image1 image2 image3 image3

HELLO I'M AN ENGINEER|WELCOME TO MY DIARY|I LOVE TO WRITE HERE|ഇത്‌ കഥയല്ല !!|എന്‍റെ ജീവിതമാണ്|ഞാൻ വലിച്ച് തീര്‍ത്ത എന്‍റെ ശ്വാസമാണ് .

പൊറോട്ട..!

കോളേജ് ഹോസ്റ്റലിലെ ആ ഒറ്റ മുറിയില്‍ ഞാന്‍ ഒറ്റക്കായിരുന്നു, ആവര്‍ത്തിച്ചു കണ്ടു നോക്കിയാ ആ ഒരറ്റ വീഡിയോ എനിക്ക് പല അറിവുകളും തരുകയായിരുന്നു...  എന്‍റെ കയ്യില്‍ ഉണ്ടായിരുന്ന ശിവയുടെ നിന്ന് പോയ പ്രോജക്റ്റ് റിപ്പോര്‍ട്ടുകൂടി ചേര്‍ത്ത് വായിച്ചപ്പോള്‍ ച്ലതൊക്കെ മനസ്സില്‍ കത്തി തുടങ്ങി..
ഹാം...  ഒരു പ്രോജക്റ്റ് പേപ്പര്‍ വായിച്ച് എടുക്കുന്നത് ഭയങ്കര പാടുള്ള കാര്യമാണ് പക്ഷെ ശിവ അപ്പ്ഡേറ്റ് ചെയ്ത ആ വീഡിയോ ആ പ്രോജക്റ്റ് പേപ്പരില്‍  കൂടുതല്‍ കാര്യങ്ങള്‍ വായിച്ച്  മനസ്സിലാക്കാന്‍ ഹെല്‍പ്പ് ചെയ്തു... 
ഇനി ഇതിന്‍റെ ഒരു വര്‍ക്കിംഗ് മോഡല്‍ ഇറക്കണം..  അഥവാ ഈ പ്രോജക്റ്റ് എങ്ങിനെ വര്‍ക്ക് ചെയ്യുന്നൂ എന്ന് ഒരു ചല ചിത്ര മായി കാണിച്ചു കൊടുക്കണം അതാണ്‌ വര്‍ക്കിംഗ് ഡെമോ എന്ന് പറയുന്നത്..
പക്ഷേ അത് കപ്ലീറ്റ് ചെയ്യാന്‍ ഇനിയും ചിലതൊക്കെ അവശ്യ മുണ്ട്....  അന്ന് ആ ഒരറ്റ ഇരിപ്പില്‍ ഞാന്‍ നേരം വെളിപ്പിച്ചു...  മനസ്സ് ചികഞ്ഞ് ആലോചിച്ചു...  അന്ന് ആരാത്രി..  എനിക്ക് ഉറക്കം വന്നതെ ഇല്ല...  എനിക്ക് കൂട്ടിനും എന്‍റെ ലാപ്പ് ടോപ്പും ഒരു കറങ്ങുന്ന ഒരു ഫാനും മാത്രമേ ഉണ്ടായിരുന്നുള്ളൂ.. 
റൂമിനുള്ളില്‍ ലൈറ്റ് ഓണ്‍ ച്യ്തത് കണ്ട്..  ഇലക്ട്രീഷന്‍ വന്നു പോയിട്ടുണ്ട്..  ഒരു പത്തു മിനുട്ട് കഴിഞ്ഞു ഞാന്‍ എന്‍റെ റൂമിലെ ലൈറ്റ് ഓഫ് ചയ്തു.....  ലാപ്പ് ടോപ്പിന്‍റെ സ്ക്രീനിന്‍റെ വെളിച്ചം എന്‍റെ മുറിയാകെ പരന്നു...
നാളെ കഴിഞ്ഞാല്‍ തിങ്കള്‍.. അന്നാണ് എന്‍റെ പ്രോജക്ടിന്‍റെ ആദ്യ മൂല്യനിര്‍ണയം...  ബാക്കി ഉള്ള കുട്ടികള്‍ ഒക്കെ ആവ്ന്മാരുടെ പ്രോജാക്റ്റ് സെന്‍ടറില്‍ നിന്നും കൊടുത്ത വര്‍ക്കിങ്ങ് ഡെമോ.. അടിച്ചു പൊളിച്ചു പ്രസന്‍റെ ചെയ്തു കയ്യടി വങ്ങുമ്പോ ഞാന്‍ വാ പൊളിച്ചു നോക്കി നിക്കേണ്ടി വരുമോ ? , മനസ്സില്‍ ആകെ കണ്ഫ്യൂഷന്‍.. 
ഒരു വിളിപാടകലെ എന്‍റെ ഫ്രണ്ട്സ് ഉണ്ടായിരുന്നങ്കില്‍ എന്നെ സാഹായിച്ചേനെ ... ഇത് ഞാന്‍ പെട്ട്‌ പോയില്ലേ...  !!. 
ലാപ്പ് ടോപ്പിന്‍റെ മുന്നിലിരുന്നു ഉറങ്ങി പോയതറിഞ്ഞില്ല...  പിറ്റേന്നു കണ്ണ് തുറക്കുമ്പോ...  നേരം വായിക്കും നേരം രണ്ടു മണി...  ആ ഞായര്‍ ആഴ്ച്ചയിലെ സമയം മുഴുവന്‍ ഞാന്‍ ഉറങ്ങി തീര്‍ത്തിരുന്നു..  വെട്ടിലായോ..  ദൈവമേ...  നാളെ കാണിക്കേണ്ട പ്രോജക്റ്റ് ഡെമോ എവിടുന്നു ഉണ്ടാക്കും...  പക്ഷെ ഞാന്‍ എന്‍റെ ആത്മ വിശ്വാസം കൈ വിട്ടില്ല.. 
ഇനി ഒരു രാത്രി കൂടി സമയം ഇല്ലേ ... ഒന്നും ഇല്ലങ്കിലും അറിയുന്നത് വച്ച് ഒരു നാല് പ്രസന്‍റെഷന്‍ ഉണ്ടാക്കി കാണിക്കാം എന്ന് മനസ്സില്‍ ഉറപ്പിച്ചു...  വായില്‍ ബ്രഷ് കുത്തികയറ്റി..  മുറിയില്‍ നിന്നും പുറത്ത് വന്നു..  നല്ല വയില്‍ ഉണ്ട് പുറത്ത്..  വീശുന്ന കാറ്റ് മുഖത്ത് തട്ടുമ്പോള്‍ എന്തോ
തീകട്ട വെച്ചൊരു ഫീല്‍..  ഞായര്‍ ആഴ്ച ആയത് കൊണ്ട് തന്നെ ഹോസ്റ്റലിലെ അധിക പിള്ളേരും പുറത്തെ പാര്‍ക്കില്‍ നേരം കളയാന്‍ വേണ്ടി ഇരിപ്പുണ്ട്..  ചിലര്‍ അവന്മാരുടെ ലാപ്പ് ടോപ്പില്‍ കുത്തിയിരുന്നു..  നോക്കിയിരിപ്പുണ്ട്‌..  അല്ലേലും എന്നെ പോലെ ഒറ്റക്ക് ഉള്ളവരെ ഇതുപോലെ ലാപ്പ് ടോപ്പ് നോക്കി ഇരിക്കോള്ളൂ..
ബ്രഷില്‍ ഒളിച്ചറങ്ങിയ പേസ്റ്റ് കലര്‍ന്ന തുപ്പലിനു ഒരു മാതിരി അവിഞ്ഞ വാസനയായിരുന്നു.. ഇന്നലെത്തെ മുഴിഞ്ഞ ഉറക്കത്തിന്‍റെ സകല ക്ഷീണവും അതിലൂടെ ഒലിച്ചിറങ്ങുന്നത് പോലെ എനിക്ക് തോന്നി.. 
ഹോസ്റ്റലില്‍ വരാന്തയില്‍ നിന്ന് പുറത്തെ സീനറി കണ്ടു പല്ല് തേക്കാന്‍ എന്ത് സുഖം..... എന്നെ പോലെ വയ്കി എണീറ്റ പലരും എന്നെ പോലെ തന്നെ പുറത്തേക്ക് നോക്കി ബ്രഷും പിടിച്ചു നിപ്പുണ്ട്.. 
ബാത്ത് റൂമില്‍ വാഷ് ഏരിയഒട്ടിച്ച് വെച്ച കണ്ണാടിക്ക് എന്നും ഇല്ലാത്ത ഒരു തിളക്കം... ഞാന്‍ ബ്രഷ് വയിന്നടുത്ത്...  വായില്‍ വെള്ളം കയറ്റി കുളു കുളാ തുപ്പി...  ഹാ...  ഒരു ലോങ്ങ് ഉറക്കം കഴിഞ്ഞിട്ട് ഇങ്ങനെ പല്ല് തേച്ച ഒറ്റ തുപ്പനുണ്ട് ഒരു സുഖം...  പേസ്റ്റ് നമ്മുടെ പള്ളിലോക്കെ ഒരു തണുപ്പ തരും...  ശരിക്കും പറഞ്ഞ ആ തണുപ്പ് കിട്ടുബോ നമ്മള് ഫ്രഷ്‌ ആയി ന്നൊരു ഒരു തോന്നല്‍ ഉളവാക്കും..
യധാര്‍ത്ഥത്തില്‍ നമ്മളൊക്കെ പേസ്റ്റ് ഇട്ട് നമളെ നമള്‍ തന്നെ പോട്ടന്മാരാകാ...!.. കണ്ണാടിയിലോട്ട് നോക്കുമ്പോള്‍ എനിക്ക് കാണാം എന്‍റെ മുഖം...  ഞാന്‍ എന്‍റെ കണ്ണില്‍ ഇട്ട കണ്ണാടി അഴിച്ചു വെച്ചു..  എന്നോട് തന്നെ ഞാന്‍ ഒന്ന് ചിരിച്ചു കാണിച്ചു നോക്കി.... ഹോ ഒരു കോപ്പിലെ ലുക്ക്....  ഇന്നലെ ഉറക്കത്തിന്‍റെ ക്ഷീണി തറച്ച് നിക്കുന്ന മുടി കണ്ടു തന്നെ മനസ്സിലാക്കാം...  പല്ല് അലപ്പം മുന്നോട്ട് വന്നോ ഒന്നൊരു തോന്നല്‍
കണ്ണിനു ചുറ്റും ഒരു കറുത്ത പാട് വന്നിരിക്കുന്നു... ഒരു കോഞ്ഞാട്ട ലുക്ക് ആയിരുന്നു അപ്പൊ എനിക്ക്... 
കയ്യില്‍ അല്പം വെള്ളം എടുത്ത് മുടിയില്‍ തടവി... തറച്ച് നിക്കുന്ന  മുടി ഒതുക്കി വെച്ചു...  എന്‍റെ കണ്ണുകള്‍ ചുവന്ന്‍ തടിച്ചതായി എനിക്ക് തോന്നി... 
റൂമിലോട്ട് കയറി..  അഴയില്‍ കിടന്ന ഒരു പാന്‍സും പിന്നെ ഒരു ഷര്‍ട്ടും എടുത്ത് ഇട്ടു....  കയ്യില്‍ എന്‍റെ മണി പേര്‍സും എടുത്ത് നടന്നു...  നേരെ സണ്ടേ കാന്‍റീന്‍ .. ഹാ ഞാന്‍ ഇതിനെ പറ്റി ഇത് വരെ പറഞ്ഞിട്ടില്ല അല്ലെ ? ..
സണ്ടേ കാന്‍റീന്‍ , പേര് പോലെ തന്നെ ഞായര്‍ ആഴ്ച മാത്രമേ ഈ കാന്‍റീന്‍ ഉണ്ടാവൂ...  രസം എന്താന്നു വെച്ചാല്‍ ഇത് നടത്തുന്നത് ഞങ്ങളുടെ ഹോസ്റ്റലില്‍ നിക്കുന്ന ഒരു പറ്റം ഹോട്ടല്‍ മാനേജ്മന്‍റെ കോഴ്സ് ചയ്യുന്ന കുട്ടികള്‍ ആണ്... അവരെ ജുനിയര്‍ ശഫ് എന്നാ എല്ലാരും വിളിക്ക....  ആരുടെ പ്രക്ടികല്‍ ക്ലാസ്സില്‍ മയിന്‍ ഷഫ്(ട്രെയിനര്‍) പഠിപ്പിക്കുന്ന എല്ലാ മെയിന്‍ ഡിഷുകളും... സണ്ടേ കാന്‍റീനില്‍ അവര്‍ ഉണ്ടാക്കി വിക്കും.. 
ഓര്‍ വിഭവങ്ങള്‍ക്കും കാശും വാങ്ങും...  പക്ഷെ ചില ഡിശ്ശുകള്‍ അത്ര രുചി ഒന്നും ഇല്ലങ്കിലും ചിലതൊക്കെ വായിക്ക് രുചി ഉള്ളത് തന്നെ ആയിരിക്കും.. 
അന്ന് ഞാന്‍ ചെന്നപ്പോ... ഏതോ ഒരു ബ്രഡ് പരീക്ഷണം നടത്തുകയായിരുന്നു..  നമ്മുടെ ജുനിയര്‍ ശഫുമാര്‍...
ഞാന്‍ ചെന്ന് ടേബിളില്‍ ഇരുന്നപഴെ...  കിച്ചണിന്‍റ മുന്നില്‍ നില്‍ക്കുന്ന ഒരു ജൂനിയര്‍ ശഫ് എന്നോട് വിളിച്ചു പറഞ്ഞു..  "ഇന്ന് മെന്യൂ ഇല്ലാട്ടോ...  ഇന്ന് ശഫ് സ്പ്ശ്യല്‍ ആണന്ന്... "          
ശഫ് സ്പ്ശ്യല്‍ എന്ന് പറഞ്ഞാല്‍...  അവര്‍ എന്ത് ഉണ്ടാക്കുന്നുവോ അത് കഴിച്ചിട്ട് അതിന്‍റെ ബില്ല് കൊടുത്തിട്ട് എണീറ്റ് പോയിക്കോണം ..  രാവിലേം ഉച്ചക്കും ഒന്നും കഴിക്കാത്തത് കൊണ്ട്..  ഞാന്‍ അവിടെ തന്നെ ഇരുന്നു... 
എന്നോട് അവര്‍ കുറച്ചു നേരം വയിറ്റ് ചെയ്യാനും പറഞ്ഞു...  ഞാന്‍ ചുറ്റും നോക്കി....  എല്ലാകുട്ടികളും കൂട്ടം കൂട്ട മായി ഇരുന്നു.. വര്‍ത്തമാനം പറഞ്ഞിരിക്കുന്നു..  ചില പരിജയമുല്ല മുഖങ്ങള്‍ അങ്ങും ഇങ്ങുമായി കാണാം.. 
ഒരു പത്തു മിനുട്ട് കഴിഞ്ഞപ്പോള്‍...  ഒരു ജൂനിയര്‍ ശഫ് അവന്‍റെ കരവിരുത് തെളിയിച്ച ഒരു സാധനം എന്‍റെ മുന്നില്‍ കൊണ്ട് വന്നു വെച്ചു.. കണ്ടാല്‍ ബ്രൌണ്‍ നിറമുള്ള പാസ്ത മസാല ഇട്ടു വെച്ചത് പോലെ ഒരു ഡിഷ്‌ ആയിരുന്നു അത്... രുചിയുടെ അഭിപ്രായത്തിനായ് ആ ജോനിയര്‍ ശഫ് എന്‍റെ ടേബിളിനു അരികില്‍ തന്നെ...  വയിറ്റ് ചെയ്തു കൊണ്ടേ ഇരുന്നു.. ഞാന്‍ ചോദിച്ചു..  ഇത് എന്ത് സാധനം... 
"bro it is rosted and smashed prota with paneer"
അവന്‍ പറഞ്ഞതില്‍ വെച്ച് എനിക്ക് മനസ്സില്‍ ആയത് ഒരൊറ്റ വാക്കായിരുന്നു.. "പൊറോട്ട"
മലയാളികള്‍ക്കെ ഏറെ ഇഷ്ടമുള്ള വിഭവമാണ് പോറാട്ട...
"ചിക്കന്‍ ഗ്രെവിയും പൊറോട്ടയും... " ഇത് ഇവിടെ എഴുതുമ്പോള്‍ തന്നെ എന്‍റെ വായി വെള്ളം വരുന്നു.. 
പക്ഷെ എന്‍റെ മുന്നില്‍ ഇരിക്കുന്ന ഈ വിഭവം പോറോട്ടയെ പോലെ ഉണ്ടായിരുന്നില്ല..  വേറെ എന്തോ ആയിരുന്നു.. ഞാന്‍ സ്പൂണ്‍ വായിലിട്ടു ചവച്ചു.. ആ മസാല ഒക്കെ ഇട്ടു ഒരു ഇറച്ചി കറി കഴിക്കുന്ന ഒരു ഫീല്‍ ആയിരുന്നു.. പക്ഷെ അത് പോലെ തന്നെ കുറച്ച് മുന്നേ ബ്രഷ് ചെയ്ത പേസ്റ്റ്ന്‍റെ ചുവ അത് പോലെ തന്നെ വായില്‍ ഉണ്ടായിരുന്നു..
ജൂനിയര്‍ ശഫ്: "Bro How is it"
ഞാന്‍: "ആ കൊള്ളാം", എനിക്ക് നല്ല വിശപ്പ്‌ ഉണ്ടായിത് കൊണ്ട്.. ഒരു സ്പൂണ്‍ വായിലോട്ട് പോയതിന്‍റെ പിന്നാലെ സ്പൂണ്‍ വിടവില്ലാതെ പോയികൊണ്ടിരിന്നു... 
മനസ്സ് തൃപ്തിയോടെ ആ ജൂനിയര്‍ ശഫ് തിരിച്ചു കിച്ചണലേക്ക് തന്നെ പോയി...  
ബില്‍ അടച്ച് ഞാന്‍ അവിടെ നിന്നും ഇറങ്ങി...  നടന്നു വരുന്ന വഴിയെ..  മനസ്സില്‍ എന്‍റെ പ്രോജക്ടിനെ...  പറ്റി ഓടികൊണ്ടിരുന്നു...  ഹോസ്റ്റലില്‍ എത്തിയില്ല.. .. ഒരു അസ്വസ്ഥത...  വായറിനുള്ളില്‍  എന്തൊക്കയോ ആവുന്നത് പോലെ... 
ഹോസ്റ്റലിലെ ഗ്രൌണ്ട് നിലിയില്‍ ഉള്ള വാട്ടര്‍ ഫില്‍ടരില്‍ നിന്നും ഒരു ക്ലാസ് വെള്ളം കുടിച്ചിട്ട്...  ഞാന്‍ എന്‍റെ രൂമിലോട്ട് നടന്നു... 
റൂമില്‍ ജനല്‍ അടച്ചിരുന്നത് കൊണ്ട്.. മുറി അകെ ഇരുട്ടായിരുന്നു..  ന്‍റെ ലാപ്പ് ടോപ്പിന്‍റെ പച്ച കളര്‍ എല്‍ ഇ ഡി കത്തി നില്കുന്നത് ശരിക്കും ശ്രദ്ധയില്‍ പടും അത്രക്ക്...  ഇരുട്ടായിരുന്നു റൂമില്‍.. 
ഞാന്‍ ലാപ്പ് ടോപ്പ് തുറന്നു വെച്ചു...  ആദ്യം എഫ് ബി ലോഗിന്‍ ചെയ്തു...  എനിക്കൊരു മെസ്സേജ് വന്ന്‍ ക്ടപ്പുണ്ടായിരുന്നു...  തുറന്നു നോക്കിയപ്പോ നമുടെ എട്ടു മലയാളികളിലെ മൂന്നാം പെണ്മണി.. എന്‍റെ സ്വന്തം കോട്ടയം കാരിയുടെ മെസ്സേജ് ആയിരുന്നു..
അവര്‍ ഒന്‍പതു പേരും നളെ രാവിലെ കോയമ്പത്തൂരില്‍ എത്തും എന്നായിരുന്നു അത്.. 
ഞാന്‍ ഒകെ എന്ന് ടൈപ് ചെയ്ത് എന്‍റെര്‍ അമര്ത്തിയില്ല....  എന്‍റെ അടിവയറിന് ഞാന്‍ ഇതുവരെ അനുഭവിക്കാത്ത അത്ര വേദന അനുഭവപെട്ടു... ഞാന്‍ എന്‍റെ റൂമിന് കതക് തുറന്ന്‍..  ബാത്ത് രൂമിലോട്ടു ഓടി...

പിന്നെ ഒരു സംഭവം തന്നെ ആയിരുന്നു....  കുറച്ച നേരീത്തെക്ക് ബാത്ത്രൂമായിരുന്നു എന്‍റെ മുറി...  പത്ത് തവണയിലും അധികം ഞാന്‍ പോയി വന്ന്‍ കാണും... 
എന്നെ ശ്രദ്ധിച്ച് നിന്നിരുന്ന ഒരു തമിഴന്‍... " എന്നാച്ച് ഡൌണ്‍ലോഡിംങാ.. ? " കളിയാക്കി ഇളിച്ചു കാട്ടി...  ഹോ അപ്പൊ എനിക്ക് വന്ന ദേഷ്യം...  മനസ്സില്‍ അവന്‍റെ അപ്പാപ്പന്‍റെ അപ്പാപനെ വിളിച്ചു... 
പക്ഷെ... പ്രശനം അറിഞ്ഞ് അവനാ എനിക്ക് ഓ ആര്‍ എസ് കലക്കി തന്നത്...  ഛെ ഇവനെ ആണോ ഞാന്‍ അപ്പനെ വിളിച്ചെ എന്ന് ആലോചിച്ചപ്പോ എനിക്ക് എനോട് തന്നെ പുഛച്ചം തോന്നി..
ഒരു വിധം വയര്‍ ശരി ആയപ്പോ... രാത്രി എട്ടുമണി ആയിരുന്നു.....രാത്രിയിലെ ഡിന്നറിനു സമയമായി ഹോസ്റ്റലിലെ ബെല്‍ നീട്ടി അടിച്ചു....

പകച്ചു പോയി ഞാന്‍ നിന്നു.. ..  തികച്ചും നിസ്സഹനായി....  ലാപ്പ് ടോപ്പിലെ സ്ക്രീനില്‍ടൈപ് ചെയ്തു വച്ച "OK"അത് പോലെ തന്നെ ചാറ്റ് ഏരിയയില്‍ പോവാന്‍ റെഡി ആയി നിക്കുന്നുണ്ടായിരുന്നു.. 
ഞാന്‍ എന്‍റെര്‍ ചെയ്തു...  ക്ലും...  ഒരു ചെറിയ ഒച്ചയോടെ... ആ കോട്ടയം കാരി റിപ്ലെ അയച്ചിരിക്കുന്നു ...    "  :p "

ഞാന്‍ തലയില്‍ കൈ വച്ചു... "പടച്ചോനെ എന്‍റെ പ്രോജക്റ്റ് "  :(

(തുടരും)            

Share this: