image1 image2 image3 image3

HELLO I'M AN ENGINEER|WELCOME TO MY DIARY|I LOVE TO WRITE HERE|ഇത്‌ കഥയല്ല !!|എന്‍റെ ജീവിതമാണ്|ഞാൻ വലിച്ച് തീര്‍ത്ത എന്‍റെ ശ്വാസമാണ് .

കച്ചിതുരുമ്പ്‌

ലാപ്പ് ടോപ്പും എന്‍റെ പ്രോജക്റ്റ് റിപ്പോര്‍ട്ടും എല്ലാം കയ്യിലെടുത്ത്..  ഞാന്‍ നേരെ സെമിനാര്‍ ഹാളിലോട്ട് നടന്നു.. രാവിലെ ഭക്ഷണം ഒന്നും കഴിച്ചില്ല. അതിനൊന്നും ഉള്ള സമയം ഉണ്ടായിരുന്നില്ല..  ഹോസ്റ്റലിന്നു ഇറങ്ങും വഴിയെ ഞങ്ങളുടെ ഹോസ്റ്റല്‍
വാര്‍ഡന്‍ എന്നെ പിടിച്ചു നിറുത്തി..  എന്‍റെ കയ്യില്‍ ഇന്നത്തെ ഹോസ്റ്റല്‍ അറ്റനനസ് ഷീറ്റ് ഓഫീസില്‍ കൊടുക്കാന്‍ പറഞ്ഞു...  അങ്ങേര്‍ക്ക് ലൂസ് മോഷനാത്രേ അതോണ്ട് ഇന്ന് അങ്ങേര് ഓഫീസില്‍ വരുന്നില്ല എന്ന് പറയാന്‍ പറഞ്ഞു..  അല്ലേലും
മെസ്സിലെ ഭക്ഷണം അത് അങ്ങിനാ ആര്‍ക്ക് എന്താ വരാന്ന് പറയാന്‍ പറ്റില്ല.. ഞാന്‍ നേരെ കോളജ് ഹോസ്റ്റല്‍ വാര്‍ഡന്‍ ഓഫീസിലോട്ട് നടന്നു...  അവിടെ ചെന്നപ്പഴാണ് ഞാന്‍ അവളെ കണ്ടത്..
ദീപ്തി... 
എത്ര ദിവസ്സായി...  ഒരു പാട് ദിവസം ...  മാസങ്ങളായി കണ്ടിട്ട്..  പക്ഷെ എന്നെ അവള്‍ കണ്ടില്ല..  അവള്‍ എന്‍റെ എതിര്‍ വശത്തേക്ക് തിരിഞ്ഞ് നില്‍ക്കുകയായിരുന്നു..  അവള്‍ ആകെ മാറി...  ഞാന്‍ അവളെ ആദ്യാമായിട്ട് കാണുമ്പോള്‍.. മുടി ഒക്കെ പിന്നിയിട്ട് , നെറ്റിയില്‍ പൊട്ട് ഒക്കെ
വച്ച് അസ്സല് ഗ്രാമ പെണ്‍കുട്ടിആയിരുന്നു.... ഇപ്പൊ ഏതോ ബാക്ലൂര്‍ മോഡലുകളെ പോലെ ആയിരുന്നു..  മുടി ഒക്കെ വെട്ടി മുറിച്ച്.. സ്ട്രെറ്റ് ചെയ്ത്... അകെ മാറി..  ഈ മാറ്റം കുറച്ചു മാസങ്ങള്‍ കൊച്ചിയില്‍ നിന്നത് കൊണ്ടായിരിക്കാം.. 
എനിക്ക് അവളെ കണ്ടപ്പോ എന്തോ ഒരു സന്തോഷം...  ഞാന്‍ അവളെ വിളിച്ചില്ല..  ഞാന്‍ അവള്‍ നിക്കുന്നടത്തെക്ക് നടന്നു...  കയ്യില്‍ ഒരു വലിയ ട്രാവല്‍ ബാകുണ്ടായിരുന്നു.... 
ഞാന്‍ അവളുടെ തൊട്ട് പിന്നില്‍ വന്നു...  എന്നിട്ട് വിളിച്ചു....  "ദീപൂവേ..... "
അവള്‍ ആ വിളി കേട്ടതും തിരഞ്ഞു....  എന്നെ കണ്ടതും "ഡാ... സോപ്പേ ........ "
ഞാന്‍ ഞെട്ടി പോയി...  അവളുടെ മുഖത്തിനു കുറെ മാറ്റങ്ങള്‍ സംഭവിച്ചിരുന്നു....  അവളുടെ ചിരിക്ക് ആ പഴയ ഭംഗി ഒന്നും ഉണ്ടായിരുന്നില്ല...  പകരം..  കട്ടിയില്ലാത്ത ലിപ്സ്റ്റിക്കിന്‍റെ മണം മാത്രമേ ഉണ്ടായിരുന്നൊള്ളൂ..  കവിളൊക്കെ തടിച്ച് തൂങ്ങി ഇരുന്നു...
ഞാന്‍: "എന്ത് കൊലാടി ഇത്... ? "
അവള്‍: "ചുമ്മാ ഒന്ന് മോഡേണ്‍ ആയി നോക്കിയതാ " എങ്ങനെ ഉണ്ട് ? "  ചിരിച്ചോണ്ട് അവള്‍ രണ്ടും കണ്ണും ചിമ്മി കാണിച്ചു..
ഞാന്‍: "ഛെ...! വീപ്പകുറ്റിക്ക് ചായമടിച്ചത് പോലെ ഉണ്ട്...  "
അവള്‍: "പോടെ കോപ്പേ...  എന്‍റെ ചെക്കന്‍ പറഞ്ഞു ഭംഗി ഉണ്ടന്ന്...  "
ഞാന്‍: "നിന്‍റെ ചെക്കന്‍ ചിലപ്പോ കണ്ണു പോട്ടനായിരിക്കും..  :p "
അവള്‍ അത് കേട്ടതും എന്നെ കവീശി ഒരറ്റ അടി... 
ഞാന്‍: "ബാക്കി ഉള്ളവരൊക്കെ എവിടാ...  ! "
അവള്‍: "എല്ലാരും ഉണ്ട് സെമിനാര്‍ ഹാളില്‍... ഞങ്ങളുടെ പ്രോജക്റ്റ് പണി കിട്ടി യിരിക്കാ....! "
ഞാന്‍: "ഇന്നലെ  അറിഞ്ഞു", "അല്ല എന്താ ഇവിടെ.. "
അവള്‍: "ക്ലിയറന്‍സ് കൊടുത്താലേ ഹോസ്റ്റലില്‍ കേയറ്റു.. ഡ്രെസ് ഒക്കെ ചേഞ്ച് ചയ്യണം , അല്ല നീ എന്താ ഇവിടെ  ? "
ഞാന്‍: " ഞാന്‍ ഈ ഫയല്‍ കൊടുക്കാന്‍ വേണ്ടി വന്നതാ...  "
അവള്‍: "അല്ല നിന്‍റെ പ്രോജക്റ്റ് എന്തായി"
ഞാന്‍: "എല്ലാം പറയാം..  നീ സെമിനാര്‍ ഹാളില്‍ വാ... "
അത്രേം പറഞ്ഞ് , കയ്യിലുള്ള വാര്‍ഡന്‍റെ ഫയല്‍ അവിടെ കൊടുത്ത് അവിടുന്ന് ഇറങ്ങി... 
അവിടുന്ന് ഇറങ്ങുമ്പോള്‍... എന്‍റെ  മനസ്സില്‍ അവളുടെ ഈ മാറ്റത്തെ പറ്റി ആയിരുന്നു ചന്ത..  ന്നാലും ഇങ്ങനെ ഒരു മാറ്റം...  തികച്ചും പ്രതീക്ഷിക്കാത്തതായിരുന്നു..  പഴയ ദീപ്ത്തിയെക്കാള്‍ നല്ല ബോള്‍ഡ് ആയി എന്ന് തോന്നുന്നു.. 
അത് എനിക്ക് അവള്‍ വര്‍ത്തമാനം പറഞ്ഞു തുടങ്ങിയപ്പഴെ മനസ്സിലായി..  മലയാളത്തിനിടയില്‍ കുറെ ഇംഗ്ലീഷ് കുത്തികയറ്റി യുള്ള വര്‍ത്തമാനം..  എല്ലാം എനിക്ക്  അത്രക്ക് കണ്ണില്‍ പിടിച്ചില്ല ... അല്ലേലും ഞാന്‍ അത് അവളോട്‌ പറഞ്ഞാലോ എന്ന് അപ്പഴേ എനിക്ക് തോന്നിയിരുന്നു..
പറഞ്ഞാല്‍ അവള്‍ ദേഷ്യ പടുമോ എന്നൊരു ചറിയ ഭയം ഉള്ളത് കൊണ്ടാ അപ്പൊ പറയാഞ്ഞേ..  !..  അല്ലേലും ഇപ്പൊ വന്നു കയറിയിട്ടേ ഉള്ളൂ.. അവള്‍.. ഇതിന്‍റെ പേരില്‍ ഇനി ഉടക്കണ്ടാ...  ല്ലേ.. !
മനസ്സില്‍ പെട്ടന്നൊരു ഭയം കയറി വന്നത് അപ്പഴാണു...  ഏകനായ ദൈവമേ..  ഇന്നാണ്..  പ്രോജക്റ്റ് ഡെമോ...  കാത്തോളണേ...
ഞാന്‍ മനസ്സില്‍ പ്രാര്‍ത്ഥയോടെ സെമിനാര്‍ ഹാളിനുള്ളിലെക്ക് കാല്‍ വച്ചു...  സെമിനാര്‍ ഹാളിന്‍റെ ബാക്ക് ഡോറിലൂടെ ആണ് പ്രവേശിച്ചത്‌...  നിരത്തിയിട്ട ചുവപ്പ് കളര്‍ ഉള്ള ഫൈബര്‍ ചയറുകള്‍.. എല്ലാ ചയറിനും പേരിട്ടിരിക്കുന്നു... ആ പേരുകളില്‍... കംപ്യൂട്ടര്‍ സയന്‍സ് അന്‍റെ എഞ്ചിനീയറിംങ്ങ് സെക്ഷനിലെ എല്ലാവരുടെ പേരും ഉണ്ടായിരുന്നു എന്ന്
തോന്നുന്നു..  അല്ല അത് തോന്നലല്ല.. ശരി തന്നെ..  ചെയറില്‍ ഒട്ടിച്ചിരുന്ന പേരുകളില്‍ ഒരു പേര് എനിക്ക് നല്ല പരിജയം...  അത് ഫാസ്റ്റ് ഇയറിലെ ഒരു കുട്ടിയുടെ പേര് ആയിരുന്നു.. 
ഇതൊക്കെ കണ്ടപ്പോ...  എന്‍റെ മനസ്സില്‍ ഉണ്ടായിരുന്ന ഭീതിക്ക് ഇരട്ടി വലുപ്പം വച്ചതു പോലെ തോന്നി...   വിശാലമായ സെമിനാര്‍ ഹാളില്‍..  അങ്ങിങ്ങായി ഞങ്ങളുടെ ക്ലാസിലെ കുറെ കുട്ടികള്‍ കൂട്ടം ആയി ഇരിക്കുന്നു..  എല്ലാരും എന്തൊക്കയോ നോക്കി ഇരിക്കുന്നു. . എല്ലാരുടെ കയ്യിലും ലാപ്പ് ടോപ്പ് ഉണ്ടായിരുന്നു.. 
ഞാന്‍ സെമിനാര്‍ ഹാളിലെ സ്റ്റെജിലോട്ട്..  നോക്കി..  ഓണ്‍ ചെയ്ത് വെച്ച പ്രോജക്റ്റ് സ്ക്രീനില്‍ ഒരു വീഡിയോ കാണിച്ച് കൊണ്ടിരിക്കുന്നു..  ചെറിയ സൌണ്ടി ഒരു മ്യൂസിക്കും ഉണ്ടായിരുന്നു... 
ആ വീഡിയോയില്‍...  Welcome young engineers.. your innovation going to change the future, let awake, do your duty, change the world. എന്ന വാജകം ഓടി കൊണ്ടേ ഇരിക്കുന്നു... 
അപ്പഴാണ്..  പുറകിലെ ഒരു മൂലയില്‍ നിന്നും എന്നെ വിളിച്ചത്...  "സോപ്പേ ..... !"
ആ വിളി കേട്ടപ്പഴേ എനിക്കുറപ്പായിരുന്നു..  അത് എന്‍റെ എട്ട് മലയാളികളാണ്... എന്‍റെ ഓരോ ജീവനുകള്‍.  അവരെ കണ്ടപ്പഴും അവര്‍ക്കും കൊറേ മാറ്റങ്ങള്‍ സംഭവിച്ചതു പോലെ...  അതെ അവരും ആകെ മാറിയിരിക്കുന്നു.. 
എട്ടു മലയാളികള്‍...  നാലു ഫ്രീക്കന്മാരും നാല്  ഫ്രീക്കികളും ആയിരിക്കുന്നു...  തനി പാവമായ നമ്മുടെ പാലകാട്ട് കാരി പോലും ആകെ മാറിയിരിക്കുന്നു... 
ഞാന്‍: "എന്താടോ എല്ലാര്‍ക്കും പറ്റിയെ.. ? "
വയനാട്ടുകാരന്‍: "എല്ലാര്‍ക്കും ഒരു ചേഞ്ച് വേണ്ടേ .. സോപ്പേ...  നിന്നെ പോലെ പഴഞ്ചനായിരിക്കാം പറ്റോ.... "
അത് കേട്ടപ്പോ എല്ലാരും കൂടി ചിരിച്ചു...  കൂട്ടത്തില്‍ ഒരുത്തി പുതയ പേരും ഇട്ടു...  "പഴഞ്ചന്‍ സോപ്പ്..!"
അത് കേട്ടപ്പോ എനിക്കും ചിരി വന്നു...  പഴഞ്ചന്‍ സോപ്പ് ..  ആഹാ..  കലക്കി.. 
അവന്മാര് എന്ത് വിളിച്ചാലും അതിലൊരു സ്നേഹമുണ്ട്... അതോണ്ട് ഞാന്‍ അത് അങ്ങ് എപ്പഴും സമ്മദിച്ച് കൊടുക്കറാ പതിവ്.. 
ചില സമയത്ത് അവര്‍ ആരെങ്കിലും എന്‍റെ പേര് വിളിക്കുമ്പോ എനിക്കെന്തോ ഒരു അകല്‍ച്ച ഫീല്‍ ചയ്യറണ്ട്..  അവന്മാരുടെ ഫോണില്‍ പോലും എന്‍റെ നമ്പര്‍ സേവ് ചെയ്ത് വച്ചിരിക്കുന്നത്..  സോപ്പ് ബ്രോ.. ന്നാ... 
മ്മടെ കോട്ടയം കാരി.. ദീപ്തിടെ ലാപ്പ് ടോപ്പില്‍ എന്തൊക്കെയോ ചെയ്യുന്നുണ്ടായിരുന്നു... .
ഞാന്‍: "ഡീ , പ്രോജക്റ്റ് ശരിയായോ...  "
അവള്‍: "ഇല്ലടാ..  അകെ പാടെ പെട്ടു "
ഞാന്‍: മറ്റുള്ളവരോട് ചോദിച്ചു.. " ചങ്ങായ്മാരെ ഇങ്ങക്കെ ഒന്ന് സഹായിച്ചു കൂടെ...  നിങ്ങളുടെ തന്നെ അല്ലെ പ്രോജക്റ്റ് ... "
അപ്പൊ മ്മടെ അച്ചായന്‍ പറയാ..  " രണ്ടു പേരും കൂടി കേടു വരുത്തിയതല്ലേ..  അപ്പൊ മ്മള് തൊടുന്നത് ശരിയല്ലല്ലോ ഇഷ്ടാ... " "പണിയട്ടെ...  പണിഞ്ഞു മതിയാവുമ്പോ നോക്കാം.. "
കോട്ടയം കാരി: " പട്ടി""ചെറ്റ " മുഖം അല്പം കൂര്‍പ്പിച്ച് ..  പിന്നെ ലാപ്പ്ടോപ്പിന്‍റെ ഉള്ളിലോട്ട് തന്നെ പോയി... 
അപ്പൊ വയനാട്ട് കാരി എന്നോട് ചോദിച്ചു..  " നിന്‍റെ പ്രോജക്റ്റ് എന്തായി "
ഞാന്‍ : അതൊരു വഴിക്കായി.. 
അവള്‍: എന്തായേ..  പണി ആയോ .. ?
ഞാന്‍: അത് പോലെ ഒരു അവസ്തയില്ലാണ്... 

ആ സമയത്തായിരുന്നു..  മൈക്കിലൂടെ വിളിച്ച് പറഞ്ഞത്..  "ഓണ്‍ സൈറ്റ് പ്രോജക്റ്റ് ചെയ്തവര്‍ എല്ലാരും അവരവരുടെ അറ്റനന്‍സ് റിപ്പോര്‍ട്ട് എച്ച് ഓ ഡി ഓഫീസില്‍ സബ്മിറ്റ് ചെയ്ത് വെരിഫൈ ചെയ്യേണ്ടതാണ്, അല്ലാത്ത പക്ഷം.. പ്രോജക്റ്റ് കാന്‍സല്‍ ചെയ്യുന്നതായിരിക്കും.. "
അത് കെട്ടതും മൌനമായി ഇരുന്ന ആ സെമിനാര്‍ ഹാള്‍ അലപം തിരക്ക് പിടിച്ചു പോലെ ആയി...  ഉള്ളില്‍ പ്രോജക്റ്റ് റിപ്പോര്‍ട്ട് റിവ്യൂ ചെയ്ത് കൊണ്ടിരുന്ന എല്ലാരും കൂട്ടം കൂട്ടമായി പുറത്തോട്ട് പോയി തുടങ്ങി... 
നമ്മുടെ എട്ടു പേരും..  എഴുനേറ്റു...  കോട്ടയം കാരി അപ്പഴും ലാപ്പ് ടോപ്പില്‍ നിന്നും കണ്ണ് എടുത്തില്ലായിരുന്നു..  ത്രശൂര്‍ അച്ചായന്‍ : "ഡീ കോപ്പേ..  നിനക്ക് വേണ്ടേ അറ്റനന്‍സ്.. "
അവള്‍: "വേണം... " "സോപ്പേ ഞങ്ങള്‍ ഇപ്പൊ വരാം...  " എന്ന് പറഞ്ഞ് എല്ലാരും നടന്നു നീങ്ങി... 
ഒരു രണ്ടു മിനുട്ട് ശേഷം..  ഞാന്‍ ഇരുന്നിരുന്ന ആ സെമിനാര്‍ ഹാള്‍ കാലിയായി..  ഞാന്‍ മാത്രം അവിടെ അവേഷേശിച്ചു.. 
ബാകില്‍ നിന്നും എന്‍റെ ലാപ്പ് ടോപ്പ് എടുത്ത്..  മടിയില്‍ വെച്ചു..  ഓണ്‍ ചെയതു..  ഞാന്‍ ഇന്നലെ ക്ലോസ് ചെയ്യാത്ത ടാബുകള്‍ അത് പോലെ തെന്നെ നില്‍ക്കുന്നുണ്ടായിര്‍ന്നു..  ഞാന്‍ ലാപ്പ് ടോപ്പ് ഓണ്‍ ചെയ്ത ഉടനെ.. ഫേസ്ബുക്കില്‍ മെസ്സേജ് വന്നത് പോലെ ഒരു സൌണ്ട് വന്നു.. 
ഞാന്‍ ഫേസ്ബുക്ക്...  ടാബ് ക്ലിക്ക് ചെയ്തു...  എസ് അത് ശിവയുടെ മെസ്സേജ് ആയിരുന്നു...  എന്‍റെ ഫ്രണ്ടസ് റിക്വസ്റ്റ് അയാള്‍ അക്സപ്റ്റ് ചെയ്തിരുന്നു...
അയാളുടെ പേരിനു നേരെ ആ പച്ച കളര്‍ കത്തി നില്പുണ്ടായിരുന്നു... 
മെസേജില്‍ ക്ലിക്ക് ചെയ്തപ്പോള്‍.. അദ്ദേഹം "hi" എന്ന് അയച്ചിരുന്നു.. 
ഞാനും hi എന്ന് ടൈപ്പ് ചെയ്ത് എന്‍റെര്‍ അമര്‍ത്തി...
അങ്ങേരുടെ മെസ്സേജ് കണ്ടപ്പഴേ ഞാന്‍ എക്സൈറ്റ് ആയി...  മുങ്ങി താഴുന്ന ഒരുത്തന് കച്ചി തുരുമ്പ് കിട്ടിയ അവസ്ഥ.. 
ഞാന്‍ അദ്ദേഹത്തിന്‍റെ മറുപടിക്ക് ആയി പ്രതീക്ഷയോടെ കാത്തിരുന്നു .... 

(തുടരും)
         

Share this: