image1 image2 image3 image3

HELLO I'M AN ENGINEER|WELCOME TO MY DIARY|I LOVE TO WRITE HERE|ഇത്‌ കഥയല്ല !!|എന്‍റെ ജീവിതമാണ്|ഞാൻ വലിച്ച് തീര്‍ത്ത എന്‍റെ ശ്വാസമാണ് .

സ്പ്പീഡില്‍ പോയ രണ്ടാം സെമിസ്റ്റര്‍

കോയമ്പത്തൂര്‍ എന്ന സിട്ടിയിലോട്ട് തിരകെ വന്നിറങ്ങി...  അന്ന് ഒരു ഞായര്‍ ആഴ്ച യായിരുന്നു....  കസിന്സുമായുള്ള പ്രോബ്ലം മനസ്സില്‍ കല്ലായി തന്നെ അവശേഷിച്ചു.. അന്ന് തിരിമാനിച്ചതാ... ഡയറി എഴുതണ്ടാന്ന്,
പക്ഷെ ഇത് എഴുതിയില്ലങ്കില്‍ എനിക്ക് ഉറക്കം വരില്ല.. ... ഈ നമുക്ക് ഒരു ഫ്ലാഷ് ബാക്ക് അടിക്കുന്നത് പോലെ എന്‍റെ കഥ പറയാം... സത്യം പറഞ്ഞാല്‍ എന്‍റെ എഞ്ചിനീയറിംഗ് പഠനകാലത്തെ ഏറ്റവും കളര്‍ ഫുള്‍ ആയ ദിവസങ്ങള്‍,
ഈ ഒന്നാ സ്മിസ്റ്റര്‍ തന്നെയാ ... എനിക്ക് നല്ല ഫ്രണ്ട്സിനെ കിട്ടിയതും ഒന്നാം സമിസ്റ്റരില്‍ തന്നെയാ... ഇനി എന്‍റെ കഥ ഒരു ഫ്ലാഷ് ബാക്ക് പോലെ ഒന്ന് സ്പീഡില്‍ പറയാം, ... അതാണ്‌ അതിന്‍റെ ശരി എന്ന് തോന്നുന്നു...
ഒന്നാ സ്മൈസ്റ്റരില്‍ പരീക്ഷ എങ്ങിനെയോ എഴുതി പാസായി, ഭാഗ്യത്തിന് ഒരു സപ്ലി ഒന്നും വീണില്ല ...  പരീക്ഷ കഴിഞ്ഞു ഒരു മാസം തികഞ്ഞില്ല പരീക്ഷയുടെ റിസള്‍ട്ടും വന്നു...  പിന്നെ ഈ എഞ്ചിനീയറിംഗ് വിധ്യാര്തികളുടെ ലീവിന്‍റെകാര്യത്തില്‍ പറയേണ്ടല്ലോ .
സെമിസ്റ്റര്‍ ലീവന്നു പറഞ്ഞു തന്നത് വരും മൂന്നു ദിവസമായിരുന്നു.. ആ കാരണത്താല്‍ ആ ലീവ് നാളില്‍ വീട്ടിലോട്ടും പോയില്ല..

രണ്ടാം സെമിസ്റ്റരിന്‍റെ തുടക്കം... പഴയ ബുക്കുകള്‍ കൊണ്ട് പോയി കോയമ്പത്തൂരിലെ പഴയ ബുക്ക് മാര്‍ക്കറ്റില്‍  വില്കാനുള്ള തിരക്കൈലാണ് മിക്ക കുട്ടികളും.. നല്ല കാശു കിട്ടും ....
ഞാന്‍ എന്‍റെ ബുക്ക് വിറ്റ്‌ കിട്ടിയത് നാലായിരം രൂപ..... അവിടുന്ന് തന്നെ രണ്ടാം സ്മിസ്റ്ററിലേക്ക് ഉള്ള പഴയ ബുക്കുകള്‍ വാങ്ങി... മൂവായിരം രൂപയോളം ആയി ...
അമ്മ തിരിച്ചു കൊയംബത്തൂരിലോട്ട് വരുമ്പോള്‍ തന്ന മുന്നൂര്‍ രൂപയുടെ കൂടെ ആ ആയിരം രൂപയും വച്ചു ....  കാരണം ആദ്യ വര്‍ഷത്തെ ഫീസ്‌ അടക്കുമ്പോള്‍ അമ്മയുടെ കണ്ണ് നീര്‍ നിറഞ്ഞ മണി ഡ്രാഫ്റ്റ് ആണ് കൊടുത്തത്... അന്ന് ഏര്‍പാട് ചെയ്ത പൈസയില്‍
അമ്മയുടെ വിരലിലെ അച്ഛന്‍റെ പേര് കൊത്തി വെച്ച മോതിരത്തിന്‍റെ മൂല്യവും കലര്‍ന്നിരുന്നു..
അതോണ്ട് തന്നെ, പൈസ ചിലവാക്കാന്‍ ഇച്ചിരി പിശുക്കുണ്ട്... കയ്യിലെ ആയിരത്തി മുന്നൂറു രൂപ മടക്കി പിടിച്ചാണ്  തിരച്ചു ഹോസ്റ്റലിലോട്ട് വണ്ടി കയറിയത്..

രണ്ടാം സെമിസ്റ്റര്‍ പോയത് തന്നെ അറിഞ്ഞില്ല!!... കാരണം രണ്ടാം സെമിസ്റ്റര്‍ വറും രണ്ടു മാസം വരെ ദൂരം ഉണ്ടായിരുന്നൊള്ളൂ ..ഒരു കോഴിക്കോട് പാലക്കാട് ബസ്സുപോലെ , ആ സെമിസ്റ്റര്‍ ചീറി പാഞ്ഞു പോയി..
ആ സമയങ്ങളില്‍ എന്‍റെ കോളേജും ഞങ്ങളും മൌനമായിരുന്നു എന്ന് എനിക്ക് തോന്നിയിരുന്നു..  കാരണം മിണ്ടാട്ടമില്ലാതെ ഒരു അനുഭവങ്ങളില്ലാതെ ആ സെമിസ്റ്റര്‍ ഒളിച്ചോടുകയായിരുന്നു...
ദീപ്തിയും പിള്ളേരും ഒരോ ശനിആഴ്ചകളില്‍ ആ പഴയ ലാബിനുമുന്നിലെ പാര്‍ക്കില്‍ ഒത്ത് ചേരും ...  പിന്നെ കളി പറഞ്ഞും ഓരോ മണ്ടത്തരങ്ങള്‍ പറഞ്ഞും അങ്ങിനെ സമയം കളയും..
ആദ്യം പ്രോഗ്രാം ചെയ്തു വച്ച യന്ത്രങ്ങളെ പോലെ ഞങ്ങളുടെ ദിവസങ്ങള്‍ ഓരോന്നായി കഴിഞ്ഞു പോയി ....  ഒരു ഉറക്കം ഉറങ്ങി ഉണ്ര്‍ന്ന ദൈര്‍ഗ്യമെ എനിക്ക് രണ്ടാം സെമിസ്റ്റര്‍ തോന്നിയത് ....

 സെമിസ്റ്റര്‍ അവസാന എഴുത്ത് പരെക്ഷയും എഴുതി വീട്ടിലോട്ടു വണ്ടി കയറുമ്പോള്‍ .... ഇച്ചിരി താടിയും മീശയും വളര്‍ന്നിരുന്നു...  ഒരു ചങ്കൂറ്റം ഉണ്ടായിരുന്നു... ആരാടാ ന്നു ചോദിക്കുംമ്പോ , ഇത് ഞാനാടാ എന്ന് പറയാന്‍ ദൈര്യം ഉണ്ടായിരുന്നു...
കൈ കോര്‍ത്ത് നടക്കാന്‍ ഒത്തിരി കൂട്ട് കെട്ടുകള്‍ ഉണ്ടായിരന്നു...  ബൈക്ക് ഓടിക്കാന്‍ പഠിച്ചിരുന്നു....

രണ്ടാം വര്‍ഷം.... സീനിയര്‍ ആയി .... പുതിയ എങ്ങിനീരിഗ് കുട്ടികള്‍ വന്നു ചെര്‍ന്ന്ട്ടിണ്ട.. അതില്‍ ഒരു പതിനട്ട് പേര്‍ മലയാളികള്‍ ... നാലാം വര്‍ഷക്കാരെ ഫെയര്‍വേല്‍  പാര്‍ട്ടി വച്ച് ഞങ്ങള്‍ അങ്ങോട്ട്‌ പടി അടച്ചു പിണ്ഡം വച്ചു ...
പല സീനിയര്‍ കുട്ടികളും പല കമ്പനികളില്‍ കോളേജില്‍ നിന്ന് തന്നെ  ജോലിയും വാങ്ങിച്ചു സെറ്റില്‍ അയി ... ആ കൂട്ടത്തില്‍ എന്‍റെ കൂട്ട്കാരില്‍ ഒരുത്തന്‍ തലക്കിട്ടു പണിഞ്ഞ ആഷിക്ക് ഇക്കായും ഉണ്ടായിരുന്നു...
അടുത്ത വര്‍ഷ ഫൈനല്‍ ഇയര്‍ വിധ്യാര്‍ധികളും ഞങ്ങള്‍ എല്ലാരും ചേര്‍ന്ന് , കോളേജില്‍ ഒരു ശബ്ദം ഇട്ടു ...  " ഇനി കോളേജില്‍ റാഗിംഗ് വേണ്ട എന്ന് ".... അങ്ങിനെ 2012ല്‍ ഞങ്ങളുടെ കോളേജ് , കോയമ്പത്തൂരിലെ ആദ്യ റാഗിംഗ് ഫ്രീ കാമ്പസ് ആയി തിരഞ്ഞ്ടുക്കപ്പട്ടു, അക്കാലത്തെ മനോരമ പത്രം , മദ്യമം എന്നാ പത്രവും ഈ വാര്‍ത്ത പ്രസിധീകരിചിരുന്നു.
അതുകൊണ്ട് തന്നെ വന്ന ആദ്യ വര്‍ഷ കുട്ടികള്‍ സീനിയര്‍ മാരോട് അടുത്ത് ഇടപഴകാനും , നല്ല സുഹ്രത്തകളാകാനും കഴിഞ്ഞു...
റാഗിംഗ് ഫ്രീ കാമ്പസ് അയ സന്തോഷത്തില്‍ പുതിയ പ്രിന്‍സിപ്പാളിനെ നിയമിച്ചു...

ആളുടെ പേര് " നിത്യാനന്തം " .... ആള്‍ വന്ന ഉടനെ തന്നെ കോളേജ് ഹോസ്റ്റലില്‍ മൊബൈല്‍ ഫോണ്‍ ഉപയോകിക്കാന്‍ പെര്‍മിഷന്‍ വാങ്ങി തന്നു ....
ജയില്‍ പുള്ളികളെ പോലെ കഴിഞ്ഞിരുന്ന ഹോസ്റ്റല്‍ കുട്ടികള്‍ക്ക് അതൊരു ആശ്വാസമായി ...
അങ്ങിനെ ഞങ്ങളും ഹോസ്റ്റലില്‍ മൊബൈല്‍ ഫോണ്‍ യൂസ് ചെയ്യാന്‍ തുടങ്ങി ....

ആ കാലങ്ങളില്‍ തമിഴ്നാട്ടില്‍ ഡോക്കൊമോ എന്ന മൊബൈല്‍ സിം കാര്‍ഡ് കമ്പനി നിലവില്‍ വന്നതു...
ഞങ്ങളുടെ കോളേജില്‍ എല്ലാ കുട്ടികള്‍ക്കും ഓരോ ഡോകോമോ നമ്പരുകള്‍ ഫ്രീ ആയി ആ കമ്പനി വിതരണം ചെയ്തു...
ആ കമ്പനി കുട്ടികള്‍ക്കായി പ്രതേക ഓഫര്‍ ഒക്കെ കൊടുത്തിരുന്നു...
ലൈഫ് ടൈം വാലിഡിറ്റി , അണ്‍ലിമിറ്റ് എസ് എം എസ് കൊടുത്തിരുന്നു,,,,

എനിക്കും കിട്ടി അതുപോലെ ഒരു സിം കാര്‍ഡ് ...
ഞാനും ഇട്ടു എന്‍റെ മൊബൈലില്‍ ആ സിം കാര്‍ഡ്

പക്ഷെ അന്ന് തൊട്ടായിരുന്നു എന്‍റെ ജീവിതത്തില്‍ കുറെ മാറ്റങ്ങള്‍ വന്നു തുടങ്ങിയത് ....

(തുടരും)

Share this:

CONVERSATION

0 comments:

Post a Comment