image1 image2 image3 image3

HELLO I'M AN ENGINEER|WELCOME TO MY DIARY|I LOVE TO WRITE HERE|ഇത്‌ കഥയല്ല !!|എന്‍റെ ജീവിതമാണ്|ഞാൻ വലിച്ച് തീര്‍ത്ത എന്‍റെ ശ്വാസമാണ് .

ഒറ്റ തൂണുകൾ

ഏകാന്തത നിറഞ്ഞ മുറിക്കുള്ളിൽ അല്ല ആ കെട്ടിത്തതിനുള്ളിൽ മറഞ്ഞിരിക്കുന്നത് ഒരു പ്രാന്തമായ അവസ്ഥയാണ്. കിടന്ന കിടക്ക വിട്ട് എഴുന്നേൽക്കാൻ തോന്നാത്ത ഒരുതരം വട്ട്. വാർത്തമാനം പറയാനോ അല്ലേൽ വിളിച്ച് എഴുനേല്പിക്കാനോ ആരും ഇല്ലാത്ത ഒരു ഇരുട്ടുമൂടി കെട്ടിയ ഒരു മുറി. ഒന്നു ഒച്ച വെച്ചാൽ പോലും ആരും കേൾക്കില്ല.
അന്ന് രാത്രി ഒരു പ്രാന്താനെ പോലെ ആയിരുന്നു ഞാൻ അവിടെ കഴിഞ്ഞത്. കൂടെ എന്റെ ലാപ്പ് ടോപ്പ് ഉണ്ടായത് കൊണ്ടു സമയം പോയതറിഞ്ഞില്ല... വിശന്നെങ്കിലും വിശപ്പ് അറിഞ്ഞില്ല , അത്രെയും ക്ഷീണവും തളർച്ചയും ഉണ്ടായിരുന്നു... നാളെ എന്റെ പ്രോജക്ട് റിവ്യൂ ... കുറെ കാലം ഇതിന്റെ പിന്നാലെ ആയിരുന്നു.. നാളെയോട് കൂടി അതില്ലാതാവും....
പ്രിപ്പയർ ചെയ്തു വെച്ചിരുന്ന എല്ലാ ഡോക്യൂമെന്റുകളും ഒന്നു കൂടെ പരിശോധിച്ച് ഉറപ്പ് വെരുത്തിയത്തിനു ശേഷം . കിടന്നു...

രാവിലെ അലാം വെക്കാതെ തന്നെ ഞാൻ എഴുന്നേറ്റു... സത്യം പറയാലോ... എന്റെ ജീവിടത്തിൽ ഇതുവരെ അലാം വെക്കാതെ നേരെത്തെ എഴുനേറ്റിട്ടില്ലാ.. മനസ്സിൽ ഇന്നലെതെന്നെ എല്ലാം നിശ്ചയിച്ചു വെച്ചെതു കൊണ്ടായിരിക്കാം ഞാൻ അറിയാതെ തന്നെ എഴുന്നേറ്റത്... എല്ലാ എന്ജിനീറിങ് വിദ്യാർഥികളെ പോലെ അവസാന സെമിസ്റ്ററിലെ ഈ പ്രോജക്ട് വർക്ക് എങ്ങിനെ എങ്കിലും തീർത്ത് ഫ്രീ ആവണം എന്നു തന്നെ ആയിരുന്നു മനസ്സിൽ മുഴുവനും. എല്ലാം ഒരുക്കിൽ ലപ്പ്ടോപ്പ് കയ്യിലും എടുത്തോണ്ട് നേരെ മെസ്സിലോട്ടു നടന്നു , രാവിലെ കോളേജിലെ ജോലിക്കാർക്ക് ഉണ്ടാക്കിയ ഭക്ഷണത്തിൽ നിന്നിൻ ഒരു രണ്ടു ദോശയെടുത് കഴിച്ച്..
കേൾജിലോട്ടു നടന്നു.. ആവർത്തിച്ച് നടന്ന ക്രോസ്ചെക്കിങ്ങും ക്രോസ് റിവ്യൂവും കാരണം എന്റെ പ്രോജക്ട് എനിക്ക് തന്നെ കാണാ പാഠം ആയിരുന്നു. അതോണ്ട് തന്നെ ഒരു ടെൻഷനും ഉണ്ടായിരുന്നില്ല ..
കോളേജില്‍ ഒരു മനുഷ്യ കുഞ്ഞുപോലും ഉണ്ടായിരുന്നില്ല ശാന്തത മാത്രം നിറഞ്ഞ , മൌനം മാത്രം പാട്ടായ് സ്വീകരിച്ച് ഉറങ്ങി കിടക്കുന്ന തൂണുകള്‍.. ശരിക്കും ഒരു ശ്മശാന ഭൂമിയായി തോന്നിപോയി... അപ്ണ്ട് കാലങ്ങളില്‍ ഒരുമിച്ചു കളിച്ചും.. ആര്‍ത്ത് ഉല്ലസിച്ചും നടന്ന വീഥികള്‍ ഒന്നും അല്ലാതായി മൌനത്തില്‍ ലയിചിരിക്കുന്നത് ആശ്ച്ചര്യത്തോടെ ഞാന്‍ നോക്കി കാണുകയായിരുന്നു. നേരെ നടന്നത് കോളേജിലെ ഓഫീസ് രൂമിലോട്ട്‌ ... കാരണം എന്‍റെ റിവ്യൂ എവിടെ നടക്കുന്ന ഒരു വവരവും എനിക്കുണ്ടായിരുന്നില്ല.. ആദ്യം ഈ സംഭവം നടക്കുന്ന സ്ഥലം കണ്ടു പിടിക്കാം. ഒഫീസിലോന്നും ഒരാള്‍ പോലും ഉണ്ടായിരുന്നില്ല... ഒരാള്‍ ഒഴികെ
ഇരുപത്തി നാല് നേരവും അടിച്ചു വാരിയും വൃത്തിആക്കിയും നടക്കുന്ന ഒരു മുത്തശ്ശി..  ഈ മുത്തശ്ശിക്കും ഉണ്ട് ഒരു ഫ്ലാഷ് ബാക്ക്.. പുള്ളിക്കാരി ആ നാട്ടിലെ വല്യ ഒരു ജന്മി ആയിരുന്നു എന്നാണു കേട്ടറിവ്...  ജനിപ്പിച്ചു വിട്ട മൂന്നു തല തെറിച്ച പിള്ളേരും അവരുടെ സ്വത്തുകള്‍ മുഴുവന്‍ അഭാഹരിച്ചു വഴി അരികില്‍ കൊണ്ട് കളഞ്ഞത്രേ... അങ്ങിനെ ഇരിക്കെ ഞങ്ങളുടെ ഒരു എച്ച് ഓ ഡി ആണ്അന്വേഷിച്ചഈ മുത്തശ്ശിയെ ഈ കൊലെജിലോട്ടു കൊണ്ട് വന്നത്... അന്ന് മുതല്‍ തുടങ്ങിയതാണ്‌ ഈ അടിച്ചു വരി വൃത്തിയാക്കല്‍.
ഞാന്‍ റിവ്യൂ എവിടെയാ നടക്കുന്നത് എന്ന് അന്വേഷിച്ചങ്കിലും മുത്തശ്ശിക്ക് അറിയാവുന്ന രീതിയല്‍ എന്നോടു പറഞ്ഞു. സുധാകര്‍ സാര്‍ കോണ്‍ഫ്രന്‍സ് റൂമിന്‍റെ ചാവി കൊണ്ട് പോയ്യിട്ടുണ്ടന്നാ പുള്ളിക്കാരി പറഞ്ഞത്.
നേരെ ഏന്തി വലിച്ചു അങ്ങോട്ട്‌ നടന്നു... അവസാന വട്ട ആ റിവ്യൂന്‍റെ രൂമിലോട്ടു ഞാന്‍ കയറി ചെന്നു ..
എന്നെയും കാത്ത് രണ്ടു വ്യക്തികള്‍ അവിടെ ഇരുപുണ്ടായിരുന്നു.. ഒന്ന് ഞങ്ങളുടെ എച്ച് ഓ ഡി സുധാകര്‍ സാറും മറ്റേത് എന്‍റെ പ്രോജക്റ്റ് റിവ്യൂ ചെയ്യാന്‍ എത്തിയ ഏതോ ഒരു സാര്‍..  അലപം ഭയത്തോടെ ആണ് ഉള്ളിലോട്ടു ചെന്നത് എങ്കിലും.. അവരുടെ സംസാരം എനിക്ക് ഇച്ചിരി ആശ്വാസം തന്നു, അങ്ങേര് ശുദ്ധ തമിഴായിരുന്നു പറഞ്ഞത്.. 
റിവ്യൂവര്‍: തമ്പി അങ്ങേ ഉകാരുങ്കോ ... (അവിടെ ഇരുന്നോള്ളൂ )
ഞാന്‍ ഒന്നും നോക്കിയില്ല..  താങ്ക്യൂ സാര്‍ എന്നും പറഞ്ഞു ഞാന്‍ അവിടെ പോയി ഇരുന്നു.
റിവ്യൂവര്‍: എന്നാ നമുക്ക് തുടങ്ങല്ലേ...  ശരി നിങ്ങള്‍ പ്രസന്‍റെ ചെയ്യാന്‍ തുടങ്ങിക്കൊള്ളൂ..
അത് കേട്ടതും ഞാന്‍ അവിടെ നിന്നും എഴുനേറ്റ് എന്‍റെ ലാപ്പ്ടോപ്പ് തിടുക്കത്തില്‍ അവിടെ ഉണ്ടായിരുന്ന പ്രോജക്ടരില്‍ ഘടിപ്പിക്കാന്‍ ശ്രമിക്കവേ.. റിവ്യൂവര്‍ ചോദിച്ചു “എന്താ പരിപാടി”
ഞാന്‍: സാര്‍ ഞാന്‍ ഈ പ്രസന്‍റെശന്‍ കാണിക്കണ്ടേ .. ?
റിവ്യൂവര്‍: അതൊന്നു വേണ്ട...  താന്‍ പ്രസന്‍റെശിനില്ലാതെ.. പറഞ്ഞോള്ളൂ...
“ദൈവമേ ........! ഇതെന്തു മറിമായം..  ഇങ്ങേരു എന്നെ കൊണ്ടേ പൂവോള്ളൂ ?”
എന്നൊക്കെ എനിക്ക് തോന്നി..
ഞാന്‍ ഇങ്ങനെ പതുക്കെ.. എന്‍റെ പ്രോജക്റ്റ് എക്സ്പ്ലൈന്‍ ചെയ്തു തുടങ്ങി..
പക്ഷെ ഞാന്‍ പറഞ്ഞതൊന്നും അങ്ങേര് കേള്‍ക്കുന്നില്ലന്നു തോന്നുന്നു.. ഞാന്‍ അദ്ദേഹത്തിന്‍റെ മുഖത്തോട്ട് നോക്കുന്നുണ്ടങ്കിലും.. അങ്ങേര് വേറെ എവിടെയോ ഒക്കെ നോക്കി ഇരിപ്പായിരുന്നു.. 
ഒരു കണക്കു സാറിന്‍റെ ക്ലാസില്‍ ഒരു ബാക്ക് ബെഞ്ചിലെ കുട്ടികള്‍ എങ്ങിനെ ഇരിക്കുന്നുവോ ദെ അതുപോലെ ആയിരുന്നു അങ്ങേര് ഇരുന്നിരുന്നത്... ഒരു പതിനഞ്ചു മിനുട്ട് എന്റെ പ്രസന്‍റെഷന്‍ നീണ്ടു നിന്നു..
പറഞ്ഞതും കേട്ടതും പഠിച്ചതും എല്ലാം അവിടെ ഞാന്‍ ഓക്കാനിച്ചു..
പക്ഷെ അങ്ങേര് ആ റിവ്യൂവര്‍ ഒരു കൂസലുമില്ലാതെ ഒരു പാഴ് തടിയെപോലെ.. അങ്ങിനെ ഇരുന്നു..
റിവ്യൂവര്‍: കഴിഞ്ഞോ ?
ഞാന്‍: അതെ കഴിഞ്ഞു സാര്‍
റിവ്യൂവര്‍; എങ്കില്‍ റിപ്പോര്‍ട്ട് തന്നിട്ട് പോക്കൊള്ളൂ.. 
ഞാന്‍ റിപ്പോര്‍ട്ട് അങ്ങേരുടെമേശപുറത്ത് വെച്ച് പുറത്തോട്ട് നടന്നു...
“മല പോലെ വന്നത് എലിപോലെ പോയത് പോലെ ഉള്ള ഒരു ഫീലയിരുന്നു മനസ്സില്” ശരിക്കും ഒരു ദുര്‍ബലപെട്ടുപോയ ഒരു പട്ടാളക്കാരനെ പോലെ നിശബ്ദ വരാന്തകള്‍ ഉപേക്ഷിച്ച് നടന്നു...
----------------------------------------------------------------
അന്നും ഇന്നും എന്നും ഈ ഏകാന്തത മാത്രമാണു കൂട്ടിനുള്ളത് എന്ന് തോന്നുന്നു..  

Share this:

CONVERSATION

0 comments:

Post a Comment