image1 image2 image3 image3

HELLO I'M AN ENGINEER|WELCOME TO MY DIARY|I LOVE TO WRITE HERE|ഇത്‌ കഥയല്ല !!|എന്‍റെ ജീവിതമാണ്|ഞാൻ വലിച്ച് തീര്‍ത്ത എന്‍റെ ശ്വാസമാണ് .

സ്വയം കൊല്ലി

ആത്മഹത്യ ഒരു പാപമായി തോന്നാറുണ്ടോ ആർക്കെങ്കിലും.. അതോ ചില സമയത്ത് അത് സ്വാർഗ്ഗമായി തോന്നാറുള്ളവരും ഉണ്ട് അല്ലെ... യുക്തിയായി ചിന്തിച്ചു കഴിഞ്ഞാൽ ആത്മഹത്യ പാപമല്ല.. മറിച്ചു ഒരു ഭയപ്പാടിന്റെ പ്രതിഫലനം മാണെന്നു മനസ്സിലാക്കാം ... എന്നാൽ എനിക്കന്ന് തീരെ യുക്തി ഉണ്ടായിരുന്നില്ല എന്നു തന്നെ പറയാം. കാരണം അന്ന് എനിക്ക് സ്വയം കൊല്ലാൻ ഇഷ്ടപ്പെട്ടു നടക്കുന്ന കാലമായിരുന്നു..
"സ്വയംകൊല്ലി"

സ്വയം കൊല്ലി എന്നൊരു വാക്ക് മലയാളത്തിൽ ഉണ്ടോ എന്നറിയില്ല. പക്ഷെ ഞാൻ അതിനെ അങ്ങനെയേ വിളിക്കൂ. അന്ന് 4950 അൻപത് രൂപ ഉണ്ടായിരുന്ന എനിക്ക് അൽപ്പം ആശ്വാസം ഒക്കെ ഉണ്ടായിരുന്നെങ്കിലും .. ആ പൈസ ഓരോ ദിവസവും കുറഞ്ഞു കൊണ്ടിരിന്നു. മൊബൈൽ റീചാർജ് ചെയ്ത് വീട്ടിൽ വിളിച്ചു കാര്യം പറഞ്ഞു. വീട്ടിൽ നിന്ന് സഹായങ്ങളൊന്നും കിട്ടില്ല എന്ന എനിക്കറിയാം എന്നിരുന്നാൽ പോലും എന്റെ അവസ്ഥ അവരെ പറഞ്ഞു മനസ്സിലാക്കി. ബാക്കിയുള്ള മൈബൈൽ ബാലൻസ് കൊണ്ടു ഞാൻ നിക്കുന്ന ഓഫീസിന്റെ മുതലാളി മാരേ വിളിച്ചു കൊണ്ടേ ഇരുന്ന്. കയ്യിലുള്ള കാശു കൊണ്ടു വാടക കുടിശിക തീർത്തു .. കൂടെ ഓരോ ദിവസം ഒരു ദോശയിൽ വിശപകറ്റി അങ്ങിനെ ജീവ്‌തം മുന്നോട്ട് പോയി . ഒരു മാറ്റവും ഉണ്ടായില്ല. ഭയപ്പെടാൻ തുടങ്ങി.. ജീവിധം വഴിമുട്ടിയോ ..എനിക്കിതുപോലുള്ള പ്രതിസന്ധി നേരിടാനുള്ള പ്രായം പോലും അന്ന് എനിക്കില്ലായിരുന്നു. വീർപ്പു മുട്ടി ഒറ്റക്കായി.
കൊട്ടുകാരൊക്കെ പല സ്ഥലങ്ങളിൽ വിളിച്ചാൽ പോലും അടുത്തോട്ട് വരാൻ പറ്റാത്ത സ്ഥിതിയിലായിരുന്നു. ദിവസങ്ങൾ കടന്നു പോയി. വിശപ്പിന്റെ കഠിന്യം കൂടുന്നതിനനുസരിച്ചു കയ്യിലുള്ള കാശും കുറഞ്ഞു വന്നു. ഭയമേറി തുടങ്ങി. അവസാന 7 രൂപയിൽ ഞാൻ പിന്നേം ഓഫീസിലോട്ടു വണ്ടി കയറി. മൊതലാളി മാരെ മാറി മാറി വിളിച്ചു കൊണ്ടേ ഇരുന്നു. ഒരാൾ ഫോണ് എടുത്തു. മൂന്നാം നിലയിൽ ആയിരുന്നു ഓഫീസ് , അതിനു മുകളായിൽ ടെറസ് ആയിരുന്നു. ഓഫീസിനുള്ളിൽ സെല്ലിന് റേഞ്ച് ഇല്ലാത്തത് കൊണ്ട് തന്നെ മേലേ പോയേ ഞാൻ ഫോണ് വിളിക്കാറുള്ളൂ.. ഫോണ് ഞാൻ എന്റെ ശബളം വേണം എന്ന് ആവശ്യ പെട്ടു. അവരുടെ മറുപടി "ഇപ്പോൾ എനിക്ക് തീരാൻ നിവർത്തിയില്ല ആകെ പ്രേഷനാമാണ് ഫണ്ട് അറേഞ്ച് ചെയ്തിട്ട് വിക്കിക്കാം" . എനിക്ക് അത്രേം നേരം പിടിച്ചു നിലക്കാനുള്ള പൈസ ഒന്നും എന്റെ കയ്യിൽ ഇല്ല , നല്ല പോലെ ഫുഡ് കഴിച്ചിട്ട് കുറച്ചു നാളായി എന്നു പറഞ്ഞിട്ടൊന്നു അവർക്ക് ഒരു പ്രോമിസിങ് ആയ മറുപടി തരാൻ കഴിഞ്ഞില്ല. ഒരു ആയിരം രൂപയെങ്കിലും കിട്ടിയിരുന്നേൽ എന്നു അവരോട് ചോദിച്ചു. അവർ ഒന്നും പിന്നേം മൗനമായിരുന്നു മറുപടി. അവരുടെ മൗനവും എന്റെ സങ്കടവും വുഷാപ്പിന്റെ മത്തും എല്ലാം എന്നെ ഒരു പ്രാന്തനാകി...അവരോടു അലറി വിളിച്ചു പറഞ്ഞു.. ഞാൻ ഇവിടുന്നു എടുത്ത് ചാടാൻ പോകുവാ... മരിക്കാൻ പോകുവാ.. കാലെടുത്തു ട്രസിന്റെ തടിയിൽ ചവുട്ടി നിന്നു. കണ്ണിൽ കണ്ണനീർ നിറഞ്ഞു ചൂട് കാറ്റിന്റെ ഓളത്തിൽ മരവിച്ചു തുടങ്ങി .. വിറച്ചു വിയർത്ത് ശൂന്യമായി അങ്ങിനെ നിന്നു. മറുപടിയിൽ ഒരു വാക്കുപോലും കേൾക്കാനായില്ല. ചിന്തയിൽ അങ്ങിനെ എന്റെ ലക്ഷ്യങ്ങളെ അടിച്ചമർത്തി സ്വയംകൊല്ലി ചിരിച്ചു അട്ടഹസിച്ചു വരുന്നു. പല്ലുകൾ ഇറുക്കി പിടിച്ചു ചുണ്ടുകളുടെ പേശികളിൽ എന്റെ എല്ലാ പ്രേശ്നങ്ങളും ഒതുക്കി തീർത്തു കണ്ണടച്ചു. 
ഈ ലോകത്ത് ഞാൻ ഉണ്ടായത് എന്തിന് ? , ഇത്രേം വിഷമം അനുഭവുക്കാൻ മാത്രം ഞാൻ എന്ത് ചെയ്‌തെന്ന് ? . യുക്തിയെ തല്ലി തർത്ത് ചിറകു വിരിച്ചു സ്വയം കൊല്ലിയെ പറക്കാൻ ഒരുക്കി നിർത്തി.. കാലുകളുടെ പേശികളിൽ അതിന്റെ ഊർജം മുഴുവൻ സംഭരിച്ചു വെച്ചു. 

ഒരേ ഒരു സെക്കന്റിൽ തടിയിൽ നിന്നും എന്റെ കാലുകൾ ആകാശത്തെക്കു നോക്കി... ഉയർന്നു. 

ഞാൻ പറന്നു... 

(തുടരും)

Share this:

CONVERSATION

0 comments:

Post a Comment