image1 image2 image3 image3

HELLO I'M AN ENGINEER|WELCOME TO MY DIARY|I LOVE TO WRITE HERE|ഇത്‌ കഥയല്ല !!|എന്‍റെ ജീവിതമാണ്|ഞാൻ വലിച്ച് തീര്‍ത്ത എന്‍റെ ശ്വാസമാണ് .

ദൂരെ ഒരു വെളിച്ചം ...!

രാത്രി ഏറെ വയികിയുരുന്നു...  റോഡുകളില്‍ തരുവ് വെളിച്ചങ്ങള്‍ മാത്രമേ ഉണ്ടായിരോന്നുള്ളൂ... എന്ത് ചെയ്യണം എന്നറിയാതെ...  കയ്യില്‍ ലഗേജ് എടുത്ത് ഹോസ്റ്റലില്‍ നിന്നും പുറത്ത് ഇറങ്ങി....
ഹൈദരാബാദ് എന്ന സ്റ്റേറ്റില്‍ , ഉപ്പല്‍ എന്നാ സ്ഥലത്ത് ഒറ്റക്ക് .... ഒരു രാത്രി ... 
റോഡുകളിലെ മഞ്ഞ വെളിച്ചം .... ദൂരെ വരെ കാണാം ...  ആ റോഡിനരികില്‍ ഞാന്‍ മാത്രമേ ഉള്ളൂ ...  കയ്യില്‍ ഉള്ള മൊബൈല്‍ ഫോണില്‍ ചാര്‍ജും ഇല്ല ,... എന്ത് ചെയ്യണം എന്നറിയാതെ കുറച്ചു നേരം ....  ഒരു ബസ്സ്‌ സ്റ്റോപ്പ് ബഞ്ചില്‍ ഇരുന്നു...
അതുവഴി ഒരു മനുഷ്യന്‍ കുഞ്ഞു പോലും വരുന്നില്ല .. നേരം പന്ത്രണ്ട് മണി കഴിഞ്ഞിരുന്നു...  ഇടക്കിടക്ക് ഒരു വാഹനമോ ഇല്ലെങ്കില്‍ ഒരു ലോറിയോ ആണ് ആ റോഡിലൂടെ കടന്നു പോയത്...  നല്ല തണുപ്പ് ഉണ്ടായിരുന്നു... 
പലതും മനസ്സിലൂടെ കടന്നു പോയി... എന്ത് കൊണ്ടായിരിക്കും അവര്‍ എന്നെ വിളിക്കാതെ പോയത്...  ഡിന്നറിന് പോയപ്പോ മൊബൈല്‍ സ്വിച്ച്ഓഫ ആയതും അറിഞ്ഞില്ല ..  ഞാന്‍ എന്‍റെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓണ്‍ ആക്കി നോക്ക്കി, രക്ഷ ഇല്ല ... അത് ഓണ്‍ അയതുപോലുമില്ല
അലെങ്കില്‍ ഈ ഫോണിനു ചാര്‍ജ് ഇറങ്ങെ ഇല്ല !!.. ആവശ്യം വരുമ്പോ ചാര്‍ജ് ഉണ്ടാവേ ഇല്ല !, ....
ഒരു അര മണികൂറോളം ഞാന്‍ അവിടെ വറുതെ അങ്ങിനെ ഇരുന്നു.. 
കയ്യില്‍ പത്തിന്‍റെ പൈസ ഇല്ല !!, ഏതായാലും അച്ഛന്‍ ബാങ്കില്‍ രണ്ടായിരം രൂപ ഇട്ടതു നന്നായി എന്ന് തോന്നി .. 
പക്ഷെ പരിസരത്ത് ഒരു എടി എം പോലും കാണാനില്ല , ...
ഞാന്‍ ഒരു കാര്യം തിരുമാനിച്ചു ...  ലഗേജ് എടുത്ത് നടന്നേക്കാം ,,,, വരുന്നത് വരുന്നിടത്ത് വച്ച് കാണാം..
കാറില്‍ വന്ന വഴി എനിക്ക് നല്ല നിശ്ചയം ഉണ്ടായിരുന്നു, കാരണം ,,,, കാറില്‍ വരുമ്പോള്‍ പുറത്തോട്ട് തന്നെ നോക്കിയിരുന്നിരുന്നു.....
ഞങ്ങള്‍ റയില്‍വേ നിലയത്തില്‍ നിന്നും വന്ന വഴിയെ തിരിച്ചു നടന്നു.. 

ഇത്രേം ലഗേജ് തമിഴ് നാട്ടിന്നു കൊണ്ട് വന്നിട്ടും അത്ര വലിയ ഭാരം എനിക്ക് തോന്നിയില്ല പക്ഷെ .. ഈ ലഗേജു താങ്ങി പിടിച്ചു ഒരു അടി നടന്നില്ല കൈ വേദനിക്കാന്‍ തുടങ്ങി ..
അരമണികൂറൊളം ഞാന്‍ അത് താങ്ങി പിടിച്ചു നടന്നു നീങ്ങി ,,, കുറച്ചു കഴിഞ്ഞപ്പോള്‍ ...  അങ്ങ് ദൂരെ ഒരു  കടയില്‍ വെളിച്ചം കണ്ടു ... 
പിന്നെ ആ കട ലക്ഷ്യമാക്കി നടന്നു നീങ്ങി ..
കട നോക്കിയാല്‍ കാണുന്ന ദൂരമേ ഉള്ളൂ .. പക്ഷെ നടന്നിട്ടും നടന്നിട്ടും അങ്ങോട്ട്‌ എത്തിപെടാന്‍ ഒരു പാട് ബുദ്ധിമുട്ടി... 
ഒടുക്കം .... വെളിച്ചം തിളങ്ങി നിന്ന ആയ കടയില്‍ ചെന്ന് എത്തി .... അത് ഒരു ബാക്കറി ആയിരുന്നു ...  ചായയും .. ഹൈദരാബാദില്‍ മാത്രം കാണുന്ന ഒരു തരംറൊട്ടി വില്കുന്ന സ്ഥലം ആയിരുന്നുഅത്... 
കടയില്‍ ചെന്ന് ആദ്യം ചോദിച്ചത് ... മൊബൈല്‍ കുത്തിവെക്കാന്‍ ഒരിടംമാണ് .....  കടക്കാരന്‍ മോതലാളിക്ക് ഞാന്‍ പറയുന്നോതോന്നും മനസ്സിലായില്ല....  അയാള്‍ ഒരു ശുദ്ധ തെലുങ്കാളി ആയിരുന്നു.. 
എന്തോക്കയോ ആങ്ങിയം കാണിച്ചു മൊബൈല്‍ കുത്തി വെക്കാന്‍ ഒരു സ്ഥലം ഒപ്പിച്ചു...  പിന്നെ അവിടെഇവിടെ എങ്കിലും എ ടി എം  മിഷീന്‍ ഉണ്ടോ എന്നും അന്വേഷിച്ചു...  പക്ഷെ മറുപടി വളരെ വിഷമകരമായിരുന്നു..  കാരണം ആയാല്‍ പറഞ്ഞതൊന്നും മനസ്സിലായതും ഇല്ല ...
അവസാനം പറഞ്ഞ നോ എ ടി എം  മാത്രമായിരുന്നു മനസ്സിലായത്‌....  നല്ല തണുപ്പ് ഉണ്ട് .....  ആ അകടയില്‍ ആവി പാറുന്ന ചായ ഊതി ഊതി കുടിക്കുന്ന ആളുകളെ കണ്ടപ്പോള്‍ ....  ഒരു മോഹം ഒരു ചായ കുടിച്ചാലോ എന്ന്..
പക്ഷെ കയ്യില്‍ കാശ് വേണ്ടേ ??.... 
ആ മോഹം മോഹമായി തന്നെ അവശേഷിച്ചു.....  മൊബൈല്‍ ചാര്‍ജ് ആവുന്ന്നത് വരെ അവിടെ തന്നെ വായി നോക്കി ഇരികേണ്ടി വരുമല്ലോ നാഥാ...
ഓരോ മിനുട്ടും ഫോണ്‍ സ്വിച്ച് ഓണ്‍ ആവുന്നുണ്ടോ എന്ന് ചക്ക് ചെയ്തു കൊണ്ടേ ഇരുന്നു...   അവസാനം .... ഒരു മൂന്ന്‍ മിനുട്ട്
കഴിഞ്ഞപ്പോള്‍ ഫോണ്‍ സ്വിച്ച് ഓണ്‍ ആയി .... ആദ്യം റിംഗ് ചെയ്തത് , കോളേജ് പ്രിന്‍സിപ്പലിനെ ആയിരുന്നു.. പക്ഷെ അദ്ദേഹം ആ ഫോണ്‍ എടുത്തതെ ഇല്ല... പിന്നെ കുത്തിവിളിച്ചത് എന്‍റെ കൂടെ വ്ന്നിരുന്നവരെ...  അവരുടെ മൂന്ന്‍ പേരുടെ ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു.. 
വേറെ ഇനി ആരെ വിളിക്കും ?
ഞാന്‍ ഫോണ്‍ചാര്‍ജില്‍ വച്ച് അവിടെ തന്നെ ഇരുന്നു...  ഉറക്കം കണ്ണില്‍ പാടി തുടങ്ങിയിരുന്നു.. ഉറക്കം കണ്ണിനെ ചുവന്ന തടുപ്പുകളാല്‍ വലിഞ്ഞു മുറുക്കിയിരുന്നു...
ആ സമയത്ത് ആണ് .. ആ കടയില്‍ ക്രെഡിറ്റ്‌ കാര്‍ഡ് ഇടുന്ന പേയിംഗ് മഷീന്‍ കാണുന്നത്...  പ്ലിംഗ് ....
മനസ്സില്‍ ഒരു സന്തോഷത്തിന്‍റെ ഒരു ബള്‍ബ് കത്തിയത്.... 
ഞാന്‍ എന്‍റെ പേര്‍സില്‍ നിന്നും എടി എം കാര്‍ഡ് എടുത്ത് ഒരു ചായ ഒടര്‍ ചെയ്തു.... .
ശ്ശോ .... ആ ചായേടെ ഒരു ടെസ്റ്റ്‌ ... മറകൂല്ല....  ആ ചായ കുടിക്കുമ്പോള്‍ എന്തൊക്കയോ രുചി നാവില്‍ തടഞ്ഞു നിന്നിരുന്നു...  ഏലക്കാ.. ഇഞ്ചി .. അങ്ങിനെ എന്തൊക്കയോ ആ ചായയില്‍ ചേര്‍ത്തിരുന്നു എന്ന് തോന്നുന്നു... 
അപ്പഴാണ് രു ബുദ്ധി തോന്നിയത്.... 

കാര്‍ഡ് സ്വൈപ്പ് ചെയ്ത് ഒരു 200 രൂപയുടെ ബില്‍ വാങ്ങിച്ചു ..... അത് ആ കടയുടെ മൊതലാളിയുടെ കയ്യില്‍ കൊടുത്ത് അയാളുടെ പക്കലില്‍ നിന്നും ഒരു ഇരുന്നൂറു രൂപ അങ്ങ് വാങ്ങിച്ചു...  അങ്ങേരേ ഇത് പറഞ്ഞു മനസ്സിലാക്കാന്‍ ഇച്ചിരി ബുദ്ധിമുട്ടി എങ്കിലും, എ ടി എം മെഷീന്‍ ഇല്ലാതെ തന്നെ
ഞാന്‍ അക്കൌണ്ടില്‍ നിന്നും പണം എടുത്തു..    

ആ സമയത്തായിരുന്നു... ഒരു ലോറി അവിടെ നിറുത്തിയത്....  നമ്പര്‍ പ്ലേറ്റില്‍ .... കെ എല്‍ ... കേരളാ പെര്‍മിറ്റ്‌ എന്ന് എഴുതി വച്ചിരുന്നു....  ആ ലോറിയിലെ ഡ്രൈവര്‍ സീറ്റില്‍  നിന്നും തലക്കെട്ട് കെട്ടിയ ... തടി വെച്ച  ഒരാള്‍ ഇറങ്ങിയത് .... 
അയാള്‍ ഒരു മലയാളി ആയിരുന്നു....

(തുടരും)

Share this:

CONVERSATION

0 comments:

Post a Comment