image1 image2 image3 image3

HELLO I'M AN ENGINEER|WELCOME TO MY DIARY|I LOVE TO WRITE HERE|ഇത്‌ കഥയല്ല !!|എന്‍റെ ജീവിതമാണ്|ഞാൻ വലിച്ച് തീര്‍ത്ത എന്‍റെ ശ്വാസമാണ് .

മുത്തശ്ശി ചിരി

വഴികളെ തേടി ചെന്നത് അതെ സ്ഥലത്ത് തന്നെ , കോയമ്പത്തൂര്‍. കോളേജില്‍ നിന്ന് എന്നെങ്ങാണ്ടോ അറ്റന്‍റെ ചെയ്ത ഇന്റെര്‍വ്യൂ ന്‍റെ ഒരു കാള്‍ ലെറ്റര്‍ ഉണ്ടായിരുന്നു.. പിന്നെ കൂടെ പഠിച്ച ഒരുത്തന്‍റെ വാടക വീട്ടിലെ ഒരു ഒറ്റ മുറിയും.. 
കയില്‍ എടുത്തിരുന്നത് രണ്ടു ജോഡി കോളേജ് യൂണിഫോം..  വീട്ടു കാരെ ബുധിമുട്ടിക്കണ്ടാ എന്ന് വിജരിചിട്ടാ ഇന്റെര്‍വ്യൂനോക്കെ പൂവാന്‍ ഫോര്‍മല്‍ ഡ്രസ്സ്‌ ഒന്നും വാങ്ങാതിരുന്നത്.. കോളേജ് യൂണിഫോം എങ്ങോട്ട് വേണേലും ഇടാന്‍ പാകത്തിനുള്ള ഒരു ഒത്ത ഫോര്‍മല്‍ ഡ്രസ്സ്‌ തന്നെ ആയിരുന്നു..  എല്ലാരും പറയുന്നത് കേട്ടിടുണ്ട് ബംഗ്ലൂര്‍ ആണ് ഐറ്റി  മേഘലയിലുള്ളവര്‍ക്ക് ജോലി കിട്ടുന്ന സ്ഥലം എന്നൊക്കെ ഒരുപാട് കേട്ടിട്ടുണ്ട്.. ശരിയാണ് ആ പറഞ്ഞതെങ്കിലും.. അങ്ങോട്ട്‌ എത്തിപെടാന്‍ കയ്യില്‍ അത്ര കാശൊന്നും ഇല്ലാത്തോണ്ടും, പിന്നെ അറിയാവുന്ന സ്ഥലം ആയത് കൊണ്ടും കാരിയര്‍ തുടങ്ങാന്‍ അനുയോജ്യ മായാത് കൊയംമ്പതൂര്‍ തന്നെ എന്ന് ഞാന്‍ ആദ്യമേ മനസ്സിലാക്കിയിരുന്നു. സ്കൂള്‍ കഴിഞ്ഞു പകച്ചു നിക്കണ കാലത്തും.. ഈ സിറ്റി തെന്നെയാണ് കൈ വിടാതെ മീതെ പഠിക്കാന്‍ വഴികാട്ടി ആയതും. അത് കൊണ്ട് തേനെ ഈ സ്ഥലം നമ്മളെ കൈവിടില്ല എന്ന വിശ്വാസം..  ആക്കി കുറിക്കിയ കീനവുകള്‍ കെട്ടി പിടിച്ചോണ്ട് ഞാന്‍ കോയമ്പത്തൂരില്‍ ബസ്സ്‌ ഇറങ്ങി..  തിരികെ കോളെജിലോട്ടു ഉള്ള അതെ വഴിയെ ബസ്സ്‌ പിടിച്ചു.. സുഹൃത്തിന്‍റെ വാടക വീട് കോളജില്‍ നിന്നും വളരെ അടുത്താണ്.അതികം ബാണ്ട കെട്ടുകള്‍ ഒന്നും ഇല്ല. ചെറിയ ഒരു ബാഗ്‌ മാത്രേ ഉള്ളൂ.. 
കോളേജില്‍ ലോട്ട് പുറപ്പെടുന്ന അതെ ബസ്സില്‍ കയറി...  ഒരു ഒരു മണിക്കൂര്‍ ഉണ്ട് കൊളെജിലോട്ട് എത്താന്‍ അവിടുന്ന് നടക്കാനുള്ള ദൂരമേ ഈ പറഞ്ഞ വീടിനോള്ളൂ..  ബസ്സിലെ ജനാലക്ളിലെ ഇളം ചൂടുള്ള ക്കറ്റ് ഇങ്ങനെ അസ്വതിച്ച് ലക്ഷ്യ സ്ഥാനത്തേക്ക് നീങ്ങി..  ഇവിടുന്നു പോന്നിട്ട് നാല് ദിവസമേ ആയിട്ടോള്ളൂ പക്ഷെ.. നാല് വര്‍ഷങ്ങള്‍ ആയ പോലുള്ള ഔര്‍ ഫീല്‍ ആണ്.. 
കേരളത്തില്‍ നിന്നുള്ളവര്‍ക്ക് അദികം തമിഴ് നാട്ടില്‍ വന്നാല്‍ ഇഷ്ടപെടണം എന്നില്ല. പക്ഷെ എനിക്ക് അങ്ങിനെ അല്ലായിരുന്നു. എനിക്കിഷ്ടയിരുന്നു അവിടെ .. എന്‍റെ കോളേജ് നിക്കുന സ്ഥലത്ത് അത്ര തന്നെ ചൂട് ഉണ്ടായിരുന്നില്ല.  പിന്നെ നല്ല പച്ചപ്പുള്ള നല്ല സ്ഥലമായിരുന്നു. ശരിക്കും ഞാന്‍ എന്ജോയ്‌ ചെയ്തിരുന്നു കോളജിലെ നിമിഷങ്ങള്‍.. ഓരോ ഓര്‍മ്മകള്‍ മനസ്സില്‍ വന്നു തട്ടി പോയികൊണ്ടിരിക്കെ.. കോളേജിലെ ആ വലിയ ഗോപുരം എനിക്ക് ബസ്സിലെ ജനാലയിലൂടെ കാണാമായിരുന്നു..  ഓരോ മരങ്ങളും എന്‍റെ പിന്നാമ്പുറങ്ങളിലേക്ക സഞ്ചരിക്കുമ്പോള്‍..  ആ ഗോപുരത്തിന്‍റെ ഉയരം കൂടി വന്നു കൊണ്ടിരുന്നു. 
കാണുമ്പോൾ കൊറച്ചൊക്കെ നൊസ്റ്റാൾജിയ തോന്നും എങ്കിലും. അങ്ങിനെ മിസ്സ്‌ ചെയ്യാന്‍ മാത്രം ഉള്ള സമയം ഒന്നും ആയില്ല എന്ന് തോന്നുന്നു.. 
കൊറച്ചു കൂടി കഴിഞ്ഞാല്‍ ഞാന്‍ താമസിക്കാന്‍ പോവുന്ന ആ ചെറിയ ഒറ്റ മുറി എത്തും..  വാടക പ്രതിമാസം അഞ്ഞൂരു രൂപ യാണ് പറഞ്ഞിട്ടുളത്‌. ടൌണില്‍ നില്‍ക്കാണേല്‍ ഒരുപാട് പൈസ ആകും എന്നുള്ളത് കൊണ്ടാണ്.. ഇവിടെ ഇങ്ങനെ ഒരു സെറ്റ് അപ്പ്.. 
ശരിക്കും തമിഴ് നാട്ടിലെ ഒരു ഗ്രാമീണ അന്തരീക്ഷത്തിലെക്കായിരുന്നു.. ഞാന്‍ ബസ്സില്‍ നിന്നും കാലെടുത്ത് വെച്ചത്.. 
തമിഴ് നാടിനൊരു മണം ഉണ്ട്.. വരണ്ടു ഉണങ്ങിയ ഒരു പ്രത്യേക മണം..
ആ മണം അത് എല്ലായിടത്തും ഇങ്ങനെ പാറി നടക്കും
ഒരിക്കല്‍ എങ്കിലും  തമിഴ് നാട്ടിലോട്ട് ചെന്നവര്‍ക്ക് ഞാന്‍ പറഞ്ഞതിന്‍റെ പൊരുള്‍ മനസ്സിലാവും..
അതെന്തോ അങ്ങിനെയാണ്.. . അവിടുള്ള എല്ലാര്‍ക്കും ആ ഒരു തരത്തില്‍ മണ്ണ് വരണ്ടു ഒട്ടിയ ഒരു മണമാണ്..  ചിലപ്പോ വെയിലിന്‍റെചൂടില്‍ ചുട്ടു പഴുക്കുന്നതിന്‍റെ ആയിരിക്കും.. 
കയ്യില്‍ കരുതി വെച്ചിരുന്ന ഒരു ചെറിയ ബാകും തോളില്‍ പിടിച്ച്ഞാന്‍ ബസ്സ്‌ സ്റ്റോപ്പില്‍ നിന്നും..  ആ ഒറ്റ മുറി വാടക വീട്ടിലോട്ടു വന്നു..
നേരം നല്ല ഇരുട്ടിയിരുന്നു..  ഉമ്മറത്ത് കോലം വരച്ച് ചാണകം മെഴുകിയ ഒരു സ്ഥലം...  അവിടെ ഒട്ടയായിനിക്കുന്ന ഒരു ഓടിട്ട വീട്..  അതിന്‍റെ പിറകില്‍ ഷീറ്റ് മേല്കൂരയുള്ള ഒരു ചെറിയ മുറി..  ആ മുറിയാണ് എന്‍റെത് .
അതിന്‍റെ പിറകിലാണ് ഈ രണ്ടു വീടിന്‍റെയും ഓണര്‍ താമസിക്കുന്ന.. വീട്..  നല്ല ഭംഗി ഉള്ള ടെറസ്സ് വീട്.. ഉമ്മറത്ത് ഞാന്‍ വന്നു കേറിയപ്പോള്‍ തന്നെ..  മുന്നിലോട്ട് സാരിയുടെ മുന്താണി ഇട്ടു കാലുകള്‍ ചുറ്റി കെട്ടിയ ഒരു തമിഴ് മുത്തശ്ശി താക്കോല്‍ കൂട്ടം കൊണ്ട് അടുത്ത് വന്നത്..   എന്നെ കണ്ടതും..  വെറ്റില മുറുക്കി ചുവന്ന കറയുള്ള പല്ലുകള്‍ കാട്ടി ചിരിച്ചു കൊണ്ട്.. തമ്പി നീങ്ങ താനാ.. സെല്‍വം സൊല്ലിഇരുന്തേന്‍.. നീങ്ങ വേരുവെന്‍ ന്നു.. ഇതാ.. സാവി. കടവുളേ വേണ്ടികിട്ടു ഉള്ള പോങ്കോ .. 

വെറ്റില ചിരി... ആ ചിരി മറയാതെ ഇപ്പഴും മനസ്സില്‍ തങ്ങി നില്‍ക്കുന്നു..

Share this:

CONVERSATION

0 comments:

Post a Comment