image1 image2 image3 image3

HELLO I'M AN ENGINEER|WELCOME TO MY DIARY|I LOVE TO WRITE HERE|ഇത്‌ കഥയല്ല !!|എന്‍റെ ജീവിതമാണ്|ഞാൻ വലിച്ച് തീര്‍ത്ത എന്‍റെ ശ്വാസമാണ് .

പുണ്യം

രണ്ടു ദിവസത്തിനുള്ളില്‍ കോളേജിലെ അവസാന വര്‍ഷത്തെ എക്സാം , അതു കഴിഞ്ഞാല്‍ പിന്നെ , ഞാനും ഈ കോളേജും തമ്മില്‍ ഒരു ബന്ധവും ഉണ്ടാവില്ല.. ഔട്ട്‌ ബാച്ച് .... എന്നൊരു മുദ്ര കുത്തി ഇനി ഞങ്ങളെ അങ്ങ് പുറത്തോട്ട് തള്ളി വിടും... ഇത്രേം കാലം ഇവിടെ പഠിച്ചു എന്ന കണ്‍സിടേറേഷന്‍ പോലും ഇവിടം വിട്ടു പോയാല്‍ തരില്ല... അകെ ഉള്ളത് രണ്ടേ രണ്ടു എലക്ടീവ് പേപ്പര്‍.. പിന്നെ ഒരു പ്രോജെക്ടും...  പ്രോജക്റ്റ് ആണ് ഇന്നലെ കഴിഞ്ഞത്..  ഇനി ഉള്ളത് രണ്ടു എലക്ടീവ് പെപ്പെര്‍ ..  അത് എളുപ്പമാണ്.. എഞ്ചിനീയറിംഗ് പഠനത്തിന്‍റെ അവസാന വര്‍ഷത്തെ രണ്ടു സബ്ജക്ടുകളും നമുക്ക് തിരിഞ്ഞെടുക്കാവുന്ന സബ്ജക്ടുകലാണ് ..  ഞാന്‍ തിരഞ്ഞടുത്തത്‌ എന്‍റെ പ്രോജക്ടിന് റിലേട്ട്ട് ആയ സുബ്ജക്ടുകള്‍ ആണ്... അത് കൊണ്ട് തന്നെ ആ വിഷയങ്ങള്‍ ഒക്കെ എനിക്ക് കാണാ പാഠം ആയിരുന്നു..
അതോണ്ട് ടെന്‍ഷന്‍ അടിക്കാനില്ല... ... 
രാവിലത്തെ ബ്രേക്ക് ഫാസ്റ്റ് കഴിഞ്ഞു ഒരു കാപ്പി ഒക്കെ കുടിച്ചിരിക്കുന്ന സമയം.. കയ്യിലുണ്ടായിരുന്ന പോര്‍ട്ടഭള്‍ എം പി ത്രീ പ്ലയര്‍ ഹെഡ് സെറ്റ് കുത്തി...  രണ്ടറ്റവും കാതില്‍ കുത്തി വെച്ചു. എന്നും എപ്പഴും ഞാന്‍ കേള്‍ക്കാറുള്ളത് ഗസലുകളും, മെലഡി അയ്യിട്ടുള്ള പാട്ടുകളും മാത്രംമാണ്...
ഈണങ്ങളെ കൊണ്ടു ലഹരി പിടിപ്പിക്കുന്ന... ലവ് ആന്‍ ദി ബീറ്റ് എന്ന ഒരു പട്ടു കേട്ട് കൊണ്ടിരിക്കെ....  ആ രാവിലെത്തെ ഒഴിഞ്ഞ സമയം എനിക്ക് സമ്മാനിച്ചത്‌ ഒരു ജീവിതത്തിലെ പ്ലേ ബാക്ക് ആയിരുന്നു.. കാലങ്ങള്‍ കടന്ന് ഞാന്‍ പിന്നിലോട്ട് സഞ്ചരിച്ചു.. കോളജിലെ ആദ്യ ദിവസം.. ദീപ്തിയെ പരിജയപെട്ട ആ ദിവസം.. കളിച്ചും ചിരിച്ചും കളിയാക്കിയും.. കഴിഞ്ഞ ആ പത്ത് പേരുടെ ജീവിതം.. ഓര്‍ക്കുമ്പോള്‍ താളം മനസ്സിലെ കാഴ്ചകള്‍ അലിയിച്ചു കേട്ടുകൊണ്ടിരിക്കുന്ന ആ ഗസലിന്‍റെ കൂടെ ഇങ്ങനെ ഒഴികി പോയി കൊണ്ടിരിക്കുന്നു..
ഒറ്റക്കിരിക്കുമ്പോള്‍ ബോറടിക്കിയാണേല്‍ ദെ ഇത് പോലെ ഒരു മെലഡി കേട്ടു പഴയ കാര്യങ്ങള്‍ ഇങ്ങനെ ഓര്ത്തെടുക്കയണേല്‍ അതില്‍ പരം വേറെ സുഖമില്ല... ഹ്മം ചിലരുടെ ഒക്കെ ഒരു ഹോബി തെന്നെ ആയിരിക്കും ഇത് .. അല്ലെ ? ഒരിക്കെലെങ്കിലും ഇതുപോലെ പഴയ കാലത്തോട്ട് പോകാത്തവര്‍ ഉണ്ടാവില്ല...
ഒരു ഒന്നര മണികൂര്‍ ആണ് പട്ടു കേട്ട് ആറാം നിലയിലെ ഒറ്റ മുറിയുടെ വരാന്തയില്‍ പുറത്തോട്ട് നോക്കി നിന്നത്.. ഞാന്‍ വെക്കേഷന് പോവുന്നതിനു മുന്‍പ് വെച്ച് പിടിപ്പിച്ച അശോക മരമോക്കെ വളര്‍ന്ന് വലുതായി രണ്ടാം നില വരെ എത്തി.. നിശബ്ബധമായ ആ പരിസരത്ത് ഇങ്ങനെ ഇരിക്കുന്നതില്‍ എനിക്ക് ബോറടി തോന്നി തുടങ്ങിയിരുന്നു.. എല്ലാം കഴിഞ്ഞു അവസാന ഊഴത്തിനു കാത്തിരിക്കുന്ന ഒരു മ്ത്സരാര്‍ത്ഥിയെ പോലെ കാത്ത് നിന്നും... വരാന്തയിലൂടെ നടന്നും...റൂമില്‍ പോയി കിടന്നും.. ഒരുപാട് സമയം കളഞ്ഞു..  പക്ഷെ സമയം നീങ്ങുന്നത്‌ പോലെ എനിക്ക് തോന്നിയതെ ഇല്ല..
സമയത്തെ പിടിച്ചു കേട്ടി പതിയെ അഴിച്ചു വിടുന്നതു പോലെ തോന്നി... ഓരോ അഞ്ചു മിനുട്ടും അഞ്ചു മണികൂര്‍കളായി എനിക്ക് തോന്നി.. ഒരു ജോലിയും ചെയ്യാതെ ഇങ്ങനെ മടി പിടിച്ചു ഇരിക്കുനതിനും ഒരു പ്രതേക കഴിവ് വേണം എന്ന് തിരിച്ചറിഞ്ഞതും.. ആ അഞ്ചു മിനുട്ടുകള്‍ ഉള്ള അഞ്ചു മണികൂറില്‍ തന്നെ.
ശരിക്കും ഞാന്‍ ഒറ്റക്കാണ്...  ഒറ്റക്കാനന്നുള്ള ഒരു ചിന്ത മനസ്സില്‍ വന്ന പിന്നെ ഒന്നും പറഞ്ഞിട്ടു കാര്യമില്ല.. ഒരു വൃത്തി കേട്ട അനുഭവമായിരിക്കും അത്..
പക്ഷെ ഒറ്റപെടലില്‍ നിന്നും എന്നും രക്ഷ നേടിയിരുന്നത്  ദേ നിങ്ങള്‍ വായിക്കുന്ന ഡയറി ആണ്.. ശരിക്കും പറഞ്ഞാല്‍.. ഞാന്‍ ഈ എഴുതി കൊട്ടുന്നതൊക്കെ ആര്‍ക്ക് വേണ്ടിയാന്നൊക്കെ ചിന്തിക്കാറുണ്ട്.. ഒരു പാട് പ്രാവശ്യം ഈ എഴുത്ത് നിരുത്തിയിട്ടുമുണ്ട്..  പക്ഷെ എപ്പോ മനസ്സില്‍ ഒറ്റക്കാണ് എന്ന ഫീല്‍ വന്ന അപ്പൊ എടുക്കും എന്‍റെ ഡയറി...  പണ്ടൊക്കെ ഡയറി എഴുതനായിട്ട് സമയം ഞാന്‍ കണ്ടത്തുമായിരുന്നു.. പക്ഷെ ഇന്ന്..  ഒറ്റക്കായാല്‍ മാത്രം .. തുറന്നു വെച്ച്.. നോക്കി ഇരിക്കും.. എന്നിട്ട് നടന്ന സംഭവങ്ങള്‍.. മനസ്സില്‍ ആവര്‍ത്തിച്ച് കണ്ടു അത് അങ്ങോട്ട്‌ എഴുതും..
ഞാന്‍ എവിടെയോ വായിച്ചു കേട്ടിട്ടുണ്ട് ഒറ്റക്കാണങ്കില്‍ ഏതങ്കിലും ഒരു പ്രവര്‍ത്തിയില്‍ ഉള്‍പെട്ടിരിക്കണം.  അല്ലേല്‍ പ്രാന്ത് പിടിക്കും..
അങ്ങിനെ ഇരിക്കുന്ന സമയങ്ങളില്‍ ഞാന്‍ എന്റെ ഡയറിയാണ് തുറക്കാറുള്ളത്. പഴയ ചില താളുകള്‍ ഇങ്ങനെ മറിച്ച് നോക്കും.. എന്നിട്ട് എഴുതി വെച്ചിരിക്കുന്ന എല്ലാ മണ്ടത്തരങ്ങളും ഞാന്‍ തെന്നെ വായിച്ച് ചിരിക്കും.
ശരിക്കും ഒരു പ്രന്തനെ പോലെ...  ശരിക്കും ഞാന്‍ ഒരു വട്ടനായിരുന്നു... അല്ലെ ?
ശരിക്കും ഈ നാലു വര്ഷം സമ്മാനിച്ചത്‌ നല്ല സുഹൃത്തുക്കളെ ആണ്..
“മികച്ച സുഹൃത്തുക്കളെ കിട്ടുക എന്നതൊരു പുണ്യമാണ്, മികച്ച സ്വപ്നങ്ങളുള്ള സുഹൃത്തുക്കളെ കിട്ടുക എന്നുള്ളത് അതിലേറെ പുണ്യമാണ്.”

“പുണ്യം”

എന്തായാലും ഇത് അവസാനം വേരേ തുടരും... കാത്തിരിക്കുക...  പതിയെ ബാക്കി ഉള്ളവയും പറയാം.. 

Share this:

CONVERSATION

0 comments:

Post a Comment