image1 image2 image3 image3

HELLO I'M AN ENGINEER|WELCOME TO MY DIARY|I LOVE TO WRITE HERE|ഇത്‌ കഥയല്ല !!|എന്‍റെ ജീവിതമാണ്|ഞാൻ വലിച്ച് തീര്‍ത്ത എന്‍റെ ശ്വാസമാണ് .

ചങ്ക്സ്‌..<3

ഇനി കുറച്ചു സമയംമെ ഉള്ളൂ തിങ്കള്‍ ആഴ്ച ആവാന്‍..  കണക്ക് കൂട്ടി പറഞ്ഞാല്‍  എക്സാക്ടിലി പതിമൂന്ന്‍ മണികൂര്‍...  ഒക്കെ കൂടി എന്‍റെ മനസ്സില്‍ ഒരു പ്രളയം തന്നെ കൊട്ടി പുറപട്ടു.. കുറച്ചു  നേരം എന്ത് ചയ്യണം എന്നറിയാതെ നോക്കി ഇരിന്നു.. 
എന്‍റെ ബിപ്പി യൊക്കെ കൂടിയത് പോലെ തോന്നി..  തുറന്ന വെച്ച ലാപ്പ്ടോപ്പിലെ പ്രകാശത്തിനു മുന്നില്‍ ഇരികുമ്പോള്‍ ചുറ്റും ഉള്ള ഇരുട്ട് കൂടി വരുന്നത് പോലെ തോന്നി... 
സത്യം പറഞ്ഞാല്‍ അപ്പഴാണ് ഒറ്റക്കാണ് എന്നൊരു ഫീല്‍ എനിക്ക് വന്നത്... ഒരു മുറിയല്‍ ഒറ്റക്ക് വേറെ ആരും ഇല്ല..  ഒരു വലിയ പ്രശനം തലയിലാവുക.. എല്ലാം  ഒരു പ്രത്യേക അവസ്ഥ ഉണ്ടാക്കും ... ആ അവസ്ഥയില്‍ നമ്മള്‍ പലതും ചിന്തിച്ചു പോകും..
അല്ലെങ്കിലും ഈ ഒറ്റക്ക് ഇരിക്കുമ്പോഴാണ്... മനുഷ്യന് വേണ്ടാത്ത ചിന്തകളൊക്കെ വരുന്നത്...  ഒറ്റക്ക് ഇരുന്ന്‍ പ്രാന്ത് പിടിച്ചവരൊക്കെ ഉണ്ട് നമുക്ക് ചുറ്റും.. പക്ഷെ ഒറ്റക്ക് ഇരിക്കുമ്പോഴും ചില ഉപകാരങ്ങള്‍ ഒക്കെ ഉണ്ട്...  നല്ല കോണ്‍സന്ട്രെഷ്ന്‍ കിട്ടും..
പക്ഷെ എനിക്കപ്പോ ഉണ്ടായ അവസ്ഥ..  എനിക്ക് അക്സപ്റ്റ് ചെയ്യാന്‍ പറ്റാത്ത ലോണ്‍ലിനസ് ആണ്.. അറ്റ്‌ലീസ്റ്റ്.. എന്‍റെ പ്രശ്നങ്ങള്‍ ഒന്ന് ഷയര്‍ ചയ്യനെങ്കിലും ഒരാള് ഉണ്ടങ്കില്‍ ഒരുപക്ഷെ ഇങ്ങനെ ഒരു അവസ്ഥ ഉണ്ടാകില്ലായിരുന്നു.. 
എന്‍റെ റൂംമേറ്റ്സിനോക്കെ ശരിക്കും മിസ്സ് ചെയ്യുന്നു... 
ചചുമ്മാ ഇരുന്ന് ആലോചിച്ച ആ കുറച്ചു സമയം മനസ്സിനുള്ളില്‍ എന്‍റെ പഴയ ഹോസ്റ്റല്‍ ഡെയ്സ് ഓര്‍മ വന്നു..  തടിയനേയ്യും...  കുട്ടനെയും.എല്ലാരെയും ഓര്‍മ വന്നു.  ഞാന്‍ എന്‍റെ ഹോസ്റ്റല്‍ റൂമിന്ന് പുറത്ത് ഇറങ്ങി നടന്നു,
എന്‍റെ ഫ്ലോറില്‍ അദികം താമസക്കാര്‍ ഇല്ല..  അദികം ഫൈനല്‍ ഇയര്‍ കുട്ടികളും അവന്മാരുടെ പ്രോജക്റ്റ് വര്‍ക്ക് ചെയ്യാന്‍ പുറത്ത് പോയിരിന്നു..  തികച്ചും വിജനമായ വരാന്ത...  നേരം ഒരു ഒന്‍പതു മണിയായിട്ടെ ഉള്ളൂ..
പുറത്ത് അങ്ങ് ഇങ്ങായി ലാപ്പ്ടോപ്പുകളുടെ വെളിച്ചം മാത്രം കാണാം...  പുറത്തെ സ്ട്രീറ്റ് ലൈറ്റിനടിയില്‍ സൊറ പറഞ്ഞിരിക്കുന്ന കുറെ ഗ്യാങ്ങുകളെ കാണാം.. .
ഒറ്റക്ക് ഇങ്ങനെ വരാന്തിലൂടെ നടക്കുമ്പോള്‍ എന്‍റെ ആദ്യത്തെ ഹോസ്റ്റല്‍ ഡേ ആണ് ഓര്മ വന്നത്..  അന്ന് ഒന്നാം ഫ്ലോറിലെ മുപ്പതു മുറികളിലും മലയാളികളായിരുന്നു..  ഓരോ മുറിയിലും നാലു പേര്‍...  ഒരു സംഭവം തന്നെ ആയിരുന്നു..
ഒരു പ്രത്യേക ലൈഫ്..  മൂന്ന്‍ മാസം വെച്ച് തിന്നവുന്ന ഒരു മണികൂര്‍കൊണ്ട് കാലിയാവുന്ന ഒരു കാലം..  പുതിയ അയേണ്‍ ചെയ്തു വെച്ച യൂണിഫോം കുളിച്ച വരുംബഴേക്കും അപ്രത്യക്ഷമാവുന്ന കാലം...  പിന്നെ റൂംമേറ്റ്സിന്‍റെ അഴുക്കു തുണി സ്പ്രേ അടിച്ചു എടുത്തിട്ട് പോവുന്ന കാലം.
ഒരു 200 ഗ്രാം പേസ്റ്റ് കൊണ്ട് ഒരു ഫ്ലോര്‍ മൊത്തം പല്ല് തേച്ച കാലം...  സോപ്പും ചീപ്പും കണ്ണാടിയും..  എന്തിനു വേറെ ഒരേ പ്ലേറ്റ്ന്നു ഭക്ഷണം കഴിക്കുന്ന കാലം.. 
എത്രയോ ഓസിനു തിന്ന കാലം... 
എല്ലാം കഴിഞ്ഞു...  എല്ലാം പോയി ... ഓരോരുത്തരായി പോയി .. 
ഇതൊക്കെ ആലോചിക്കുമ്പോ എന്തിനാ ഈ കാലം ഇങ്ങനെ നിക്കാതെ ഓടുന്നെ...  കാലത്തിനു ക്ഷീണമില്ലേ...  നിങ്ങള്‍ ഒക്കെ ത്രീ ഇടയറ്റ്സും, ഹാപ്പി ഡേയ്സും, നന്‍ബനിലും കണ്ട കോളേജ്  ലൈഫ് അല്ല എന്‍റെ കോളേജ് നാള്‍ക്കള്‍.
Its so pure, Its so beautyful, its unforgetable...
താ...  ഇപ്പഴും കൂടി...  ഇത് എഴുതുമ്പോള്‍ കൂടി...  മനസ്സില്‍ അവന്മാരുടെ മായാത്ത മുഖങ്ങള്‍ ആണ്....  കുറെ പഹയന്മാരും...  പഹയത്തികളും...
മറക്കാന്‍ പറ്റാത്ത കുറെ തമിഴന്‍ ഫ്രാണ്ട്സുകളും എനിക്കുണ്ടായിരുന്നു..  അവരും ഹോസ്റ്റല്‍ വിട്ടു പോയി കുറെ നളായിരിക്കുന്നു... ആവരുടെ ഒക്കെ നിറം കറുപ്പാണങ്കിലും...  മനസ്സ് തൂവെള്ളയാ.. സ്നേഹിച്ചാല്‍ ചങ്ക് പറിച്ചു തരും..  മയ്‌ ചങ്ക്സ് ..
തിരിച്ചു.. എന്‍റെ മുറിയിലോട്ട് തന്നെ ഞാന്‍ കയറി ചെന്നു...  കുറച്ചു നേരം ചുമ്മാ.. കിടന്നു...  ഏതായാലും നാളത്തെ എന്‍റെ ദിവസം പ്രശനം തന്നെ... ഏന്തു വന്നാലും നേരിടാം...  അലാതെ വേറെ വഴി ഇല്ലാല്ലോ..
ഞാന്‍ ശിവ അപ്ടേറ്റ്‌ ചെയ്ത ആ വീഡിയോ ഡൌണ്‍ലോഡ് ചെയ്തു..  .. പിന്നെ അറിയാവുന്നത് വച്ച് ഒരു സ്ലൈഡ് റഡി ആക്കി....  ഒരു ഒരു മണികൂര്‍ എടുത്തില്ല...  അതൊക്കെ ചെയ്യാന്‍...  മൂപ്പരുടെ പ്രോജക്റ്റ് റിപ്പോര്‍ട്ടിലെ ചില ചെറിയ ചോദ്യ ഉത്തര പ്രശ്നങ്ങള്‍ ഒക്കെ ഒന്ന് നോക്കി വച്ചു.. 
അത് കഴിഞ്ഞ് കൊറച്ചു നേരം ചുമ്മാ കിടന്നു... 
ആ സമയത്തായിരുന്നു.. ഫെസ്ബുക്കില്‍ നമ്മുടെ കൊട്ടയംകാരി മെസ്സേജ് അയച്ചത്.. ക്ലും
കൊട്ടയംകാരി: "da ake kolamavunnaa thonnane ? "
ഞാന്‍: "entha entha pattiyathu ?
കൊട്ടയംകാരി: "njngalde demo work aavunnilla "
ഞാന്‍: "enthaa...  aangine thanne venam :p"
കൊട്ടയംകാരി: "chetta..!"
ഞാന്‍: "sharikkum entha pattiye"
കൊട്ടയംകാരി: "deeepthide laptopilu vayarasu keri.. "
ഞാന്‍: "enginaa virus kayariye? "
കൊട്ടയംകാരി: "pottikali diksante pendrive ittatha filim kayattan"
ഞാന്‍: "best , enittu"
കൊട്ടയംകാരി: "eniitnetha kuntham"
ഞാന്‍: "appo project centeril thanne koduthu nokkikoodey"
കൊട്ടയംകാരി: "eda koppe njngalu train kayareeda..! iniengana ? "
ഞാന്‍: "innaa anubhavichchoo ...  ! :) :p "
മറുപടി കോട്ടയംകാര്‍ മാത്രം ഉപയോകികുന്ന ഒരു പ്രത്യേകം തറി ആയിരുന്നു...  അതുകൊണ്ട് തന്നെ അത് സെന്‍സര്‍ ചെയ്തു.. 
പാവങ്ങള്‍...  എല്ലാം ശരി ആവുന്നു വിജരിച്ചു ഒടുക്കം ഒന്നുല്ലാതായി ന്നാ തോന്നുന്നെ...  :)
അത് കഴിഞ്ഞു ഫെസ്ബുക്കില്‍ ചുമ്മാ പരതി നോക്കുംബഴാണ്... ശിവയുടെ ഈ മെയില്‍ എടുത്ത് എഫ് ബിയില്‍ നോക്കിയത്..  തികച്ചും യാഥര്‍ശ്ചികമായി.. 
മൂപ്പരുടെ ഐഡി കിട്ടി...  ഞാന്‍ ഒരു ഫ്രണ്ട് റിക്വസ്റ്റ് തട്ടി വിട്ടു..  കൂട്ടത്തില്‍ പ്രോജക്റ്റ ചെയ്യാനു സാഹായിക്കുമോ എന്ന് ചോദിച്ചു കൊണ്ടൊരു മെസ്സേജും...
നേരം ആപ്പോ പന്ത്രണ്ടേ മുക്കാല്‍ കഴിഞ്ഞിരുന്നു..  ലാപ്പ് ടോപ്പ് അടച്ചു വെച്ച് ... മലര്‍ന്ന്‍ കടന്നു... 

(തുടരും)        

Share this: