image1 image2 image3 image3

HELLO I'M AN ENGINEER|WELCOME TO MY DIARY|I LOVE TO WRITE HERE|ഇത്‌ കഥയല്ല !!|എന്‍റെ ജീവിതമാണ്|ഞാൻ വലിച്ച് തീര്‍ത്ത എന്‍റെ ശ്വാസമാണ് .

ഐഡിയ!

ഡൈൽ ചെയ്തു വിളിച്ചത് ദീപ്തിക്ക് തെന്നെ, ഒന്നി രണ്ടു വട്ടം റിങ് ചെയ്തു ഇല്ല ഫോൺ എടുത്തില്ല... ആ ചിലപ്പോ ഉറങ്ങി കാണും അല്ലേലും ഒരു പണിയും ഇല്ലാതെ വീട്ടിലിരിക്കല്ലേ കക്ഷി .. ഉണർന്നിട്ടുണ്ടാവില്ലായിരിക്കും... സമയം നോക്കി രാവിലെ 6 മുക്കാൽ .... ഏഴുമണി ആയികൊണ്ടിരിക്കുന്നു. ഒരു ഉണക്ക പ്രോജക്ട് കാരണം സമയം പോവുന്നത് അറിയുന്നതെ ഇല്ല. ലാപ്പ് ടോപ്പിൽ തുറന്നു വെച്ച പ്രോജക്ട് ഡോക്യുമെന്റ് നോക്കി ഇരുന്നു. എനിക്കൊരു ശീലം ഉണ്ട് , ഇപ്പൊ എന്തേലും ഒക്കെ വായിച്ചോണ്ടിരിക്കുമ്പോ ആ വായിക്കുന്ന സാധനം ഒന്നും മനസ്സിലായിട്ടില്ലങ്കിൽ അല്ലെങ്കിൽ എന്താണോ ഞാൻ പ്രതീക്ഷിച്ചത് അത് എനിക്കതിൽ നിന്നും കിട്ടിയില്ലെങ്കിൽ ഞാൻ അത് ആവർത്തിച്ച് വായിച്ച് നോക്കും. ഇവിടേം അത് തന്നെ സംഭവിച്ചു. ആ പ്രോജക്ട് ഡോക്യുമെന്റ് ഞാൻ ഒരു നൂറു പ്രാവശ്യം മെങ്കിലും വായിച്ച് നോക്കിയിരുന്നു...
തിരിഞ്ഞും മറിഞ്ഞും ഒക്കെ അലയോചിച്ചു .. ഇപ്പൊ പ്രശ്നം എന്താന്ന് വെച്ചാൽ പ്രോജക്ട് ഡോക്യുമെന്റ് പ്രകാരം ഉള്ള തിയ്യറിയിൽ ഉണ്ടാക്കിയ കോണ്ഫിഗ്രേഷൻ ഉള്ള ഒരു കമ്പ്യൂട്ടർ മരട് കംപ്യൂട്ടറുകൊളോട് കണക്ട് ചെയ്താൽ യാതൊരു ഡാറ്റ ഡ്രോപ്പും ഇല്ലാതെ വർക്ക് ചെയ്യണം. എന്നാൽ ഇതുപോലെ ഞാൻ കണക്ട് ചെയ്തു നോക്കിയിട്ടും ഇന്റർനെറ്റ് അല്ലെങ്കിൽ ഡാറ്റ വർക്ക് ആവുന്നില്ല ഇതാണ് ഇപ്പോഴത്തെ പ്രശ്നവും. ഇതേ പ്രോജക്ട് കഴിഞ്ഞ തവണ ചെയ്ത ആ സീനിയറിനും അത് തന്നെ ആയിരുന്നു പ്രശ്നം . ഡോക്യുമെന്റ് പ്രകാരം കഴിഞ്ഞ തവണ പ്രോജക്ട് ചെയ്തവരും ഔട്ട് പുട്ട് കിട്ടാതെ പ്രോജക്ട് ഉപേക്ഷിക്കുകയായിരുന്നു. എല്ലാം കൂടെ പറഞ്ഞാൽ ഒന്നല്ലങ്കിൽ ഞാൻ ഈ പ്രോജക്ട്ലൂടെ കൊണ്ട് വരാൻ പോവുന്ന തിയറി തെറ്റായിരിക്കും. അല്ലെങ്കിൽ ഈ കോണ്ഫിഗ്രേഷൻ നമ്മുടെ ഇപ്പോഴത്തെ കമ്പ്യൂട്ടറിൽ സപ്പോർട്ട് ചെയ്യാത്തതാവും പ്രശ്നം. എന്തായാലും ഈ പ്രോജക്ട് കൈവിടാൻ എനിക്ക് തോന്നുന്നില്ല ... ഒന്നല്ലങ്കിൽ ഔട്ട് പുട്ട് കിട്ടിയില്ല എന്ന് പറഞ്ഞു ക്ളോസ് ചെയ്യാണ്ടി വരും.
ഫെലോഷിപ്പ് പ്രോജക്ടിൽ കുറെ ലൂപ്പ് ഹോൾസ് ഉണ്ട് എന്ന് കേട്ടിട്ടുണ്ട്.. അതിൽ പ്രോജക്ട് കമ്പ്ലീറ്റ് ചെയ്യാതെ ക്ളോസ് ചെയ്യാൻ വല്ല ലൂപ്പ് ഹോൾസ് ഉണ്ടോ ആവൊ.
ഇങ്ങനെ ഒക്കെ ചിന്തിച്ച് കൂട്ടുന്നത് കൊണ്ട് .. സമയം പോവുന്നത് അറിയുന്നതെ ഇല്ല. ഒറ്റക്കുള്ള ഇരുത്തം ചില സമയങ്ങളിൽ ബോറടിക്കുന്നത് ചിന്തിക്കാനും ചയ്യാൻ ഒന്നും ഇല്ലാത്തപ്പോഴും ആണെന്ന ഫിലോസഫോയിൽ വിശ്വസിക്കുന്നയാളാണ് ഞാൻ , അത്കൊണ്ട് തന്നെ ഒറ്റക്കായത് കൊണ്ട് സമയം നോക്കി ബോറടിക്കുന്നു എന്ന് ഞാൻ പറയില്ല.. ഏതായാലും മനസ്സിൽ ഒരു ദൃഢ നിശ്ചയം കെട്ടി വെച്ചിട്ടുണ്ട് .. ഈ പ്രോജക്ട് ഞാൻ കമ്പ്ലീറ്റ് ചെയ്യും എങ്ങിനെ എങ്കിലും ..ഈപ്രോജക്റ് ഡോക്യുമെന്റ് പല ആവർത്തി വായിച്ച് നോക്കിയിട്ടൊന്നും പ്രോജക്ട് ചെയ്യാൻ ആവില്ലെന്ന് എനിക്ക് അറിയാം പക്ഷെ എവിടെ എങ്കിലും ഒരു ക്ലിക്ക് കിട്ടിയാൽ അതില് പിടിച്ച് കേറാം എന്ന ആത്മവിശ്വാസം അതാണ് അതിനു എന്നെ പ്രേരിപ്പിച്ചത്, ഇതല്ലാതെ വേറെ ഒരു ചിന്തയും മനസ്സിലോട്ട് കേറി വന്നില്ല ഒന്നൊഴിച്ച് ... "കാമം"😀
ഓറ്റക്ക് ഇരിക്കുന്ന ഏതൊരു ആണിനും വൈകാരികമായി തോന്നുന്ന ഒരു ശൈത്താൻ എന്ന എന്റെ ഭാഷയിൽ വേണമെങ്കിൽ പറയാം. അതെ എല്ലാ പ്രായ പൂർത്തിയായ ആണിനും ഒറ്റക്ക് ഇരിക്കുമ്പോൾ എവിടുന്നോ ഈ വികാരം കേറി വരും.. ആ സമയം എനിക്കും അതാണ് ഉണ്ടായത് ... വേറെ ഒരു ലൈനിലൂടെ ചിന്തിച്ച് കൊണ്ടിരുന്ന എന്റെ മനസ്സിലോട്ട് ചേക്കേറിയത് കാമത്തിന്റെ ചിറകുകളാണ്. 24 മണിക്കൂറും ഇടമുറിയാതെ കിട്ടി കൊണ്ടിരുന്ന വൈഫൈ സിഗ്നലും ചിലപ്പോ ഇങ്ങനെ കാമത്തെ തീണ്ടി വിടാറുണ്ട്. അന്ന് സംഭവിച്ചതും അത് തെന്നെ ..
തെറ്റായ ചിന്തകൾ തെറ്റായ ചില സൈറ്റുകളിലേക്ക് കൂട്ടി കൊണ്ട് പോയി ... എന്റെ നാലര മണിക്കൂർ ആണ്
ഞാൻ വെറുതെ ചില തുണിയില്ലാത്ത വീഡിയോകൾ കണ്ട് കളഞ്ഞത്.. ഇതൊക്കെ ഞാൻ ഇവിടെ വിവരിക്കാൻ തുടങ്ങിയാൽ എന്റെ ഡയറിയും ഒരു കോച്ചു പുസ്തകമായി മാറും എന്നുള്ളത് കൊണ്ട് ഞാൻ എന്റെ ജീവിതത്തിലെ അതി തീക്ഷണമായ ചില നിമിഷങ്ങൾ വിഴുങ്ങി കളയുന്നു.. പ്രോജക്ടിന് വേണ്ടി ചിലവഴിക്കേണ്ടിയുരുന്ന പ്രധാന പെട്ട സമയങ്ങൾ കേവലം ഒരു പത്ത് മിനുട്ടത്തെ കാമ സുഖത്തിനു വേണ്ടി ചിലവഴിച്ചതിൽ എനിക്ക് കുറ്റബോധമുണ്ട്.. ഞാൻ എന്നോട് തന്നെ വേണ്ടയിരുന്നു എന്ന് തോന്നി പോയിട്ട് മുണ്ട്, സർവ ശക്തനായ ദൈവം അല്ലങ്കിൽ നമ്മുടെ മനുഷ്യ സമൂഹം, കാമത്തെയും അതിനോട് അനുപാത പെട്ട എല്ലാത്തിനെയും വളരെ സൂക്ഷതയോടെ വിലക്ക പെട്ടത് ചിലപ്പോൾ അതിന്റെ മൂല്യത്തെ ആസ്പദമാക്കി കൊണ്ടായിരിക്കാം... ഞാൻ മനസ്സിലാക്കുന്നുണ്ട് ..
സമയം ഉച്ചയോടെ കത്തി നിക്കുന്ന നിമിഷം ... പുറത്തോട് നോക്കിയാൽ തറയിൽനിന്ന്  ആവി അന്തരീക്ഷത്തിലോട്ട് ലയിക്കുന്നത് നമുക്ക് കാണാം..
റൂമിലെ ചൂടിന് പൊടിഞ്ഞ വിയർപ്പ് ഉപ്പായി പൊടിഞ്ഞിരുന്നു.. ഒരു കുളി പാസാക്കിയേക്കാം. മുണ്ടും സോപ്പും ബക്കറ്റ് ഒക്കെ എടുത്ത് കുളിമുറിയിലോട്ട നടന്നു, ഷവർ തുറന്ന് ധാരയായി വരുന്ന വെള്ളത്തിന്റെ ചുവട്ടിൽ ഇങ്ങനെ നിക്കാൻ എന്ത് സുഖം. കുറെ നേരം അങ്ങിനെ നിന്ന്... ക്ലാവ് പിടിച്ച ചേമ്പ് കൊണ്ട് ഉണ്ടാക്കിയ ബാത്ത് റൂം ജനാലയിലൂടെ പുറത്തോട് നോക്കി. മെസ്സിലെ ബാക്ക് സൈഡിലെ പൊട്ടി പൊളിഞ്ഞ ചുവരിൽ ഒരു കരി പിടിച്ച ജനാല എനിക്ക് വ്യക്തമായി കാണാമായിരുന്നു.
നല്ല ഭംഗി ..ഈ പ്രബഞ്ചത്തിലെ എല്ലാറ്റിനും അതിന്റെതായ ഭംഗി ഉണ്ട്, അത് പ്രതിഭലിക്കുന്നത് അവൻ അത് നോക്കി കാണുന്ന വിധത്തിലാണ്.
അതിനിടെക്കാണ് മനസ്സിലോട്ട് ഒരു ഐഡിയ കേറി വന്നത് .... പ്രോജക്റ് അടിപൊളി ആയിട്ട് കമ്പ്ലീറ്റ് ചെയ്യാനുള്ള ഒരു എമണ്ടൻ ഐഡിയ ...

Share this:

CONVERSATION

0 comments:

Post a Comment