image1 image2 image3 image3

HELLO I'M AN ENGINEER|WELCOME TO MY DIARY|I LOVE TO WRITE HERE|ഇത്‌ കഥയല്ല !!|എന്‍റെ ജീവിതമാണ്|ഞാൻ വലിച്ച് തീര്‍ത്ത എന്‍റെ ശ്വാസമാണ് .

ഫ്രീക്കൻ

നാലു വര്‍ഷം അത് എങ്ങിനെയാ പോയത് എന്ന് പോലും അറിയുന്നില്ല...  മിനുട്ടുകള്‍ കൊണ്ട് കാണാതെ പോവുന്ന മണിക്കൂറുകള്‍.. മണികൂറുകള്‍ കൊണ്ട് കാണാതെ പോവുന്ന ദിവസങ്ങള്‍ .. മാസങ്ങള്‍... കണ്ണടച്ച് തുറക്കും മുന്‍പേ പായുന്ന ഈ സമയത്തിനു.. 
സമയം മില്ല , :p
ഹാ ഒരു അവിഞ്ഞ സാഹിത്യം ഇല്ലേ അങ്ങിനെയല്ലേ വിചാരിക്കുന്നത്...  അത് തന്നെ..  ഈ അവിഞ്ഞ സാഹിത്യകാരന്‍റെ ജീവിതത്തിലെ തികച്ചും നിര്‍ണായകമായതും മനോഹരവുമായ് കലാഘ്ടട്ടം അവസാനിക്കാന്‍ പോവുന്നു
എന്‍റെ ഈ കോളേജ് ലൈഫ് അവസാനിക്കാന്‍ ഇനി ഒരു മാസവും , പതിഞ്ചു ദിവസവും മാത്രം..  നാല് വര്‍ഷത്തെ.  കാളിയലവില്‍ എനിക്ക് കിട്ടിയത് ഒന്‍പത് കൂടപിറപ്പുകളെ..  ഒന്‍പതു മലയാളികള്‍.. 
വീട്ടിലോട്ടു വിളിച്ചില്ലങ്കിലും ആ ഒന്‍പതു മലയാലികളെ വിളിക്കാന്‍ മറകില്ലായിരുന്നു...  പ്രോജക്റ്റിന്‍റെ മൂന്നാം റിവ്യൂവില്‍... കണ്ടതാണ് അവരെ...  അവസാന റിവ്യൂവില്‍ പങ്കടുക്കാന്‍ അവര്‍ എത്തുമെന്ന് ദീപു പറഞ്ഞിരുന്നു... 
പലരോടും അന്വേഷിച്ചും കണ്ടു പിടിച്ചും..  ഒരുപാട് റെഫര്‍ ചെയ്തും അറിഞ്ഞും കേട്ടതു വെച്ച്..  പ്രോജക്റ്റിന്‍റെ ഓരോ തവണയിലെ റിപ്പോര്‍ട്ടുകള്‍ സുധാകര്‍ സാറിന്‍റെ കയ്യില്‍ കൊടുക്കരുണ്ടായിരുന്നു.. 
നമ്മുടെശിവ അയച്ചു തന്ന മെയിലില്‍ അവിശ്യമായ ഗൈടന്സും തന്നിരുന്നതിനാല്‍ എന്‍റെ പ്രോജക്റ്റിന്‍റെചില മോഡ്യൂളുകള്‍ ചെയ്യാന്‍ വിഷമം ഉണ്ടായിരുന്നില്ല.. സത്യം പറഞ്ഞാല്‍... എന്‍റെ പ്രോജക്ട്ടിലെ പല നട്ടം തിരിഞ്ഞ.. അല്ലങ്കില്‍ പ്രശനം പിടിച്ച..  ചില ഭാകങ്ങളില്‍.. 
ശിവയുടെ റിസര്‍ച്ച് ഡോക്യൂമന്ടുകള്‍ സഹായകരമായിരുന്നു.  പ്രശ്നങ്ങള്‍ ഒന്നും ഇല്ലാതെ തന്നെ എന്‍റെ പ്രോജക്റ്റ് വര്‍ക്ക് ഒക്കേ നല്ല രീതിയില്‍ മുന്നോട്ട് പോയി കൊണ്ടിരിന്നു...  സുധാകര്‍ സാറിന്‍റെ ഹെല്‍പ്പ്..  അത് അപ്ര്ഷിയെറ്റ് ചെയ്യേണ്ടത് തന്നെ.. 
അങ്ങേര് ഭയങ്കര...  മുരടന്‍ ആണങ്കിലും പ്രോകറ്റിന്‍റെ കാര്യത്തില്‍ സുപ്പര്‍..  ദിവസങ്ങള്‍ ഓരോന്നു കഴിഞ്ഞു മറയുന്നത്..  അറിഞ്ഞതെ ഇല്ല...  അതിനിടക്ക് തമിഴ് സംസാരിച്ച് സോസാരിച്ച് മലയാളം മറന്നു.. പോയി തുടങ്ങിയിരുന്നു..   മുഴുവന്‍ മറിന്നിട്ടില്ലാട്ടോ...  :)
ശഡ്യൂള്‍ ചെയ്തു വെച്ചു പോലെയൊരു ജീവിതം...  എല്ലാം കാര്യങ്ങളും ഒരു ടൈം ടേബിളില്‍ ഒതുക്കി വച്ചു ചെയ്യുന്നത് പോലെ...
രാവിലെത്തെ ബ്രേക്ക്‌ഫാസ്റ്റ് കഴിഞ്ഞാല്‍ പിന്നെ നേരെ എന്‍റെ ലാപ്പ് ടോപ്പ് എടുത്ത് കുത്തിയിരിക്കലായിരുന്നു മയിന്‍..  പിന്നെ പ്രോജക്റ്റിന്‍റെ ഫോള്‍ഡര്‍ തുറന്നാല്‍ പിന്നെ... സമയം പോണേ അറിയില്ല... 
ഈ സോഫ്റ്റ്‌ വയര്‍ എഞ്ചിനീയറിംഗ് ഒക്കെ ഒരു കോപ്പി പേസ്റ്റ് ആണന്നു ഞാന്‍ പറയും കാരണം..   പുതിയ ഒരു സോഫ്റ്റ്വയര്‍ ഒക്കെനമ്മള്‍ ചെയ്യാന്‍ ഉദ്ദേശിച്ചാല്‍... അതുപോലുള്ള ഒരു കണ്‍സപറ്റില്‍ വേറെ ഒരു പ്രോജക്റ്റ് ഒക്കെ ആള്‍ റെഡി.. നെറ്റില്‍ ഉണ്ടാവും പിന്നെ അത് കോപ്പി പേസ്റ്റ് ആണ്.. 
അഹഹ ...  എന്‍റെ പ്രോജക്റ്റും ഏതാണ്ട് അതുപോലെ തന്നെ ആയിരുന്നു..  എന്‍റെ പ്രോജക്റ്റിന്‍റെ ചില മോഡ്യൂളുകള്‍ (ചില ഭാഗങ്ങള്‍)  ഒകെ നെറ്റില്‍ വെണ്ടക്കാ പോലെ ഉണ്ടായിരുന്നു..  പിന്നെ വേറെ ഒരു കാര്യം പറയാം..  എന്‍റെ പ്രോജക്ടിനു...  രണ്ടു വിധത്തിലുള്ള സംഭവങ്ങള്‍ വേണ്ടി വന്നിരുന്നു.. 
ഒന്ന്..  ഒരു കമ്പ്യൂടര്‍ നെറ്റ് വര്‍ക്ക്..  പിന്നെ വര്‍ക്കാവുന്ന അഞ്ചു വര്‍ക്ക് ചെയ്യുന്ന കംബ്യൂട്ടരുകള്‍.  പിന്നെ അതില്‍ ഇന്‍സ്റ്റോള്‍ ചെയ്യാന്‍ വേണ്ട..  സോഫ്റ്റ്‌ വയറും..  അതാണ്‌ പ്രോജക്ടിലെ മുഖ്യ സംഭവങ്ങള്‍..  അതൊക്കെ.. മ്മടെ ശിവയുടെ സഹായത്തില്‍ എങ്ങിനെയോ തട്ടികൂട്ടി.. 
പ്രിന്‍സിപ്പാളിന്‍റെ സ്പെഷ്യല്‍ അപ്പ്രൂവ് പ്രകാരം കോളേജില്‍ ഒരു..  ലാബില്‍ സോഭവം സെറ്റ് അപ്പ് ആക്കാനുള്ള.. . അനുവാദം സുധാകര്‍ സാറും തന്നു..  
അങ്ങിനെ ആ ദിവസം രാവിലെ....  ഞാന്‍ എന്‍റെ ലാപ്പ്ടോപ്പും..  പ്രോജക്റ്റ് റിപ്പോര്‍ട്ടുകളും ഒക്കെ ആയി ഞാന്‍ എന്‍റെ ലാബിലോട്ട് നടന്നു..  മനസ്സില്‍ വേറെ ഒരു ചിന്തയും ഉണ്ടായിരുന്നില്ല.. ഓണ്‍ലീ  ത പ്രോജക്റ്റ്... 
ഹ.. ഹ..  ലാബിലെ തിരഞ്ഞടുത്ത അഞ്ചു കംബ്യൂട്ടറുകള്‍ ഒക്കെ മാറ്റി വെച്ച് ഞാന്‍ എന്‍റെ പ്രോജക്റ്റ് സെറ്റ് അപ്പ് ആരംഭിച്ചു... സഹായത്തിനു. മ്മടെ കോളേജിലെ ലാബിലെ അസിസ്റ്റ്ന്‍റെ കൂടെ തന്നെ ഉണ്ടായിരുന്നു...  ആങ്ങേരായിരുന്നു..  കംബ്യൂട്ടറുകള്‍ കൂട്ടി കണക്കറ്റ് ഒക്കെ ചെയ്തിരുന്നത്.. 
ഓരോ ദിവസങ്ങള്‍ കഴിയുന്തോറും...  ഓരോ പ്രോജക്ററ്റിലെ പ്രശ്നങ്ങള്‍ ഒക്കെ തീര്‍ത്തുകൊണ്ടിരുന്നു...  പക്ഷെ ഒന്നും തീര്‍ക്കുമ്പോ വേറെഎന്തങ്കിലും പ്രശങ്ങളും ഉണ്ടാവുകയും ചെയ്യും...  പിന്നെ അത് തീര്‍ക്കും....
അങ്ങിനെ തീരുമ്പോ തീരുമ്പോ പണി കിട്ടികൊണ്ടേ ഇരുന്നു...  അന്നേ ദിവസം...  ഒരു ചെറിയ പ്രശനം...  ഒരു കംബ്യൂട്ടര്‍ കണക്റ്റ് ആവാത്ത ഒരു പ്രശനം...  എന്‍റെ ഭാഗ്യമില്ലായമാ എന്ന് വേണമങ്കില്‍ പറയാം....  അന്ന് മ്മടെ ലാബ് അസിസ്റ്റന്‍റെ ബ്രോ ഉണ്ടായിരുന്നില്ല... 
ഞാന്‍ എനിക്കറിയാവുന്ന...  പഠിച്ച പണി പതിനട്ടും നോക്കി...  പക്ഷെ..  നടന്നില്ലന്നു മാത്രല്ല...  ബാക്കിയുള്ള..  കംബ്യൂട്ടറുകള്‍ കൂടി കണക്കറ്റ് അവാതായി...  ഒരു പാട് നേരം..  ഞാന്‍ അത് കണക്കറ്റ് ചെയ്യാന്‍..  നോക്കി.. പക്ഷെ സമയം ..  പോയത് മിച്ചം... 
കുറെ ശ്രമിച്ചു , നടന്നില്ല...  പിന്നെ കുറച്ചു കഴിഞ്ഞപ്പോ ..  ബോറടിക്കാന്‍ തുടങ്ങി..  ഞാന്‍ അത് അവിടെ വിട്ട് ലാബ് പൂട്ടി..  തിരിച്ചു ഹോസ്റ്റലില്‍ പോയി... 
അല്ലേലും അങ്ങിനെ ആണല്ലോ.. എനിക്കൊരു സ്വഭാവം ഉണ്ട്..  എന്തങ്കിലും ഒരു കാര്യത്തില്‍ ഇന്ട്രസ്ടോടെ ഇരന്നു ചെയ്യുമ്പോ..  അതിലെന്തങ്കിലും പ്രശ്നം വന്നാലോ...  അല്ലെങ്കില്‍ ആ പ്രശ്നത്തിനു പരിഹാരം ഒന്നും ചെയ്യാന്‍ പറ്റിയില്ലങ്കില്‍ അകെ ടെസ്പ്പ് ആകും... 
ലാബിലിരുന്നു പണിതത്തിന്‍റെ ബോറടി മാറ്റാന്‍ ഞാന്‍ ഫേസ്ബുക്ക് ഒക്കെ കേറി ഒന്ന് തപ്പി...  ഒരു പാട് ഫ്രണ്ട റിക്വസ്റ്റ് ഒക്കെ വന്നു കിടപ്പുണ്ട്...  ഞാന്‍ ഓരോന്ന് ഒക്കെ ചക്കെ ചെയ്തു നോക്കി ....   ഒക്കെ ഈ കോളേജിലെ തമിഴന്‍ പിള്ളേരാ.. . അറിയുന്നവരാനന്കിലും അറിയാത്തവരാണങ്കിലും കോളെജിന്‍റെ പേര് കണ്ടാല്‍ ഇട്ടോളും ഓരോ ഫ്രണ്ട് റിക്വസ്റ്റ്..
ഞാന്‍ അതൊന്നും അക്സപ്റ്റ് ചെയ്യാന്‍ പോയില്ല...  ഇപ്പൊ നിങ്ങള് വിജരിച്ചു കാണും ഞാന്‍ കൊറച്ച് ജട കാരനാണന്നു..  പക്ഷെ... ഈ ജാഡ കനിച്ച്ചില്ലങ്കില്‍ ചിലപ്പോ ഈ തമിഴന്മാര്‍ എന്‍റെ ടൈം ലൈനില്‍ കേറിയങ്ങ് നെരങ്ങും... ആഹാ...  അന്ന് ദീപ്തിയുടെ ഫെസ്ബുക്കില് ഒരു തമിഴന്‍റെ ഫ്രണ്ട് റിക്വസ്റ്റ് അക്സപ്റ്റ് ചെയ്തെന് അവള്‍ക്ക് കിട്ടിയ ഒരു പണി..
അവളെ തമിഴന്മാരുടെ ഫോട്ടോയുടെ ടാഗ് വാങ്ങി ചത്തിരുന്നു..  അതുകൊണ്ട് തന്നെ..  ഈ തമിഴന്മാരുടെ... . ഫ്രണ്ട് റിക്വസ്റ്റ് കിട്ടുമ്പോള്‍ ഒന്ന അല്പം സൂക്ഷിക്കാറുണ്ട്.. 
അങ്ങിനെ ഇരിക്കെ ആണ്..  ഒരു മോട്ടന്‍ ചെങ്ങായിനെ ഫെസ്ബുക്കിലൂടെ പരിജയ പെടുന്നത്...  പേര് "സുഹൈല്‍ "ആള്‍ ഓര്‍ ഫ്രീകന്‍ ആണ്...  മുടി കൂര്‍പ്പിച്ചും പിന്നെ പാന്‍സ്‌ കൂര്‍പ്പിച്ചും..  പച്ച കളര്‍ പാന്‍സ്‌ ഒക്കെ ധരിക്കുന്ന ഒരുത്തന്‍ ..  കൊച്ചിയിലെ ഒരു സ്കൂളില്‍ പഠികാണ് കക്ഷി... പരിജയപടാന്‍ ഉണ്ടായ സാഹജര്യവും ഞാന്‍ പറയാം..
പരിജയം ഇല്ലാത്ത ഒരു സ്പാം മീസ്സെജ് ആയിരുന്നു എനിക്ക് വന്നത്.. മെസ്സെജിന്‍റെ രൂപം ഞാന്‍ ഇവിടെ പറയാം..

" ഹായ് മച്ചാനെ ഞമ്മള്‍ ഇങ്ങടെ ഒരു ലൈക്ക്നു വേണ്ടിയാണ് ഈ മെസ്സേജ്..  മ്മടെ പില്ലെര്‍ക്കൊരു പേജുണ്ട്...  ആസം ഗയ്സ് ഓഫ് കേരള..  " " , ഒരു ലൈക് തരാണങ്കില്‍ ഒരു കോട്ട സ്നേഹം തിരിച്ചു തരാം...  "

ആ പഹ്യന്‍റെ മെസ്സ്ജിംഗ് സ്റ്റയില്‍ താനെ ഒരു വേറെ കാറ്റഗറി ആയിരുന്നു..  ഒരു പൊളിച്ച മെസ്സേജ്.. ഞാന്‍ അപ്പതന്നെ ഒരു റിപ്ലെ അയച്ചു...  എന്താ ,,, ആരാ ന്നൊക്കെ... "  അങ്ങിനെ മെസ്സേജ് അയച്ചാണ് പരിജയപെട്ടത്‌..  അവന്‍ അയച്ച...  ആ പെജുണ്ടല്ലോ..  അതില്‍  ഈ ഫ്രീക്ക് പിള്ളേരുടെ ഫോട്ടോ ഇട്ടു ഫയ്മാസ്സ് ആക്കുന്ന ഒരു പേജ് ആയിരുന്നു..  അത്... 
പുതിയ പിള്ളേരുടെ കിടിലം..  ഫോട്ടോസ് അതില് ഷയര്‍ ചെയ്ത് ലൈക്ക് മേടിക്കലായിരുന്നു പുള്ളിയുടെ സ്ഥിരം പരിപാടി...  പേജിനു .. ആയിരകണക്കിന് ആളുകള്‍...  ലൈകും ചെയ്തിരുന്നു... ഞാന്‍ അവന്‍റെ വയസ്സ് ചോതിച്ചപ്പോ അവന്‍ പറയാ...  അവന്‍ പ്ലസ്‌ വണ്ണിനു പടിക്കാന്നു...  ഇത്തിരി പോന്ന ആ സാധനം ഒരു പേജ് തുടങ്ങി അത് ഇത്രേം പേരെ ലൈക്ക് വാങ്ങിച്ച് മയിന്‍റെന്‍ ചെയ്തുട്ടങ്കില്‍ അവനാളൊരു മിടുക്കന്‍ തന്നെയാ..
പേജ് ഞാന്‍ നോക്കി..  നിങ്ങള്‍ക്കും വേണങ്കില്‍ നക്കാം...  (https://mobile.facebook.com/awsomeguyz7) ഇതാണ് ലിങ്ക്..  ആ ചെക്കനെ.. ഫോട്ടോയില്‍ ടാഗും ചെയ്തിട്ടുണ്ട്.. 
അന്ന് അവനോടൊരു അസൂയതോന്നിയിരുന്നു.. കാരണം..  നമ്മളൊക്കെ ഒരു ഫോട്ടോ ഫെസ് ബുക്കിലിട്ട..  ഒരറ്റ മനുഷ്യനും തിരിഞ്ഞു നോക്കില്ല..  പക്ഷെ അവനിട്ട...  മിനിമം ഒരു നൂറു പെരങ്കിലും..  നോക്കിയിരുന്നു..
അന്നാണ്..  ഇതുപോലൊരു പേജ് തുടങ്ങാന്‍ മനസ്സില്‍ കുറിച്ചിട്ടത്‌... 

അന്ന് അവനോടു ചാറ്റ് ചെയ്ത് ചില പേജ് മനാജ്മന്‍റെ ട്രിക്ക് കളോക്കെ മനസ്സിലാക്കി.. ഏറെ വയ്കിയാണ് അന്ന് കിടന്നതും... 
രാവിലെ എഴുനേറ്റ്...  രവിലത്തെ സ്ഥിര ജോലികള്‍ ഒക്കെ തീരത്ത്.. പ്രോജക്റ്റിന്‍റെ ബാക്കി തീര്‍ക്കാന്‍..  ലാബിലോട്ട് നടന്നു..  റോഡിലൂടെ നടക്കുമ്പോള്‍..  എന്‍റെ സെക്ഷനിലെ ഒരു ജൂനിയര്‍ തമിഴന്‍ പയ്യന്‍ എന്നോട് പറഞ്ഞു
"അണ്ണാ, ഉങ്കളെ എച്ച് ഓ ടി തേടിട്ട് ഇരുന്തെ..  ലാബിലെ ഏതോ പ്രച്ചനയം.. " [പരിഭാഷ: ചേട്ടാ , ചേട്ടനെ എച്ച് ഓ ടി അന്വേഷിച്ചിരുന്നു..  ലാബില്‍ എന്തോ പ്രശ്നമാണത്രെ..! ]
അമ്മച്ചിയെ..  ലാബില്‍ എന്താ .. പ്രശനം...  ;( ഞാന്‍.. കേട്ട പാതി.. കേള്‍ക്കാത്ത പാതി... ലാബിലോട്ട് ഓടി..
അവിടെ ചന്നപ്ഴോ.... ലാബിനു മുന്നില്‍ ഒരു വലിയ ആള്‍ കൂട്ടം .......  പ്രിന്‍സിപ്പാളും...  പിന്നെ..  എച്ച് ഓ ടിയും.. വേറെ സെക്ഷനിലെ ടീച്ചര്‍മാരും.. 
എല്ലാരും...  രു വലിയ ആള്‍ കൂട്ടമായിരുന്നു.... 
(തുടരും)
          

Share this: