image1 image2 image3 image3

HELLO I'M AN ENGINEER|WELCOME TO MY DIARY|I LOVE TO WRITE HERE|ഇത്‌ കഥയല്ല !!|എന്‍റെ ജീവിതമാണ്|ഞാൻ വലിച്ച് തീര്‍ത്ത എന്‍റെ ശ്വാസമാണ് .

ഒരു ടേബിള്‍ ലൈറ്റില്‍ തുടങ്ങിയ ഒരു പഴയ പ്രണയ കഥ : എപ്പിസോഡ് 4/4

ഈ പോസ്റ്റ്‌ വായിക്കുന്നതിനു മുന്‍പ് ഇതിനു തൊട്ട് താഴെ ഉള്ള പോസ്റ്റ്‌ ആദ്യം വായിക്കൂ ..... അതിന്‍റെ തുടരച്ചയാണ് ഈ കഥ...
കഷട്ടപട്ട് , പട്ടിണി കിടന്നു നരകിച്ച ഒരാള്‍ക്ക് ,ഏകാനായ ദൈവം അനുഗ്രഹിച്ചു നല്‍കിയ ഒരു അമ്മായിഅച്ചന്‍റെയും പിന്നെ ഫാത്തിമ എന്ന നാല്ല ഭാര്യയുടെയും കഥ...
------------------------
സിദ്ധി നേരെ കടയിലോട്ട് തന്നെ തിരിച്ചത്തി .. പുറത്ത് തന്നെ ഇരുന്നു... മുതലാളി ആ വാങ്ങി വച്ച പതിനഞ്ചു വാച്ചുകളിലെ ഒരു വാച്ച് നന്നാക്കി കൊണ്ടിരിന്നു.. സിദ്ധിയെ അയാള്‍ അയാളുടെ കണ്ണില്‍ തിരുകി വച്ച ലെന്‍സിലൂടെ നോക്കി .... വാ എന്ന് അയാള്‍ വിളിച്ചു .. സിദ്ധി അല്പം ഭയത്തോടെയും മുതലാളിയുടെ അടുത്ത് ചെന്നു...
മുതലാളി, കണ്ണില്‍ തിരുകി വച്ച ലെന്‍സ്‌ എടുത്ത് മാറിയിട്ട് ചോദിച്ചു .." അനക്ക് ഈ പണി പഠിച്ചണോ ?".. സിദ്ധിക്ക് തലയാട്ടി ...  അയാള്‍ മേശയുടെ വലിപ്പ്തുറന്നു രണ്ടു രൂപ സിദ്ധിയുടെ കയ്യില്‍ കൊടുത്ത് " ന്നാ രണ്ടു ചായ വാങ്ങിച്ചിട്ട് വാ.." ,
സിദ്ധി ആ രണ്ടു രൂപ വാങ്ങിച്ചിട്ട് തിരിച്ചു നടന്നു. എന്ന് സിദ്ധി ഒരു ചായ മാത്രമാണ് വങ്ങാര് , ഇന്നെന്താ പ്രത്യേകിച്ചു രണ്ടു ചായ...  ?. ആഹാ .. എന്തങ്കിലും ആകട്ടെ ... സിദ്ധി രണ്ടു ചായ വാങ്ങി കടയിലോട്ട് നടന്നു....
സിദ്ധിയുടെ കായ്കള്‍ ചൂട് കൊണ്ടിരുന്നു... കടയിലേ കണ്ണാടി കൂടിനു മുകളില്‍ സിദ്ധി രണ്ടു ചായ ഗ്ലാസുകള്‍ വച്ചു... മുതലാളി ഒരു ചായ എടുത്ത് , രുചിച്ചു ... ഹാ നല്ല കടുപ്പം ഉണ്ട്...  എന്താ നോക്കി നിക്കണേ ... ചായ എടുത്ത് കുടിച്ചോ അത് നിനക്ക് തന്നെ... 
കുറച്ച് മടിയോടെ സിദ്ധി ആ ചായ ഊതി ഊതി കുടിച്ചു.... ചായ കുടിച്ച ഗ്ലാസുകള്‍ തിരിച്ചു ചായ കടയില്‍ തന്നെ കൊട്ത്ത് സിദ്ധി തിരിച്ചു വന്നു.. 
മുതലാളി , അയാളുടെ അടുത്ത് തന്നെ ഒരു കസേരയും കുറച്ചു ടൂല്സുകളും കരുതി വച്ചിരുന്നു..  അത് മറ്റാര്‍ക്കും വേണ്ട്യിട്ടായിരുന്നില്ല ..സിധിക് വേണ്ടി മാത്രം...
സിദ്ധിക്ക് ഒരു ശമ്പളം നിശ്ചയിക്കപ്പ്പട്ടു ... എത്ര വാച്ചുകള്‍ നന്നാക്ക്ന്നുവോ അത്രേം വച്ചുകള്‍ക്ക് ആഞ്ചു രൂപ എന്നാ നിരക്കില്‍ മുതലാളി സിദ്ധിയെ ജോലിക്കടുത്തു... ജോലി പഠിക്കാന്‍ താല്പര്യം ഉള്ള സിദ്ധിക്ക് ഒരു രണ്ടു ആഴ്ച സമയമേ വേണ്ടി വന്നള്ളൂ വാച്ച് പണി പഠിക്കാന്‍... മുതലാളിയുടെ ഗുരു മുതലാളിക്ക് എന്തൊക്കെ പറഞ്ഞു കൊടുത്തോ
അതെല്ലാം മുതലാളി സിദ്ധിക്ക് പഠിപ്പിച്ചു കൊടുത്തു... സിദ്ധിയുടെ ജോലിയുടെ മികവില്‍ ആ കട ആ നാട്ടില്‍ പ്രശസ്തമായി .. ദൂരെ പ്രതെക്ഷങ്ങ്ളില്‍ നിന്ന് പോലും ആളുകള്‍ ആ കട തേടി വരാന്‍ തുടങ്ങി.... ആയിടക്ക് മുതലാളി സിദ്ധിയെ കടയിലാക്കി വിശ്രമം തുടങ്ങി.....
കടയുടെ വാടകയും ലാഭത്തിന്‍റെ ഒരു പങ്കും എനിക്ക് മതി എന്ന് പറഞ്ഞു മുതലാളി വീട്ടില്‍ തന്നെ ഇരിപ്പായി .... പട്ടിണിയും പരിവട്ടവും ആയിരുന്ന സിദ്ധിയുടെ കുടുംബം കുറച്ചു മെച്ച പെട്ടു തുടങ്ങി...
ഒറ്റ മുറിയില്‍ ആയിരുന്ന കട വിപുലീകരിച്ചു നാല് മുറികളിലാക്കി.. ഇതൊക്കെ നടന്നത് ഒരു രണ്ടു വര്‍ഷങ്ങള്‍ കൊണ്ട് മാത്രം...  ഈ രണ്ടു വര്‍ഷങ്ങള്‍ക്കിടക്ക് വേറെ ചിലതും സിദ്ധിയുടെ ജീവിതത്തില്‍ സംഭവിച്ചിരുന്നു...

സിദ്ധി എല്ലാ വെള്ളിയാഴ്ച്  യിലും മുതലാളിയുടെ വീട്ടില്‍ പോകുമായിരുന്നു.. മുതലാളിയുടെ ലാഭ വിഹിതം കൊടുക്കാന്‍ ... പക്ഷെ ആ സന്ത്ര്‍ബങ്ങളില്‍, കണ്ടു മുട്ടിയിരുന്ന പാവാടക്കാരി ഫാത്തിമാക്കും പിന്നെ സിദ്ധിക്കും മനസ്സില്‍ ഇഷട്ടം വളരാന്‍ തുടങ്ങിയിരുന്നു...
പക്ഷെ രണ്ടു പേരും ഇതുവരെ സംസാരിച്ചിരുന്നില്ല ... ഒരു വാക്ക് പോലും രണ്ടു പേരും മിണ്ടിയിട്ടില്ലായിരുന്നു...
ഓരോ നോട്ടവും , ഓരോ ചിരിയിലും ഇരുവരും അവരവരുടെ സ്നേഹം തമ്മില്‍ കൈമാറിയിരുന്നു... 

രണ്ടു പേര്‍ക്കും തുറന്നു സംസാരിക്കണം എന്നുണ്ട് , പക്ഷേ രണ്ടു പേര്‍ക്കും സംസാരിക്കാന്‍ പേടി ആയിരുന്നു..
സിദ്ധിയുടെ മനസ്സി ആ സമയങ്ങളില്‍ രണ്ടു കാര്യാങ്ങലാണ് ഉണ്ടായിരുന്നത്..
ഒന്ന്, തനിക്കും തന്‍റെ കുടുംബത്തിനും ജീവിക്കാന്‍ വഴി കാണിച്ചു തന്നത്, തന്‍റെ മുതലാളിയാണ്... ആ മുതലാളിയെ വഞ്ചിച്ച് അയാളുടെ മകളെ പ്രണയിക്കാന്‍ സിദ്ധിക്ക് മനസ്സില്ലായിരുന്നു..
രണ്ടു, സിദ്ധിയുടെ കുടുംബം ഇപ്പഴാണ് ഒന്ന് നേരെ ചൊവ്വേ ഭക്ഷണം കാഴിക്കാന്‍ തുടങ്ങിയിരിക്കുന്നത്.. കേവലം ഒരു പെണ്ണിന് വേണ്ടി ,സിദ്ധിയുടെ കുടുംബാത്തെ മറക്കാന്‍ സിദ്ധിക്ക് കഴിയില്ലായിരുന്നു... 

അങ്ങിനെ ഇരിക്കെ ... ഇക്കാര്യത്തെ പാറ്റി സിദ്ധി മുതലാളിയോട് തുറന്നു സസ്സാരിച്ചു .... അന്ന് ഒരു ഞായര്‍ ആഴ്ച ദിവസമായിരുന്നു..
സിദ്ധിയുടെ ജീവിതത്തെ മാറ്റി മറിച്ചത് ആ ദിവസമായിരുന്നു....
കാര്യങ്ങള്‍ എല്ലാം അറിഞ്ഞ മുതലാളിയുടെ തിരുമാനം കേട്ട, സിദ്ധി അബരന്നു പോയി...

വിവാഹം !!!

സിദ്ധിക്കും ഫാത്തിമാക്കും തമ്മില്‍ കാല്ല്യണം നടത്താന്‍ മുതലാളി തിരുമാനിക്കുകയായിരുന്നു.. 
സിദ്ധി ഒരു ചെറിയ കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന ഒരു യുവാവാണ് ... ഫാത്തിമ മാളികളില്‍ വളര്‍ന്ന മുതലാളിയുടെ മകളും...
മുതലാളി , സിദ്ധിയുടെ കുടുംബ മഹിമ അല്ലാ നോക്കിയത് , അയാളുടെ ജോലി എടുക്കാനും സംബാതിക്കാനുമുള്ള ചങ്കൂറ്റവും . ... പിന്നെ വിശ്വാസവും .. ആയിരുന്നു നോക്കിയത്.
മുതാലാളിയുടെ കുടുംബങ്ങളില്‍ എല്ലാര്‍ക്കും ഈ വിവാഹത്തിന് എതിരായിരുന്നു..  അതല്ലാം എതിര്‍ത്ത് മുതലാളി നിക്കാഹ് നടത്തുകയായിരുന്നു .... 
അവസാനം സിദ്ധിയും ഫാത്തിമയും വിവാഹിതരായി....
ജോലിയുടെ മഹിമയില്‍, സിദ്ധിയെ തേടി ഒരു വാച്ച് കമ്പനിയില്‍ നിന്നും ഓഫര്‍ വന്നു... അതും സൌദി അറേബിയ എന്ന അറബികളുടെ നാട്ടിലേക്ക്
ആ വാച്ച കമ്പനിയുടെ പേര് കേട്ടാല്‍ നിങ്ങള്‍ക്ക് അറിയുമായിരിക്കും ...  ഇന്ന് "ഫാസ്ട്രക്ക്" എന്ന് വിളിക്കും , പഴയ കാലത്ത് ആ കബനിക്ക് ടൈടാന്‍ എന്നായിരുന്നു പേര് ...
കല്യാണം കഴിഞ്ഞു രണ്ടു വര്‍ഷങ്ങള്‍ക്കുള്ളില്‍ സിദ്ധി സൌദി അറേബിയ എന്ന രാജ്യത്തേക്ക് യാത്രയായി... .
പിന്നെ വച്ചടി വച്ചടി കയറ്റമായിരുന്നു...
സിദ്ധി എപ്പഴും പറയും ...  സിദ്ധിയുടെ ഭാഗ്യം സിദ്ധിയുടെ ഫാത്തിമയാണന്ന് ...



ഇതാണ് ആ ലവ് സ്റൊറി , ഇനി ഞാന്‍ ഒരു കാര്യം പറയാം ... ഇ കഥയിലെ സിദ്ധി എന്ന് പറഞ്ഞ കഥാപാത്രം.. എന്‍റെ അച്ഛന്‍ ആണ്.... ഫാത്തിമ എന്ന കഥാപാത്രം എന്‍റെ അമ്മയും ...
അച്ഛന്‍ നാട്ടില്‍ വരുംബഴൊക്കെ ഈ കഥ എന്നോട്‌ പറയും ...
കഷട്ടപട്ട് , പട്ടിണി കിടന്നു നരകിച്ച ഒരാള്‍ക്ക് ,ഏകാനായ ദൈവം അനുഗ്രഹിച്ചു നല്‍കിയ ഒരു അമ്മായിഅച്ചന്‍റെയും പിന്നെ ഫാത്തിമ എന്ന നാല്ല ഭാര്യയുടെയും കഥ...

Share this:

CONVERSATION

0 comments:

Post a Comment