image1 image2 image3 image3

HELLO I'M AN ENGINEER|WELCOME TO MY DIARY|I LOVE TO WRITE HERE|ഇത്‌ കഥയല്ല !!|എന്‍റെ ജീവിതമാണ്|ഞാൻ വലിച്ച് തീര്‍ത്ത എന്‍റെ ശ്വാസമാണ് .

ഏഴായിരം രൂപ - ₹7000/-

മുന്നേ ഉള്ള പോസ്റ്റുകളിൽ കമന്റ് ഇട്ട എല്ലാ വയനാകാർക്കും നന്ദി.. വയനക്കാരുണ്ടാവുമ്പഴേ എഴുത്തുന്നവർക്കും ഒരു ആവേശമുള്ളൂ... ഇനി ഗ്യാപ്പ് ഇടാണ്ടെ എഴുതാൻ തന്നെ തീരുമാനം... നല്ല വായനക്കാർക്കുള്ളത് എനിക്കും ഒരു ആവേശം തന്നെയാ...
നന്ദിയോടെ തുടങ്ങട്ടെ...
    അന്ന് ഏറെ വയികിയാണ് ഞാൻ കിടന്നുറങ്ങിയത്.. അറിയാണ്ടെ ഉറങ്ങി പോയതായിരുന്നു... രാവിലെ നേരെത്തെ എഴുന്നേൽക്കണം എന്നൊക്കെ ഉണ്ടായിരുന്നു മനസ്സില്, പക്ഷെ കോയമ്പതത്തൂരിലെ വിയർപ്പ് വറ്റുന്ന ചൂടിൽ പതച്ച ഷീറ്റിനടിയിൽ.. ഞാൻ നല്ല ക്ഷീണതത്തോടെ ഉറങ്ങായിരുന്നു... എപ്പഴങ്ങാണ്ടോ സെറ്റ് ചെയ്തു വെച്ച അലാറം ഒരു ഒമ്പതര മണി അയപ്പോ താനേ അടിച്ചു... നല്ല ക്ഷീണവും ഇരിപ്പ് വശവും കൊണ്ട് വായിൽ നിന്നൊലിച്ച ഉമിനീർ തുടച്ചു മെല്ലെ കണ്ണു തുറന്നു... ചൂടിനെ തണുപ്പിക്കാൻ ഒലോച്ച കണ്ണ്നീർ വരണ്ടുണങ്ങി പീളകളായി തടിച്ചു കൂടിയിരുന്നു.. കാഴ്ചയുടെ മങ്ങലിൽ ജനാലയിലൂടെ വരുന്ന പൊള്ളുന്ന സൂര്യ രക്ഷമികളുടെ ചൂട് ... വിയർപ്പിന്‍റെ ആവിയാവുന്നത് എനിക്ക് കാണാമായിരുന്നു... വിശക്കുന്നുണ്ട് നല്ല പോലെ ... 2014 ലെ ആ മാർച്ച് മാസത്തിന് അത്ര ചൂടുണ്ടായിരുന്നു ...
 
 "ഇവിടെ ഇച്ചിരി നേരം സ്റ്റോപ്പിടാം  ഈ പ്രാരാബ്ധങ്ങളെ ഇങ്ങനെ പറഞ്ഞു വെറുപ്പിക്കല്ല... ആ ദിവസങ്ങൾ അങ്ങിനെ തന്നെ ആയിരുന്നു..അത്രേക്കും തീവ്രമായിരുന്നു..."

വാച്ചില്‍ നോക്കിയപ്പോള്‍ നേരം ഒരുപാട് വഴുകി പോയിരുന്നു എത്രെയും പെട്ടന്നു ഒരുങ്ങി ഇന്നലെ പറഞ്ഞ ആ കമ്പനിയിലേക്ക് ചെല്ലണം. വിശപ്പിനു എന്തേലും അകത്താക്കണം. ബസ്സ്‌ പിടിക്കണം, നേരെ കൊയമ്പത്തൂരിന്‍റെ തെരുവ് എന്നറിയപ്പെടുന്ന ഗാന്തിപുരത്തെക്ക്. ഗാന്തീപുരം ശരിക്കും ഒരു മിക്സഡ്‌ സിറ്റി എന്ന് വേണമങ്കില്‍ പറയാം... ഇവിടെ ഒരുനെരെത്തെ ഭക്ഷണത്തിനു പോലും വകയില്ലാത്തവരും അത് പോലെ നല്ല പണക്കാരും ജീവിക്കുന്ന ഒരു സിറ്റി ആണ്... തെരുവുകളില്‍ ഒരുപാട് തെരുവ് കച്ചവടക്കാരും പിന്നെ നടന്നു നീങ്ങുന്ന കൂറെ തമിഴന്മാരും .. വമ്പന്‍ കോര്‍പ്പരേറ്റ് സ്രാവുകളും അവിടെ ഉണ്ട്.. പൊള്ളുന്ന ചൂട് ഉള്ള ഉച്ചക്ക് പോലും അവിടെ വലിയ അല്കൂട്ടങ്ങളാവും.. രാത്രിയില്‍ മൂന്നാം ലിങ്കകാരുടെ സിട്ടിയായും മാറും..
അതാണ്‌ ഗാന്തീപുരം..
കുളിച്ച് ഒരുങ്ങി ഡ്രസ്സ്‌ ഒക്കെ ഇട്ടു .. കോളേജിലെ യൂണിഫോം ആണ് ഇപ്പൊഴോക്കെ എന്‍റെ ഇന്‍റെര്‍വ്യൂ ഡ്രസ്സ്‌... വീട് വിട്ടറിങ്ങിയതല്ലേ.. എല്ലാം ഇനി ഒന്നുന്നു തുടങ്ങണം..
കയ്യിലുള്ള തുച്ചമായ പൈസക്ക് ഒരു രണ്ടാഴ്ച്ചക്ക് കഴിച്ചു കൂട്ടാം.ബാകില്‍നിന്നും ആ കമ്പനിയുടെ കാള്‍ ലെറ്റര്‍ എടുത്ത് കയ്യില്‍ പിടിച്ചു .. ആ ഇരുണ്ട ഒറ്റമുറിയില്‍ നിന്നും ഇറങ്ങി, നേരെ ബസ് സ്റ്റോപ്പിലോട്ടു നടന്നു. വിശപ്പുണ്ട്.. പക്ഷെ കൊറച്ചു കൂടി ക്ഷമിച്ചാല്‍ ഉച്ചക്ക് ഊണ് കഴിച്ചാല്‍ മതി.. സൊ വിഷപ്പോക്കെ മറന്നു .. ഗാന്തിപുരത്തോട്ട് ബസ്സ്‌ കയറി...
ഒരു ഒന്നര  മണികൂര്‍ യാത്രയുണ്ടേ.. ഈ പറഞ്ഞ സ്ഥലത്ത് എത്താന്‍...  ബസ്സിലാണേല്‍ നല്ല തിരക്കാണ്..
ഈ തമിഴന്‍മാര്‍ക്ക് ഒരു പ്രേത്യേകതയുണ്ട്.. അവര്‍ എത്ര പണക്കാരനാണെങ്കിലും ആവരുത് പുറത്ത് കാണിക്കില്ല.. അത് കൊണ്ട് തെന്നെ.. സ്വന്തം വണ്ടി ഒക്കെ ഉണ്ടേലും.. പബ്ലിക്ക് ട്രാന്‍സ്പോര്‍ട്ടിലാണ് അവരുടെ യാത്ര മുഴുവനും..
ഞാന്‍ കോയമ്പുതൂരിന്‍റെ കാര്യമാണ് പറയുന്നത് കേട്ടോ .. വേറെ തമിഴ്നാട്ടിലെ പല ആള്‍ക്കാരും പല വിധത്തിലുള്ള ശൈലിയിലാവും ജീവിക്കുക... ഞാന്‍ പറഞ്ഞതു കോയമ്പത്തൂരിലെ കാര്യം മാത്രമാണ്. ബസ്സിലെ ആ തിരക്കില്‍ ആ നാട്ടിലെ എല്ലാ ആള്‍ക്കാരും അതിലുണ്ട് എന്ന് തോന്നി പോയി. ഒരു ഒന്നര മണികൂര്‍ കൊണ്ട് ഞാന്‍ ഉദ്ദേശിച്ച സ്ഥലത്ത് ഞാന്‍ എത്തി.. 
അഡ്രെസ്സ് കണ്ടു പിടിച്ചു കാള്‍ലെറ്റര്‍ തന്ന ആ കമ്പനിയിലേക്ക് ഒരു പത്ത് മിനുട്ട് കൊണ്ട് എത്തി പെട്ടു.. പ്രതീക്ഷിച്ച അത്ര വലിയ കമ്പനിയൊന്നും അല്ല.. ചെറിയ ഒരു കമ്പനിയാണ്. ശരിക്കും അതൊരു കമ്പ്യൂട്ടര്‍ ട്രെയിനിംഗ് ഇന്സിറ്റിട്ട്യൂട്ട് ആയിരുന്നു.
ഞാന്‍ അവിടെ ചെന്നപ്പോള്‍ എന്നെ പോലെ കാള്‍ ലെറ്റര്‍ കിട്ടി വന്നവരും അവിടെ ഇരിപ്പുണ്ടായിരുന്നു ..
പുതിയ ഓഫീസാണന്നു തോന്നുന്നു നല്ല പുതിയ പെയിന്‍റെ അടിച്ചത്തിന്‍റെ മണം.. കുറച്ചു നേരം അവിടെ ഇരുന്ന് മുഷിഞ്ഞു തുടങ്ങിയിരുന്നു. ഒരാൾ , രണ്ടു ഉണ്ട കണ്ണും ... കണ്ണിനു ചുറ്റും നല്ല കറുത്ത നിറത്തിലുള്ള സുറുമ ഇട്ട് , ഒരു ഊശാൻ തടിയും വെച്ച്. സാമാന്യം നല്ല പ്രഫക്ട് ആയി ഫോർമൽസ് ഒക്കെ ഇട്ട ഒരു 20 റ്റു 25 പ്രായം തോന്നിക്കുന്ന ഒരാൾ ഞങ്ങളുടെ ഇടയിലോട്ട് കേറി വന്നു... പക്ഷെ കഴുത്തിൽ ഇട്ടു നിൽക്കുന്ന ഐഡി കാർഡിൽ വേറെ ഏതോ കമ്പനിയുടെ പേരായിരുന്നു... പക്ഷെ അയാൾ കടന്നു വന്നു നേരെ ഓഫീസിലോട്ട് കേറായിരുന്നു.. എനിക്കിപ്പഴും അവരിട്ടിരിക്കുന്ന ആ ഐഡി കാർഡിന്റെ കളർ മനസ്സിലുണ്ട് .. നല്ല വയലറ്റ് കളറിൽ വെള്ള എഴുത്തുള്ള ഒരു ഐഡി കാർഡ്. ഞാൻ പല കാര്യങ്ങളും ഞാൻ അവിടെ നോട്ട് ചെയ്തിരുന്നു... ഇരിക്കുന്ന ഹാൾ ശരിക്കും ഒരു ക്ലാസ് റൂം പോലെ ആയിരുന്നു വൈറ്റ് ബോർഡും ഡെസ്റ്ററും.. ഒരു ക്ലാസ് റൂമിലെ ചയറുകളും. അങ്ങിനെ ഒരു ക്ലാസ് മുറിയിൽ അത്യാവശ്യമായി ഉണ്ടായിരിക്കേണ്ട എല്ലാ സാധനങ്ങളും അവിടെ ഉണ്ടായിരുന്നു. അവിടുത്തെ റെസ്പിഷനിൽ ഒരു പഴയ ഓഫീസ് ഡെസ്‌ക്ക് ആയിരുന്നു ഇട്ടിരുന്നത്.. എല്ലാ ഫർണിച്ചറുകളിലും നല്ല പൊടി ഉണ്ടായിരുന്നു. കൊറച്ചു ആശങ്ക തോന്നി തുടങ്ങി .. ഇനി ഇവർ ജോലി തരാണ്ട് പറ്റിക്കുമോ?.
ഏയ് ഇല്ലായിരിക്കും ല്ലേ ...
അവിടുത്തെ ചുറ്റുപാടിനെ കുറിച്ചു നല്ല വിശകലമായി പഠിച്ചു വെച്ചു.
കുറച്ചു കഴിഞ്ഞപ്പോ ആ ഉഷാൻ തടി വച്ച പയ്യൻ വന്നു എന്നെ ഒരു റൂമിലോട്ടു കൊണ്ടു പോയി. റൂമിൽ ഒരാൾ ഉണ്ടായിരുന്നു.
പുള്ളിടെ പേര് അബ്ബാസ്. അങ്ങിനെ പറഞ്ഞാ എന്നെ പരിജയപ്പെടുത്തത്തിയത്, ശരിക്കും ഒരു മുസ്ലീം അധിഷ്ഠിത സ്ഥാപനം ആണെന്ന് തോന്നി. തോന്നി എന്നല്ല അത് തന്നെയാണ്.
😁.

  രണ്ടു പേരും പരിജയപെട്ടു കഴിഞ്ഞപ്പോ. അയാൾ കോറച്ചു ഗൗരവും പിന്നെ ഇച്ചിരി തമാശരൂപത്തിൽ എന്നോട് പറഞ്ഞു.

️☺️ മിഷ്ട്ടർ റയാൻ, നിങ്ങൾ നല്ലൊരു എൻജിനീയർ ആണ്. പക്ഷെ ഈ  സ്ഥാപനം ഒരു ട്രെയിനിങ് സ്ഥാപനമാണ്. സമാന്തരമായി ഞങ്ങൾ വേറെ ഒരു കമ്പനിയും രൻ ചെയ്യുന്നുണ്ട്, അത് കടകളിലെ ബില്ലിംഗ് സോഫ്റ്റ്വയർ ഒക്കെ ഉണ്ടാക്കുന്ന സാധാരണ ഒരു കമ്പനിയാണ്.. സോ ഇവിടെ വന്നിരിക്കുന്ന എല്ലാരേം ജോലിയിൽ എടുക്കാൻ പറ്റില്ല. നിങ്ങൾക്ക് ഒരു റൌണ്ട് ഇന്റർവ്യൂ കൂടെ ഉണ്ടാവും അതു കഴിഞ്ഞിട്ടു തീരുമാനിക്കാൻ കഴിയൊള്ളൂ. പിന്നെ ഓഫർ ലേറ്ററിൽ കാണിച്ച അത്ര പേ ഒന്നും തരാൻ കഴിയില്ല കാരണം അത്രത്തോളം ഒന്നും ഈ കമ്പനിക്ക് കപ്പസിറ്റിയില്ല.

😶🙄 കേട്ടതും നല്ല പോലെ പ്ലിങ്! ആയി പോയി. ഞാൻ ചോദിച്ചു.
"സാർ, എത്ര പേ തരും "

"അത് അടുത്ത റൌണ്ട് കഴിഞ്ഞ ഉടനെ നിങ്ങൾ സെലക്ട് അയാൽ ഞങ്ങൾ പറയാം"
എന്നാൽ റയാൻ പുറത്തു വൈറ്റ് ചെയ്തോള്ളൂ .. എച്ച് ആർ വന്നിട്ട് വിളിക്കാം .

😔 ശരിക്കും നല്ല പോലെ വിശമം തന്ന നിമിഷം. പല സ്വപ്നങ്ങൾ കാറ്റിൽ പറന്ന നിമിഷങ്ങൾ .. അത്ര സുഖമില്ലാതെ പുറത്തു വന്നിരുന്നു. എന്നെ പോലെ ബ്രൈറ്റ് ആയി വന്ന്‌ എന്നെ പോലെ തന്നെ നിരാശയോടെ ഇരിക്കുന്ന കുറച്ചു പെർ അവിടെ ഉണ്ടായിരുന്നു ..

അവരേ ഞാൻ പരിചയപ്പട്ടു.
ശബ്ന- പാലക്കാട്ട് കാരിയാണ്, മലയാളി തമിഴ് നന്നായി സംസാരിക്കാൻ അറിയാം.
ജീവിദ - മധുരൈ കാരിയാണ്. ശബനയുടെ ഫ്രണ്ട് ഒപ്പം പടിച്ചവർ.
പിന്നെ ഒരാൾ പവത്താൻ പുള്ളികാരീടെ പേര് സിന്തു ഗൂഢലൂർ സ്വദേശിയാണ് ആവുടുത്തെ ഒരു പ്രാജീന ഗോത്ര വർഗക്കാരുണ്ട്
"ബദുഗാ വർഗക്കാർ"
ഇവരെ കുറിച്ചു ഞാൻ കെട്ടില്ലേലും പുള്ളികാരിയോട് സംസാരിച്ച് അവരെ കുറിച്ചു അറിഞ്ഞു.

ആ പരിചയപെടലും അവരുടെ കൂടെ ഉള്ള സംസാരവും എന്നെ ഏറെ സ്വാധീനിച്ചു. എന്നിൽ ഒരു ചെറിയ ആത്മവിശ്വാസം ഒക്കെ വന്നു തുടങ്ങി.
കുറച്ചൊക്കെ സംസാരിച്ചപ്പോള്‍ പിന്നെ എന്ത് സംസാരിക്കും എന്ന് അറിയണ്ടായി പിന്നെ മിണ്ടാടെ ഇരിപ്പായി..ബോറടി പിന്നേം തുടങ്ങി.
ശമ്പളം കുറവാണങ്കിലും ജോലി കിട്ടിയാ മതിയായിരുന്നു. ഒന്ന് ഓര്‍ത്തു നോക്കിയേ എഞ്ചിനീയറിംഗ് ഒക്കെ പഠിച്ചിട്ടു വീട്ടില്‍ വരുതെ ഇരുന്നാലുള്ള അവസ്ഥ. ഒരു വല്ലാത്ത അവസ്ഥ തന്നെ ആയിരിക്കും. എനിക്കറിയാം ഇന്നും എഞ്ചിനീയറിംഗ് പഠിച്ചിട്ടു വേറെ തൊഴില്‍ ഒക്കെ എടുത്ത് ജീവിക്കുന്നവരെയും.
ഇനി വേറെ ഒരു കാര്യം പറയട്ടെ.. ഇപ്പൊ ഇവിടെ ഉള്ള ഈ ജോലിയൊന്നും എഞ്ചിനീയറിംഗ് പഠിച്ചിട്ടു വന്നു എടുക്കെണ്ടാതല്ല. പറഞ്ഞു കേട്ടിടത്തോളം ഇത് ഒരു ട്രെയിനിങ് സ്ഥാപനമാണ്. എന്തായാലും വേണ്ടില്ല.. പോയേക്കാം , പൈസ കിട്ടുമല്ലോ. എനിക്കത് അത്യാവശ്യമാണ് താനും . അവിടെ ജോലി ചെയ്തു കൊണ്ടു വേറെ എവിടേലും നല്ല ജോലി പിന്നെ നോക്കാം.
 ഇതൊക്കെ ആലോചിച്ചിരിക്കുന്ന സമയത്താണ് എന്നെ അവിടുത്തെ എച്ച് ആർ എന്നു പറയുന്ന ആൾ മുറിയിലോട്ടു വിളിപ്പിച്ചത്. ഞാൻ മുറിയിലേക്ക് കയറി ചെന്നതും എന്നോട് ഇരിക്കാൻ ആരാഞ്ഞു. എന്നിട്ടു ഇങ്ങനെ പറഞ്ഞു.
  " ഞാൻ നിങ്ങളുടെ പ്രൊഫൈൽ ഒക്കെ നോക്കി, തികച്ചും ഞങ്ങൾക്ക് ആവശ്യം ഉള്ളതൊക്കെ നിങ്ങളുടെ പക്കം ഉണ്ട്. അതു കൊണ്ടു തന്നെ നിങ്ങളെ ഞങ്ങൾ എടുക്കാൻ തീരുമാനിച്ചു "
"താങ് യൂ " - എന്താണെന്നറിയില്ല അതു കേട്ടതും എനിക്ക് വല്ലാത്ത ഒരു സന്തോഷം .. മനസ്സു നിറയെ മനസ്സ് അറിഞ്ഞു ചിരിക്കാനുള്ള ഒരു സുഖം
"വൈറ്റ് റയാൻ, ഞങ്ങൾ നിങ്ങൾക്ക് തന്ന കൊമ്പൻസേഷൻ ലെറ്റർ ഞങ്ങൾക്ക് തിരിച്ചു വേണം, കാരണം ഞങ്ങൾക്ക് നിങ്ങൾക്ക് തന്ന സാലറി പാക്കേജ് ഇപ്പോൾ നിങ്ങൾക്ക് തരാൻ നിർവാഹമില്ല. " "നിങ്ങൾക്ക് സമ്മദമാണോ ? "
ഇതു കേട്ടതും എന്തു പറയണം എന്നു അറിയാതെ ഞാൻ മിഴിച്ചു നിന്നു. ആകെ അംഗലാപ്പിലായി. " ശരി സാർ, അതു പ്രശ്നം ഒന്നും ഇല്ല, നിങ്ങൾ എത്ര തരാനാണ് ഉദ്ദേശിക്കുന്നത് ?".
"റയാനിന് ഞങ്ങൾ ആദ്യം 10000 രൂപയാണ് തരാം എന്നു പറഞ്ഞത്, ഇപ്പൊ ഞങ്ങൾ ഉദ്ദേശിക്കുന്നത്, ഒരു 7000 രൂപയാണ്"
-- ആ ഒരു വാക്ക് കേട്ടപ്പോൾ മനസ്സിൽ മിന്നി മറഞ്ഞത് പല കാര്യങ്ങൾ ആണ്
ഇത്രേ പൈസക്കണോ ഞാൻ കഷ്ടപട്ട് പഠിച്ചത് ?
ഒരു എന്ജിനീയർക്ക് ഇത്രേ , ശമ്പളം കിട്ടോളൂ ?
ഒരു പതിനായിരം രൂപ പോലും ശമ്പളം തരാൻ കഴിയാത്ത ഒരു കമ്പനിയിലാണോ ഞാൻ വർക്ക് ചെയ്യേണ്ടത് ?
അങ്ങിനെ അങ്ങിനെ കൊറേ ചോദ്യങ്ങൾ ഒരു നിമിഷം കൊണ്ടു മനസ്സിൽ ഓടി ഓടി നടന്നു. പട്ടന്നാണ് മനസ്സിൽ ഒരു കാര്യം സ്‌ട്രൈക്ക് ആയത്. തൽക്കാൽ ഇവിടെ ജോയിൻ ചെയ്യാം , 500 രൂപ യും ഫുഡ് ചിലവും കഴിച്ചാൽ ബാക്കി അയ്യായിരം രൂപ കയ്യിൽ നിക്കും .
ഒന്നും ആലോചിച്ചില്ല "ഒകെ സാർ, എനിക്ക് സമ്മദമാണ്"
" എന്നാൽ ശരി ഇന്ന് മുതൽ ജോയിൻ ചെയ്തു കൊള്ളൂ... അപ്പോയിൻമെന്റ ലറ്ററുകളും ബാക്കി കാര്യങ്ങളും വഴിയേ തരാം"
"താങ്ക്സ് സാർ"
എന്തോ വലിയ സ്വാപ്നം സാക്ഷാത്‌കരിച്ച പോലെ ഞാൻ ആ റൂമിൽ നിന്നും മുന്നോട്ട് നടന്നു...
(തുടരും)


Share this:

CONVERSATION

0 comments:

Post a Comment