image1 image2 image3 image3

HELLO I'M AN ENGINEER|WELCOME TO MY DIARY|I LOVE TO WRITE HERE|ഇത്‌ കഥയല്ല !!|എന്‍റെ ജീവിതമാണ്|ഞാൻ വലിച്ച് തീര്‍ത്ത എന്‍റെ ശ്വാസമാണ് .

ഒഴിഞ്ഞ കടലാസ് കപ്പ് !

ഞാന്‍ ഞാനല്ലായിരുന്നു ആ ദിവസം ഞാന്‍ വേറെ ആരോ ആയിരുന്നു. അന്ന്..  പ്രോജക്ടിന്‍റെ അവസാന ഘട്ട റിവ്യൂവിനു വേണ്ടി ഓരോ ടീമുകളും പ്രോജക്റ്റ് ഹാളിലേക്ക് കയറി കൊണ്ടിരുന്നു. ഓരോ പത്തൂ മിനുട്ട് സമയം കഴിയുന്തോറും
നിറ ചിരിയോടെ ആ ഹാളില്‍ നിന്നും പുറത്ത് വന്നു കൊണ്ടേ ഇരുന്നു. പലരും പോയി വന്നവരോട് ആ ഹാളിനുള്ളില്‍ എന്തൊക്കെ നടന്നു, എങ്ങിനെയാണ് കാര്യങ്ങള്‍ എന്നൊക്കെ അന്വേഷിക്ക്കാനുള്ള തിടുകക്കത്തില്‍ ആയിരുന്നു.

ഞാന്‍,
എനിക്കൊന്നും കേള്‍ക്കാനോ...  കാണാനോ...  അറിയാനോ താല്പര്യം ഉണ്ടായിരുന്നില്ല..
ഒരു മൂലയില്‍ ചാരി ഇട്ടിരുന്ന ഒരു ഇരുമ്പ് കസേരയില്‍ ചെന്നിരുന്നു...  കയ്യില്‍ ഉണ്ടായിരുന്ന അല്പം ഭാരം ഉള്ള എന്‍റെ പ്രോജക്റ്റ് റിപ്പോര്‍ട്ട് മടിയില്‍ വെച്ചു....  എനിക്കറിയാം...  ഞാന്‍ എന്‍റെ ഊഴത്തിനെ കാത്തിരിക്കുന്നതിനേക്കാള്‍ . ആ ഉഴം എന്നെ കാത്തിരിക്കുകയാണന്ന്‍ .
മനസ്സ് മുഴവന്‍ മരവിച്ച ജീവനാണ് എനിക്ക്...  ആ മരവിച്ച മനസ്സില്‍ മരവിച്ച കുറച്ചു സ്വപനങ്ങളും അവശേഷിച്ചിരുന്നു...  എന്‍റെ തലച്ചോര്‍ എന്നോട് പറയുന്നുണ്ട്..  എന്‍റെ കയ്യിലിരിക്കുന്ന ഈ പ്രോജക്റ്റ് റിപ്പോര്‍ട്ട്..
കപ്ലീറ്റ് ആവാത്തതാണ്...   അവസാന പേജുകളില്‍ ഒന്നും തന്നെ ഇല്ലാന്ന്.
എനിക്ക് ഇക്കാര്യങ്ങള്‍ ഉണരാന്‍ കഴിയുന്നുണ്ടങ്കിലും.. എന്‍റെ ശരീരത്തിനു അത് അനുസരിക്കാനുള്ള ശക്തി ഉണ്ടായിരുന്നില്ല...
ആല്‍ഫബെറ്റിക്കല്‍ ഒര്‍ഡറില്‍ ഓരോ ഗ്രൂപ്പുകളെ അവര്‍ ആ ഹാളില്‍നുള്ളിലോട്ട് വിളിച്ചു..

കൂടെ ഉണ്ടായിരുന്ന..  ആ ഒന്‍പതു മലയാളില്കള്‍ വേര്‍ പിരിഞ്ഞു പോയത് പോലെ തോന്നി...

മനസ്സില്‍ ഒരു പാട് മാറ്റ ചിന്തക്കള്‍ വന്നു കേറി തുടങ്ങി..

I am failed, ഞാന്‍ തോറ്റവാനാണ്...  ങ്ങും...  ഒരു പ്രോജക്റ്റ് , റിസര്‍ച്ച് ഫെല്ലോ...  കോപ്പ്...

ഞാന്‍ അനുഭവിക്കെണ്ടിയിരിക്കുന്നു,

ശരിക്കും ഇത് ഞാനായിട്ട് തന്നെ തലയില്‍ വെച്ചതാണ്...  ഞാന്‍ തന്നെ തീര്‍ക്കേണ്ടത് തന്നെയാണ്...

ഇത് ചിലപ്പോ വിധിയായിരിക്കാം...

അല്ലെങ്കില്‍ എന്‍റെ ഭാഗ്യമില്ലായ്മയായിരിക്കാ..  എന്‍റെ നേരം ശരിയല്ലായിരിക്കാം...
എന്താണങ്കിലും..  ഞാന്‍ അനുഭവിച്ചെ തീരൂ...

ശരിക്കും എനിക്ക് ജീവനില്ലാത്ത അവസ്ഥയായിരുന്നു...  ഒരു ജോലി വേണം എന്ന് ആഗ്രഹിച്ചു ശ്രമിച്ചു നടന്നില്ല..

നല്ല ഒരു പ്രോജക്റ്റ് സബ്മിറ്റ് ചെയ്യണം എന്ന് ആഗ്രഹിച്ചു അതും നടന്നില്ല..  അല്ലേലും..  മനുഷ്യന്‍റെ ജീവിതം ഇങ്ങനെയാണ്..

ആഗ്രഹിക്കുന്നത് നമുക്ക് നടന്നെന്ന് വരില്ല..  സൊ..  ജീവിതം എങ്ങിനെയാണോ പോവുന്നത്..  അതുപോലെ അങ്ങ് ജീവിക്കുക.. ..  അവിടെ ആഗ്രഹങ്ങള്‍ക്കും, സ്വപനങ്ങള്‍ക്കും സ്ഥാനമില്ല.
.
എന്‍റെ പേര് നീട്ടില്‍ വിളിച്ചുകൊണ്ട്  പ്രോജക്റ്റ് കോര്‍ഡിനെറ്റര്‍ പുറത്തോട്ട് വന്നു.
എന്‍റെ ഊഴം എന്നെ തേടി വന്നിരിക്കുന്നു..
 
ജീവിനില്ല എനിക്ക്...  പറയാനോ സംസാരിക്കാനോ ശബ്ദമില്ല എനിക്ക്..  ഏതോ ഒരു ഒഴിക്കിനാല്‍ അല്ലെങ്കില്‍ ആരോ പിടിച്ചു വലിച്ചു കൊണ്ട് പോവുന്നത് പോലെ തോന്നി..

അത്ര നേരം ഞാന്‍ അവിടെ ഉണ്ടായിട്ടും..  .. ഒന്ന് മിണ്ടാത്ത ദീപ്തി..  എന്നെ വിളിച്ചു പറഞ്ഞു... ഡാ .. ആള്‍ ദി ബെസ്റ്റ് .... !.
ഒന്നും പ്രിപ്പയര്‍ ചെയ്തിരുന്നില്ല, ഒന്നും വായിച്ചു നോക്കിയില്ല...  ഹളിലോട്ട് കയറി...
എന്‍റെ കയ്യിലുണ്ടായിരുന്ന പ്രോജക്റ്റ് റിപ്പോര്‍ട്ട്...  അവിടെ ഉണ്ടായിരുന്ന ഒരു പ്രായം ചെന്ന ഒരു പ്രൊഫസര്‍ വാങ്ങിച്ചു...   എനിട്ട് എന്നോട്.. " യു കാന്‍ സ്റാര്‍ട്ട് "

കയ്യിലുണ്ടായിരുന്ന ലാപ്പ് ടോപ്പ്...  പ്രൊജക്ടറില്‍ കണക്കറ്റ് ചെയ്തു...

ഞാന്‍ പിപിടി( പേപ്പര്‍ പ്രേസന്റെഷന്‍) ഒന്നും ഉണ്ടാക്കിയിരുന്നില്ല..  അകെ കയ്യില്‍ ഉണ്ടായിരുന്നത്...  അന്ന് എന്‍റെ സീനിയര്‍ അയച്ചു തന്ന..  എന്‍റെ പ്രോജക്ടിന്‍റെ വീഡിയോ മാത്രം..

ഞാന്‍ ഒന്നും മിണ്ടാതെ.. അത് പ്ലേ ചെയ്തു...
ആ വീഡിയോ ഒരു അഞ്ചു മിനുട്ട് ഉണ്ടായിരുന്നു..  ആ  അഞ്ചു മിനുട്ടില്‍ അവിടെ ആകെ നിശബ്ദത പരന്നിരുന്നു..  പ്രൊജക്ടര്‍ ഉള്ളതു കൊണ്ട് റൂമാകെ ഡാര്‍ക്ക് കര്‍ട്ടന്‍ ഉപയോകിച്ച് മറച്ചിരിന്നു.
റിവ്യൂ ടേബിളില്‍ ഇരിക്കുന്ന ഒരു ടേബിള്‍ ലാംബ് മാത്രം കത്തികൊണ്ടിരിന്നു...
ആ അഞ്ചു മിനുട്ട് വീഡിയോ തീര്‍ന്ന ഉടനെ....  റിവ്യൂ ചെയ്യുന്ന പ്രഫസര്‍ എന്നോട് ചോദിച്ചു...  Dont you have any points to add ?
ഞാന്‍ ഇല്ലാന്നു പറഞ്ഞു..  അത് കഴിഞ്ഞു...  അദ്ദേഹം എന്നോട് കുറെ ചോദ്യങ്ങള്‍ ചോദിച്ചു..  ആ ചോദ്യങ്ങള്‍ ഒക്കെയും എനിക്ക് എവിടയോ കേട്ടത് പോലെ തോന്നിയെങ്കിലും..  അതിനൊന്നും മറുപടി പറയാന്‍ എനിക്കറിയില്ലായിരുന്നു..
അത് കൊണ്ട് തെന്നെ  "I do not know" എന്ന് ഞാന്‍ മറുപടി പറഞ്ഞു...
Hey , What is this, you need to answer it. This is not a just a quiz session to say dont know, Okey. Understand Rayan ?

ഇത്രേം പറഞ്ഞു.. വേണ്ടും ആ ചോദ്യങ്ങള്‍ ചോദിച്ചു... ഞാന്‍ ഒന്നും  പറഞ്ഞില്ല...
അദ്ദേഹം ദേഷ്യത്തോടെ എന്‍റെ പ്രോജക്റ്റ് റിപ്പോര്‍ട്ട് മറിച്ചു നോക്കികൊണ്ടേ ഇങ്ങനെ പറഞ്ഞു  "why you are keep your mouth shut, Oh God such a useless fellow."
പിന്നെ തമിഴിലായി സംസാരം...  " പ്രോജക്റ്റ് എല്ലാം നാല്ലാതാ പണ്ണിര്‍ക്കെന്‍...  "
എങ്കെ റിസല്‍റ്റ് കാണാ...

ഞാന്‍ അപ്പഴും മിണ്ടാതെ നിന്നു...  അദ്ദേഹം പിന്നെയും ചോദിച്ചു...  Where is the results
അപ്പൊ ഞാന്‍ പറഞ്ഞു...   sir It's not completed yet.
പ്രൊഫസര്‍:  എന്ത് കൊണ്ട് കപ്ലീറ്റ് ആയില്ല..  , ഇയാള്‍ എന്താ കളിക്കാണോ...  ഇത് എഞ്ചിനീയറിങ്ങ് പ്രോജക്റ്റ് റിവ്യൂ ആണെന്നുള്ള വെല്ല  ബോധവും.. ഉണ്ടോ...?

അപ്പോള്‍ ഞാന്‍ ഒന്നും മിണ്ടിയില്ല..
ആ പ്രഫസര്‍... പ്രോജക്റ്റ് കോര്‍ഡിനെറ്ററെ  വിളിപ്പിച്ചു...  അടുത്ത ആളെ കൊണ്ട്  വരാന്‍ പറഞ്ഞു...
പ്രോജക്റ്റ് കോര്‍ഡിനെറ്റര്‍ എന്‍റെ ചുമലില്‍ കൈ വെച്ച് പുറത്ത് വരാന്‍ പറഞ്ഞു...

ഞാന്‍ തലയും താഴ്ത്തി ആ പ്രൊഫസറെ നോക്കാതെ..  പുറത്തോട്ട് നടന്നു..
ഞാന്‍ പുറത്ത് വരുന്നത് കണ്ട് ദീപ്തിയും പിള്ളേരും... എന്‍റെ അടുത്തോട്ട് വന്നു...  "ഡാ കമ്പ്ലീറ്റ് ചെയ്തോ... ? " " എന്തൊക്കയാ ചോദിച്ചേ... ?"
ഞാന്‍ ഒന്നും അവരോട് മിണ്ടിയില്ല....  ആ സമയം...  പ്രോജക്റ്റ് കോര്‍ഡിനെറ്റര്‍ അടുത്ത ഗ്രൂപ്പിനെ വിളിച്ചു... " ദീപ്തി ആന്റ് ദ ടീം...  "
ചോദ്യങ്ങള്‍ മതിയാക്കി..  അവര്‍ അകത്തോട്ട് കയറി...  പ്രതീക്ഷയോടെ...

ഞാനോ...

 പ്രതീക്ഷകളും, സ്വപ്നങ്ങളും , ആഗ്രഹങ്ങളും തകര്‍ന്ന്...  നടന്നു നീങ്ങി...
 
എനിക്ക് തന്നെ തോന്നി തുടങ്ങി ഞാന്‍ യൂസ് ലെസ്സ് ആണന്ന്...  ഒരു ഒഴിഞ്ഞ കടലാസ് കപ്പ് പോലെ....

(തുടരും )  


Share this:

CONVERSATION

0 comments:

Post a Comment