image1 image2 image3 image3

HELLO I'M AN ENGINEER|WELCOME TO MY DIARY|I LOVE TO WRITE HERE|ഇത്‌ കഥയല്ല !!|എന്‍റെ ജീവിതമാണ്|ഞാൻ വലിച്ച് തീര്‍ത്ത എന്‍റെ ശ്വാസമാണ് .

ഒരു മുത്തശ്ശി ചൊല്ല്..!

ഞാന്‍ പിറ്റേന്ന് രാവിലെ കോയമ്പത്തൂരില്‍ വണ്ടി ഇറങ്ങി...  എവിടന്നു കയറിയോ അത് പ്ലാറ്റ് ഫോമില്‍ തന്നെ ആയിരുന്നു, വനിരങ്ങിയത്....  മഴ പയ്ത് തോര്‍ന്നിരിക്കുന്നു....  അവിടെ ഇവിടങ്ങളില്‍ ആയി മഴവെള്ളം തളം കെട്ടി
നില്‍ക്കുന്നു...  മൊബൈല്‍ ഫോണ്‍ എടുത്തു.. സ്ക്രീനില്‍ ഫുള്‍ ചാര്‍ജ്‌ കാണുമ്പോള്‍ മനസ്സില്‍ ഒരു വല്ലാത്ത സന്തോഷം ആണ് .. ആദ്യം കുത്തിവിളിച്ചത് ...  അഹമ്മദ് ഇക്ക ക്ക് ആണ്... എത്തിയ വിവരം ഒരു ഒരു മിനുട്ട് കൊണ്ട് പറഞ്ഞു തീര്‍ത്തു.
കാരണം , മൊബൈല്‍ ഫോണില്‍ ബാലന്‍സ് വളരെ കമ്മിയാണ്... ലകെജുകള്‍ ഇറക്കി അവിടെ കണ്ട ഒരു ബെഞ്ചില്‍ ഇരുന്നു .. അടുത്ത കാള്‍ കൊലെജിലോട്ട് വലിക്കാം....  സമയം ഒന്‍പതു മണി ആയിരിക്കുന്നു.. ഇപ്പൊ വിളിച്ചാല്‍ പ്രിന്‍സിപ്പാള്‍
എടുക്കുമായിരിക്കും...  രണ്ടു റിംഗ് അടിച്ചില്ല അത്തിനു മുന്‍പേ അയാള്‍ കാള്‍ എടുത്തു...   ഞാന്‍ ട്രെയിന്‍ മിസ്സ്‌ ചെയ്ത കാര്യം ഒക്കെ അയാള്‍ അറിഞ്ഞിരുന്നു.. അയാള്‍ കാള്‍ എടുത്ത ഉടനെ എന്‍റെ അമ്മയെ വിവരം അറിയിക്കാനാണ് ആവശ്യപ്പെട്ടത്...
എന്നെ മിസ്സ്‌ ആയ വിവരം , അയാള്‍ വീട്ടില്‍ അറിയിച്ചിരുന്നുത്രെ....!

വീട്ടിലോട്ട് വിളിച്ചു , അമ്മയാണ് ഫോണ്‍ അറ്റന്‍ഡ് ചെയ്തത് ...  അമ്മ ഒന്നും പറയാന്‍ സമ്മദിച്ചില്ല ആദ്യം കുറെ ചീത്ത പറഞ്ഞു..  പിന്നെ ആളു അകെ തണുത്തു..  പിന്നെ അച്ഛന്‍റെ കയ്യില്‍ ഫോണ്‍ കൊടുത്തു...  അച്ചന്‍ ഒന്നും ഉപദേശിച്ചതോന്നും ഇല്ല... 
" തന്‍റെ തടി താന്‍ തെന്നെ കാത്തോളണം, പിന്നെ മറ്റുള്ളവരുടെ തടി കാത്തോളണം" .. ഇത്രേ പറഞ്ഞോളൂ അച്ഛന്.. കൂടെ ഇതുകൂടെ കൂട്ടി ചേര്‍ത്തു "സ്വയം തിരുമാനമാടുക്കാനും ചിന്തിക്കാനുമുള്ള പ്രായം ആയി നിനക്ക്..  ഞാന്‍ പറയാതെ തന്നെ നിനക്ക് അത് ഊഹിക്കാം.. ല്ലേ ..!"

കുട്ടികാലത്ത് പോലും അച്ഛന്‍ എന്നോട് ഇതുപോലെ ഇത്രേം ദൈര്‍ഗ്യത്തോടെ സംസാരിച്ചിട്ടില്ല.. ..  കുട്ടികാലത്ത് ഒരു പത്തുമിനിട്ടിലെ ട്രങ്ങു കാള്‍ ആയിരുന്നു അച്ഛനോടുള്ള സംസാരം....  ഉപദേശിച്ചില്ലങ്കിലും .. ആ കാള്‍ ഞാന്‍ ഉപദേശമായി സ്വീകരിച്ചു..

പത്ത് മണിക്കത്തെ കെ എസ് ആര്‍ ടി സി ബസ്സ്‌  പിടിച്ചു ഒരു മൂന്ന് മണി ആയപ്പെഴേക്കും വീട്ടില്‍ എത്തി...  ഞാന്‍ വരുന്നതും കാത്ത് ... അനിയത്തി കുട്ടിയും അച്ചാച്ചനും ഉമ്മറത്ത് തന്നെ കാത്തിരുന്നിരുന്നു... 
കയ്യിലെ ചോക്ലേറ്റ് വാരി എടുത്തോണ്ട് .. അനിയത്തി കുട്ടി .. അമ്മയുടെ അടുത്തേക്ക് ഓടി പോയി ... അച്ചാച്ചന്‍ വന്നപാടെ ... കുള്ളിച്ച്ട്ടു വെല്ലാതും കഴിചോളാനും പറഞ്ഞു...  ലകെജില്‍ ഒരു പാട് അഴുക്ക് തുണികള്‍ ഉണ്ട്...
വന്നപാടെ .. എല്ലാം വാരി വലിച്ചിട്ട് ഒരു ബക്കറ്റില്‍ ഇട്ടു... 

അമ്മയുടെ കുടംമ്പുളി ഇട്ട മീന്‍ കറിയുടെ സ്മല്ല് നാക്കില്‍ വെള്ളം ഊറിക്കുന്നു...  രാവിലെ മുതല്‍ ഒന്നും കഴിക്കതെ വന്നതിനാല്‍ കുളിച്ച ഉടനെ വിശക്കാന്‍ തുടങ്ങി..  ഭക്ഷണം ഒക്കെ കഴിച്ചു ഒന്ന്‍ ആയാസപട്ടിരിക്കുമ്പോള്‍ ആണ്
ദീപ്തിയുടെ കാള്‍ വന്നത് ....

അവളുടെ പരാതികള്‍ ഓരോന്നായി പറയാന്‍ തുടങ്ങി...  ഞാന്‍ പോയിട്ട് ഒരു മസ്സെജു പോലും അയച്ചില്ല , ഒരു കാള്‍ പോലും ചെയ്തില്ല...  ചത്തു കിടന്നാല്‍ പോലും ഇയാളെ മൊബൈല്‍ ഫോണില്‍ വിളിച്ചാല്‍ കിട്ടില്ല .. തുടങ്ങിയ.. സ്ഥിരം
ഡയലോഗുകള്‍ പറഞ്ഞു പരാതികള്‍ ബോധിപ്പിച്ചു...

അവിടെ നടന്ന കാര്യങ്ങളെ പറ്റിയും , പിന്നെ ട്രെയിന്‍ മിസ്സ്‌ ആയതും രാത്രി ഒറ്റക്ക് നടന്നതും എല്ലാ അവളോട് പറഞ്ഞു..  ഇത്രേ ഓക്കെ വാ തോരാതെ പറഞ്ഞിട്ടും... അവള്‍ ചോദിച്ചത് ഒരേ ഒരു ചോദ്യം മാത്രം ആയിരുന്നു..
ഡാ ആരെയങ്കിലും , ലൈന്‍ ഇട്ടോ ...  ആരെങ്കിലും ആയിട്ട് കൊളിത്തിയോ...  ?
ശോ .... അത്രേം നേരം ഞാന്‍ ആരോരും ഇല്ലാതെ രാത്രി തെണ്ടി നടന്നതിനെ പറ്റിയൊന്നും അവള്‍ക്ക് ചോദിക്കനുണ്ടായിരുന്നില്ല... ഇത് എന്തോന്ന് സാധനം ...  അല്‍പ്പം സീരിയസ് ആയിട്ടു തന്നെ ഞാന്‍ അവളെ ചെത്ത വിളിച്ചു..
അവസാനം വെച്ച് ..  അവള്‍ ആ ചോദ്യം ഒരു തമാശക്ക് ചോദിച്ച ചോദ്യം ആക്കി മാറ്റി..
ഈ രണ്ടാം വര്‍ഷ എഞ്ചിനീയറിംഗ് പഠനം കഴിയാന്‍ നാളുകള്‍ മാത്രം... അഞ്ചു ദിവസം കഴിഞ്ഞാല്‍ ഞാന്‍ മൂന്നാം വര്ഷം ....  ഓര്‍ക്കുമ്പോള്‍ തന്നെ അധിശയം തോന്നുന്നു ... എത്ര പെട്ടാന്നാ ഓരോ ദിവസവും മാറി
മാറയുന്നത്....

അഞ്ചു ദിവസങ്ങള്‍ ആദ്യം തന്നെ അമ്മ പ്ലാന്‍ ചെയ്തു വച്ചിരിന്നു എന്ന് തോന്നുന്നു..  പുട്ടിനു തേങ്ങ ഇടുന്നത് പോലെ എനിക്ക് ഓരോ പണി അമ്മ തന്നുകൊണ്ടേ ഇരുന്നു...  ഉപ്പു മുതല്‍ മുളക് വരെ എന്നെകൊണ്ട് കൊണ്ട്വരിയിപ്പിച്ചു... പിന്നെ അരി പൊടിപ്പിക്കാന്‍ ..
പച്ച കറി വാങ്ങല്‍, കാട് വെട്ടല്‍ ...  ആ അഞ്ചു ദിവസം ഞാന്‍ എടുക്കാത്ത ജോലിയില്ല... കൂടെ പാവം എന്‍റെ അച്ഛനും ഉണ്ടായിരുന്നു... 
തിരക്കിലും പിഴിച്ചിലും .. വീട് വൃത്തി ആക്കിയും ... ആ അഞ്ചു ദിവസവും പോയത് അറിഞ്ഞതെ ഇല്ല ....

അച്ഛന്‍ ബാങ്കില്‍ എനിക്കായി ഇട്ട രണ്ടായിരം രൂപ ഞാന്‍ അച്ഛനു മടകി കൊടുത്തു..  പക്ഷെ അച്ഛന്‍ അത് വാങ്ങിയാതെ ഇല്ല...  കയ്യില്‍ വാച്ചോ ആവശ്യം വരും എന്ന് പറഞ്ഞു..
തിരിച്ചു ബാകില്‍ തുണികള്‍ കുത്തി കയറ്റി കൊയംബതൂരിലോട്ട് പുറപാടാന്‍ നിക്ക്കുമ്പോള്‍ ...  എല്ലാവരും യാത്ര പറയാന്‍ ഉമ്മറത്ത് ഒരുങ്ങി നിന്നിരുന്നു....
ജീവിത ലക്ഷ്യങ്ങള്‍ നേടാന്‍ പിന്നെയും ഒരു യാത്ര... 
അന്ന് ഒരു കാലാത്ത് മുത്തശ്ശി പറഞ്ഞത് എനികന്നു ഓര്‍മ വന്നത്..
പെണ്‍കുട്ടികുട്ടികള്‍ ഒരു കാലം വരെ വീട്ടില്‍ നിക്കാന്‍ പാടോള്ളൂ ...  അത് കഴിഞ്ഞാല്‍ അവര്‍ക്കൊക്കെ ഭര്‍ത്താവിന്‍റെ വീടാവണം അവളുടെ വീട്.. 
അതുപോലെ തന്നെ ആണ്‍കുട്ടികള്‍ ഒരു കാലം വരെ വീട്ടിലുണ്ടാവുകയോള്ളൂ  .. അത് കഴിഞ്ഞാല്‍ അവന്‍റെ പ്രാരപ്തങ്ങള്‍ക്ക് തുടക്കമായി , പിന്നെ അവനു വീട്ടിലോട്ട് കയറാന്‍ സമയം ഉണ്ടാവില്ലാന്ന് ..
പിന്നെ ഒരു കാലം വരാനുണ്ടാത്രേ..അതാണ്‌ വാര്ത്താക്യം..  ആ കാലത്ത് ആര്‍ക്കും ഒരു ബുദ്ധിമുട്ടാതെ ഒരു മൂലയില്‍ ഒതിങ്ങി കൂടേണ്ടിരിക്കുന്നു... 

കാലം , അത് അതിന്‍റെ വഴിക്ക് ഓടി കൊണ്ടിരിക്കുന്നു..  നമ്മള്‍ കാലത്തിനൊത്ത് തുള്ളുന്നു...  അത്രമാത്രം ...

Share this:

CONVERSATION

0 comments:

Post a Comment