image1 image2 image3 image3

HELLO I'M AN ENGINEER|WELCOME TO MY DIARY|I LOVE TO WRITE HERE|ഇത്‌ കഥയല്ല !!|എന്‍റെ ജീവിതമാണ്|ഞാൻ വലിച്ച് തീര്‍ത്ത എന്‍റെ ശ്വാസമാണ് .

തളർന്ന മനസ്സുകൾ

അത് ഫാറൂക്ക് ആയിരുന്നു, ആരെയോ കാത്ത് നിൽക്കുന്നത് പോലെ തോന്നി, അവൻ ഇടക്ക് ഇടക്ക് അവൻറെ  വാച്ചിൽ നോക്കുന്നുണ്ടായിരുന്നു.  ഞാൻ അവനെ കണ്ടപ്പഴേ ബാകിൽ ലാപ്പ് ടോപ്പ് എടുത്തു വെച്ച് അവന്റെ അടുത്തേക്ക് നടന്നു. എന്നെ കണ്ടതും..  അവന്റെ മുഖത്ത് ആശ്ചര്യ ഭാവം തെളിഞ്ഞു വന്നു. 
ഞാൻ: ഇയാള് എന്താ ഇവിടെ ?
ഫാറൂക്ക് : ഞാൻ ഫോസിയയുടെ ടിസി വാങ്ങാൻ വന്നതാ.. പിന്നെ അല്ലറ ചിറ ഫോർമാലിറ്റീസ് ഒക്കെ ഉണ്ട്
ഞാൻ: ആഹാ അതെന്താ ഇപ്പൊ ഇങ്ങനെ ഒരു ടിസി വാങ്ങൽ ?
ഫാറൂക്ക്: ഒന്നും പറയണ്ട, അകെ പാടെ പ്രശനമാടോ.. ! മൂത്താപ്പനെ കബർ അടക്കിയ പിറ്റേന്നു തന്നെ വീട്ടില്  പോലീസ് വന്നു. ഞാൻ ആദ്യം വിചാരിച്ചു എന്തങ്കിലും കട ബാദ്യത ഉണ്ടോ എന്ന്. അന്വേഷിച്ചപ്പോ.. ഫോസിയയുടെ വിസയോ എന്തോ പ്രശനം ആണന്നു പറഞ്ഞത്..
ഞാൻ: എനിട്ട്‌ പുള്ളികാരി എവിടാ?
ഫാറൂക്ക്: അവളും ഉമ്മയും ഏതോ ചെയർമാനെ കാണാൻ പോയെക്കാന്നു പറഞ്ഞു. ഇവിടെ എന്തോ ഹൊസ്റ്റ്ലിൽ ടെപോസിറ്റ്‌ തിരിച്ചു വാങ്ങണം എന്ന് പറഞ്ഞു..അതാ ഇവിടെ വെയിറ്റ് ചെയ്യുന്നത്.
ഞാൻ: വർഡൻ  അകത്ത് ഉണ്ടാവാല്ലോ..! വാങ്ങിച്ചു കൂടെ
ഫാറൂക്ക് : എൻറെ  കയ്യിൽ തരില്ലത്രേ..  ഫൗസിയയുടെ കയ്യിൽ  മാത്രമേ കൊടുകൊള്ളൂത്രെ.. അതാ വെയിറ്റ് ചെയ്യുന്നത്. ഞാൻ: പക്ഷെ എന്താൻ ടിസി വാങ്ങുന്നെ ന്ന് എനിക്കപഴും മനസ്സിലായില്ല.
ഫാറൂക്ക്: വിസ യിൽ എന്തോ പ്രശനം ആണ്ത്രെ ..  മൂത്താപ്പാൻറെ  സ്പോൺസർ ശിപ്പിലല്ലേ പഠിച്ചിരുന്നത്..  ഇപ്പൊ മൂപ്പര് മരിച്ചപ്പോ വിസക്ക് എന്തോ സ്റ്റെബിൽ ഇല്ലാന്നോ എന്തോ പറഞ്ഞു.. പിന്നെ ഇവിടെ പഠിക്കണമെങ്കിൽ പഠനത്തിനുള്ള വിസയിൽ വരണമത്രേ.. അതോണ്ട് തല്ക്കാലം അവര് സൗദിക്ക് തന്നെ തിരിച്ചു പോവാന്ന്.. പിന്നെ കുറച്ചു കഴിഞ്ഞു തിരിച്ചു വരും..
ഞാൻ: അപ്പൊ അങ്ങിനെയാണ് കാര്യങ്ങൾ...  ചോദിക്കുന്നത് കൊണ്ട് ഒന്നും വിചാരിക്കരുത്.  അതെ ഞാൻ അന്ന് തന്നില്ലേ ഒരു ബില്ല് അത് അടച്ചോ...
ഫാറൂക്ക്: ആ വണ്ടി വാടക ആല്ലേ.. ഇപ്പൊ അടച്ചതെ ഉള്ളൂ..  (കീശയിൽ നിന്ന് അവൻ ആ ബില്ല് കാണിച്ചു അതിൽ കാശ് റിസീവ് എന്ന്  എഴുതിയിട്ടുണ്ടായിരുന്നു.)
ഞാൻ: അതല്ലേ ഇതിനെ പറ്റി എൻറെ  സാർ ചോദിച്ചേന്നു അതോണ്ട് ചോദിച്ചേന്നുള്ളൂ..
ഫാറൂക്ക് ചുറ്റു പാടും നോക്കിയിട്ട് പറഞ്ഞു.. "കോളേജ് അടിപോളിയാട്ടോ... ഇങ്ങളും ശരിക്കും ഇവടെ എന്ജോയ്‌ ചെയ്യാറുണ്ട് ഇല്ലേ!!."
ഞാൻ: കൊറൊചോക്കെ... ഞങ്ങൾ എഞ്ചിനീയർ കുട്ടികള്ക്ക് ഭയങ്കര റൂൾസ്  ആണ്.. ആർട്ട്സ്  ആൻഡ്‌ സയന്സിനും, അര്ക്കിടക്റ്റ് കുട്ടികള്ക്കും കുഴപ്പമില്ല... 
ഫാറൂക്ക്: എങ്ങിനെയ ഇവിടെ ഒരു സ്ഥലത്ത് നിന്ന് മറ്റൊര്ടത്തിക്ക് പോണേ..  കുറെ നടക്കാനുണ്ട് ല്ലേ..!
ഞാൻ: ഓരോ ഡിപ്പാർട്ട്മെന്റിന് പ്രശനം ഇല്ല... വെവ്വേറെ ആണങ്കിൽ പെട്ട്...  നടന്നു ഒരു വശത്ത് ആകും..  കോളേജ് മൊത്തം കോംബൗണ്ട് കാണണ മെങ്കിൽ ഒരു ദിവസം വേണം....
ഫാറൂക്ക്: ഞാൻ വിജാരിച്ചു തമിഴ് നടാവുമ്പോ ഭയങ്കര ചൂടായിരിക്കുംന്ന്... പക്ഷെ കാലാവസ്ഥയും കൊഴപ്പല്ല... 
ഞാൻ: ഇത് ഇവിടെ ചൂടില്ലത്തെ..  ഇവിടെ മരങ്ങൾ ഉണ്ടായത് കൊണ്ട് ചൂട് അറിയുന്നില്ല..  പിന്നെ ഇതൊരു കാട്ട്മുക്കല്ലേ..!, കൊയംബത്തൂർ സിറ്റി പോയാൽ നല്ല ചൂടാ...
ഫാറൂക്ക്: സത്യം പറഞ്ഞാൽ ഞാൻ ഇവിടെ നിന്ന് ബോറടിചിരിക്കായിരുന്നു. ..
ഞാൻ: ഓഹോ... ഒരു കാപി കുടിച്ചാലോ.... 
ഫാറൂക്ക്: കുടിക്കാലോ.... 
ഞാനും ഫാറൂക്കും കന്റീനിലൊട്ട് നടന്നു... നടക്കുന്ന വഴിയെ അവൻ ഓരോ കാര്യങ്ങൾ നോക്കി മനസ്സിലാക്കി ഓരോ സംശയങ്ങൾ ചോദിച്ചു കൊണ്ടേ ഇരുന്നു.. ഞാൻ മറുപടി കൊടുത്തു കൊണ്ടേ ഇരുന്നു...
രാവിലെ മുതലേ സുധാകർസാറിന്റെ കസർത്ത് കേട്ട തളർന്ന ബ്രയിൻ ഒന്ന് ചൂടായത് ഒരു ചൂട് കാപ് കുടിച്ചപ്പഴായിരുന്നു... എൻറെ കൊലെജിലത്തെ വിശേഷങ്ങളും പിന്നെ.. നാട്ടിലെത്തെ വിശേഷങ്ങള ഒക്കെ ചോടിച്ച് അവൻ ഞങ്ങളുടെ സംഭാഷണം ധീർഗിപ്പിച്ചു. ഇടവേലകിളില്ലാതെ സംസാരിക്കുന്നത് കൊണ്ട് അവൻറെ കംമ്പനി മുഷിപ്പ് തോന്നിയില്ല..  ഇങ്ങനെ ഒരു ഇവനിങ്ങ് ഉണ്ടായിട്ട് കുറെ കാലമായിരിക്കുന്നു... ചൂട് കാപ്പിയും , വാർത്തമാനവും...  പിന്നെ മഞ്ഞ നിറമുള്ള സൂര്യരശ്മിയും.. എല്ലാം കൂടെ എന്തൊക്കയോ തിരിച്ചു കിട്ടിയ ഒരവസ്ഥ...  അല്ലേലും ആ എട്ടുമാലയാളികൾ പോയെ പിന്നെ ഇതുപോലൊരു ഇവനിങ്ങ് കിട്ടിയിട്ടില്ല...
വാതോരാതെ സംസാരിക്കുന്ന ഫാറൂക്കിന്റെ കണ്ണുകൾ അടുത്തിരിക്കുന്ന തട്ടമിട്ട ജൂനിയർ പെണ്കുട്ടികളുടെ അടുത്തേക്ക് നീങ്ങുന്നതു ഞാൻ ശ്രദ്ധിച്ചിരുന്നു... ഞാൻ അദിനെ പറ്റി ഒന്നും അവനോടു ഒന്നും ചോദിച്ചില്ലേ... അല്ലേലും അത് അവന്റെ പ്രൈവസി ആണ് ഞാൻ ചോദിക്കരുദ്.
സംസാരത്തിനിടക്ക് ആണ് അവന്റെ ഫോൺ റിംഗ് ചെയ്തത്..  എന്നോട് ഒരു മിനുട്ട് എന്ന് പറഞ്ഞു അവൻ ആ ഫോൺ എടുത്ത് സംസാരിച്ചു.. ഫോൺ കട്ട് ചയ്തിട്ട് അവൻ പറഞ്ഞു "നമുക്ക് പോവാം, അവര് വിടെ വെയിറ്റ് ചെയ്യുന്നുണ്ട്"
ഞാനും ഫാറൂക്കും അവിടെ നിന്ന് ഇറങ്ങി...  കുറച്ചെ നടന്നോള്ളൂ.. ചെയർ പെർസൺ റൂമിന്റെ അടുത്ത് തന്നെ ഫൌസിയായും അവളുടെ ഉമ്മയും നില്ക്കുന്നുണ്ടായിരുന്നു... 
ഫൗസിയ ചുവന്ന തട്ടവും കറുത്ത പർദ്ദയുമാണ്‌ വേഷം... അവളെ കണ്ടപ്പോൾ ഏതോ പ്രാമായ ഒരു മുസ്ലീം സ്ത്രീയെ പോലെ തോന്നി..
നമ്മുടെ നാട്ടിലൊക്കെ പ്രായമായ സ്ത്രീകള് മാത്രമേ പർദ്ദ ഉപയോകിക്കുന്നത് കണ്ടിട്ടോള്ളൂ അതുകൊണ്ടായിരിക്കാം എനിക്ക് അങ്ങിനെ തോന്നിയത്.
അവളുടെ മുഖം കറുത്ത് പോയിരുന്നു...  മുഖത്ത് ഉണ്ടായിരുന്ന അവളുടെ നുണകുഴികൾ ഉള്ള ചിരി മാഞ്ഞു പോയിരിക്കുന്നു... 
എന്നെ കണ്ടതും എന്തോ ഒരു ഭാവം കാണിച്ചു. ഞാനും തലയാട്ടി... 
അവളുടെ ഉമ്മയുടെ കയ്യിൽ കുറെ കടലാസുകളും അവളുടെ സർട്ടിഫികറ്റുകളും കണ്ടു... എന്നോട് അവർ ഒന്നും സംസാരിച്ചില്ല...
ഫാറൂക്ക് ഉമ്മയും കൂട്ടി അവളുടെ ഹോസ്റ്റ്ൽ ഡപ്പോസിറ്റ് വാങ്ങാൻ പോയി..  ആഞ്ഞു വീശുന്ന കാറ്റിൽ അവളുടെ തട്ടം പറക്കാതിരിക്കാൻ അവളുടെ കൈകൾ വെച്ചു മറച്ചു...
അവൾ ദൂരെ എങ്ങോ നോക്കി എന്തോ ചിന്തിക്കുകയാണ് എന്ന് എനിക്ക് തോന്നി.. അവളുടെ ഭാവത്തിന് ഒരു മാറ്റവും എനിക്ക് ഫീൽ ചെയ്തില്ല...  മിണ്ടാതെ അങ്ങിനെ നിക്കുകയായിരുന്നു..
അവൾ എപ്പഴും കണ്ണ് എഴുതുമായിരുന്നു പക്ഷെ അവളുടെ മുഖത്തിനു ഒരു അലങ്കാരവും ചയ്തിരുന്നില്ല... 
എനിക്കവളോടു  സംസാരിക്കണം എന്നുണ്ട് പക്ഷെ.. അവളുടെ ആ നിപ്പ് കാണുമ്പോൾ എനിക്കതിനും കഴിയുന്നില്ല...
അവളോട് ചോദിക്കാനുള്ള ചോദ്യങ്ങളും അന്ന് വീശിയ ആ കാറ്റിൽ അലിഞ്ഞ് ഇല്ലാതാവുകയായിരുന്നു... 
കയിലിരുന്ന ബാകിനു അന്ന് വരെ ഫീൽ ചെയ്യാത്ത അത്ര  ഭാരം ഉണ്ടന്ന് എനിക്ക് തോന്നി.\
കുറച്ചു നേരം മിണ്ടാതെ നിന്നു. അപ്പഴേക്കും ഫാറൂക്കും അവളുടെ ഉമ്മയും തിരിച്ചത്തി.
ഫരൂക്ക്: അങ്ങിനെ ഒരു വിധം എല്ലാം കഴിഞ്ഞു , രാവി ലെ വന്നതാ ഇപ്പഴാ കഴിയുന്നത്.. വെല്ലാണ്ടൊരു ഹാല്!
ഞാൻ: ഇവടെ അങ്ങിന വെറുതെ ആളെ ഇട്ട് വഴുകിപ്പിക്കും. എങ്ങിനായ വന്നെ..
ഫാറൂക്ക് : ഞങ്ങൾ ടാക്സിക്കാ വന്നെ...
അവളുടെ ഉമ്മ ഫാറൂക്ക് നോട് അറബിയിൽ "നമൂക്ക് പോവാം".. എനിട്ട്‌ എന്നോട് കുറെ അറബിയിൽ എന്തൊക്കയോ പറഞ്ഞു അവസാനം "മഹസലാമാ.." എന്നു പറഞ്ഞു... 
എനിക്കൊന്നും മനസ്സിലായില്ല... 
ഫാറൂക്ക്: ന്ന ഞങ്ങൾ പോട്ടെ ...  ഗെറ്റിൻറെ  അവിടയാ വണ്ടി നിരുത്തിയിട്ടിരിക്കുന്നത്...
ഞാൻ : ഒകെ , അതുവരെ ഞാനും വരാം.. 
ഞാനും അവരും മയിൻ ഗേറ്റിനടുത്തുള്ള പാർക്കിങ്ങിലൊട്ട് നടന്നു.. നടക്കുന്നിടയിൽ ഫാറൂക്ക് സംസാരിച്ചു  കൊണ്ടേ ഇരുന്നു.

കാറിൽ കയറുമ്പോൾ കൂടി അവൾ എന്നോട് യാത്ര പറഞ്ഞില്ല.. ഒന്നും സംസാരിച്ചതു പോലും ഇല്ല..
കാർ നീങ്ങി തുടങ്ങിയപ്പോൾ... കാറിലെ ഗ്ലാസിനുള്ളിലൂടെ   എനേ നോക്കി ഒന്ന് തലയാട്ടി...  അത്ര മാത്രം...

എന്താ അവൾക്ക് പറ്റിയെ ? . അവൾ ആകെ ഉടഞ്ഞു പോയിരിക്കുകയാണ് എന്ന് തോന്നുന്നു.. പാവം...
അപ്രതീക്ഷിതമായി കടന്നു വന്ന അവൾ , ഒറ്റ നോക്കിൽ യാത്ര പറഞ്ഞ്  പോയി ..
ഉടഞ്ഞ മനസ്സുമായ് തളർന്ന ഹൃദയവുമായ് അവൾ യാത്രയായി...

ഒരു പ്രതീക്ഷയോടെയുള്ള യാത്ര...

Share this:

CONVERSATION

0 comments:

Post a Comment