image1 image2 image3 image3

HELLO I'M AN ENGINEER|WELCOME TO MY DIARY|I LOVE TO WRITE HERE|ഇത്‌ കഥയല്ല !!|എന്‍റെ ജീവിതമാണ്|ഞാൻ വലിച്ച് തീര്‍ത്ത എന്‍റെ ശ്വാസമാണ് .

പിശാശ്‌!

രാവിലെ എഴുനേറ്റപ്പോള്‍ മൊബൈല്‍ ഫോണില്‍ ദീപ്തിയുടെ അഞ്ചു മിസ്സിട് കാള്‍, കണ്ടു...  ദീപു.. അങ്ങിനെ ഇങ്ങേനേം  ഒന്നും കാള്‍ ചെയ്യാറില്ല അധികവും... മെസ്സേജ് അയക്കാറാ പതിവ്..  എന്തോ പ്രശനം ഉണ്ട് അതുകൊണ്ടായിരിക്കാം..  അവള്‍ വിളിച്ചത്.. 
തിരിച്ചു അവളെ ഫോണില്‍ വിളിച്ചു...  ഒന്ന് രണ്ടു റിംഗ് കഴിഞ്ഞ ഉടനെ എനിക്ക് ഹലോ എന്ന് പറയാന്‍ ഒരു ഗ്യാപ്പ് തരാതെ ഒരു പാട് തെറി അങ്ങ് പറഞ്ഞു... 
ഞാന്‍: നിറുത്ത്..  നിറുത്ത്.. ആദ്യം എന്താ പ്രശ്നം എന്ന് പറ എന്നിട്ടാവാം തെറി..
ദീപു:  ഞാന്‍ ഒന്നും പറയുന്നില്ല .. ..  നീ ഭയങ്കര ബിസി അല്ലെ... ഒരു ഫോണ്‍ വിളിച്ചാല്‍ പോലും കിട്ടില്ലാല്ലോ..  പിശാശ്..!
ഞാന്‍: ഞാന്‍ ഉറങ്ങേര്‍ന്നു....  പോരാത്തതിന് സൈലാന്റും... 
ദീപു:  ഓ ശരി ശരി..  ഇനി വീണടത്ത് കിടന്നു ഉരുളണ്ട..  ഒക്കെ..
ഞാന്‍: നീ കാര്യം പറ...  എന്തിനാ വിളിച്ചെ..
ദീപു:  ഒന്നുല്ല ഞാന്‍ യാത്ര പറയാന്‍ വിലിച്ചതാ.. 
ഞാന്‍: ഇതാണോ ഇത്രേ വല്യ ആന കാര്യം.. 
ദീപു: ഇത് മാത്രം അല്ല...  വേറെ ഒരു കാര്യം കൂടി ഉണ്ട്... 
ഞാന്‍ എന്ത് കാര്യം.. 
ദീപു:  ഞാന്‍ പറയില്ല..  എനിക്കിപോ അത് പറയാന്‍ മോഡും ഇല്ല...
ഞാന്‍: മൂഡ്‌ ഉണ്ടായാല്‍ പോരെ..  ഇപ്പൊ മൂഡ്‌ ഉണ്ടാക്കിക്കോ..  (ചിരിച്ച് )
ദീപു: ഇളിക്കണ്ട..  മൂഡ്‌ ഉണ്ടായപ്പോ വിളിച്ച.. എടുക്കഞ്ഞിട്ടല്ലേ...  ഞാന്‍ പറയില്ല.
ഞാന്‍:  ഓ,, സോറി ..  സോറി...  ഞാന്‍ പറഞ്ഞില്ലേ.. ഉറങ്ങി പോയതാന്നു..  എന്താ കാര്യം..  ഒന്ന് പറഞ്ഞൂടെ..  പ്ലീസ്.. 
ദീപു:  പ്ലീസ് ഒന്നും പറയണ്ട,  എനിക്കിപ്പോ അത് പറയാന്‍ മൂടില്ല.. പോയെ പോയെ....  ഫോണ്‍ വെച്ചിട്ട് പോയെ.. 
ഇത്രേം പറഞ്ഞു അവള്‍ ആ ഫോണ്‍ കട്ട് ചെയ്തു. ...  ച്ചെ ഒരു..  മൂന്ന്‍ രൂപ ബാലന്‍സ് പോയപ്പോ സമാധാനമായി...  :( .  ഞാന്‍ ഓരു കാര്യം പറയാം..  ഈ ബെസ്റ്റ് ഫ്രാണ്ട്സുകള്‍ ഒക്കെ ഇല്ലേ..  പ്രത്യേകിച്ച് ഈ പെണ്ണുങ്ങള്‍ ബെസ്റ്റ് ഫ്രണ്ടസ് അയാല്‍ ഇതാണ് കൊഴപ്പം..  മ്മള് ഇല്ലാത്ത കശുണ്ടാക്കിയിട്ടായിരിക്കും അവളുമാരെ വിളിക്കാ..  എന്നിട്ട് അവാലുമാര്
വറും ഊളത്തരവും ജഡയും കാണിച്ച്. ... മ്മടെ ബാലന്‍സ് തീരണ വരെ സംസാരിക്കും..  ന്നാലോ...  അറിയാനുള്ളത് പറയേം ഇല്ല...   ഇത് പറഞ്ഞപ്പഴാ.. ഒരു പഴംചൊല്ല് മനസ്സില്‍ വന്നത്.. " തിന്നേം ഇല്ല...  തീട്ടിക്കേം ഇല്ല.. "  ഞാന്‍ അന്ന് ശരിക്കും.. ഉറങ്ങി പോയതാ...  പക്ഷെ അത് പറഞ്ഞപ്പോ അവള്‍ടെ ഒരു ജാഡ... 
എന്താണങ്കിലും..  ദീപു..  അവള്‍ നല്ലരു ഫ്രണ്ട് തന്നെ യാണ്..  ഞാന്‍ അവള്‍ടെ കുറ്റം പറഞ്ഞതല്ല..  പൊതുവേ ഉള്ള ഒരു പോരായ്മ പറഞ്ഞതാ..
രാവിലെ എണീറ്റ ഉടനെ കിട്ടിയ തെറിയുടെ..  മഹത്വം..  രാവിലതന്നെ എന്നെ സകല മൂടും കളഞ്ഞു കുടിച്ചു .. . തെണ്ടി...  പരിശി... 
ഒരു മാതിരി കോപ്പിലെ ഒരു പകല്‍ ...  അലക്കാനിട്ടിരുന്ന..  ഡ്രെസിന്‍റെ ഇടയില്‍ നിന്ന്...  എന്‍റെ തോര്‍ത്ത് ഉരിഞ്ഞടുത്തു..  ഒട്ടും സമയം കളയാതെ...  പല്ല് തേപ്പും കുളിയും നനയും എല്ലാം തീരത്ത്..  ഒരു ചെത്ത് കുട്ടപ്പനായി..  ഹോസ്റ്റല്‍ മുറിയില്‍ നിന്നും പുറത്ത്ഇറങ്ങി.. 
ലാപ്പ് ടോപ്പിന്‍റെ ബാകിനുള്ളില്‍ വെച്ച മൊബൈല്‍ ശബ്ദിച്ചപ്പോ...  എടുത്ത് നോക്കി.. 
മ്മടെ ത്രശൂര്‍കാരന്‍..  അച്ചായന്‍റെ മെസ്സേജ് ആയിരുന്നു അത്..  ദാ താഴെ കാണുന്നത് പോലെ ആയിരുന്നു അത്.. 
" ഡാ സോപ്പേ..  ഞങ്ങള്‍ പൂവട്ടടാ..  യാത്ര പറയാന്‍ വിളിച്ചപ്പോ..  കിട്ടിയില്ല...  എന്ന് ദീപു പറഞ്ഞു..  ഒരു സര്‍പ്രൈസ് ന്യൂസുണ്ട്... അമ്പതു രൂപക്ക റീചാര്‍ജ് ചെയ്താല്‍ ഞാന്‍ പറയാം ന്യൂസ് എന്താന്ന് "
ഇതെന്താ....  എല്ലാര്‍ക്കും ഇതെന്തു പറ്റി.... ഒരു കോപ്പിലെ സര്‍പ്രൈസ് ന്യൂസ്...  എന്തായിരിക്കും ആ ന്യൂസ്.... ?
ഞാന്‍ *123# അടിച്ചു നോക്കി...  ഹാ ഒരു രൂപയുണ്ട് ബാലന്‍സ്..  ഞാന്‍ അച്ചായന്‍റെ നമ്പര്‍ ഡയല്‍ ചെയ്തു...  ഒരു രണ്ടു മിനുട്ടത്തെ....  ക്കു.. കു സൌണ്ട് കഴിഞ്ഞത്തിനു ശേഷം..  അങ്ങേരു പരിതിക്ക് പുറത്താണ് എന്ന മെസ്സേജ് റിപ്ലെ കിട്ടിയത്...  പക്ഷെ വീണ്ടും ഞാന്‍ ഡയല്‍ ചെയ്തു.. 
പിന്നേം കുറെ നേരം..  കു കു...  കഴിഞ്ഞ് റിംഗ് അടിച്ചു...  രണ്ടു റിംഗ് തികഞ്ഞില്ല അപ്പഴേക്കും അച്ചായന്‍ ഫോണ്‍ എടുത്തു...
ഞാന്‍: ഹലോ...
അച്ചായന്‍..  ഹ....  ഞ....  ട്ര..
ഒന്നും കേള്‍ക്കാന്‍ പറ്റിയില്ല സിഗ്നല്‍ ഇല്ലാത്തത് കൊണ്ടായിരിക്കണം.. എല്ലാം മുറിഞ്ഞ് മുറിഞ്ഞ് ആയിരിന്നു കേട്ടത്...
പിന്നെ വെറും "കമ്പിളി പോതപ്പായിരുന്നു"...
കമ്പിളി പൊതപ്പ്...  പറഞ്ഞു കളിച്ച്... ഉള്ള... . ഒരു രൂപയുടെ ബാലന്‍സും തീര്‍ന്നു...  :(
സമാധാനം....  ഫോണിനു മാത്രം... 
ഞാന്‍ അവനു മെസ്സേജ് അയച്ചു... 
" ഡാ എന്താ സര്‍പ്രൈസ് ന്യൂസ്.. ? "
പക്ഷെ...  അവന്‍റെ റിപ്ലേ കിട്ടിയില്ല... 
ആകെ കൂടെ ഒരു വേരുപ്പിച്ച അവസ്ഥ....  ആഹാ...  ഇന്നലത്തെ സംഭവത്തിന്‍റെ ആ മറുപടി ആയിരിക്കും ചിലപ്പോള്‍ ആ സര്‍പ്രൈസ് വാര്‍ത്ത...  സര്‍പ്രൈസ് എന്ന് പറഞ്ഞപ്പഴേ ഉറപ്പിക്കാം...  പങ്കിളി.. വയനാട്ടുകാരനോട് യസ് എന്ന് പറഞ്ഞിരിക്കും...  
അത് തന്നെ ആയിരിക്കുമോ ആ സര്‍പ്രൈസ്..  അത് തന്നെ ആയിരിക്കാനാണ്‌ സാധ്യത ... 
ആലോചിച്ചു നിന്ന് സമയം കളയാതെതന്നെ..  ഞാന്‍ മെസ്സിലോട്ട് നടന്നു... 
സേമിയ ഉപ്പുമ.. എല്ലാ ചൊവാഴ്ചയും...  ഇത് തന്നെ.. രാവിലെ... ശ്ശോ...  ഇതൊക്കെ തിന്നു മടുത്തു..  നാട്ടിലായിരുന്നങ്കില്‍...  കുറ്റി പുട്ടും കടല കറിയും..  അമ്മയുടെ...  ഗാര്‍ലിക്ക് ചമ്മന്തീം..  നീട്ടി അരച്ച വെള്ളപ്പം.. 
ഹൌ...  ഈ കോഴ്സ് ഒന്ന് കഴിഞ്ഞോട്ടെ...   ഞാന്‍ വീട്ടിളിരുന്നു തിന്നു മരിക്കും... :)
ഒരു ഇച്ചിരി...  സേമിയ ഉപ്പുമയും... ഒരു കപ്പു നിറയെ..  പാല്‍ കാപ്പിയും എടുത്ത്...  ഞാന്‍ സ്ഥിരം ഇരിക്കുന്നൈടത്ത് ഇരുന്നു... 
ഹം...  ഡസ്ക്ക് കാലിയായി കിടക്കുന്നു...
പണ്ടൊക്കെ... പണ്ടോന്നല്ല ഒരു മൂന്ന്‍ മാസം മുന്നേ വരെ.. ഞാന്‍ ഇരുന്നിരുന്ന ഈ ഡസക്ക് ഇതുപോലെ..  കാലിയായി കിടക്കില്ലായിരുന്നു...  ശ്ശോ.. ഇതുപോലുള്ള സമയങ്ങളില്‍ മാത്രം മാണ് മ്മടെ...  ഗ്യാങ്ങിനെ മിസ്സ്‌ ചെയ്യുന്നത്..
രാവിലത്തെ വിശപ്പ്‌ അടക്കാന്‍ മാത്രം...  കഴിച്ചിട്ട് ഞാന്‍.. ഞങ്ങളുടെ സെക്ഷന്‍ ബ്ലോക്കിലേക്ക് നടന്നു... 
ഞാന്‍ പറഞ്ഞിട്ടുണ്ടല്ലോ ..  ആ പോവുന്ന വഴിയെ...  ഇരു വശത്തും.. ഫുള്‍ പുല്ലൊക്കെ വെച്ചു പിടിപ്പിച്ച്..  തിങ്ങി നിക്കുന്ന മരങ്ങള്‍ ഒക്കെ ഉള്ള പാര്‍ക്കാണ്... ശ്ശോ...  കോളേജ് തീരുമ്പോ... ആദ്യം മിസ്സ്‌ ചെയ്യുന്നത്... ഈ അംബിയനസ് ആണ്.. 
എത്രെ നേരം...  ക്ലാസ് ഒക്കെ ബാങ്ക് ചെയ്ത് ഇവിടെ വനിരിന്നു സൊറ പറഞ്ഞിടുണ്ടന്നറിയുമോ...  ഒരു പാട്..  :)
കൊളെജിലോട്ട് കയറിയില്ലേ... . അപ്പഴേക്കും ഞാങ്ങളുടെ എച്ച് ഓ ഡി..  എന്നെ വിളിച്ചു..  അങ്ങേരു എന്നേം കാത്ത് നിക്കാണന്നു തോന്നുന്നു... 
ഞാന്‍: "സാര്‍ എന്താ സാര്‍? !"
സുധാകര്‍ സാര്‍: " എത്ര നേരായ് ഞാന്‍ നിന്നെ വെയിറ്റ് ചെയ്യുന്നു... എവടെ ആയിരുന്നു... നിന്നെ... പ്രിന്‍സിപ്പാള്‍ അന്വേഷിക്കുന്നുണ്ട്"
ഞാന്‍: "സോറി സാര്‍..  അലപം ലെറ്റ്‌ ആയി"  [ഞാന്‍ അപ്പോ തന്നെ വാച്ചിലോട്ട് നോക്കി...  ഹേയ് ഞാന്‍ ലെറ്റ്‌ ഒന്നും ആയിട്ടുണ്ടായിരുന്നില്ല...  ക്രത്യം.. എട്ടു മണി ആയിരുന്നു അത്.. എനിട്ടും ഞാന്‍ സോറി പറഞ്ഞത്..  ഇത്രേം നേരം എന്നെ കാത്ത് നിന്നതല്ലേ, മര്യാത കേട് കാണിക്കണ്ട..  എന്ന് കരുതി]
സുധാകര്‍ സാര്‍: " വേകം വാ..  പ്രിന്‍സപ്പല്‍ സാര്‍ ഈസ്‌ വൈട്ടിംഗ്...  "
അങ്ങേരു എന്നെ പിടിച്ചു വലിച്ചു കൊണ്ട് പോകുന്ന ഒരു ഫീല്‍ അപ്പൊ എനിക്കുണ്ടായിരുന്നു..  
ഞങ്ങള്‍..  പ്രിന്‍സിപ്പല്‍ റൂമിന് അടുത്ത് വന്നപ്പ്ഴെ.. അങ്ങേര് ഉള്ളിലോട്ട് വിളിപ്പിച്ചു.. 
അകത്ത്..  ഒരു പട തെന്നെ ഉണ്ടായിരുന്നു...  എല്ലാ സെക്ഷനില്‍ നിന്നും...  എച്ച് ഓ ഡി മാരും..  ടീചെര്‍സും..  അങ്ങിനെ അങ്ങിനെ കുറെ പേര്‍..  എന്തോ ഒരു മീറ്റിംഗ്..  നടക്കുന്നത് പോലെ ഉള്ള..  ഒരു സെറ്റ് അപ്പ് ആയിരുന്നു..  അത്.. 
അതൊക്കെ കണ്ടപ്പഴാണ് ..  ഇത്രേം നേരത്തെയൊക്കെ ടീചെര്‍സ് കോളേജില്‍ എത്താറുള്ള സത്യം മനസ്സിലാക്കിയത്.
എന്നെ പോലെ പല സെക്ഷനില്‍ നിന്നും..  പല ഇയറില്‍ നിന്നുംമുല്ല കുട്ടികളും..  ആ മീറ്റിങ്ങില്‍ ഉണ്ടായിരുന്നു.. . ഞങ്ങളുടെ കോളെജിന്‍റെ കരസ്പൊണ്ടന്‍റെ..  അങ്ങേരു കൊറേ ഇംഗ്ലീഷില്‍ കത്തി വെച്ചു കൊണ്ടേ ഇരിക്കുന്നു..  ഇത് കേട്ട്..  പ്രിന്‍സിപ്പല്‍ തലയാട്ടി കൊണ്ടിരിക്കുകയായിരുന്നു... 
അപ്പൊ പ്രിന്‍സിപ്പലൈന്‍ കണ്ടാല്‍..  ചിരിച്ചു നിക്കുന്നാ തഞ്ചാവൂര്‍..  ബൊമ്മകളെ പോലുണ്ടായിരുന്നു..  അങ്ങേരുടെ കഷണ്ടി തല.. തഞ്ചാവൂര്‍ ബൊമ്മകളെ പോലെ തന്നെ..  തിളങ്ങി കൊണ്ടിരുന്നു.. 
അത് കഴിഞ്ഞതും..  എല്ലാരും കൂടെ എഴുനേറ്റ് സെമിനാര്‍ ഹാളില്‍ പോയി..  അവിടെ... ഏതോ ഒരു യു എസ് സായിപ്പി വീഡിയോ കാള്‍ക്കെ ചെയ്ത്...  ബോഡില്‍ വരച്ചു ക്ലാസ് എടുത്തു കൊണ്ടേ ഇരുന്നു..  അടുത്തിരിക്കുന്ന എന്‍റെ സെക്ഷനിലെ..  ജൂനിയര്‍ പയ്യനോട് കാര്യമെന്താന്നു ചോദിച്ചപ്പഴാ മനസ്സിലായത്..  എന്തോ ...  വെബ്‌മിനാര്‍ നടന്നു കൊണ്ടിരിക്കാണന്നു..
ക്ലാസ് എടുതോണ്ടിരിക്കുന്ന സായിപ്പ്..  ഞങ്ങളുടെ കോളേജിലെ ഷയര്‍ പാനലിലെ ഒരു മെമ്പര്‍ ആണത്രേ അങ്ങേര്...        
പക്ഷെ... ആ സെമിനാറും ...  പണ്ടാരവും എനിക്ക് ബോറടി തന്നെ ആയിരുന്നു..  സെമിനാര്‍ ഹാളിനുള്ളില്‍ ചന്നാലെ എനിക്കുറക്കം.. വരും..  അപ്പൊ സെമിനാര്‍ നടന്നു കൊണ്ടിരിക്കുംബഴോ...  പറയെ വേണ്ട...  :(
രാവിലെ അതിനുള്ളില്‍ കയറിയിട്ട്..  ഉച്ച കഴിഞ്ഞു പിന്നെ..  അമേരിക്കയിലൊക്കെ...  ഇവിടുത്ത രാവിലെ അവിടെ രാത്രി ആയിരിക്കും എന്നൊക്കെ കേട്ടിടുണ്ട്.. പക്ഷെ..  സെമിനാര്‍ എടുക്കുന്ന സായിപ്പിന്‍റെ ഉറക്കം പോയിട്ട് ഒരു കൊട്ട് വായ്‌ പോലും അങ്ങേര വിട്ടില്ല...  ബോറന്‍... 
വൈകും നേരം...  വരെ...  വാ പൊളിച്ച് കൊട്ട് വാ വിട്ടും സെമിനാര്‍ കേട്ട് കൊണ്ടേ ഇരുന്നു..  വൈകും നേരം.. ഒരു കപ്പ് കാപ്പിയുമായി ഞാന്‍ എന്‍റെ ഹോസ്റ്റല്‍ മുറിയിലോട്ട് കയറി..
ലാപ്പ് ടോപ്പ് തുറന്ന് ഫെസ് ബുക്ക്....  തുറന്ന ഉടനെ തന്നെ.. പ്രത്യക്ഷ പെട്ട..  സ്ക്രീനില്‍ കണ്ടത്..  ദീപു പറയാന്‍ മടിച്ച..  ആ സര്‍പ്രൈസ് ന്യൂസ് ആയിരുന്നു..
വയനാട്ടു കാരന്‍റെ ടൈം ലൈനില്‍...  രണ്ടു പേര്‍ ചിരിച്ചു നിക്കുന്ന ഫോട്ടോ..  അത് വയനാട്ടു കാരനും..  പൈങ്കിളിയും തന്ന്നെ ആയിരുന്നു... .. അതിന്‍റെ കൂടെ തന്നെ.. ആവരുടെ റിലേഷന്‍ ഷിപ്പ് സ്ടാടസും..  .

(തുടരും )       
            

Share this: