image1 image2 image3 image3

HELLO I'M AN ENGINEER|WELCOME TO MY DIARY|I LOVE TO WRITE HERE|ഇത്‌ കഥയല്ല !!|എന്‍റെ ജീവിതമാണ്|ഞാൻ വലിച്ച് തീര്‍ത്ത എന്‍റെ ശ്വാസമാണ് .

നിമിഷങ്ങള്‍...

മനസ്സിലെ ഏക ദൈവത്തെ കരുതി കൊണ്ട് വലത് കാലു വെച്ചു എന്റെ ഒറ്റ മുറിയിലോട്ട് പ്രവേശിച്ചു. അധികം ആർഭാടങ്ങൾ ഇല്ലാത്ത ഒരു ഷീറ്റ് മേഞ്ഞ ഒരു മുറി .. ഒരു ചെറിയ ജനാല മാത്രമേ ഉള്ളു- വെളിച്ചം വരാനുള്ള ഏക മാർഗം. വാതിൽ പോലും ഒരു വീടിനോടു ചേർന്നുള്ള ഒരു ഇടുക്കിലേക്കാണ് തുറക്കുന്നത് അതു കൊണ്ടു തന്നെ അതിലൂടെ റൂമിലേക്ക് വരുന്ന വെളിച്ചത്തിന്റെ അളവ് വളരെ കുറവാണ്. ലൈറ്റ്‌ ഇട്ടില്ലേൽ ശരിക്കും ഇരുട്ട് നിറയുന്ന മുറിയാണ്. അഞ്ഞൂറ് രുപയാണ് ഒരു മാസത്തെ ഒരാൾക്കുള്ള വാടക .. ഈ റൂമിൽ വേറെ ആൾകാരും വേരും, പക്ഷെ ഇപ്പോൾ ഞാൻ മാത്രമേ താമസകാരായി ഉള്ളൂ. ഒരു കസേര പോലും ആ മുറിയിൽ ഉണ്ടായിരുന്നില്ല. ശരിക്കും ഒറ്റപെട്ട ഒരു ഇരുട്ട് മുറി ആയിരുന്നു അത്. നാളെ ഒരു സ്ഥലം വരെ പോണം. അന്നു അറ്റൻഡ് ചെയ്ത ഒരു ഇന്റർവ്യൂ ന്റെ കാൾ ലെറ്റർ ഉണ്ട് കയ്യിൽ. നാളെ അവിടം വരെ ഒന്നു ചെന്ന് നോക്കണം.
കോളേജ് ഹോസ്സ്റ്റലിലെ ഒരു പാട് സൗകര്യത്തിൽ താമസിച്ച എനിക്ക് ഈ ഇരുട്ട് മുറിയോട് പൊരുത്ത പെടാൻ കുറച്ചു സമയം എടുത്തു. എന്തോ ശ്വാസം മുട്ടുന്നത് പോലെ ആയിരുന്നു അവിടുത്തെ ആ കിടപ്പ്.. കിടന്നിട്ട് ഉറക്കം വരാത്ത ഒരു അവസ്ഥ. ഒന്ന് മയങ്ങി തുടങ്ങു മ്പഴേക്കും മനസ്സിലോട്ടു വീട്ടിലെ അവസ്ഥയും പിന്നെ എന്റെ അവസ്ഥയും കേറി വരും. ഒരു സ്വസ്ഥ ഇല്ലാത്ത സമയമായിരുന്നു അവിടം. ഉറക്കത്തിൽ നിന്ന് ഉണരുമ്പോൾ കാണുന്നത് വളവുള്ള ഷീറ്റുകളിൽ പറ്റി പിടിച്ചിരുന്ന മാറാലകൾ മാത്രം, ജനാലയിലൂടെ വരുന്ന മഞ്ഞ തെരുവ് വിളക്കിന്റെ വെളിച്ചത്തിൽ അവക്ക് കറുപ്പ് നിറമായ് തോന്നും.
ഞാൻ പെട്ടന്ന് എഴുന്നേറ്റ് ബാകിലുണ്ടായിരുന്ന ഇന്റർവ്യൂ കാൾ ലെറ്റർ എടുത്ത് നോക്കി. രേഖ പെടുത്തിയിരിക്കുന്ന പൂജ്യങ്ങൾ കണ്ട് സന്തോഷിക്കാം, ആദ്യ ശമ്പളം കയ്യിൽ വാങ്ങുമ്പോൾ ഉണ്ടാവുന്ന സന്തോഷം അത് ഇപ്പഴേ കിട്ടി തുടങ്ങിയിരിക്കുന്നു..
രാത്രി ഉറങ്ങാനെ കഴിഞ്ഞില്ല. അത് അങ്ങിനെ തന്നെ അല്ലെ ഒരുപാട് ആകാംഷ ഉള്ള രാത്രികളില്‍ ഉറക്കം വരെ ചെയ്യില്ല...
കിടന്നുറങ്ങണം എന്നുണ്ട്... പക്ഷെ പറ്റുന്നില്ല ...

നാളത്തെ കാര്യങ്ങളെ പറ്റി ചിന്തകൾ ഒരുപാട് ഒരുപാട്...
അങ്ങിനെ മനസ്സിൽ വന്നു പോയികൊണ്ടേ ഇരുന്നു.... ഉറക്കം ... അത് പാതി വഴിയിൽ ഉപേക്ഷിച്ചു പോയി...
ഉറക്കമില്ലാണ്ടെ ഇരുണ്ടമാറാലകളെ നോക്കി അങ്ങിനെ ഇരുന്നു...

ഇത് വായിക്കിമ്പോൾ നിങ്ങൾക്കുണ്ടാകുന്ന ആ മടുപ്പുണ്ടല്ലോ അതേ മടുപ്പായിരുന്നു എനിക്കും അന്ന്... ഒന്നു ഉറങ്ങി കിട്ടിയിയുരുന്നേൽ എത്രയോ സമാധാനമായിരുന്നു...
പക്ഷെ ഉറക്കം എന്നെ എന്റെ ചിന്തയുടെ പാതി വഴിയിൽ വന്നു കേറി .... ഞാൻ അറിയാണ്ടെ ഉറങ്ങി പോയി....
വർഷങ്ങൾ ഇത്ര കഴിഞ്ഞിട്ടും ഈ നിമിഷങ്ങൾ ഒന്നും മായാതെ എന്റെ മനസ്സിൽ ഇങ്ങനെ തളം കെട്ടി നിക്കുന്നത് ... ആനിമിഷങ്ങൾക്ക് ഇപ്പോഴും ജീവനുള്ളത്‌ കൊണ്ടാണ്. അത്രെയേറെ എന്നെയും ന്റെ ജീവിതത്തെയും സ്വാധീനിച്ച വേറെ നിമിഷങ്ങൾ ഉണ്ടാവില്ല...
വിലപ്പെട്ട നിമിഷങ്ങൾ ശ്വാസജീവകങ്ങളാകുമ്പോൾ ... ഈ എൻജീനിരുടെ ഡയറി കുറുപ്പുകൾക്ക് ഇനി ഒടുങ്ങും വരെ അവസാനമില്ലാതാകുന്നു...

Share this:

CONVERSATION

0 comments:

Post a Comment