ അകാമാഷയില്‍ പരീക്ഷക്ക് റിവൈസ് ചെയ്യാന്‍ മറന്നു പോയി....!!!!
സമയം നോക്കിയപ്പോള്‍ രണ്ടു മണി.. പഠിക്കാന്‍ വേണ്ടി ബുക്ക്‌ എടുത്ത് ഇരുന്നു... പക്ഷെ കൂടെ ഉള്ളവന്മാര്‍ ഒക്കെ ആ സമയം ഉറങ്ങിയിരുന്നു...
ഞാന്‍ പതുക്കെ വരാന്ത യിലോട്ട് എന്‍റെ മേശയും കസേരയും വലിച്ചിട്ടു... റൂമിലെ മുന്നിലുള്ള സി എഫ് എല്‍ ലാംബ് കത്തിച്ചു വാച്ച് ... മാതതമാട്ടിക്സ് 2 വിലെ രണ്ടാ യൂനിറ്റ് വര്‍ക്ക്‌ ഔട്ട്‌ ചെയ്തു നോക്കി ... രണ്ടാം യൂനിറ്റ് തീര്ന്നപ്പഴേക്കും  നേരം വലുത്തിരുന്നു...
സമയം ആറു മണി ,വരാന്തയില്‍ നടക്കുന്നവരെല്ലാം  " ഡാ രയാനെ നീ ഇത്ഹു വരെ ഉറങ്ങ്യില്ലേ !!! ,ഓ പഠിപ്പ് ലിസ്റ്റ് .. ഇത്തവണ ഗോള്‍ഡ്‌ മെഡല് കിട്ടുവോ ഡാ ... ?"
ഒരു മാതിരി ആക്കി ചിരിച്ചും കളിയാകിയും ഓരോരുത്തന്മാര്‍ പറഞ്ഞു തുടങ്ങി. സമയം ഒരുപാടു വയ്കിയിരുന്നു... ഒറ്റ നോട്ടത്തില്‍ അഞ്ചു യൂനിറ്റ് നോക്കി പുസ്തകം അടച്ചു വച്ച് ..... ഒരു കുളി പാസാക്കി , യൂണിഫോം ഒക്കെ
ധരിച്ചു കുട്ടപ്പനായി പരീക്ഷ ഹാളിലോട്ടു പുറപ്പട്ടു....

ആദ്യ സൈറന്‍ മുഴങ്ങിയപ്പോള്‍ തന്നെ , ചോദ്ദ്യ പേപ്പര്‍ കിട്ടി .. ചോദ്യം കണ്ടപ്പോള്‍ വളരെ ഈസി ആയി തോന്നി... എല്ലാം ഞാന്‍ നോക്കിയ ചോദ്യം തന്നെ വന്നിരിക്കുന്നു.. ആദ്യ രണ്ടു മാര്‍ക്കിന്‍റെ ചോദ്യങ്ങള്‍ എല്ലാ ഭംഗി ആയി എഴുതി വച്ചു...
ഇനി അഞ്ചു മാര്ക്കി ന്‍റെ ഒരു ചോദ്യം നോക്കി ... എളുപ്പം ഉള്ള ചോദ്യം .. ആയാസ പെടാതെ താടിക്ക് കൈ കൊടുത്ത് ഞാന്‍ ആ ചോദ്യത്തിനു ഉത്തരം എഴുതി....

" ഒക്കെ , ഗിവ് യുവര്‍ പേപ്പര്‍ ... "

"ഹേ മാന്‍ , ഗിവ് യുവര്‍ പേപ്പര്‍ ..."

ആരോ എന്നെ വിളിക്കുന്നത്‌ പോലെ .....  എന്‍റെ തോളില്‍ ആരോ പിടിച്ചു കുലുകുകുന്നത് പോലെ....
കണ്ണില്‍ ആകെ ഇരുട്ട് കയറിയിരുന്നു..

 മാന്‍ , ഗിവ് യുവര്‍ പേപ്പര്‍ ..."

ഞാന്‍ പെട്ടന്ന്‍ കണ്ണ് തുറന്നു..... പകല്‍ വെളിച്ചം കണ്ണിനെ പുളിപ്പിക്കുന്നു..... എന്‍റെ കണ്ണ് മഞ്ഞളിച്ചു കൊണ്ടിരുന്നു...
കണ്ണിറുക്കി നോക്കുമ്പോള്‍ , പ്രകാശ വലയങ്ങള്‍ക്കുള്ളില്‍ ഒരു ചുവന്ന സാരി എടുത്ത മാലാഖ എന്നെ നോക്കി താ എന്ന് കൈ കാണിക്കുന്നു...
സ്വപ്നമാണോ ഭ്കവാനെ....  ഞാന്‍ കണ്ണ് തിരുമ്മി മറുപടിയും നോക്കി..... ചുറ്റും നോക്കി ..... കാളിയായ ബെഞ്ചുകള്‍ മാത്രം....
എന്‍റെ ടെസ്ക്കിനു മുന്നില്‍ പേനയും ഉത്തര കടലാസും ഇരിക്കുന്നു .... അമ്മച്ചിയെ....  ഞാന്‍ പരീക്ഷ എഴുതി കൊണ്ടിരിക്കുകയായിരുന്നു...  പക്ഷെ ഞാന്‍ ഉറങ്ങി പോയത് അറിഞ്ഞില്ല... ഉത്തരകടലാസില്‍ നോക്കുമ്പോള്‍ ആ അഞ്ചു മാര്‍ക്കിന്‍റെ ഉത്തരം പാതി പോലും മുഴിവിച്ച്ചിരുന്നില്ല...
പക്ഷെ ആ ചുവന്ന സാരി എടുത്ത മാലാഖ എന്‍റെ ഉത്തര കടലാസ് പിടിച്ചു വാങ്ങി .. കൊണ്ട് പോയി ...

ഞാന്‍ അകെ വിഷമത്തിലായി ...  എല്ലാം അറിയാവുന്ന ചിദ്യങ്ങള്‍ .... ഒന്നും എഴുതാതെ മടങ്ങി പോരേണ്ടി വന്നു... ഇന്നലെ ഉറകം ഒഴിച്ച് പടിച്ചതല്ലാം വെള്ളത്തിലായി ...


ഈ സംഭവം എനിക്ക് മറക്കാന്‍ കഴിയാത്ത അത്ര ആഴത്തില്‍ എന്‍റെ മനസ്സില്‍ പതിഞ്ഞു പോയിരുന്നു...
ഇവടെ ഈ അനുഭവം കൊണ്ട്  ഞാന്‍ കുറെ പാഠങ്ങള്‍ പഠിച്ചിരുന്നു...

1) ഒരിക്കലും പരീക്ഷക്ക് ഉറക്കം ഒഴിച്ചിരുന്നു പഠിക്കരുത്
2) ഇനി ഒരിക്കലും പരീക്ഷ സമയങ്ങളില്‍ നേരം പോക്ക് സാധങ്ങള്‍ ... താ ഇതുപോലെ ഒരു അപരിചിത നമ്പര്‍ പോലുള്ളവാ പറ്റി ചിന്തിക്കരുത്...


ആങ്ങിനെ ഈ എഞ്ചിനീയര്‍ര്‍ക്കും ആദ്യ സപ്ലി  വീണു ..  ... പഠിച്ചിട്ടും , അറിഞ്ഞ ചോദ്യങ്ങള്‍ വന്നിട്ടും .... സപ്ലി വീണു ...
വീട്ടില്‍ പറയാന്‍ പേടി ആയിരുന്നു.. പക്ഷെ കോളേജ്ന്നു പോയ മോന്‍റെ റിസള്‍ട്ട് അമ്മ വായിച്ചിരുന്നു...
അങ്ങിനെ വീട്ടിലും സപ്ലി വീണതിന്‍റെ കാരണം ബോതിപ്പിക്കേണ്ടി വന്നു...
അമ്മയുടെ വക , അച്ഛന്‍റെ വക തറി വിളിയും, ഉപദേശവും-  കൈ നീട്ടി സ്വീകരിച്ചു
അതുകഴിഞ്ഞ് ദീപ്തിയുടെ വക വേറെയും ... കട്ടി ...

ഒടുക്കം ...ആ  അറിയാത്ത ഒരാള്‍ പേര് പറഞ്ഞു ....  അജിമിന്‍ ബീകം ... എന്നാ പേര് ... ദേപ്തിയുടെ റൂമില്‍ താമസിക്കുന്ന , ആര്‍കിടകച്ചര്‍ തട്ടക്കാരി ആയിരുന്നു അത്..  ദീപ്തിയോടുള്ള ഫ്രണ്ട്ഷിപ്പ് ഇഷ്ട്പെട്ട ഒരു വായാടി പെണ്ണ്... പുതിയ നമ്പര്‍ ഞാന്‍ ദീപ്തി കൊടുത്തപ്പോള്‍ നോട്ടു ചെയ്തത് ഇവളുടെ ഫോണില്‍ ആയിരുന്നത്രെ .. ആങ്ങിനെ കിട്ടിയതാത്രേ എന്‍റെ നമ്പര്‍..  അവള്‍ രണ്ടു സിം കാര്‍ഡ് ഇടുന്ന ചൈന മൊബൈല്‍ ആണ് ഉപയോകിചിരുന്നത് .. അതുകൊണ്ട് തന്നെ ഇതേ പറ്റി ദീപ്തിക്കും അറിവില്ലായിരുന്നു..
പില്‍കാലത്ത് ഞാന്‍ അവളോട് സസാരിച്ചതെ ഇല്ല .... .... താ ഇന്നും കാണാം എന്‍റെ കൊണ്ടാക്റ്റ് ലിസ്റ്റില്‍ അവളുടെ നമ്പര്‍.. പേര് മാറ്റതെ .. ഇന്നും ആ നമ്പറിന്  " അറിയാത്ത ഒരാള്‍" എന്നാണു പേര് വച്ചിരിക്കുന്നത്...      

ഈ എങ്ങിനീയറുടെ ആദ്യ സപ്ലിയും ഒരു പെണ്ണ് കാരണത്താല്‍ വന്നതാണ്.. എനിക്കതില്‍ അന്ന് ലജ്ജ തോന്നിയിരുന്നു..

Share this:

CONVERSATION

0 comments:

Post a Comment