image1 image2 image3 image3

HELLO I'M AN ENGINEER|WELCOME TO MY DIARY|I LOVE TO WRITE HERE|ഇത്‌ കഥയല്ല !!|എന്‍റെ ജീവിതമാണ്|ഞാൻ വലിച്ച് തീര്‍ത്ത എന്‍റെ ശ്വാസമാണ് .

മാർക്കിന്റെ കഥ

നെറ്റില്‍ നോക്കിയും, അടുത്തവന്‍റെ കോപ്പി അടിച്ചും ലിറ്റ്റിച്ചര്‍ സര്‍വേക്കുള്ളത് ഒപ്പിച്ചടുത്തു...   കുറെ പ്രയാസ പെട്ടങ്കിലും ഈ പറയുന്ന സംഭവം വാളരെ സിമ്പിള്‍ ആണ്...  നമ്മള്‍ ചെയ്യാന്‍ പ്രോജക്ട്ടിനെ മന്സ്സിലാക്കുകാ അത്രേ ഉള്ളു കാര്യം.  നമ്മള്‍ എന്ത് പ്രോജക്റ്റ് ചെയ്യുന്നുവോ അതിന്‍റെ മുത്തപ്പന്‍റെ കാലത്ത് തൊട്ടുള്ള കഥകളും.. ആ ടോപ്പിക്കിനെ പറ്റിയുള്ള രിസര്‍ച്ചുക്കളും കണ്ടു പിടിച്ച് അതൊരു ചെറിയ റിപ്പോര്‍ട്ട് ആയി ക്രിയേറ്റ് ചയ്യുക.. 
അതാണ്‌ ഈ പറയുന്ന ലിറ്ററിച്ചര്‍ സര്‍വേ...  ഞാന്‍ എന്‍റെ പ്രോജക്ടിന്‍റെ പേരൊക്കെ ടൈപ് ചെയ്ത് ഒരു ചറിയ റിപ്പോര്‍ട്ട് ഒക്കെ റെഡിയാക്കി സന്തോഷത്തോടെ സുധാകര്‍ സാറിനെ ചെന്ന് കണ്ടു.. 
കയ്യിലെ റിപ്പോര്‍ട്ട് ചോദിച്ചു വാങ്ങി മൌനം പാലിച്ചു ഓരോന്നു മറിച്ച് നോക്കാന്‍ തുടങ്ങി...  എല്ലാ മറിച്ചു നോക്കിയിട്ട് എന്നോട് പറഞ്ഞു..  "പ്രസന്‍റെ ഇറ്റ്"... എനിക്ക് അങ്ങേര് എന്താ പറഞ്ഞെന്നു മനസ്സിലായില്ല.. 
ഞാന്‍ ഒന്ന് കൂടി ചോദിച്ചു...  "സാര്‍..!". അങ്ങേര് റിപീറ്റ് ചെയ്തു  "പ്ലീസ് പ്രസന്‍റെ ഇറ്റ്‌"..  ഞാന്‍ റിപ്പോര്‍ട്ട് കോപ്പി പേസ്റ്റടിച്ചന്നല്ലാതെഅതിലെഴുതിയ കാര്യങ്ങളെ പറ്റി ഒരു വിവരവും ഇല്ല..  ഞാന്‍ നിന്ന് പരുങ്ങി.... 
അയാള്‍ പിന്നെയും പറഞ്ഞു (കുറച്ചു ശബ്ദത്തില്‍) "സോല്ല് ഡാ, അതില് എന്നാ എലുതിരിക്കതു സോല്‍....".
ഞാന്‍ " സാര്‍ ആക്ച്വലി , ഐ ഡിഡിന്‍റെ ലുക്ക്‌ ദാറ്റ് സാര്‍"
അയാള്‍ "പിന്നെ എന്താ പ്രോജക്റ്റ് ന്നും പറഞ്ഞു ഇത്രേം കാലം നോക്കികൊണ്ടിരിക്കുന്നത് ? "  (തമ്ഴില്‍) " 
സത്യം പറയാലോ.. ആകെ ചമ്മിയ ആവസ്ഥയായിരുന്നു..  കാരണം തൊട്ടപ്പുറത്ത് ഞങ്ങളുടെ ഡിപ്പാര്‍ട്ട്മന്റിലെ ജൂനിയര്‍ പെണ്‍കുട്ടികള്‍ നോക്കി നിപ്പുണ്ടായിരുന്നു...  ശ്ശോ തൊലി ഉരിഞ്ഞു പോയി..... 
ഞാന്‍ "സാര്‍ ഞാന്‍ ഒന്ന് നോക്കിയിട്ട് വരാം " ..
അയാള്‍ എന്‍റെ നേരെ ലിറ്ററെച്ചര്‍ സര്‍വേ നീട്ടി...  "ഓക്കേ , ഗോ ത്രൂ ഇറ്റ്‌... വേകം വേണം". 
ചമ്മലോടെ ഞാന്‍ അത് വാങ്ങിച്ച് കാബിനു പുറത്തോട്ട് നടന്നു.....
ഹൈ ഇത് എന്തൊരു പുലിവാലാണിത്...  എന്‍റെ നേരം ശരിയല്ലാന്നാ എനിക്ക് തോന്നുന്നത്. അല്ലെങ്കില്‍ ഇങ്ങനെ ഒക്കെ നടക്കോ ? . . . . ലിറ്റ്റിച്ചര്‍ സര്‍വേ ആണത്രെ....  ഇനിപ്പോ ഇത് പ്രസന്‍റെ ചെയ്യുകയും വേണോ ? ..
ശ്ശോ അവന്മാരുടെയൊക്കെ ഭാഗ്യം..  അടിച്ചു പൊളിക്കാ.. കൊച്ചീല്...  ഇവന്മാര്‍ വല്ല ടൂര്‍ പോയതാണോ അതോ  പ്രോജക്റ്റ് ചയ്യാനോ....  ഫേസ്ബുക്കില്‍ കാണുന്ന ചില ഫോട്ടോകള്‍ കാണുമ്പോള്‍ തോന്നും ഏതോ ഗ്രൂപ്പ്‌ ടൂര്‍ പോയതാണന്ന്.
അസ്സൂയ്യ..! ആണ് അവരോട്..  അവന്മാര്‍കൊന്നും ഇങ്ങേരുടെ ശല്യം ഇല്ലാല്ലോ... !! .
ശല്യം എന്ന് പറയുന്നത് ഇച്ചിരി കൂടിപോയോ എന്നൊരു തോന്നലുണ്ട്‌....  അങ്ങേരു പൊടി തട്ടി കയ്യില്‍ തന്ന പുസ്തകത്തില്‍ നിന്നാ കംബ്യൂട്ടര്‍ നെറ്റ്വര്‍ക്കിന്‍റെ ബാല പാഠങ്ങള്‍ പഠിച്ചത്..  സൊ അങ്ങേര് നല്ല ഒരു ഗുരു ഒക്കെ തന്നെ..  പക്ഷെ ഇച്ചിരി ചൂടനാന്നു മാത്രം..  
എന്‍റെ റിപ്പോര്‍ട്ട് ഒന്ന് ഒട്ടിച്ചു നോക്കിയിട്ട് എന്തങ്കിലും ഒന്ന് വായ അനക്കി പറയാന്‍.. ചിലത് കാണാ പാഠം പഠിച്ചു അങ്ങേരുടെ കാബിനിന്‍റെ മുന്നില്‍ പോയി നിന്ന്...  മനസ്സിരുത്തി ഏകനായ ദൈവത്തെ വിളിച്ചു പ്രാര്‍ഥിച്ചു...  അങ്ങേരെ കാണുമ്പോ പടിചോതോന്നും...  മറന്നു പോവാതിരികാന്‍.
ഞാന്‍ ഉള്ളിലോട്ട് കയറുന്നതിനു മുന്‍പേ തന്നെ..  അങ്ങേരു കാബിനു പുറത്തോട്ട് വന്നു. എന്നെ കണ്ടതും " റയാന്‍, ഗോ എഹെഡ് വിത്ത്‌ നെക്സ്റ്റ് (ഇത്രേം ഒക്കെ മതി പ്രോജക്ടിന്‍റെ അടുത്ത ഘ്ട്ടത്തിള്‍ക്ക് മൂവയികോളൂ) ഇത്രേം പറഞ്ഞു അങ്ങേര് വെകത്തില്‍ നടന്നു നീങ്ങി... 
എന്തോ അങ്ങേരു അത് പറഞ്ഞ ഉടന്‍, അങ്ങേരുടുള്ള എന്‍റെ ഭാഹുമാനം കൂടി വന്ന്നു തുടങ്ങി. അല്ലേലും അങ്ങേര് നല്ല മനുശ്യനാ....
ഹം അങ്ങിനെ ലിറ്ററിച്ചര്‍ സര്‍വേയുടെ കാര്യത്തില്‍ ഒരു തിരുമാനമായി... 
പ്രോജക്ടിന്‍റെ നെക്സ്റ്റ് സ്ടപ്പ് എന്താണോ എന്തോ ....  അതിനെ പറ്റി അങ്ങേര് ഒന്നും പറഞ്ഞിരുന്നില്ല.... 
ഞാന്‍ എന്‍റെ ബാകില്‍ റിപ്പോര്‍ട്ട്‌ വെച്ച് തോളിലിട്ട് ആ ബ്ലോകിന്‍റെ പുറത്തോട്ട് നടന്നു.....  കയ്യിലെ ബാകില്‍ എന്‍റെ പുതിയ ലാപ്പ് ടോപ്പ് ഉണ്ടായിരുന്നു..  അല്ലേലും അത് കിട്ടിയേ പിന്നെ ഞാന്‍ അത് കയ്യിന്നു വെച്ചിട്ടില്ല..  എന്തോ അത് തുറന്നു വെച്ചിട്ട് അതില്‍ നോക്കി ഇരിക്കാന്‍ ഒരു പ്രത്യേക പൊലിവാണ്....
സമയം കിട്ടുമ്പോഴൊക്കെ... അതും തുറന്നു വെച്ച് എന്തങ്കിളൊക്കെ നോക്കി ഇരിക്കും..  വൈഫൈ ഉണ്ടായത് കൊണ്ട്... ഫുള്‍ ടൈം ഓണ്‍ലൈനിലും..  പാര്‍ക്കിലെ കുടയുള്ള ബെഞ്ചില്‍ ഇരുന്നു..  ബാകില്‍ നിന്ന് എന്‍റെ ലാപ്പ്ടോപ്പ് എടുത്ത് ഓണ്‍ചെയ്തു വെച്ചു..  കുറച്ചു ദിവസങ്ങളായി തുടങ്ങി വെച്ച... ഡയറിയുടെ ഡിജിറ്റല്‍ പതിപ്പ് ഓരോ താള്‍ മലയാളത്തില്‍ എഴുതി തുടങ്ങി.
മലയാളത്തില്‍ ടൈപ് ചെയ്യാന്‍ കുറച്ച് വിഷമം ഉണ്ടായിരുന്നങ്കിലും ടൈപ് ചെയ്തു ചെയ്തു പഠിച്ചു.. സമയം ഒരു മൂന്ന് മണി ആയിക്കാണും... പുറത്ത് ഒരുത്തനെയും കാണാനില്ല..  എലാ അവന്മാരും ക്ലാസിനുല്ലിലാണ് എന്ന് തോന്നുന്നു.. 
ദയിരിയിലെ കാര്യങ്ങള്‍ വായിച്ചു ടൈപ് ചെയ്തു കൊണ്ടിരിക്കുമ്പോള്‍ ഞാന്‍ മറന്നു പോയ കുറെ കാര്യങ്ങള്‍ ഓര്‍മയി വന്നു...  ശ്ശോ ...  ശരിക്കും നാല് വര്ഷം കടന്നു പോയെന്ന യാഥാര്‍ത്ഥ്യം മനസ്സിലാകുമ്പോഴും ..
മനസ്സില്‍ ഭാവിയെ കുറിച്ച് ഒന്നും തന്നെ ഉണ്ടായിരുന്നില്ല..  ഫേസ്ബുക്ക് ഇന്നലെ ലോഗിന്‍ ചെയ്ത് ലോഗ് ഔട്ട്‌ ചയ്യാന്‍ മറന്നിരുന്നു.. കുറെ നേരം കുത്തിയിരുന്നു ടൈപ്പ് ചയ്യ്ന്നത് മടുപ്പ ഉണ്ടാക്കാന്‍ തുടങ്ങി..
ഡയറി അടച്ചു വെച്ച്..  ഞാന്‍ ഫെസ്ബുക്കിലോട്ട് പരതി...  "മുഖപുസ്തകം", ഈ സംഭവം കണ്ടു പിടിച്ച മാര്‍ക്കിനെ സമ്മദിക്കണം..  ഇപ്പൊ അങ്ങേരല്ലേ...  മുന്‍നിരയിലെ വയസ്സ് കുറഞ്ഞ...  കോടീശ്വരന്‍.. 
അങ്ങേരും ഒരു കംബ്യൂട്ടന്‍ എഞ്ചിനീയര്‍ ആണന്നു കേട്ടു.. ഇങ്ങേരെ പറ്റിയും,പിന്നെ ഈ ഫേസ്ബുക്കിനെ പറ്റിയും ഒരു സിനിമ ഇറങ്ങിയട്ടുണ്ട്...  പേര് എനിക്ക് ക്ര്ത്യമായിട്ട് ഓര്‍മയില്ല..  ആ സിനിമയില്‍ മാര്‍ക്ക് എങ്ങിനെ ഫെസ് ബുക്ക് ഉണ്ടാക്കി എന്നതാണ് ആ സിനിമ..  ക്ലാസില്‍ ആവറേജ് പഠിക്കുന്ന കുട്ടികളില്‍ ഒരാളായിരുന്നു മാര്‍ക്ക്... വീട്ടുകാരെയും ...  മാഷുംമാരെയും സംശയങ്ങള്‍ ചോദിച്ചു വട്ടം കരക്കിയുരുന്ന മാര്‍ക്ക് എപ്പഴും എല്ലാരുടെ കണ്ണിലും.. 
ഒരു കോമാളി ആയിരുന്നു.. മാര്‍ക്ക് നല്ലരു ബ്ലോഗ്‌ എഴുത്തുകാരനായിരുന്നു.. യൂണിവേര്‍സിറ്റിയിലെ.. സെര്‍വര്‍(മയിന്‍ കമ്പ്യൂട്ടറില്‍) ഇട്ട ഒരു തുണ്ട് പ്രോഗ്രാമില്‍ അദ്ദേഹം അദ്ദേഹത്തിന്‍റെ ബ്ലോഗ്‌ ഒളിപിച്ചു വെച്ചിരുന്നു..  എന്നിട്ട് ബ്ലോഗില്‍ കോളേജില്‍ നടക്കുന്ന വിവരങ്ങള്‍ ഫോട്ടോ സഹിതം.. എഴുതി പോസ്റ്റ്‌ ചയ്യുമായിരുന്നു..  പിന്നെ എല്ലാരുടെ ശ്രദ്ധ ബ്ലോഗിലേക്ക് തിരിക്കാന്‍ വേണ്ടി കോളേജിലെ കുട്ടികളുടെ മയില്‍ ഐ ഡി യിലേക്ക് സ്പാം(ക്ഷണിക്ക പെടാത്ത ഇ-മെയിലുകള്‍) അയചു കൊടുക്കലണ്ടായിരുന്നു.
ഒരു ദിവസം കോളേജില്‍ അധീവ സുന്തരി എന്ന് അവകാശ പെടുത്ത ഒരു പണക്കാരി പെണ്‍കുട്ടിയെ കുറിച്ച് ഫോട്ടോസഹിതം ഒരു ബ്ലോഗില്‍ പോസ്റ്റ്‌ ഇട്ടു. ആ പോസ്റ്റ്‌ കോളേജില്‍ വന്‍ ഹിറ്റായി..  അങ്ങിനെ ഇരിക്കെ തന്‍റെ ബ്ലോഗില്‍ അദ്ദേഹം മറ്റുള്ളവരുടെ ഇ മയി അടി വെച്ച് അഭിപ്രായങ്ങള്‍ രേഖപടുത്താനുള്ള ഒരു ഓപ്ഷന്‍ കൂടി വെച്ച് പിടിപ്പിച്ചു..  പിന്നീട് ആ ഹിറ്റായ പോസ്റ്റില്‍ പലരുടെ പോസ്റ്റുകള്‍ അഭിപ്രായങ്ങളായി ഇടാന്‍ തുടങ്ങി..  പക്ഷെ യൂണിവേര്‍സിറ്റി സെര്‍വറിലെ ചില പരിമിതകള്‍ കാരണം..  ആ ബ്ലോഗ്‌ യൂണിവേര്‍സിറ്റി ബ്ലോക്ക്‌ ചെയ്തു..
പക്ഷെ മാര്‍ക്ക് അടങ്ങി ഇരുന്നില്ല...  യൂണിവേര്‍സിറ്റിയിലെ എല്ലര്‍ക്കും അവരുടെതായ അഭിപ്രായങ്ങള്‍ രേഖ പെടുത്താനുള്ള ഒരു ഓണ്‍ലൈന്‍ പോര്‍ടല്‍ പ്രോജക്റ്റ് യൂണിവേര്‍സിറ്റി യിലെ റിസര്‍ച്ച് ആന്‍റ് ഡവലപ്പ് മെന്റില്‍ സബ്മിറ്റ് ചെയ്തു..  അങ്ങിനെ ആ പ്രോജക്റ്റ് യൂണിവേര്‍സിറ്റിയില്‍ ലോഞ്ച് ചെയ്തു..  പ്രഫസര്‍മാര്‍ക്കും, കുട്ടികള്‍ക്കും അവരുടെ അഭിപ്രായങ്ങളും എല്ലാം ഷയര്‍ ചയ്യാനുള്ള ഉരു പോര്‍ട്ടല്‍ അദ്ദേഹം ഉണ്ടാക്കി.. യൂണിവേര്‍സിറ്റി സര്‍വറില്‍ ഹോസ്റ്റ് ചെയ്തു...  പിന്നീട് പല സ്പോണ്‍സര്‍മാര്‍ മാര്‍ക്കിനെ തേടി എത്തി .. പക്ഷെ മാര്‍ക്ക് അതിനൊന്നും വഴങ്ങിയില്ല..
യൂണിവേര്‍സിറ്റിയിലെ പഠനം കഴിഞ്ഞ ഉടന്‍ മാര്‍ക്ക് തന്‍റെ ഫ്രണ്ടസുകളെ വിളിച്ച് യൂണിവേര്‍സിറ്റിയില്‍ യൂസ് ചെയ്ത അതെ ടെക്നിക്ക് പുറത്ത് കൊണ്ട് വന്നാല്‍ എങ്ങിനെ ഇരിക്കും എന്ന് ചര്‍ച്ച ചെയ്തു..  അവരും അതുപോലുള്ള ഒരു പോര്‍ട്ടല്‍ പുറത്ത് ഉണ്ടാക്കാന്‍ തുടങ്ങി... 
പക്ഷെ അവര്‍ക്ക് വേണ്ട മൂലധനം ഇല്ലാത്തതിനാല്‍..  അത് മുന്നോട്ട് പോയില്ല..  ഒരു പ്രവറ്റ് കമ്പനിയില്‍ നിന്നും കടം വാങ്ങി അവര്‍ വീണ്ടും ആ പ്രോജക്റ്റ് ആരഭിച്ചു..  മാര്‍ക്കും കൂട്ട്കാരും ചേര്‍ന്ന് ആ പോര്‍ട്ടലിന് ജീവന്‍ കൊടുത്തു ഓണ്‍ലൈനില്‍ വിട്ടു..
അന്ന് രാത്രി മാര്‍ക്ക് ഉറങ്ങിയാതെ ഇല്ല..  ഒരു നീല ചിത്രത്തിന്‍റെ മറവില്‍ ആ പോര്‍ട്ടലിന്‍റെ ലിങ്ക് മാര്‍ക്കിന്‍റെ ഇ മെയില്‍ കോണ്ടാക്റ്റിലുള്ള മുഴുവനും അയച്ചു കൊടുത്തു.. ആയ സ്പാം ഇ-മെയിലില്‍ ഒരു ചെറിയ പ്രോഗ്രാം കൂടി ഉണ്ടായിരുന്ന്നു.. ആരൊക്കെ ആ ലിങ്കില്‍ ക്ലിക്ക് ചെയ്യുന്നുവോ അവരുടെ ഇ മയില്‍ കോണ്ടാക്റ്റ് കോപ്പി ചെയ്ത് അതെ മെസ്സേജ് അവരുടെ കോണ്ടാക്റ്റ് ലിസ്റ്റില്‍ ഉള്ളവര്‍ക്ക് എല്ലാര്‍ക്കും അവര്‍ അറിയാതെ തെന്നെ മെസ്സേജ് അയക്കാനുള്ള ഒരു സുനാപ്പി ആയിരുന്നു അത്..
അങ്ങിനെ നൂര്‍, ആയിരങ്ങള്‍ ആയി... ആയിരങ്ങള്‍ ലക്ഷങ്ങള്‍ ആയി ആ പോര്ട്ടലില്‍ റെജിസ്റ്റര്‍ ചെയ്തു തുടങ്ങി..
അതിനിടക്ക് കടം വാങ്ങിയ കാശ് തിരിച്ചു കൊട്ക്കണം എന്ന് പറഞ്ഞു ആ പ്രവറ്റ് കമ്പനി മാര്‍ക്കിന്‍റെ മേലില്‍ കേസ് കൊടുത്തു.. അവസാനം ആ പോര്‍ട്ടല്‍ ആ കമ്പനിക്ക് സ്വന്തമാണ് എന്ന് വരെ പറഞ്ഞു.. 
പക്ഷെ എല്ലാത്തിനും രഘകള്‍ വച്ചതിനാല്‍ ആ കേസ് മാര്‍ക്ക് ജയിച്ചു...  തന്‍റെ വീട് പണയം വെച്ച് ആ കടം അടക്കുകയും ചെയ്തു..  പതിയെ ആ പോര്‍ട്ടലില്‍ ആള് നിറയാന്‍ തുടങ്ങി.. പല ഇന്റര്‍നെറ്റ്‌ കമ്പനികള്‍ക്കും മാര്‍ക്കിന്‍റെ പോര്‍ട്ടല്‍ ശ്രദ്ധയില്‍ പെട്ട് തുടങ്ങിയിരുന്നു.. മാര്‍ക്ക് ആ സമയം അതിനു ഓര്‍ പേരും ഇട്ടു.." ഫേസ്ബുക്ക്.. " അങ്ങിനെ.. ആ പോര്‍ട്ടലില്‍ പരസ്യ വ്യാപാരം തുടങ്ങി വച്ചു.. മാര്‍ക്കിന് പ്രതീക്ഷക്കാത്തത്തില്‍ കൂടുതല്‍ വരുമാനം ആ ഫേസ്ബുക്കില്‍ നിന്ന് കിട്ടി തുടങ്ങി.. 
ലോകത്തിലെ ഏറ്റവും ചെറു പ്രായക്കാരായ കമ്പ്യൂട്ടര്‍ എഞ്ചിനീയര്‍മാരെ മാര്‍ക്ക് ജോലിക്ക് ചേര്‍ത്തു ..  ഒഫീഷ്യല്‍ ആയി ഫെസ്ബുക്കിനു ഒരു ലോഗോ യും കളറും നിശ്ചയിച്ചു..  അങ്ങിനെ മെല്ലെ ഫെസ്ബുക്ക് ഉയരത്ത് എഴുനേറ്റ് തുടങ്ങി.. 

ഇതാണ് ഫെസ്ബുക്കിന്‍റെ..  കഥ ... 
ലാപ്പ് ടോപ്പ്ന്നു കണ്ണ്‍ എടുത്ത് നോക്കിയപ്പോ..  ചുറ്റും ആളുകള്‍ കൂടിയിരുന്നു.. കോളേജ് വിട്ടന്നു തോന്നുന്നു.. ചിലര്‍ ബാകും തോളില്‍ തൂക്കി മെസ്സിലോട്ട് ഇരിച്ചു കയറുന്നത് കണ്ടു..
എനിക്ക് വിശക്കുന്നുണ്ട്.. ഒരു കപ്പ് കാപ്പി കുടിക്കാന്‍ തോന്നി തുടങ്ങിയിരുന്നു.. ലാപ്പ് ടോപ്പ് സ്വിച്ച് ഒഫ് ചെയ്തു ബാകിലോട്ട് വച്ചു... 
വാര്‍ഡന്‍ എല്ലാരും നിക്കുന്ന ഓഫീസിലെ ആള്‍ കൂട്ടത്തില്‍ ഒരു പരിജയമുള്ള ഒരു മുഖം ഞാന്‍ കണ്ടു..

എസ്സ് അത് അവനാണ്.....

(തുടരും)     

Share this:

CONVERSATION

0 comments:

Post a Comment