image1 image2 image3 image3

HELLO I'M AN ENGINEER|WELCOME TO MY DIARY|I LOVE TO WRITE HERE|ഇത്‌ കഥയല്ല !!|എന്‍റെ ജീവിതമാണ്|ഞാൻ വലിച്ച് തീര്‍ത്ത എന്‍റെ ശ്വാസമാണ് .

ഒരു പത്ത് ദിവസത്തെ സമയം

ഡയറി എഴുതിയത്‌ ഇത് വരെ, പ്രോജക്റ്റ്‌ എട്ടുനിലെ പൊട്ടി, ഒരു പാട്‌ പ്രതീക്ഷയോടെ ഒക്കെ പ്രോജക്റ്റ്‌ തുടങ്ങിയത്‌ പക്ഷെ വിധി  അവസാനം എനിക്ക്‌ സമ്മാനിച്ചത്‌ ഒരു ബല്യ തോൽവി.
പക്ഷെ എനിക്ക് തൊറ്റ്‌ പിന്മാറാൻ കഴിയില്ലായിരുന്നു. പിന്നെ ഞാൻ ഹൊസ്റ്റലിൽ  നിന്ന് ഇറങ്ങി നേരെ പോയത്‌ ഞങ്ങളുടെ എച്ച്  ഒ ഡി യുടെ അടുത്തേക്ക...  സാറിനോട് കാര്യങ്ങൾ  പറഞ്ഞു,  സാർ  എനിക്ക്  ഒന്നും കൂടി ട്രൈ ചെയ്യണം  എന്ന് പറഞ്ഞു  തീർന്നില്ല എന്നെ കടിച്ചു കീറാനായിരുന്നു വന്നത്,  അങ്ങേര് എന്നെ ഒരുപാട് പ്രതീക്ഷ വച്ചിരുന്നു  എല്ലാം ഒറ്റയടിക്ക് ഇല്ലാതാക്കിയില്ലേ എന്നൊക്കെ പറഞ് ആകെ സീൻ  ആക്കി... :(

അത്യാവശ്യം നല്ല പേടി ഉണ്ടായിരുന്നു, ഞാൻ ഒരു ചെറിയ പൂച്ച കുട്ടിയെപ്പോലെ  നിലത്ത്  നോക്കി നിക്കേണ്ടി  വന്നു. അങ്ങിനെ കുറെ എന്തൊക്കയോ പറഞ്ഞു ഉപദേശിച്ച് അവസാനം  ഞാൻ ഒന്ന് പ്രിന്സിപ്പലിനോട് സംസാരിച്ച് നോക്കട്ടെ എന്ന് പറഞ്ഞു അങ്ങേരുടെ കസേരയിൽ നിന്ന് എഴുനേറ്റ് എങ്ങോട്ടോ പോയി, നിക്ക് ശബ്ദിക്കാൻ പോലും പറ്റാത്ത അവസ്ഥയായിരുന്നു.
ഞാൻ  അങ്ങേരെ  കാത്ത് കൊറേ നേരം അവിടെ തന്നെ ഇരിന്നു പക്ഷെ അങ്ങേര് വന്നില്ല .  ഒരു രണ്ടു  മണിക്കൂർ കഴിഞ്ഞാണ് അങ്ങേര് അങ്ങേരുടെ ക്യാബിനിലോട്ട് വന്നത്.
വന്നപാടെ എന്നോട്  ഒരു ചോദ്യം "നീ ഇതുവരെ പോയില്ലേ ?".
ശരിക്കും ഞാൻ അവിടെ തേക്ക്യ പടുകയായിരുന്നു
അവിടുന്നു തിരിഞ്ഞ് നോക്കാതെ നടന്നു നീങ്ങി.
മനസ്സിൽ അലട്ടി കൊണ്ടിരിക്കുന്ന പ്രശ്നങ്ങൾ മൂന്നായി, പ്ലേസ്മെന്റ്:ഇത് വരെ നല്ല ഒരു കമ്പനിയുടെ ഇന്റർവ്യൂ അറ്റഡന്റ് ചെയ്തിട്ടില്ല,  രണ്ടാമത്തെതു എക്‌സാം, എന്താവും എന്തോ.
ഇതൊക്കെ മനസ്സിലുണ്ടായത് കൊണ്ട് പ്രിയജക്ടിലും കോണ്സന്ട്രേട് ചെയ്യാൻ കഴിയുന്നില്ല. ദീപ്തിയും പിള്ളേരും എവിടെയാണോ എന്തോ, 
അല്ലേലും പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ ഒറ്റയ്ക്ക് തന്നെ നേരിടണം.. 
പ്രിൻസിപ്പൽ റൂം : ഓ അത് കണ്ടപോഴേ ഇടി വെട്ടിയ പോലെ ആയിരുന്നു നെഞ്ചിൽ
ചട്ടകൂടിനുള്ളിൽ ഇങ്ങനെ വിങ്ങി തളം കെട്ടി നിക്കായിരുന്നു ഭയം. ഞാൻ എന്ത് പറയും, പ്രോജക്ട് ഫൈൽ ആയി എന്ന് പറയണോ, ഞാൻ അത് എങ്ങിനെ അദ്ദേഹത്തോട് പറയും -എനിക്ക് അകെ വല്ലാണ്ട് ആയി. എന്തായാലും അങ്ങേര് അറിഞ്ഞു കാണും, ഞാൻ പറഞ്ഞില്ലെങ്കിലും അങ്ങേര് അറിയും പിന്നെ ഞാൻ എന്തിനാ മറച്ചു വെക്കുന്നെ ?. ഞാൻ അദ്ദേഹത്തിന്റെ റൂമിന്റെ വാതിൽക്കൽ നിന്നപ്പോഴേ അദ്ദേഹം എന്നെന്നോട് ഉള്ളിലോട്ടു വരാൻ പറഞ്ഞു,.
"റയാൻ  എങ്ങിനെ  ഉണ്ടായിരുന്നു പ്രോജക്ട് പ്രസന്റേഷൻ !" - ഓ ശവത്തിൽ കുത്തുന്ന ചോദ്യം, എനിക്ക് അത് കേട്ട പാടെ എന്ത് ഉത്തരം പറയണം എന്ന കൺഫ്യൂഷ്യനിൽ ആയി, എന്താ ഞാൻ പറയാ ഞാൻ തോറ്റു പോയെന്നോ.
ഞാൻ :സാർ,  പ്രൊജക്റ്റ്‌ പ്രസന്റേഷൻ അത്,  അത്,  ഞാൻ .....  സാർ എനിക്കൊരു ചാൻസ് കൂടെ തരാൻ പറ്റുമോ,  എനിക്ക് അത് ഇതുവരെ കപ്ലീറ് ആയിട്ട് ക്ലിയർ ചെയ്യാൻ പറ്റിയിട്ടില്ല.
ഇത് കേട്ടതും അങ്ങേര് എന്നെ ഇട്ടു ആക്കുന്ന രീതിയിൽ ഒരു ചിരി ചിരിച്ചു, എനിക്കാണേൽ അത് ഡിജിസ്റ് ചെയ്തില്ല.. 
അങ്ങേര് ചിരി നിർത്തി കാര്യം പറഞ്ഞു : "എനിക്കറിയാം ഈ കുറച്ചു സമയംകൊണ്ടൊന്നും ഒരു ഫെല്ല്ലോഷിപ് പ്രോജക്ട് കപ്ലീറ്റ് ചെയ്യാൻ കഴിയില്ല,  നമുക്ക് നോക്കാം റിവ്യൂ ഡേറ്റ് കുറച്ചു കൂടെ നീട്ടാൻ പറ്റോ എന്ന്.  വിഷമിക്കണ്ട ഒരു പ്രോജക്ട് സെക്‌സാകുന്നത് ആ പ്രോജക്ട് ചെയ്യുന്ന ആളിന്റെ ഫൈലിയർ കൂടി തന്നെ ആണ് "
ഇത് കേട്ടതും എനിക്ക് സമാധാനമായി.
ദേ  ഇക്കാര്യം കേട്ടപ്പോൾ എനിക്ക് സമാധാനം ആയി.
അന്ന് തന്നെ പ്രിസിപ്പൽ സാർ റിവ്യൂവരേ വിളിക്കുകയും എന്റെ മുന്നിൽ വെച്ചു സംസാരിക്കുകയും ചെയ്തു.
ഫെലോഷിപ്പിൽ പ്രൊജക്റ്റ്‌ ചെയ്യുന്നത് കൊണ്ട് റിവ്യൂ മറ്റൊരു ദിവസത്തിലേക്ക് മാറ്റി വെക്കാൻ അനുമതി കിട്ടി. കോളേജിൽ നിന്ന് തിരിച്ചു വരുമ്പോൾ  10 ദിവസത്തെ അഡീഷണൽ പ്രോജക്റ്റ് ഡവലപ്പ്മെന്റ് നുള്ള സാക്ഷ്യപത്രവും കയ്യിലുണ്ടായിരുന്നു.
പത്ത് ദിവസം അതിനുള്ളിൽ കപ്ലീറ്റ് ചെയ്തു കാണിക്കണം.... 
പത്തേ പത്ത് ദിവസത്തെ സമയം....

Share this: