image1 image2 image3 image3

HELLO I'M AN ENGINEER|WELCOME TO MY DIARY|I LOVE TO WRITE HERE|ഇത്‌ കഥയല്ല !!|എന്‍റെ ജീവിതമാണ്|ഞാൻ വലിച്ച് തീര്‍ത്ത എന്‍റെ ശ്വാസമാണ് .

കറുത്ത മുറി

കാറിന്റെ മുന്നിലോട്ട് എടുത്ത് ചാടിയ ഉടനെ കാർ സഡൻ ബ്രെക് ഇട്ട് നിറുത്തി ... ഉയർത്തിയ കറുത്ത കൂളർ ഒട്ടിച്ച വിന്ഡോ താഴോട്ടിറക്കി ഒരാൾ തല പുറത്തിട്ടു ....ആ മുഖം കണ്ടപ്പഴാണ് ഞാൻ ഞട്ടിയത് ..
അണ്ണാ യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ ആണ് അത് , ശ്രീ മുരുകേശൻ സാർ ,
ഞാൻ കേട്ടിട്ടുണ്ട് ഞങ്ങളുടെ കോളേജ് അങ്ങേരുടെ ആണെന്ന് . പക്ഷെ ഞാൻ ഇതുവരെ ഇയാളെ കണ്ടിട്ടെയില്ല .. ആ ബ്രെക്കിടലിന്റെ തീവ്രത കൂടിയത് കൊണ്ടായിരിക്കണം അങ്ങേരുടെ മുഖത്ത് നല്ല ദേഷ്യം തോന്നിയിട്ടുണ്ടായിരുന്നു..
എന്നോട്...
സാർ: Whats your problem , why you doing like this , don't you have head to think before you get infornt of my car . What the hell ...

ഞാൻ : സാർ സോറി സാർ , വേറെ വഴിയില്ലാത്തതോണ്ടാണ് ഞാൻ മുൻൽക് ചാടിയത്..
സാർ ഞാൻ റയാൻ ഈ കോളേജിലെ ഫൈനൽ ഇയറിലെ ഫെല്ലോഷിപ്പ് പ്രോജക്ട് ചെയ്യുകയാണ് സാർ.
നാളെ എന്റെ പ്രോജക്ട് റിവ്യൂ ആണ്, ഞാൻ ഹോസ്റ്റാലിലാണ് താമസിക്കുന്നത് , പക്ഷെ എന്നെ സെക്യൂരിറ്റി ഗേറ്റ് കടത്തി വിടുന്നില്ല..

സാർ: നീ നിന്റെ എച്ച് ഒ ഡി യെ വിളിച്ചു പറഞ്ഞോ!

ഞാൻ: പറഞ്ഞിരുന്നു.. പക്ഷെ ഇത് വരെ ഒരാക്ഷനും എടുത്തില്ല.

സാർ: ഒരു മിനുട്ട്   ഞാൻ ഒന്ന് വിളിച്ചു നോക്കട്ടേ

സ്വർണ നിറമുള്ള ... റെബാൻ ഗ്ലാസ് ബ്രൗണ് നിറത്തിലുള്ള ഓവർ കൊട്ടിനകത്ത് നിന്നും എടുത്ത് മൂക്കിന്റെ അറ്റത്ത് വെച്ചു.. കാറിന്റെ ഡാഷ് ബോർഡിൽ വെച്ചിരുന്ന ഒരു ടച്ച് ഫോണ് എടുത്ത് കുത്തി വിളിച്ചു... അങ്ങേരു സംസാരിച്ചതോന്നും എനിക്ക് കേട്ടില്ല ... അത്രക്ക് പത്തു കയായിരുന്നു കേട്ടത്... നേരം ഇരുട്ടി തുടങ്ങിയിരുന്നു.. ഫോണിൽ സംസാരിച്ചത് ശേഷം ഡ്രൈവറോട് ആ സെക്യൂരിറ്റിയെ വിളിപ്പിച്ചു .... എന്നെ അകത്തേക്ക് വിടണം എന്നു അങ്ങേരോട് പറഞ്ഞു ...
ഒക്കെന്നു പറഞ്ഞു .. വളരെ ഗൗരവത്തോടെ എന്നെ നോക്കി ...ഇങ്ങനെ പറഞ്ഞു .. "നേരെ ചൊവ്വേ ... അൽക്കാരോട് സംസാരിക്കണം ... ഒരു ആവശ്യമുണ്ടേൽ കാറിന്റെ മുന്പിലോട്ടു ചാടി വീഴല്ലാ ചെയ്യേണ്ടത് .. ഒകെ ?" .

ഞാൻ തലയാട്ടി ...

ഡ്രൈവർ വണ്ടി എടുത്തു
ഞാൻ നോക്കി നിക്കെ വണ്ടി ദൂരേക്ക് ഓടി നീങ്ങിയിരുന്നു...

"സോറി തമ്പി , തെരിയാമെ ഉളേ വിടലയ് , മന്നിച്ചിടുങ്ങോ... " അൽപ്പം എളിമയിൽ അങ്ങേര് എന്നോട് പറഞ്ഞു...
ഞാൻ ഒന്നും തിരിച്ചു പറഞ്ഞില്ല. പറയാൻ കഴിഞ്ഞില്ല അതാണ് സത്യം ... വിശപ്പും,  വിഷമവും , വേവലാതിയും എല്ലാം കൂടെ ഒരിമിച്ചായപ്പോൾ എന്താ പറയാ... ആകെ കൂടെ ഒരു വല്ലാത്ത അവസ്ഥയിലാണ്, ഉള്ളിൽക്ക് പോവാൻ അനുമതി കിട്ടിയതും .. ഞാൻ അവിടെ അധിക നേരം നിന്നില്ല ... അവിടം വിട്ടു ... 15 മിനുട്ട് ദൂരമുണ്ട് ഗേറ്റിൽ നിന്നും കോളേജിലെത്താൻ ..
നടന്നു നീങ്ങി ഹോസ്റ്റൽ മുറിയുടെ വാതിൽ തുറന്നു കയ്യിലുള്ള ബാക് താഴെ വെച്ചു ഒറ്റ കിടത്തം ... ഒരു മലകയറി ഇറങ്ങി ... തളർന്നു കിടക്കുന്നതിന്റെ സുഖം ....ആ ആറു നില കെട്ടിടത്തിൽ ഞാൻ മാത്രം തനിച്ചു ഒരു മുറിയിൽ ...
ചുറ്റും ഏകാന്തത നിറഞ്ഞ നിശബദമായവ...
കളിയും , ചിരിയും , കുറ്റം പറച്ചിലുകളും ഒഴിഞ്ഞു മാറിയരിക്കുന്നു...

എല്ലാം ശുഭം നാളെ എന്റെ പ്രോജക്ടിന്റെ റിവ്യൂ...
അതു കഴിഞ്ഞു ഒരാഴ്‌ച്ച കഴിഞ്ഞു തിയറി എക്സാം ... അതു കഴിഞ്ഞാൽ പിന്നെ ഇനി എന്ത് ... ?

വിളിക്കപ്പുറം ആരും വിളി കേൾക്കാത്ത മുറിയിൽ ഞാനും എന്റെ ലാപ്പ്ടോപ്പും മാത്രമായി അവശേഷിച്ചു... കറുത്ത മുറി ....

Share this:

CONVERSATION

0 comments:

Post a Comment