image1 image2 image3 image3

HELLO I'M AN ENGINEER|WELCOME TO MY DIARY|I LOVE TO WRITE HERE|ഇത്‌ കഥയല്ല !!|എന്‍റെ ജീവിതമാണ്|ഞാൻ വലിച്ച് തീര്‍ത്ത എന്‍റെ ശ്വാസമാണ് .

അറിയാത്ത ഒരാള്‍ ...!

മൊബൈല്‍ ഫോണ്‍ അത് ഹോസ്റ്റലില്‍ അനുവതിച്ചു ക്കിട്ടിയതും പിന്നെ ഫ്രീ ആയി ലോകാവസാനം വരെ എസ് എം എസ് അയക്കാന്‍ വാലിടിറ്റി ഉള്ള ഒരു സിമ്മും കിട്ടിയപ്പോള്‍ സന്തോഷായി... കോളേജ് ഹോസ്റ്റലില്‍ അകെ പാടെ
ഒരു സന്തോഷ തിരക്കുകലായിരുന്നു ആ ദിവസങ്ങളില്‍.. പക്ഷെ അവിടെ യാണ് പ്രശ്നങ്ങളുടെ തുടക്കം....  പുതിയ സിംകാര്‍ഡ് എടുത്ത് പൊട്ടിച്ചിട്ട്.. ആദ്യം വിളിച്ചത് അമ്മയെ ആണ്.. കോളേജില്‍ മൊബൈല്‍ ഫോണ്‍ അനുവതിച്ചു തന്നു എന്നാ സന്തോഷ വാര്‍ത്ത
അമ്മയെ അറിയിച്ചു, പുതിയ സിംകാര്‍ഡിന്‍റെ നമ്പരും കൊടുത്തു... പിന്നെ വിളിച്ചത് ദീപ്തിയെ.. അവള്‍ക്കും കൊടുത്തു പുതിയ നമ്പര്‍... അവളുടെ കയ്യിലും ഒരു പുതിയ സിംകാര്‍ഡ് ഉണ്ടായിരുന്നു, അതിന്‍റെ നമ്പരും എനിക്ക് തന്നു..
പിന്നെ എസ് എം എസ് ഫ്രീ ആയതുകൊണ്ട് എല്ലാ സമയത്തും മൊബൈല്‍ ഫോണ്‍ ശബ്ദിച്ചു കൊണ്ടേ ഇരിക്കും, ഒരു ഇടവേളകളില്ലാതെ മെസ്സേജുകള്‍ വന്നു കൊണ്ടേ ഇരിക്കും...
ഞാനും വിടാറില്ല!!!... ഞാനും അയക്കാറുണ്ട് മെസ്സേജുകള്‍ ... ചാറ്റിങ് അതാണ്‌ പുതിയ നേരം പോക്ക്...  എന്‍റെ ചാറ്റ് ലിസ്റ്റില്‍ മുന്‍പന്തിയില്‍ ഉണ്ടായിരുന്നത് ദീപ്തിയും പിന്നെ ആ എട്ടു മലയാളികളും ആയിരുന്നു.
മൊബൈല്‍ ഫോണ്‍ എടുത്ത് ഇരുന്നാല്‍ നേരം പോവുന്നത് തന്നെ അറിയില്ല.. മെസ്സേജുകള്‍ കൈമാറാന്‍ തുടങ്ങിയതോടെ.. ഫോണ്‍ വിളികളില്ല!!..
പിന്നെ എപ്പഴും ബിസ്സി ആയിരുന്ന താഴത്തെ നിലയിലെ ലാന്‍റ് ലൈന്‍ ഫോണ്‍ പില്‍കാലത്ത് ഒറ്റ പട്ടു തുടങ്ങി....  പിന്നെ കുറെ മാസങ്ങള്‍ കഴിഞ്ഞപ്പോള്‍.. ഹോസ്റ്റലിലെ ആ ഫോണ്‍ കട്ട് ചെയ്ത് മാറ്റി.
ഇപ്പൊ ഹോസ്റ്റല്‍ മുറികളിലെ കളി ചിരി തമാശകള്‍ക്ക് ആര്‍ക്കും നേരം ഇല്ലാതായി പോയി തുടങ്ങി.. എല്ലാരും അവരവരുടെ മൊബൈല്‍ ചാറ്റിംഗ് കളില്‍ കൈകൊണ്ടു താമാശ പാറയാനും , സ്മൈലി യിലൂടെ ചിരികാനും തുടങ്ങി...

അങ്ങിനെ ഇരിക്കെ ആയിരുന്നു .. എനിക്കൊരു പരിജയമില്ലാത്ത നമ്പരില്‍ നിന്നും ഒരു മിസ്സ്ഡ് കാള്‍ വന്നത്..  ഞാന്‍ എ നമ്പര്‍ വച്ച് എല്ലാരുടെ അടുത്തും അന്വേഷിച്ചു.. ആരുടെയും കയ്യിലില്ലത്ത നമ്പര്‍ ആയിരുന്നു.
ഫോണില്‍ ഇപ്പൊ ബാലന്‍സ് ഒന്നും വെക്കാറില്ല , മെസ്സേജ് ഫ്രീ ആയതുകൊണ്ട് .. മെസ്സേജ് മാത്രമേ എല്ലാര്ക്കും അയക്കാര്.

ഞാന്‍ ആ നമ്പറിലേക്ക് ഒരു മെസ്സേജ് അങ്ങ് തട്ടി വിട്ടു...
" ആരാ, എന്‍റെ കയ്യില്‍ നമ്പര്‍ ഇല്ല ...... ഞാന്‍ ഈ നമ്പര്‍ സേവ് ചയിതിട്ടില്ലാ... ആരാ "

പിന്നെ കുറച്ചു നേരം ദീപ്തിയോട് ചാറ്റ് ചയ്തിരിക്ക്മ്പോള്‍ ഞാന്‍ ഇക്കാര്യത്തെ പറ്റി അവളോട്‌ പറഞ്ഞു..  ഇതുപോലെ ഒരു അറിയാത്ത നമ്പറില്‍ നിന്നും ഒരു മിസ്സിഡ്‌കാള്‍ വന്നിട്ടുണ്ട് എന്ന്...
അപ്പൊ അവള്‍ പറയാ .. എന്‍റെ തിരു മോന്ത ഇഷട്ടപെട്ട ഏതങ്കിലും പെണ്‍കൊച്ചായിരിക്കും ന്നു... അവള്‍ അത് കളിയാക്കി പറഞ്ഞതാണങ്കിലും , എനിക്കത് മനസ്സില്‍ കൊത്തി ....

ഞാന്‍ പിന്നെ അയച്ചു ഒരു മെസ്സേജ് ...
"Who R U ? "

ഒരു മറുപടിയും കിട്ടിയില്ല!! ... കോളേജിലെ ക്ലാസുകളും , പിന്നെ വയ്കും നേരങ്ങളിലെ കൂട്ടുകാരുമൊത്തുള്ള ചായ കുടിയും ... അങ്ങിനെ രണ്ടു നാളുകള്‍ പിന്നിട്ടു...
രാത്രി ഒരു പതിനൊന്നു മണിക്ക്, എന്‍റെ മൊബൈല്‍ ഫോണില്‍ ഒരു മെസ്സേജ് വന്നു..  ആ പരിജയം ഇല്ലാത്ത അതെ നമ്പരില്‍ നിന്ന് ...  മംഗ്ലീഷ് ഭാഷയില്‍ ടൈപ് ചെയ്ത ഒരു മലയാളം മെസ്സേജ്...

"അകലെ ഞാന്‍ നില്പൂ നിന്നെയും നോക്കി
ഒരു വെമ്പലായി ഒളിച്ചൂ നിന്നോടുള്ള സ്നേഹം
കിനാവുകളിലോക്കയും നീ മാത്രം ... "
-ഗുഡ് നൈറ്റ്‌

ഒരുമാതിരി കൃത്യം ഇല്ലാത്ത വരികളായിരുന്നു ഇത്.. വയ്ക്കാന്‍ അത്ര രസം ഒന്നും ഉണ്ടായിരുന്നില്ല!!,
ഞാന്‍ തിരിച്ചയച്ചു.. ആരാന്ന് .... " ആരാ ... ? "

അടുത്ത മെസ്സേജ് നിമിഷങ്ങള്‍കകം ഇന്‍ബോക്സില്‍ വന്നു ചാടി....

"ഊഹിച്ചു നോക്കൂ ..."

.. ഒരു മാതിരി കളിയാക്കുന്ന വാജകമായി എനിക്ക് തോന്നി.. ന്നാല് ആരായിരിക്കും..   ആകാംഷ കൂടി കൂടി വരാന്‍ തുടങ്ങി ..
ഞാന്‍ റീപ്ലേ ഇങ്ങനെ അയച്ചു...
"ഊഹിക്കാനോന്നും സമയം ഇല്ല, ആരാന്നു വച്ചാ പറയു അല്ലങ്കില്‍ ... പോ ..!"

അരച്ച് തറച്ച് ഒരു മറുപടി അങ്ങ് വച്ച് കാച്ചി....  പക്ഷെ എനിക്ക് കിട്ടിയ മറുപടിയില്‍ ഇങ്ങനെ ആയിരുന്നു...

" ന്നാ ശരി ഞാന്‍ പോയേക്കാം , ബൈ !"

ഇതായിരുന്നു അവസാനത്തെ മെസ്സേജ് .. പിന്നെ  ഒരു മെസ്സ്ജും വന്നില്ല..  .. അകെ നിരശയായി...   അങ്ങിനെ പറയേണ്ടായിരുന്നു..  ആരാന്നു അറിഞ്ഞിട്ട് ഇങ്ങനെത്തെ മെസ്സേജ് വച്ച് കാച്ചിയാല്‍ മതിയായിരുന്നു..  ശ്ശേ ...
അകെ മോശമായി...

പല നാളുകള്‍ കഴിഞ്ഞു , എന്‍റെ ഇന്‍ബോക്സില്‍ പലരുടെയും മെസ്സെജുകള്‍ വന്നു തിങ്ങി നിറഞ്ഞു ...
പക്ഷെ ആ അറിയാത്ത നമ്പറില്‍ നിന് ഒരു മെസ്സ്ജ് വന്നതേ ഇല്ലാ ...

ഞാന്‍ നമ്പര്‍ " അറിയാത്ത ഒരാള്‍ " എന്ന് സേവ് ചെയ്തു വച്ചു....  

(തുടരും)

Share this:

CONVERSATION

0 comments:

Post a Comment