image1 image2 image3 image3

HELLO I'M AN ENGINEER|WELCOME TO MY DIARY|I LOVE TO WRITE HERE|ഇത്‌ കഥയല്ല !!|എന്‍റെ ജീവിതമാണ്|ഞാൻ വലിച്ച് തീര്‍ത്ത എന്‍റെ ശ്വാസമാണ് .

കള്ളന്‍

ലാബിനു മുന്‍പിലെ ആ വലിയ ആള്‍കൂട്ടം കണ്ടപ്പഴേ മനസ്സില്‍ തീ പാളി...  അല്ല ആളി....  !
പടച്ചോനെ... എന്തായിരിക്കും ഇങ്ങനെ ഒരു ആള്‍കൂട്ടം..  ഞാന്‍ നെഞ്ചത്ത് കൈ കൈ വെച്ച് അവിടേക്ക് നടന്നു...  എന്നെ കണ്ടതും.... സുധാകര്‍ സാര്‍.. എന്‍റെ അടുത്തേക്ക് നടന്നു..  എന്‍റെ തോളില്‍ അങ്ങേരു കയിട്ട്... 
എന്നെ ആ ആള്‍കൂട്ടത്തില്‍ നിന്ന്..  അകറ്റി...  കുറച്ചു ദൂരെ കൊണ്ട് പോയി.. എനിക്കെന്തോ അപ്പഴേ ഒരു പന്തികെട് മനസ്സില്‍ കണ്ടു..   അദ്ദേഹം..  ഒരു സാഡ് ഫീലിങ്ങിലായിരുന്നു..  അദ്ദേഹത്തിന്‍റെ മുഖത്ത് പക്ഷെ.. ദേഷ്യം ഒന്നും ഉണ്ടായിരുന്നില്ല.. 
ആങ്ങേരു എന്നോട് ചോദിച്ചു...  !. "ഇന്നലെ ലാബില്‍ ലോക്ക് ചയ്തിരുന്നോ.. ? "
ഞാന്‍: " സാര്‍ ഞാന്‍ ലോക്ക് ചെയ്തു ചാവി.. സെക്യൂരിറ്റിയുടെ കയ്യില്‍ കൊടുത്തിരുന്നല്ലോ..   "  "സാര്‍ എന്താ പ്രശനം " [എനിക്ക് ശരിക്ക് ഓര്‍മയുണ്ടായിരുന്നു..  സെക്യൂരിറ്റിയുടെ കയ്യില്‍ കൊടുത്തിരുന്നതാണല്ലോ..  ] 
സുധാകര്‍ സാര്‍: "ഇന്നലെ നമ്മുടെ ലാബിലെ ഭൂരിഭാകം കമ്പ്യൂട്ടറുകളുടെ റാം മോഷണം..  പോയി....  "
ഇത് ഞാന്‍ ചെവി കൊണ്ടതും മനസ്സില്‍ ഒരു വലിയ ഇടുത്തി വീണ പോലെ ആയിരുന്നു..  പടച്ചവനെ ഈ സംഭവം മനസ്സാ വജാ കര്‍മണാ..  ഞമ്മള അറിഞ്ഞിട്ടില്ല..  ഇനി ഇതിന്‍റെ പേരില്‍ ഒരു ശിക്ഷാനടപടി ഏറ്റുവാങ്ങേണ്ടി വരുമോ.. 
എന്‍റെ തലക്ക് മീതെ ഒരു ടണ്‍ വയിറ്റ് കയറ്റി വച്ചത് പോലെ എനിക്ക് തോന്നി തുടങ്ങി.. 
പാക്ഷേ സുധാകര്‍ എന്നെ പോലെ തന്നെ ഡിസ്റ്റര്‍ബിഡ് ആയിരുന്നു. എനിക്ക് അയാളുടെ ഫീല്‍ നന്നായി വായിച്ചെടുക്കാന്‍ കഴിഞ്ഞിരുന്നു....  ആകെ പാടെ എന്ത് ചെയ്യണം എന്നറിയാതെ നിക്കുന്നവന്‍റെ ഫീല്‍ എങ്ങിനെയിരിക്കും..  അതുപോലെ ആയിരിന്നു
അങ്ങേരുടെ ഫെസിലെ എക്സ്പ്രഷനും കാട്ടികൂട്ടലുകളും... 
എന്തൊക്കയോ.. തിരിച്ചറിയാന്‍ കഴിയാത്ത രീതിയിലുള്ള ചില വാക്കുകള്‍ ഇടറിയ മങ്ങിയ സബ്ദത്ത്തില്‍ പറയുന്നുണ്ടായിരുന്നു..  എന്തോ ആലോചിച്ചു എന്‍റെ മുന്നിലൂടെ അങ്ങോട്ടും ഇങ്ങോട്ടും.... സുധാകര്‍ സാര്‍ അങ്ങോട്ടും ഇങ്ങോട്ടും നടന്നു കൊണ്ടിരുന്നു. 
അങ്ങേരുടെ കായ്കള്‍ തമ്മില്‍ കൊട്ടി ഉരച്ചും...  കര്‍ച്ചീഫ് കൊണ്ട് മുഖം തുടച്ചും.. അങ്ങേരുടെ വിഷമത്തില്‍ പൊടിഞ്ഞ വിയര്‍പ്പിനെ അകറ്റി കൊണ്ടിരുന്നു... 
ഞാന്‍: സാര്‍
സുധാകര്‍: " ലീവ് മി അലോണ്‍...  "  പ്ലീസ്..!
ഞാന്‍: സോറി സാര്‍.. 
അങ്ങേര്‍ക്ക് എന്താന്നറിയില്ല ഒറ്റക്ക് നിക്കാനായിരിക്കും അപ്പൊ തോന്നിയത്... അവിടെ രാവിലെ എന്ത് സംഭവിച്ചു എന്ന് അങ്ങേരോട് ചോദിക്കണം എന്നുണ്ടായിരുന്നു, പക്ഷെ അതിനു കഴിഞ്ഞില്ല.. 
ആ ലാബില്‍ അവസാനമായി വര്‍ക്ക് ചെയ്തത് ഞാന്‍ ആയതിനാല്‍...  ശരിക്കും എന്നെ ആയിരിക്കും എല്ലാര്ക്കും സംശയം..  പാക്ഷേ ഞാന്‍ ഇമ്മാതിരി ചെറ്റത്തരം..  ചയ്യൂന്നു നിങ്ങള്‍ക്ക് തോന്നുണ്ടോ.. ?
എന്‍റെ മനസ്സില്‍ എന്തൊക്കയോ..  ഓടി കൊണ്ടിരുന്നു.. ചെയ്യാത്ത തെറ്റിന് ശിക്ഷ വങ്ങേണ്ടി വരുമോ...  ഞാന്‍ ചെയ്തിട്ടില്ലാ എന്ന് പറഞ്ഞാല്‍ അവരൊക്കെ വിശ്വസിക്കുമോ ?
മെക്കാനിക്കല്‍ ഡിപ്പാര്‍ട്ട്മാന്റിലെ..  ഒരു സാര്‍ എന്നെ കണ്ടതും..  എന്നെ അങ്ങോട്ട്‌ വിളിപ്പിച്ചു...  അവിടെ കൂടി നിന്നിരുന്ന..  പ്രിന്‍സിപ്പാളും പിന്നെ കൂടെ ഉണ്ടായിരുന്ന രണ്ടു പേരും തിരിച്ചു ഓഫീസിലോട്ട് പോവുന്നത് ഞാന്‍ കണ്ടു..
ഞാന്‍ അങ്ങേരുടെ അടുത്തേക്ക് നടന്നു..  മേക്കാനിക്കല്‍ സെക്ഷനിലെ..  എല്ലാര്ക്കും ഇഷ്ട്ടമുള്ള ഒരു സാറായിരുന്നു അത്.. എനിക്ക് നേരിട്ട് അങ്ങേരെ പരിജയം ഇല്ലങ്കിലും..  അങ്ങേരെ കുറിച്ച്.. ചില മെക്കാനിക്കല്‍ ഫ്രണ്ട്സ് പറഞ്ഞത് അറിയാം.. 
പുള്ളിക്കാരന്‍റെ പേര്...  രമേഷ്..  ഒരു നോര്‍ത്ത് ഇന്ത്യന്‍. മുബ്യ ആണ് ജന്മസ്ഥലം..  എന്ന് പറഞ്ഞു കേട്ടിടുണ്ട്.. 
രമേശ്‌ സാര്‍..  എന്നെ വിളിപിച്ചത്തിന്‍റെ പൊരുള്‍ എനിക്ക് മനസ്സിലായി.. ഈ സംഭവത്തെ കുറിച്ച് അന്വേഷ്ക്കാന്‍ തെന്നയാണ്...
രമേശ്‌: [ഇംഗ്ലീഷ്ലായിരുന്നു സംസാരം...  പക്ഷെ എളുപ്പത്തിനു വേണ്ടി. ഞാന്‍ മലായാളികരിച്ചതാണ്] " റയാന്‍ അല്ലെ പേര്....  ? "
ഞാന്‍: അതെ സാര്‍
രമേശ്‌: "എന്നെ കണ്ടിടുണ്ടോ..  ഞാന്‍, രമേശ്‌..  മീക്കാനിക്കല്‍ സെക്ഷനിലെ കൌണ്‍സിലര്‍ ആണ്.. "
ഞാന്‍: അറിയാം സാര്‍.. 
രമേശ്‌: "ഇവിടെ എന്താ നടന്നത് എന്ന് അറിയാവോ .. ?"
ഞാന്‍: " സാര്‍ അറിയില്ലാ"
രമേശ്‌: "ഇവിടെ ആരോ കേറി കംബ്യൂട്ടറുകളുടെ..റാമുകള്‍ മോഷ്ട്ടിച്ചിട്ടുണ്ട്... ഇന്ന് രാവിലെ.. ആഡിറ്റിങ്ങ് നു വന്നപ്പഴാണ് കാര്യം പിടികിട്ടിയത്..  ഇന്നലെ ഇയാളാണല്ലോ ലാബ് യൂസ് ചെയ്തത്... അപ്പൊ.. സ്വാഭാവികമായും..  കാര്യങ്ങള്‍ നിന്നോട് അന്വേഷിക്കണം മല്ലോ.. ? "
ഞാന്‍: "സാര്‍, ഞാന്‍ ഇന്നലെ ലാബ് യൂസ് ചെയ്തിരുന്നു...  എനിക്ക് അലോട്ട് ചെയ്ത..  കമ്പുട്ടറുകളില്‍ മാത്രമേ...  ഞാന്‍ തോട്ടിറ്റൊള്ളൂ സാര്‍..  , അല്ലാതെ വേറെ ഒന്നും ഞാന്‍ ചെയ്തിട്ടില്ല..  പിന്നെ..  ഇന്നലെ ലോക്ക് ചെയ്തു..  സെക്യൂരിറ്റിയുടെ കയ്യില്‍ താക്കോല്‍ കൊടത്തതുംആണ്..  "
രമേശ്‌:  "അതിക്കെ ശരി തന്നെ...  നിനക്ക് അലോട്ട് ചെയ്തനാലു കംബ്യൂട്ടറുകളിലും..  കാണാനില്ലല്ലോ റാം.. "
ഞാന്‍: " എനിക്കറിയില്ലായിരുന്നു..  ഞാന്‍ ഇന്നലെ പ്രോജക്റ്റ് ടെസ്റ്റ്‌ ചയ്യുംമ്പോള്‍ ഒരു കമ്പ്യൂട്ടര്‍ മാത്രെമേ വര്‍ക്ക് ചയ്തിരുന്നൂള്ളൂ... പിന്നെ അവാസാനം ഞാന്‍ ഹോസ്റ്റലില്‍ പോവുകയായിരുന്നു..  "
രമേശ്‌: " ഇയാള്‍ പേടിക്കൊന്നും വേണ്ട..  ലാബിനുള്ളില്‍ സി സി ടി വി ക്യാമറയുണ്ട്, ഞാന്‍ ചോദിക്കാനുള്ളതു ചോദിച്ചന്നെ .. ഉള്ളൂ..  "
അങ്ങേര് സിസി ടിവി ക്യാമറ യുണ്ടന്നു പറഞ്ഞപ്പഴാണ് എനിക്ക് ശ്വാസം നേരെ വീണത്‌..  അത് വരെ അടക്കി പിടിച്ച..  ഭയം ചോര്‍ന്ന്‍ പോയി... 
രമേശ്‌ സാര്‍ എന്‍റെ പുറത്ത് തട്ടി.. 
രമേശ്‌: "നമുക്ക് പ്രിന്‍സിപ്പല്‍ റൂം വരെ ഒന്ന് പോവാം... "
അങ്ങേരു എന്‍റെ തോളില്‍ കയിട്ടു.. രണ്ടു പേരും ഒപ്പം നടന്നു നീങ്ങി... .
പ്രിന്‍സിപ്പല്‍ റൂമിന്‍റെ വാതില്‍ക്കല്‍ അടുക്കുംന്തോരും..  എനിക്ക് മനസ്സില്‍ പിന്നെയും ഭയം കേറി തുടങ്ങി..  തോളില്‍ കയ്യിട്ട്...  എന്നെ കൂട്ടി കൊണ്ട് പോവുമ്പോ..  മനസ്സില്‍ ഞാന്‍ ആണോ.. കുറ്റകാരന്‍ എന്ന് എനിക്ക് തോന്നിപോയി..
ഓരോ നിമിഷവും..  മനസ്സില്‍ കരയാനുള്ള ഒരു ഫീല്‍ വന്നു തുടങ്ങി..  കണ്ണില്‍..  കണ്ണ് നീര്‍ ആട്ടോമാറ്റിക്ക് ആയി പൊടിയാന്‍ തുടങ്ങി..  
ഞാന്‍ എന്തിനു കരയണം..  ഞാന്‍ എന്തിനു ഭയക്കണം ഞാന്‍ ഒരു തെറ്റും ചയ്തിട്ടില്ലാല്ലോ.. 
ഇടക്ക് പിന്നിലോട്ട് നോക്കിയപ്പോള്‍ എന്‍റെ തൊട്ടു പിന്നാലെ..  സുധാകാര്‍ സാറും ഉണ്ടായിരുന്നു..  എന്ന് എനിക്ക് മനസ്സില്‍ ആയി..
പോലീസ് കാര്‍.. കുറ്റം ചുമത്ത പെട്ടവനെ കോടതിയിലോട്ട് വിജാരണക്കായ് കൊണ്ട് പോകുന്നത് പോലെ എനിക്ക് അത് തോന്നി...  കൂടെ ഉള്ളത്... പോലീസ് കാരനും... എന്‍റെ തോളില്‍ ഇട്ട ആ കൈ..  വിലങ്ങായും എനിക്ക് തോന്നി.. 
തൂണുകള്‍ക്കിടയിലൂടെ...  വന്ന സുര്യ പ്രകാശം.. വരാന്തയില്‍ ഉടനീളം..  നിഴലിട്ട് നിക്കുമ്പോള്‍..  ആ നിഴലുകള്‍... ജയില്‍ കമ്പികളുടെ...  നിഴലുകളായി തോന്നി... അങ്ങിങ്ങും. ..  നോക്കി നില്‍ക്കുന്ന.. ജൂനിയര്‍ കുടികള്‍.. 
എന്നെ നോക്കി കള്ളന്‍ എന്ന് വിളിക്കുന്നുവോ...  എന്ന് തോന്നി... 
കള്ളന്‍... 
പ്രിന്‍സിപ്പല്‍, നാളിതുവരെ..  അങ്ങേരുമുഖം ഇത്രേം.. ദേഷ്യം മുള്ളത് പോലെ കണ്ടിട്ടില്ല...  ഞാന്‍ എപ്പഴും അങ്ങേരുടെ റൂമില്‍ പോയാല്‍ എന്നോട് ഇരിക്കാന്‍ അവശ്യപാടാറുണ്ടായിരുന്നു..  പക്ഷെ..  അന്ന്..  എന്നെ തിരുഞ്ഞു നോക്കിയതുപോലും ഇല്ല.. 
അങ്ങേരുടെ പി എ യെ..  വിളിച്ചു... എന്തോ എടുത്തു കൊണ്ട് വരാന്‍ പറഞ്ഞു.. 

വിജാരണ കൂട്ടില്‍...  ആ ജഡ്ജിയുടെ മുന്നില്‍ ഒരു കള്ളനെ പോലെ... ഞാന്‍ നിന്നു..

(തുടരും)

--------------
ജോലിയുടെ തിരക്ക് കാരണം..  കുറച്ചു ദിവസങ്ങളായി ഈ ഭാകത്തോട്ട് വരാന്‍.. സമയം കിട്ടിയില്ല..  പുതിയ ജോലി , പുതിയ ആളുകള്‍.. പുതിയ താമസസ്ഥലം.. എല്ലാം ഒന്ന് പരിജയ പെടനും...  പിന്നെ അടുത്ത് ഇടപഴകാനും കുറച്ചു സമയം.. വേണ്ടി വരുമാന്നു തോന്നുന്നു..
പറയാലോ...  ഒരുപാട് പ്രശനങ്ങളുടെ നടുവില്‍നിന്ന്..  രക്ഷപെടാന്‍ കിട്ടിയ..  ഒരു അവസരം..  ആണ്..  ഈ ജോലി എന്ന് എനിക്ക് ഇപ്പൊ തോന്നുണ്ട്.. 
എല്ലാം പറയാം.. .. 

എന്ന്
എഞ്ചിനീയര്‍..         

Share this:

CONVERSATION

0 comments:

Post a Comment