image1 image2 image3 image3

HELLO I'M AN ENGINEER|WELCOME TO MY DIARY|I LOVE TO WRITE HERE|ഇത്‌ കഥയല്ല !!|എന്‍റെ ജീവിതമാണ്|ഞാൻ വലിച്ച് തീര്‍ത്ത എന്‍റെ ശ്വാസമാണ് .

നോമ്പുകാരൻ..!

കഴിഞ്ഞ പോസ്റ്റിനു അത്ര കണ്ടു റെസ്പോണ്സ ഒന്നും കണ്ടില്ല. കൊറേ കാലനഗൾക്കു മുൻപ് ഞാൻ ഡയറി എഴുതാൻ തുടങ്ങിയ കാലത്ത് ഒരു പോസ്റ്റ് ഇടുമ്പോൾ തന്നെ അടുത്ത പോസ്റ്റ് ഇവിടെ എന്നുചോദിച്ചും കൊണ്ടു ഒരുപാട് പേര് മെസേജ് ചെയ്യുവായിരുന്നു.. ആ അതൊക്കെ ഒരു കാലം. അത്രേം വായനക്കാരുണ്ടായിരുന്നു അന്ന്. ആ വായനക്കാരെ ഒക്കെ ഞാൻ തന്നെയാണ് വെറുപ്പിച്ചത്. അല്ലെ.. ?
നിങ്ങൾ പറ, ടിവിയിൽ ഒരു നല്ല സിനിമ കണ്ടു കൊണ്ടിരിക്കുമ്പോൾ കറന്റ് പോയാൽ എങ്ങിനെ ഇരിക്കും, അതു പോലെത്തെ അവസ്ഥയായിരിക്കും അന്ന് വായനക്കാർക്ക് ഉണ്ടായത് എന്നും ഞാൻ മനസ്സിലാകുന്നു. അന്നൊക്കെ ശരിക്കും എഴുതാൻ സമയം ഇല്ലാതിരുന്ന അവസ്ഥയായിരുന്നു എനിക്ക്, എങ്കിലും ചില പോസ്റ്റ്കളൊക്കെ സമയം കിട്ടുമ്പോൾ എഴുതുമായിരുന്നു. പക്ഷെ പിന്നെ പിന്നെ എഴുതാതെ എന്റെ വായനക്കാരെ ഞാൻ തെന്നെ വെറുപ്പിക്കുകയായിരുന്നു. സോറി കേട്ടോ ...!

ഇനി എന്റെ ഡയറി കുറിപ്പുകളിലേക്കു വരാം..

അധികം ശമ്പളം ഇലങ്കിലും ഒന്നും നോക്കാതെ ആ കമ്പനിയിൽ ഞാൻ ജോലിക്കു കയറി. മനസ്സില്ല മനസോടെ ആണെങ്കിലും ജോലി ശരിക്കും ഒരു കൈത്താങ്ങ് തെന്നെ ആയിരുന്നു എന്നു എനിക്ക് അന്ന് തോന്നിയിരുന്നു. ശരിയാ.. ജോലി ഐലൻഡ് വീട്ടിലിരിക്കുന്നതിനെക്കാളും എത്രെയോ നല്ലതു അല്ലെ ഒരു ജോലി ഉള്ളത്. ആരെങ്കിലും ചോദിക്കണേലും പറയാൻ ഒരു ജോലി ഉള്ളത് നല്ലതാണ്. ജോലി ഇല്ലായ്മ ഒരു പ്രശ്നം തന്നെയാ... പ്രത്യേകിച്ചു എൻജിനീയറിങ് ഒക്കെ കഴിഞ്ഞു വെറുതെ ഇരിക്കാ എന്നൊക്കെ പറഞ്ഞാൽ അത്രേം സങ്കടം നിറഞ്ഞ ഒരു ജീവിതം വേറെ ഇല്ലതാനും. എന്തൊക്കെ പറഞ്ഞാലും ജോലിക്കു പോയി തുടങ്ങേപ്പോ ഒരു സമാധാനമായിരുന്നു. പിന്നെന്താ ? ... പക്ഷെ അധികം വൈകാതെ തെന്നെ ആ ഹാപ്പിനെസ്സിനു ചെറിയ മങ്ങലൊക്കെ തട്ടി തുടങ്ങി😢.
ആ കഥ പറയാൻ വേണ്ടി ആയിരുന്നു ഞാൻ അന്ന് ഡയറി എഴുതാൻ തുടങ്ങിയത്... അന്ന് എനിക്ക് എന്റെ വിഷമങ്ങൾ പറയാനോ ആശ്വസിപ്പിക്കണോ എന്റെ ഫ്രൻഡ്‌സോ എന്റെ വീട്ടുകാരോ ഉണ്ടായിരുന്നില്ല... അതു പോലെ അന്ന് എല്ലാർക്കും ഉള്ളത് പോലെ എനിക്ക് കാമുഖയും ഉണ്ടായിരുന്നില്ല.
ശരിക്കും ഒറ്റപെട്ട ദിവസങ്ങൾ..
എന്റെ ചില ഓർമകൾ അത് ഇന്നും ഒരു കനാലായി തന്നെ അവശേഷിക്കുന്നവയാണ്. "ചിലരോക്കെ വിജരിക്കുന്നുണ്ടാവും ... ഇവന് ഇതല്ലാതെ വേറെ ഒന്നും പറയാനില്ലേ എന്ന്, ഇതേ ഡയലോഗ് കൊറേ ആയല്ലോ റിപീറ്റ്‌ അടിക്കുന്നു എന്നൊക്കെ .. ! ല്ലേ .. "  ശരിയാടോ .. മേലെ പറഞ്ഞ കാര്യങ്ങൾ ഒക്കെ ചിലപ്പോ റിപീറ്റ്‌ ചെയ്യാറുണ്ട്.
കമ്പനയിൽ ജോയിൻ ചെയ്തു കുറച്ചു കഴിഞ്ഞപ്പോ .. ജോലി ഒക്കെ വന്നു തുടങ്ങി. ആദ്യം ഞാൻ പറഞ്ഞല്ലോ.. ഒരു കമ്പ്യൂട്ടർ അദ്ധ്യാപകനായിരുന്നു എന്നേക്കാൾ പ്രായമുള്ളവരെ പഠിപ്പിച്ചു തുടങ്ങി . മദ്യവയസ്കരായിരുന്നു അധികം പേരും .. ഡെയ്ലി ക്ലാസുകൾ ഉണ്ടായിരുന്നു. ബേസിക് കമ്പ്യൂട്ടർ തൊട്ട് പ്രോഗ്രാമിങ് വരെ ഞാൻ പഠിപ്പിക്കുമായിരുന്നു. ഒരുമാസം നല്ല ബിസി ആയി തന്നെയായുരുന്നു. ഒരിക്കൽ പോലും ഞാൻ വെറുതെ ഇരുന്നിട്ടില്ല.. പക്ഷെ ഒരുമാസം കഴിഞ്ഞിട്ടും സ്‌ലാറി അവര് തന്നില്ല ... ഈ സ്ഥാപനത്തിൽ പഠിക്കാൻ ഒരു പാട് ആളുകൾ വരുന്നുണ്ടങ്കിലും.. സ്ഥാപത്തിലെ മെയിൻ ആളുകൾ വരാതയായി . ആകെ കൂടെ ഉണ്ടായിരുന്നത് സജിത എന്നു പറയുന്ന ഒരു സീനിയർ സ്റ്റാഫും . പിന്നെ അൻസാരി എന്നു പറയുന്ന ഒരു ഓഫിസ് ബോയും മാത്രമേ ഉണ്ടായിരുന്നോള്ളൂ. ആ ഓഫീസ് ബോയി ആയിരുന്നു ഓഫീസ് തുറക്കുന്നതും അടക്കുന്നതും ... എന്റെ താമസ സ്ഥലത്തിൽ നിന്നും ഒരുപാട് ദൂരെ ആയുരുന്നു ഓഫീസ് ഡെയ്ലി രാവിലെ ബസ്സിൽ കയറി തൂങ്ങി പിടിച്ചു ഓഫീസിൽ പോയി ക്ലാസ് എടുത്ത് തിരിച്ച് വരുമായിരുന്നു .. കയ്യിലുള്ള പൈസ ഒക്കെ തീർന്നു തുടങ്ങി 😑..
ശമ്പളം ഇത് വരെ കിട്ടിയതും ഇല്ല ... ചോദിക്കാന്ന് വെച്ചാൽ ആരും അവിടെ വരാറും ഇല്ല .. വേറെ ഒരു രസം എന്താന്നു വെച്ചാൽ ഫോൺ വിളിക്കാൻ പോയിട്ട് ഒരു മിസ് അടിക്കാൻ ഒരു പൈസ പോലും ഫോണിൽ ഉണ്ടായിരുന്നില്ല. ഒരു ദിവസം കഴിഞ്ഞു , രണ്ടു ദിവസം കഴിഞ്ഞു ... അങ്ങിനെ അങ്ങിനെ ദിവസങ്ങൾ കഴിഞ്ഞു തുടങ്ങി.. പതിയെ ഫുഡ് അടിക്കാൻ പോലും പൈസ ഇല്ലാണ്ടായി . അന്ന് ഞാൻ രണ്ടും കല്പിച്ചു സീനിയർ ചേച്ചിയുടെ അടുത്ത് അവരുടെ കാര്യം തിരക്കി. അവർക്കും എന്റെത് പോലുള്ള അവസ്ഥയാണെന്നു കേട്ടപ്പോൾ .. ആകെ തകർന്നു തുടങ്ങി.. ഒരു മാസത്തെ വാടകയെ ഞാൻ അന്ന് എന്റെ റൂമിന് കൊടുത്തിരുന്നോള്ളൂ.. രണ്ടാമത്തെ മാസത്തെ വാടക ഞാൻ അടുത്ത മാസം തരാം എന്നു പറഞ്ഞു സെറ്റിൽ ആക്കി .. ബസിനുള്ള കാശ് മാറ്റി വെച്ചു. രാവിലെ എഴുന്നേറ്റാൽ... വാഷ് ബേസിലെ പൈപ്പിലൂടെ വരുന്ന ഉപ്പ് വെള്ളം കുടിച്ചു കുളിച്ചു കുറ്റപ്പനായി ഓഫീസിലോട്ട് ഇറങും...
😶😶
നാളിതുവരെ , നോമ്പിന്റെ സമയത്ത് അല്ലാതെ ഞാൻ നോമ്പ് എടുത്ത് തുടങ്ങിയത് അന്ന് മുതലായിരുന്നു.. പിന്നെ അങ്ങോട്ട് .. പൂർണ നോമ്പുകാരനായി മാറി. രണ്ടു ദിവസത്തിൽ ഒരിക്കൽ ഭക്ഷണം കഴിക്കലായി..
 വീട്ടിലോട്ടു വിളിച്ചു കാര്യം പറയാൻ പോലും എന്റെ കയ്യിൽ പൈസ ഇല്ലാത്ത അവസ്ഥ. കയ്യുലുള്ളത് ഒരു ലാപ്ടോപ്പും ഒരു വാച്ചും രണ്ടു മൊബൈലുകളുമായിരുന്നു. അന്നൊക്കെ നോക്കിയയുടെ സിംബിയാൻ സീരീസ് അടക്കി വെച്ചിരുന്ന കാലമായിരുന്നു .. വിശപ്പിന്റെ കാഠിന്യവും ... മനസ്സിലെ ചില പിരിമുറുക്കങ്ങളും , ആറ്റുനോറ്റു ആഗ്രഹിച്ചു കിട്ടിയ സിംമ്പിയൻ സ്മാർട് ഫോൺ ഞാൻ വിൽക്കാൻ തീരുമാനിച്ചു. അവസാനത്തെ ബസ്സ് കാശു മുടക്കി ഗാന്ധിപുരത്ത് വന്നിറങ്ങി. മനസില്ലാ മനസ്സോടെ കയ്യിലുണ്ടായിരുന്ന സാധാരണ ഫോണിൽ സിം മാറ്റിയിട്ടു , ആഗ്രഹിച്ചു കിട്ടിയ ഫോൺ ആദ്യം കണ്ട മൊബൈൽ ഷോപ്പിൽ കൊണ്ടു കൊടുത്തു.. മനസ്സില്ലാ മനസ്സോടെ.. 5000 രൂപക്ക് ആ മൊബൈൽ കൊടുത്തിട്ട് കാശും വാങ്ങി നേരെ നല്ലരു ബിരിയാണി കടയിൽ കേറി 50 രൂപാ കൊടുത്ത് ഹാഫ് മുട്ട ബിരിയാണി കഴിച്ചു.
"ലോകത്തിലെ ഏത് ധനികമായ ഭക്ഷണത്തെക്കാളും , അല്ലേൽ ഏത് രുചിയുള്ള ഭക്ഷണത്തെക്കാളും ആ ബിരിയാണിക്ക് അതിന്റെതായ സ്വാദുണ്ടായിരുന്നു. ഇത് വരെ കഴിച്ചതിൽ വെച്ച് ഏറ്റവും സ്വാദിഷ്ടമായ ഭക്ഷണം.. അത്രേം തൃപ്തനോടെ ഞാൻ അവിടുന്നു കൈ കഴുകി ഇറങ്ങി.."

വിശപ്പും അന്നവും അതിന്റെ വിലയും , അന്ന് എനിക്ക് മനസ്സിലായി. അന്ന് മുതൽ ഇന്ന് വരെ ഞാൻ ഭക്ഷണം പാഴാക്കി കളായറില്ല... ഇന്നും കോയമ്പത്തൂരിലെ ഗാന്ധിപുരത്ത് ചെന്നാൽ അതെ ഹോട്ടലിൽനിന്ന് ഒരു മുട്ട ബിരിയാണി കഴിക്കാണ്ടെ തിരിച്ചു വരാറില്ല. അന്നും ഇന്നും എന്നും ആ ബിരിയാണിയുടെ രുചി മനസ്സിലും എന്റെ ശരീരത്തിലും ങ്ങനെ ഇപ്പഴും നിൽക്കുന്നുണ്ട്.

നിങ്ങൾ ആരെ കണ്ടാലും അവരോട് സുഖ വിവരങ്ങൾ തിരക്കുന്നതിനു മുൻപ് ഭക്ഷണം കഴിച്ചോ എന്നു ചോദിക്കുന്നവരോട് ദൈവം കരുണ കാണിക്കും എന്നു ഞാൻ എവിടെയോ വായിച്ച് കേട്ടിട്ടുണ്ട്. "നിങ്ങൾ നിങ്ങളുടെ അയൽ വക്കത്തെ വിശപ്പ് അന്വേശിക്കുവിൻ" എന്നും കേട്ടിട്ടുണ്ട്.
എല്ലാരും വിശപകറ്റാൻ വേണ്ടി അല്ലെ ജീവ്‌ക്കുന്നത്?.

"വിശപ്പിനെ അന്വേഷക്കുക വിശപ്പകറ്റുക."
(തുടരും)

Share this:

CONVERSATION

0 comments:

Post a Comment