image1 image2 image3 image3

HELLO I'M AN ENGINEER|WELCOME TO MY DIARY|I LOVE TO WRITE HERE|ഇത്‌ കഥയല്ല !!|എന്‍റെ ജീവിതമാണ്|ഞാൻ വലിച്ച് തീര്‍ത്ത എന്‍റെ ശ്വാസമാണ് .

മിഴിയിലെ മധുരങ്ങൾ

പത്ത് ദിവസം,  ആ പത്ത് ദിവസം എന്റെ ജീവിതത്തിൽ നിന്നും കീറി കളയാൻ കഴിയാത്ത തുണിയിൽ എഴുതപെട്ട ഒരു അദ്ധ്യായം ആയിരുന്നു. വാശിയും നിരാശയും ഒരുമിച്ചു ത്രസിച്ചാൽ എങ്ങിനെ ഇരിക്കും...
കോളേജിൽ എല്ലാവരും അവരവരുടെ പ്രോജക്ട് കപ്ലീറ്റ് ചെയ്തു നോഡ്യൂസ് ഒക്കെ വാങ്ങി നാട്ടിൽ പോവുകയും ഞാൻ ഒറ്റക്കായതും ആ വാശിയും നിരാശയും നിറഞ്ഞു ആ പത്ത് ദിവസങ്ങളിലായിരുന്നു.
നാട്ടിൽ നിന്ന് അമ്മയുടെ കാൾ ഒക്കെ വരും,  "മോനെ,  എന്നാ ഇങ്ങോട്ട് ഒക്കെ വരാ, " എന്നൊക്കെ ചോദിച്ച് വിളിക്കുമായിരുന്നു. എന്റെ മറുപടിയിൽ "പ്രോജക്ട് " അത് മാത്രമേ ഉണ്ടായിരുന്നൊള്ളു.

ആദ്യ ദിവസം ഞാൻ ചെലവിട്ടത് ഇപ്പൊ എന്റെ പ്രൊജക്റ്റ്‌ നിക്കുന്ന അവസ്ഥയേ മനസ്സിലാക്കാനായിരുന്നു.  തികച്ചും ദയനീയം സത്യം പറഞ്ഞാൽ പ്രൊജക്റ്റ്‌ മുഖ്യമായ പകുതി,  അധവാ റിസല്റ്റ് അത് മാത്രം ഉണ്ടായിരുന്നില്ല. ഈ പ്രോജക്ടിന്റെ ആദ്യ ഘട്ടം പൂർത്തിയാക്കിയ എന്റെ സീനിയരുടെ റിപ്പോട്ടിന്നും എനിക്ക് കണ്ടത്താൻ കഴിഞ്ഞില്ല.  അദ്ദേഹത്തിന്റെ നവമ്പറിൽ ആദ്യം പലതവണ വിളിച്ചിട്ട് കിട്ടാത്തതോണ്ട്, ആ നമ്പറിലോട്ട് വിൽക്കാനും തോന്നിയില്ല.
ഒരു കാര്യം ചോദിച്ചോട്ടെ, ഇത് വായിക്കുന്ന എത്ര എഞ്ചിനീയർമാർ സ്വന്തം കഠിനാദ്വാനത്തിലൂടെ പ്രോജക്ട് കംപ്ലീറ്റ് ചെയ്തു കാണും,  മനസാക്ഷിയെ തൊട്ടു നിങ്ങൾക്ക് ഇവിടെ കമന്റ് അടിക്കാൻ തയ്യാറാണോ ?
ഉണ്ടാവില്ല.... ഞാൻ തീർത്തു പറയാം, അഥവാ അങ്ങിനെ പ്രോജക്ട് ചൈയ്തവർ ഉണ്ടങ്കിൽ തന്നെ, അത് അവര്ക്ക് തന്നെ കപ്ലീറ്റ് ആയി എന്ന് തോന്നിയിട്ടുണ്ടാവില്ല പിന്നെയോ എല്ലാം ഒരു തട്ടി കൂട്ട് വിദ്യ അല്ലേ,  വിമർശിക്കല്ല കാര്യം പറഞ്ഞതാണ്.
അതെ പോലെ തന്നെ, എന്തൊക്കയോ ചെയ്യാൻ ആഗ്രഹിച്ച് ഒടുക്കം തട്ടി കൂട്ടു റിസൾട് ഉണ്ടാക്കി കൊടുക്കേണ്ടി വരുമോ എന്ന് വരെ ഞാൻ ആലോചിച്ചു. ഒന്നല്ല രണ്ടല്ല മൂന്നല്ല അഞ്ചു ദിവസങ്ങൾ ഒരു സെക്കന്റ് മാറി മറിയുന്ന വേഗതയിൽ ഇല്ലാതായി.
ആറാം ദിവസം രാത്രി... 
ഒഴിഞ്ഞു കാലിയായി കിടക്കുന്ന കോളേജ് ഹോസ്റ്റൽ വരാന്തയിൽ പുറത്തോട്ട് നോക്കി ഇരുന്നു. ഒരാളുടെ നിശ്വാസം പോലും കേൾക്കാവുന്ന ആ നിശബ്ദത യിൽ ദൂരെ.......കോളേജ് മെയിൻ ഗെയ്റ്റിൽ.... വാച്ച്മാൻ ലാത്തി തട്ടുന്ന ഒച്ചച്ച മുഴങ്ങി കേൾക്കാമായിരുന്നു.
അറിയാതെ വരാന്തയിൽ ഇട്ടിരുന്ന ചാര് ബെഞ്ചിൽ ഇരുന്നു കണ്ണടച്ചു....
വെളുത്ത പ്രകാശം അകെ നിറഞ്ഞു നിക്കുന്ന മനസ്സിൽ ആ ഒൻപതു പേരുടെ മുഖങ്ങൾ മാറി മറഞ്ഞു പോയി...
പൈങ്കിളിയും വായനാട്ട് കാരനും , ദീപ്തിയും, അച്ചായനും, പാലക്കാട്ട് കാരിയും,  തൃശൂർ കാരനും കോട്ടയം കാരിയും, അച്ചൂരും, അച്ചുവും
"അവർ എന്റെ മിഴിയിലെ മധുരങ്ങൾ "
.....
കൂട്ടുകാർ, എത്ര ഇട്ടിട്ടു പോയാലും ഒരിക്കലും അവരോടു ദേഷ്യം വരില്ല... 
അത് അങ്ങിനെയാ...  ദൈവം അങ്ങിനെയാണ് പടച്ചിട്ടുള്ളത്....
--------------------------------------
ദേ ഇത് എഴുതി ഇങ്ങനെ ഇവിടെ, കൊച്ചിയിലെ മറൈൻ ഡ്രൈവിൽ ഇറുക്കിമ്പഴാ താഴെ കാണുന്നത് എഴുതാൻ തോന്നിയത്

സഽപ്നം
__________
ഏതോ കിനാക്കൾ തൻ 
സഽപ്നത്തിൻ നിദ്രയിൽ
ഇന്നലെ  നീയൊരു
നിശാ ശലഭമായ് പാറി പറന്നോ..
സൗരഭൃമേകിടും പൂക്കളെ തേടി
നീ പാറി പറന്നോ..
ഇനിയാർക്കും തോന്നാത്ത
ജീവിത മാധുരൃ ചാരുത തേടി
നീ പാറി പറന്നോ..
സഖീ നീ പറയാൻ വച്ചതും
പറയാത്തതൂമാം രഹസ്യങ്ങൾ
ഒരു പ്രിയ രാഗമായ് പാടിടട്ടെ..
നിന്നെ കുറിച്ചു ഞാൻ  പാടുമീ..
പ്രിയ ഗാനം..... പ്രിയ രാഗം..
ജീവിത സഖിയായ് മാറുമാ വേളയിൽ
ഒരിക്കൽ പാടുമീ ഹൃദയ രാഗം.
എൻ ചിന്തയിലുള്ളോരാ പ്രിയ -
മേറും നിൻ ചിത്രം..
എന്നുടെ മിഴിതൻ ഒഴുക്കിലെ ..
ഓളങ്ങളാവാം....പ്രിയതേ..
നിന്നോർമ്മതൻ ബാലൃ ചിത്രം.
മായാത്ത കാണാ ചിത്തത്തിൻ
നിൻ മറക്കുട ചിത്രം.  
.

Share this:

CONVERSATION

0 comments:

Post a Comment