image1 image2 image3 image3

HELLO I'M AN ENGINEER|WELCOME TO MY DIARY|I LOVE TO WRITE HERE|ഇത്‌ കഥയല്ല !!|എന്‍റെ ജീവിതമാണ്|ഞാൻ വലിച്ച് തീര്‍ത്ത എന്‍റെ ശ്വാസമാണ് .

യാത്രികൻ

വീട്ടിലെ ചുറ്റുപാടുകൾ ആദ്യ ദിവസങ്ങളിൽ മടുപ്പ് ഉണ്ടായിരുന്നില്ല പക്ഷെ .... ഓരോ മണിക്കൂറും കഴിയുമ്പഴും മടുപ്പ് തുടങ്ങുകയായിരുന്നു..നാലു വർഷത്തെ വിദ്യാഭ്യാസ ജീവതത്തിൽ ഏറെ മാറ്റങ്ങൾ ഉണ്ടാക്കിയിട്ടുണ്ടെന്നു തോന്നുന്നു.. രണ്ടു ദിവസം വീട്ടിൽ നിന്നപ്പഴേക്കും മടി പിടിച്ചു തുടങ്ങിയിരുന്നു. വീട്ടിലും നാട്ടിലും ചെക്കന് ജോലി കിട്ടിയില്ലേ എന്ന ചോദ്യം ചോദിച്ചു കൊണ്ടേ ഇരുന്നു... ഞാനോ ... തലയിൽ ചൊറിഞ്ഞു ഉത്തരം പറഞ്ഞു കൊണ്ടേരുന്നു.

ഈയിടെ ആയി ഫെജോ എന്നു പറഞ്ഞ ഒരു മലയളം റാപ്പിസ്റ് (നോട്ട് ധി പോയിന്റ് റേപ്പിസ്റ് അല്ലാട്ടോ) ഒരു പാട്ടൊക്കെ പാടി ഹിറ്റ് ആയത് ... "കൂട്ടിലിട്ട തത്ത" എന്നാ പാട്ടിന്റെ പേര് ... യൂട്യൂബിൽ പോയി തിരഞ്ഞ സാദനം കിട്ടും , സംഗതി ഒരു ഇംഗ്ലീഷ് റാപ്പിന്റെ പാരടി ആണെന്നൊക്കെ തോന്നും പക്ഷെ .. കേട്ടാൽ അല്ലങ്കിൽ അതിലെ ലിരിക്‌സ് മനസ്സിലാക്കിയാൽ ആ പാട്ട് ഹ്രദയത്തിനുള്ളിലോട്ട് സഞ്ചരിക്കും ... അത്രയും പവർഫുൾ ആണ്...
കോളേജ് കഴിഞ്ഞു വീട്ടിൽ വെറുതെ ഇരിക്കുന്ന എല്ലാ 90'സ് പ്രാന്തന്മാർക്കും അറിയാം ആ ഇരിപ്പിന് എത്ര വേദന ഉണ്ടന്നുള്ളത്. വീട്ടിൽ ഉള്ളവരുടെ ഉപദേശവും നാട്ടിലെ കളിയാക്കലും ... കൂട്ടുകെട്ടിൽ ടിവിഎസ് (തെക്ക് വടക്ക് സർവീസ്) എന്ന് വിളിച്ചു അതാ പണി എന്നു പറഞ്ഞു ചിരിക്കുമ്പോഴും ... തോൽവി ഏറ്റുവാങ്ങിയ ആ ചില്ലു ഹൃദയത്തിലെ വേദനകൾ അതു പോലുള്ള ഒരു ഹൃദയത്തിന് മാത്രേ അറിയാൻ കഴിയു.. ഞാൻ ഇവിടെ പറയുന്നത് പഠനം കഴിഞ്ഞ് വീട്ടിലിരിക്കുന്ന പെണ്കുട്ടികളെ കുറിച്ചല്ല .. പെണ്കുട്ടികളെ കുറിച്ചു വീട്ടിലുള്ളവർക്കൊന്നും ഇപ്പൊ വേവലാതിയില്ല ... ആരുടെയെങ്കിലും കയ്യിൽ പിടിച്ചു കൊടുത്താൽ കടമ തീർന്നു എന്നാ ഇപോഴത്തെ രക്ഷിതാക്കൾ വിചാരിക്കുന്നത്. ഇവിടെ പറയുന്നത് ...
ഭാവി എന്താവും എന്നു അറിയാതെ ചുമ്മാ കറങ്ങുന്ന ഫാനും നോക്കി വീട്ടിലിരിക്കുന്ന പഠനം കഴിഞ്ഞ ആണുങ്ങളെ കുറിച്ചിട്ടാണ്... ഈ വായനക്കാരിൽ ഭൂരിഭാഗം പേരും അതുപോലെ ഒക്കെ തന്നെ എന്നും എനിക്കറിയാം... എന്നാൽ കേട്ടൊള്ളൂ ... കോളേജ് കഴിഞ്ഞു വീട്ടിലിരിക്കുന്ന ആ സമയം ഉണ്ടല്ലോ ... അത് എപ്പഴും മറക്കാൻ കഴിയാത്ത സമയമാണ്... കഴിഞ്ഞ തലമുറ ഇത് പോലെ അനുഭവുചുട്ടുണ്ടോ എന്നറിയില്ല ഇനി ഭാവി തലമുറ ഇതുപോലെ അനുഭവിക്കോ എന്നും അറിയില്ല ... പക്ഷെ ഇപ്പൊ 90 കാലഘട്ടത്തിൽ ജനിച്ച ഓരോ യൂത്തനും അനുഭവിച്ച് അടക്കിപിടിച്ചിരിക്കുന്നത്  ദേ മേലെ പറഞ്ഞ ആ ഒറ്റപെടലാണ്... പുറത്ത് കാണുന്നവർക്ക് മടിയൻ ... മുടിയൻ, ഫ്രീക്കൻ, പണിയില്ലാത്തവൻ എല്ലാം തോന്നുമെങ്കിലും അവന്റെ മനസ്സിൽ അവന്റെ ഭാവിയെ കുറിച്ചും അവന്റെ കുടുമ്പത്തെ കുറിച്ചുമാത്രമാണ് ചിന്തിക്കുന്നത്...അത്രേം ചിന്തകളുടെ ഭാരം മനസ്സിൽ ഉണ്ടങ്കിൽ പോലും ചിരിച്ചും ഒന്നും കാണിക്കാതെയും, ആരേം അറിയിക്കാതെയും നടന്നു കൊണ്ടിരിക്കുന്നു ആ യുവത്വം.

ഫീൽ ചെയ്യുന്നത് അതുപോലെ എഴുതിപിടിപ്പിക്കാൻ അറിയാത്തത് കൊണ്ട് ഇത്രയോക്കെ ഈ ഒരു കാലഘട്ടത്തെ വിവരിക്കാൻ സാധിക്കുകയോള്ളൂ.
നാട്ടിൽ ഞാൻ അത്ര സജീവമല്ലാത്തത് കൊണ്ടായിരിക്കാം നാട്ടിൽ അധികം കൂട്ടുകാരില്ലായിരുന്നത്. ഈ സമയത്ത് എനിക്ക് ഒറ്റപ്പെടൽ ഫീൽ ചെയ്യുന്നതും അതുകൊണ്ടു തന്നെ ...ഞാൻ ഇങ്ങനെ ഒക്കെ ഇവിടെ എഴുതി പിടിപ്പിക്കുന്നതും ഇതു കൊണ്ടൊക്കെ തന്നെ. വീട്ടിലെ സാഹചര്യവും ... ചോദ്യങ്ങളും  , അയൽകാരുടെ ചില പരിഹാസ ചിരികളും എന്നെ വീട്ടിലിരിക്കാൻ പ്രേരിപ്പിച്ചില്ല.. അന്ന് ഒരു ബുദനാഴ്ച ദിവസം ... അമ്മയുടെ ചില്ലറ ശേഖരത്തിൽ നിന്ന് ഒരു മുന്നൂർ രൂപ കടം വാങ്ങി .. പിന്നെയും തമിഴ് നാട്ടിലോട്ടു വണ്ടി കയറി.

പുതിയ വഴികൾ തേടിയുള്ള യാത്രക്ക് തുടക്കമിട്ടതും
യാത്രകളെ ഇഷ്ട്ടപെടാൻ തുടങ്ങിയതും അപ്പോഴൊ ക്കെ തന്നെ.
കോയമ്പതതത്തൂരിലെ ഒരു ഫ്രണ്ടിനെ വിളിച്ചു ഒരു പത്ത് ദിവസത്തേക്ക് ഒരു ഒറ്റമുറി നോക്കി വെക്കാൻ പറഞ്ഞു... യാത്രയുടെ ചില അവസാനങ്ങളിൽ തല ചായ്ക്കാൻ ഒരിടം ...

ബസ്സിലെ സൈഡ് ജനാലയിലെ വൃക്ഷങ്ങളുടെയും ഇലക്ട്രിക്ക് പോസ്റ്റുകളുടെയും പയിച്ചിലുകൾ നോക്കി ഇരിക്കെ എവിടെയോ എപ്പഴങ്ങാണ്ടോ വായിച്ച ഒരു വരി ഓർമ വന്നു ..നല്ല മനോഹരമായ വരികൾ .. കാത്തറിന് പൽസിഫർ എന്ന ഒരു നല്ല ടീച്ചറുടെ വരികൾ

"To see an opertunity we must be an open to all thoughts"

നിന്റെ ചിന്തകൾക്ക് വഴിയിരുക്കു എങ്കിലേ അവസരങ്ങൾക്ക് വഴികാണൂ ...

യത്രകൾ ഞാൻ അവസരങ്ങൾക്കായുള്ള വഴികളായ് കാണുന്നു.. ആ വഴികളിലൂടെ സഞ്ചരിക്കാൻ ഞാൻ തയ്യാറായി കഴിഞ്ഞു .. തീരാ വഴികളായിരിക്കാം... അവ തീരുന്നത് വരെ സഞ്ചരിച്ചേക്കാം.. ഞാൻ ഒരു യാത്രിനായി മാറിയേക്കാം...

Share this:

CONVERSATION

0 comments:

Post a Comment