image1 image2 image3 image3

HELLO I'M AN ENGINEER|WELCOME TO MY DIARY|I LOVE TO WRITE HERE|ഇത്‌ കഥയല്ല !!|എന്‍റെ ജീവിതമാണ്|ഞാൻ വലിച്ച് തീര്‍ത്ത എന്‍റെ ശ്വാസമാണ് .

പ്രതീക്ഷകളുടെ അവസാനം

കോളേജിലെ ആദ്യ ഇന്റെര്‍വ്യൂ ല്‍ നിന്ന് തന്നെ ഞാന്‍ പുറത്താക്കപെട്ടവനായിരുന്നു. ഞാന്‍, ഇനി ഒരു കാര്യം പറയട്ടെ..  കയ്യില്‍ സിവി എന്ന് പറഞ്ഞ ഒരു സാധനം ഉണ്ടായിരുന്നില്ല..  എനിക്കറിയാവുന്ന..  റെസ്യൂം മാത്രമേ ഉണ്ടായിരുന്നൊള്ളൂ..
എനിക്കറിയില്ലായിരുന്നു...സിവിയും..  റെസ്യൂം ന്നു പറയുന്ന സാധനവും ഒന്ന് തന്നെ ആണന്ന്ള്ളത്...
അത് പോട്ടെ, എന്നാല്‍ ബാക്കി ഉള്ള രണ്ടു ഇന്റെര്‍വ്യൂ വില്‍ പങ്കടുക്കാലോ എന്ന് വെച്ച് അന്വേഷിച്ചു ചെന്നപ്പോള്‍..  അറിയാന്‍ കഴിഞ്ഞത് മറ്റൊന്നായിരുന്നു..  ഞാന്‍ ഇവിടെ ഈ കമ്പനിയുടെ ടെസ്റ്റ്‌ നടക്കുമ്പോള്‍ പുറത്ത് നിന്ന സമയത്തായിരുന്നു..
മറ്റു കമ്പനികളുടെ ടെസ്റ്റുകളും നടന്നിരുന്നത്..   പോയില്ലേ... എല്ലാം പോയില്ലേ.. അന്നേ ദിവസം നടന്ന മൂന്നു കമ്പനികളുടെ ടെസ്റ്റുകളും അന്ന് എനിക്ക് പങ്കടുക്കാന്‍ കഴിഞ്ഞില്ല...
പക്ഷെ ഞാന്‍ നിരഷപെറ്റൊതോന്നും ഇല്ലാട്ടോ...  കൊറച്ചു സങ്കടം ഉണ്ടങ്കിലും പുറത്ത് കാണിക്കാതെ അങ്ങിനെ നടന്നു.. കൂടെ പഠിക്കുന്ന തമിഴന്മാരും ഒക്കെ ഞാന്‍ പുറത്ത് നിന്നിരുന്നതിന്‍റെ കാരണം തിരക്കി വന്നിരുന്നു .
പക്ഷെ ഞാന്‍ പിടി കൊടുത്തില്ല..
അവരോടൊക്കെ മറുപടി ആയി ഞാന്‍ പറഞ്ഞത്...  കോളേജില്‍ വന്ന ആ മൂന്ന്‍ കമബനികളും നല്ലതല്ല..  എന്ന് അങ്ങ് പറഞ്ഞു..  അന്നേ ദിവസം രാത്രിയും എനിക്കുറക്കം..  വാന്നില്ല..  മുടിഞ്ഞ ആലോജനകള്‍ തന്നെ ആയിരുന്നു..
വേണ്ടാത്ത കൊറേ കാര്യങ്ങള്‍ മനസ്സില്‍ അയവര്ത്തോണ്ടിരിന്നു..  അതിലെ ഒരു പ്രധാനപട്ട ഒന്നായിരുന്നു...
എനിക്ക് ജോലി കിട്ടോ ഇല്ലേ..  എന്നുള്ള സംശയം...  മനുഷ്യന്‍ എപ്പഴും ഒരു കുഴപ്പം ഉണ്ട്.. മനസ്സില്‍ വിജാരിക്കുന്ന കാര്യങ്ങള്‍ നടന്നില്ലങ്കില്‍..  നമ്മുടെ സമയം ശരി അല്ല എന്നുള്ള ഒരു വിജാരം മനസ്സില്‍ കൊണ്ട് വരിക എന്നുള്ളത്..
ഞാനും മനുഷ്യനല്ലേ..  എനിക്കും അത് പോലെ തന്നെ ആയിരുന്നു..  തോന്നിയത്...  സമയം..  അത് എന്‍റെ ജീവിതത്തിലെ ശരിയല്ലാ എന്ന് തോന്നല്‍ തോന്നി തുടങ്ങിയ..  ദിവസം മുതല്‍..  മനസ്സിന്‍റെ സ്വസ്ഥത നശിക്കാന്‍ തുടങ്ങുകയായിരുന്നു..
പിന്നെ നടന്ന എല്ലാ ഇന്റര്‍വ്യൂകളും ...  ഞാന്‍ തോറ്റ് തുന്നം പാടി..  അഭാമാനിക്കപ്പെട്ട് തിരിച്ചു വരുകയായിരുന്നു..  പ്രോജക്റ്റിന്‍റെ അവസാനഘട്ട റിവ്യൂ നടക്കാന്‍ ഒരാഴ്ച.. സമയം ഉള്ളപ്പോള്‍ പോലും..  കോളേജ് കഴിഞ്ഞാല്‍..  എന്ത് ജോലി ചെയ്യും , എങ്ങിനെ ഞാന്‍
എന്‍റെ വീട്ടുകാരുടെ മുഖത്ത് നോക്കും എന്നുള്ള ആ ഒരറ്റ ചിന്ത മാത്രമായിരുന്നു..  ആ ഒരറ്റ ചിന്ത മാത്രമായിരുന്നു..  മനസ്സിലെ ആ ചിന്ത..  പ്രോജക്റ്റ് കപീറ്റ് ചയ്യാന്‍ എന്നെ അനുവദിച്ചില്ല....
സത്യം പറഞ്ഞാല്‍..  എന്‍റെ പ്രോജക്റ്റ് ഇപ്പഴും ആന്‍കപ്ലീറ്റ് ആണന്ന് എന്നുള്ളത്..  മറന്നിരുന്നു..  അന്ന് നടന്ന..  നാല് ദിവസം നീണ്ടു നടന്ന കോയമ്പത്തൂര്‍..  ജോബ്‌ ഫെയറില്‍..  ഒരു കമ്പനി വിടാതെ.. അലഞ്ഞിട്ടും... ഒന്നും ശരിയാകാതെ..  തിരിച്ചു പോന്നു..
പ്രതീക്ഷകള്‍ക്ക് അപ്പുറം ഇല്ല...  എന്ന് പറയാറുണ്ട്‌ പലരും..  ഹം അത് തന്നെ...  എല്ലാ ഇന്റര്‍വ്യൂ പോവുംബാഴും മനസ്സില്‍ മുഴു പ്രതീക്ഷയോടെ ആയിരുന്നു അറ്റ്ന്‍റെ ചെയ്തിരുന്നത്...  പക്ഷെ അവസാനം വരെ ആ പ്രതീക്ഷ മാത്രമായി..
ഓരോന്ന് ഫിയില്‍ ആവുമ്പോഴും മനസ്സ് മടുത്തു തുടങ്ങിയിരുന്നു ...
ദിവസങ്ങള്‍ കടന്നു പോയികൊണ്ടിരിക്കെ...  പ്രോജക്റ്റ് കപ്ലീറ്റ് ചെയ്യാനുള്ള സമയവും കടന്നു പോയികൊണ്ടിരുന്നു..  അങ്ങനെ അവസാനം..  ആ ദിവസവും വന്നത്തി..  ഫൈനല്‍ പ്രോജക്റ്റ് റിവ്യൂ...
അന്ന് രാവിലെ ഹോസ്റ്റല്‍ പടികെട്ടുകള്‍ ഓരോന്നായി... കാലെടുത്ത് വക്കുമ്പോള്‍.. നീറി പുകയുന്ന... വെറുപ്പ് എന്നോട് തന്നെ തോന്നി തുടങ്ങിയിരുന്നു...  എന്‍റെ ബാച്ചിലെ അദിക പേരും..  കയ്യില്‍ ഒരു ജോലിക്കുള്ള ഓഫര്‍ ലെറ്റര്‍ വച്ചു കൊണ്ടായിരുന്നു കോളേജില്‍ വന്നത്.
എന്തിനു വേറെ...  നന്നാവില്ലാന്നു എല്ലാ പ്രഫസര്‍മാരും പ്രാകിയ...  പ്രവീണ്‍ വേരേ ഏതോ ഒരു ഇന്റെര്‍വ്യൂവില്‍ പാസായിരുന്നു...
ആന്‍കപ്ലീറ്റ് ആയ എന്‍റെ പ്രോജക്റ്റ് റിപ്പോര്‍ട്ട് കയ്യില്‍ പിടിച്ചു..  കോളേജ് വരാന്തയിലൂടെ ഞാന്‍ നടക്കുമ്പോള്‍..  ഒരു ലോഡ് പുച്ഛവും പിന്നെ ഒരു ലോഡ് പരിഹാസവും വാങ്ങി കൂട്ടിയിരുന്നു...

അതിലോരുവന്‍ മുഖത്തടിച്ചതു പോലെ പറഞ്ഞ ആ വാക്കുകള്‍ ഇന്നും ഞാന്‍ മറക്കാതെ ഓര്‍മിക്കുന്നുണ്ട്...
"ഹോ വല്യ...  പ്രോജക്റ്റ് മേക്കര്‍, ഒരു സാധാ ഒരു ഇന്റെവ്യൂവില്‍ പാസാവാത്ത ഇവനാണോ ... റിസേര്‍ച്ച് ഫെലോ അപ്ലെ ചെയ്ത് പ്രോജക്റ്റ് ഒണ്ടാക്കുന്നത് "
ഇതായിരുന്നു അവന്‍ പറഞ്ഞത്..

സഹികെട്ട മനസ്സും..  ഹ്രദയത്തില്‍ അലയാന്‍ കഴിയാത്ത അത്ര ദുഃഖവും പേറിയായിരുന്നു അന്ന് ഞാന്‍ പ്രോജക്റ്റ് റിവ്യൂ ഹാളിലേക്ക് കടന്നു ചെന്നത്...  ചുറ്റും പലരും കൂടി നിപ്പുണ്ട് , ഞാന്‍ പറയാറുള്ള.. ആ ഒന്‍പതു മലയാളികളും അവിടെ ഉണ്ടായിരുന്നു..
എന്തോ എന്നെ കണ്ടിട്ടും ആരുടെ മുഖത്തും എന്നെ മൈന്‍റെ ചെയ്യുന്ന ഭാവം ഇല്ല..  എന്തോ ആ സമയത്ത് എനിക്കും മൈന്‍റെ ചെയ്യാന്‍ തോന്നിയില്ല...

എല്ലാവരും അവരവരുടെ സ്വാര്‍ത്ഥത കാണിക്കുക തന്നെ ചയ്തു..  ഈ പറയുന്ന ഞാനും...  സ്വന്തം പ്രോജക്റ്റ് ഞാന്‍ തന്നെ വായിച്ചു നോക്കിയിട്ട് ആഴ്ചകളായി..  മനസ്സില്‍ ഒരു പേടിയും ഇല്ല...  അത്രത്തോളം ഇന്റെര്‍വ്യൂകളിലെ തോല്‍വികള്‍ ഏറ്റു വാങ്ങി ഞാന്‍ തഴമ്പിച്ചു പോയതായി എനിക്ക് ഫീല്‍ ചെയ്തു
അതൊകൊണ്ട് തന്നെ..  ആന്‍കപ്ലീറ്റ് ചെയ്യാത്ത ആ പ്രോജക്റ്റു മായി അവിടെ നിക്കാന്‍ എനിക്ക് പ്രയാസം ഒന്നും ഉണ്ടായിര്‍ന്നില്ല.

(തുടരും)
----------------------------------
ഇതിന്‍റെ ബാക്കി..  ഇനി എപ്പോ അപ്ടേറ്റ്‌ ചെയ്യും എന്നുള്ളത് എനിക്ക് തന്നെ ഉറപ്പു പറയാന്‍ പറ്റാത്ത കാര്യമാണ്..
എന്നാലും ബാക്കി ഉടനെ തന്നെ പോസ്റ്റ്‌ ചെയ്യാം എന്ന ഉറപ്പോടെ.. ഈ എഞ്ചിനീയര്‍..  വേണ്ടും തിരിച്ചു വന്നതായി അറിയിച്ചു കൊള്ളുന്നു..

ഈ പോസ്റ്റ്‌ ഈ പേജിലെ 153 മത്തെ പോസ്റ്റ്‌ ആണ്..  വായനക്കാര്‍ ഒരു കാര്യം മനസ്സിലാക്കണം... ഈ പേജ് ഒരു സീരിയല്‍ പോലെ നീട്ടി വലിച്ചു കൊണ്ട് പോവാന്ന ഒരു ഘണ്ണികയല്ല..  മറിച്ച് ഒരു എന്‍റെ ജീവിതത്തില്‍ സംഭവിച്ച അല്ലങ്കില്‍ സംഭവിച്ചു കൊണ്ടിരിക്കുന്ന കര്യങ്ങള്‍ , വാചകങ്ങളായി...  ഒരു ജീവിനുള്ള
അല്ലെങ്കില്‍ ജീവ ശ്വാസമുള്ള വാക്കുകളായി എഴുതുന്നു എന്ന്നു മാത്രം...

അപ്പൊ നിങ്ങള്‍ക്ക് ചോദ്യം കാണും... സ്വന്തം കാര്യം മറ്റുള്ളവരോട് വിളിച്ചു പറയാന്‍ ഇയാള്‍ക്കെന്താ പ്രാന്ത് ഉണ്ടോന്നു... അതെ എനിക്ക് പ്രാന്താണ്...  ജീവിതം ജീവിച്ചു തീര്‍ക്കാന്‍ മാത്രമല്ലാതെ...  വേറെ ചിലതൊക്കെ ചെയ്യാനുള്ള പ്രാന്ത്...


Share this:

CONVERSATION

0 comments:

Post a Comment