image1 image2 image3 image3

HELLO I'M AN ENGINEER|WELCOME TO MY DIARY|I LOVE TO WRITE HERE|ഇത്‌ കഥയല്ല !!|എന്‍റെ ജീവിതമാണ്|ഞാൻ വലിച്ച് തീര്‍ത്ത എന്‍റെ ശ്വാസമാണ് .

യഥാര്‍ത്ഥ ചിന്തകള്‍

കൂട്ട് കാരിയെ ചെന്ന് വിടാന്‍ പറഞ്ഞയച്ച എന്നെ കാണാത്തത്തിന്‍റെ പേരില്‍ വീട്ടിലോട്ട് കൊളെജിന്ന് ഒരു ഫോണ്‍ കാള്‍  വന്നിരുന്നു.. അത് അറ്റന്‍റെ ചെയ്തത്  അമ്മയായിരുന്നു..  അമ്മക്കാണങ്കില്‍ തമിഴ് അത്ര അറിയില്ലങ്കിലും കുറച്ചൊക്കെ അറിയാമായിരുന്നു..
പക്ഷെ അത് തന്നെ ഇവിടുത്തെ പ്രശനവും... അമ്മ അറിയാവുന്ന തമ്ഴ വെച്ച് ഫോണില്‍ സംസാരിച്ചു. അമ്മ എന്തൊക്കയോ കേട്ടു..  പക്ഷെ ഒന്നുമാത്രം അമ്മേടെ മനസ്സില്‍ പതിഞ്ഞു...  പ്രോജക്റ്റ് കപ്ലീറ്റ് ചെയ്യാതെ വീട്ടില്‍ പോയാല്‍  പരീക്ഷക്ക് തോല്‍പ്പിക്കും എന്നുള്ളതായിരുന്നു അത്.
അമ്മ അത് കേട്ട് വെപ്രാളപെട്ട്.. എന്നെ പറഞ്ഞയക്കാന്‍ തിടുക്കം പിടിച്ചു..  ഓടി നടന്നു എന്‍റെ ഡ്രസ്സകള്‍ ഒക്കെ പാക്ക് ചെയ്തു ... കൂടെ എനിക്ക് ഒരു കൂട്ടായി എന്‍റെ ലാപ്പ് ടോപ്പിനെയും പാക്ക് ചെയ്തു വെച്ചു...  വീട് വിട്ട് ഇറങ്ങമ്പോള്‍ സ്ഥിരമായ്‌ കിട്ടുന്ന മുത്തശ്ശിയുടെ തുപ്പല്‍ നിറഞ്ഞ ചുംബനം വാങ്ങിച്ചോണ്ട്..
അച്ഛന്‍റെ കയ്യിന്നു ഒരു മുന്നൂര്‍ രൂപയും വാങ്ങിച്ചു..
കൃത്യം നാലു മണിക്കൂര്‍ യാത്ര വെയ്കും നേരം അഞ്ചു മണിക്ക് ഉക്കടം ബസ്സ്‌ സ്റ്റാന്‍ഡില്‍ വന്നിറങ്ങി.. ഒരു രണ്ടു വര്ഷം മുന്‍പ്, ഒരു രാത്രി ഞാനും ദീപ്തിയും ഒറ്റക്ക് ഈ ബസ്സ്‌ സ്റ്റാന്‍ഡില്‍ പെട്ടത് ഓര്‍മ വന്നു.. രസകരം...  കുറെ കാലായി ഫ്രാണ്ടിസിനെ ഒക്കെ കണ്ടിട്ട്...  അന്ന് എനിക്ക് വായില്‍ പുണ്ണ് വന്നില്ലായിരുന്നങ്കില്‍
അവരുടെ കൂടെ ഞാനും പോകുമായിരുന്നു ഒരു പ്രോജക്റ്റ് ടൂര്‍ :p .
ആ ഓരോ നിയോഗം... ഈ തല വര എന്ന് പറയുന്ന സാധനം സത്യമാണോ.... ? , ആ എന്നാലും അത് ഒരു കോപ്പിലെ ഏര്‍പ്പാടാണ്...  ഈ തലവരയും വിധിയും ഒന്നും ഇല്ലായിരിന്നങ്കില്‍...  അല്ലങ്കില്‍ നമ്മുടെ ഡ്രീമിനനുസരിച്ച് നാമുടെ ലൈഫ് പോയിരുന്നു എങ്കില്‍...  അല്ലെങ്കില്‍ വേണ്ട.. 
നമ്മള്‍ തിരുമാനിക്കുന്നത് പോലെ ജീവിതം മുന്നോട്ട് പോയിരുന്നു എങ്കില്‍... 
ഇപ്പൊ എനിക്ക് വേറെ ഒന്ന് തോന്നുന്നു.. ഈ ജീവിതത്തിനു ഒരു പ്ലേ ബാക്ക് ബട്ടന്‍ ഉണ്ടായിരുന്നു എങ്കില്‍ എന്ത് രസായിരിക്കും ല്ലേ... ഒരു സിടി പ്ലയറില്‍ പ്ലേ ആവുന്ന ഒരു വീഡിയോ പോലെ ... പുറകിലേക്കും ..  മുന്നോട്ടും സഞ്ചരിക്കാമായിരുന്നു...  ചെയ്ത ഏതങ്കിലും പാപത്തിനു കുറ്റബോധം തോന്നുവെങ്കില്‍ റിവേര്‍സ് അടിച്ചു അത് തിരുത്താമായിരുന്നു.. 
പ്രാന്ത് ... ല്ലേ ... അല്ലാതെ എന്ത് പറയാന്‍... 
ഈ ഒറ്റക്ക് ഇരികുംബഴാ ഇമ്മാതിരി കോപ്പിലെ ചിന്തകള്‍ ഒക്കെ വരുന്നത്..  കൂട്ടിനു ഒരാളുണ്ടായിരുന്നങ്കില്‍ ഇമ്മാതിരി പ്രാന്ത് ഒന്നും മനസ്സില്‍ തൊന്നില്ലായിരൂന്നു..  എന്‍റെ ഫ്രണ്ട്സ് കൂടെ ഉണ്ടായിരുന്നകില്‍ ചിന്തിക്കാനേ സമയം കിട്ടില്ലായിരുന്നു... 
ആ ഞാന്‍ ഒരു സെര്‍ച്ചിംഗ് ഒക്കെ നടത്തിയിരുന്നു... ഈ മിക്ക എഴുത്ത്കാരും അവരുടെ കഥ എഴുതിയിരുത് ഒറ്റക്ക.. ഉദാഹരണം.. മ്മടെ വൈക്കം മുഹമ്മദ്‌ ബഷീര്‍..  പാത്തുമ്മാന്‍റെ ആട് എഴുതിയത് അദ്ദേഹത്തിന്‍റെ വീടിനു മുന്‍വശത്തുള്ള വെള്ള മണല്‍ വിരിച്ച ചെറ്റകുടിലില്‍ ആയിരുന്നു അതും ഒറ്റക്ക്...  ആമുഖം അങ്ങിനാ പറയുന്നത്..  ഔ..  പോയി പോയി ഞാന്‍ ഒരു എഴുത്തുകാരനാവുമോ...
മനസ്സില്‍ തോന്നിയതൊക്കെ അങ്ങോട്ട്‌ വാരി വാലിച്ചു ഡയറിയില്‍ എഴുതി വെച്ച് ഞാന്‍ ബസ്സ്‌ സ്റ്റാന്‍ഡില്‍ നിന്നും പുറത്തോട്ട് നടന്നു.. കൊലെജിലെക്കുള്ള ബസ്സ്‌ പിദിക്കാനുള്ള ഇടവേളയില്‍ ഒരു അഞ്ചുരൂപ ഏലക്കാ ചായ വാങ്ങി കുടിച്ചു.. 
ഉക്കടത്ത് നിന്ന് ടൌണ്‍ഹാളിലോട്ട് നടക്കുന്നാ വഴിയെ ഒരു തട്ട്കടയുണ്ട്...  ജലാലുദ്ദീന്‍ ടീ സ്ടാല്‍..  അവിടെ ഉള്ള ഒരു മലപ്പുറം മലയാളി കാക്കാന്‍റെ കടുപ്പതിന് ഒക്കില്ല വേറെ ഒന്നും... 
ഒരു എട്ടുമണിയോടെ... ഹോസ്റ്റല്‍ രൂമിലോട്ട് എത്തി...  എത്തിയ പാടെ ബാഗ് അഴിച്ചു വെച്ച് എന്‍റെ പുതിയ ലാപ്പ് ടോപ്പ് ഒന്ന് തുറന്നു നോക്കി...  ഒരു പ്രത്യേക പുതിയതിന്‍റെ മണം, വീട്ടിന്ന് ലാപ്പ്ടോപ്പ് തുറക്കാന്‍ പോയിട്ട് ഒന്ന് തൊടാന്‍ പോലും അമ്മ സമയം തന്നില്ല...  എല്ലാ കെട്ടി പെറുക്കി ഇങ്ങോട്ട് അയക്കാനുള്ള തിരക്കിലായിരുന്നു അമ്മ.. 
അച്ഛനെ  എങ്ങിനെയാ കംബ്യൂട്ടര്‍ കൈകാര്യം ചയ്യാന്നു പഠിപ്പിക്കണം എന്ന് ഉണ്ടായിരുന്നു... അച്ഛനെ ഒന്ന് ഓണ്‍ ചെയ്ത് കാണിച്ചത് പോലുമില്ല...ഓണ്‍ ചെയ്തപ്പോ തന്നെ കൊളെജിലെ ഓപ്പണ്‍ വൈഫൈ താനെ കണക്റ്റ് ആയി... 
ഇങ്ങനെ ഒരു സംവിധാനം കോളേജില്‍ കൊണ്ട് വന്നിട്ട് ഒരു വര്‍ഷായി പക്ഷെ ഞാന്‍ ഇത് വരെ അത് യൂസ് ചയ്തിട്ടുണ്ടായിര്‍ന്നില്ല...  നെറ്റ് കണക്റ്റ് ആയ ഉടനെ തന്നെ എന്നെ പേര് വിവരവും മയില്‍ ഐ ഡിയും കൊടുക്കാനുള്ള ഓപ്ഷന്‍ ഒക്കെ തെളിഞ്ഞു വന്നു..  ഞാന്‍ പേര് വിവരം കൊടുത്ത ഉടനെ.. കോളെജിന്‍റെ വെബ് സൈറ്റ് ഓപ്പണ്‍ ആയി...
കുറെ കാലായിരുന്നു... ഫേസ്ബുകിലോക്കെ കയറി നോക്കിയിട്ട്. ..  ഞാന്‍ ഒന്ന് കയറി നോക്കി...  ഞാന്‍ എന്‍റെ പാസ്‌ വേര്‍ഡും യുസര്‍ നൈമും ഒക്കെ അടിച്ചു.. ആദ്യം തെളിഞ്ഞു വന്നത്...  അവന്മാരുടെ കൊച്ചീലെ കോപ്രായത്തരങ്ങളുടെ ഫോട്ടോകള്‍ ആയിരുന്നു..  ദീപ്തിയും പിള്ളേരും ശരിക്കും കൊച്ചീല് അടിച്ച് പോളിക്കാന്നു... ആ ഫോട്ടോകള്‍ എനിക്ക് പറഞ്ഞു തന്നു... 
കുറെ ഫേസ്ബുക്കില് പരതിയപ്പഴാണ് ഒരു ഗ്രൂപ്പ് എന്‍റെ ശ്രദ്ധയില്‍ പെട്ടത്...  "യഥാര്‍ത്ഥ ചിന്തകള്‍" എന്ന് പറഞ്ഞൊരു ഗ്രൂപ്പ്.. ആ ഗ്രൂപില്‍ കുറെ സാമൂഹ്യ പ്രശ്നങ്ങളെ പറ്റി ചര്‍ച്ചകളൊക്കെ നടാക്കുന്നുണ്ടായിരുന്നു..  എന്നെ അധിശയിപ്പിച്ചത് മറ്റൊന്നായിരുന്നു.. അവര്‍ ചര്‍ച്ചകള്‍ നടത്താന് ഉപയോകിച്ചിരുന്ന ഭാഷ മലയാളത്തിലായിരുന്നു..  പിന്നെ അതിനോടായി താല്പര്യം..  ഇതിപ്പോങ്ങിനെ ഈ മലയാളം
ടൈപ് ചെയ്യുന്നത്.... ഉത്തരങ്ങള്‍ അറിയാത്ത ചോദ്യങ്ങള്‍ക്ക് കോടി കണക്കിന് ഉത്തരം തരുന്ന ഗൂഗിളില്‍ തന്നെ ഞാന്‍ അതിനുള്ള ഉത്തരം കണ്ടു പിടിച്ചു..  "ഗൂഗിള്‍ ഇന്പുട്ട് ടൂള്‍" ഞാനും ഇന്‍സ്റ്റാള്‍ ചെയ്ത് ട്രൈ ചെയ്തു നോക്കി.. 
ഹ്മം..  നല്ലത്,
പിന്നെ മനസ്സില്‍ തോന്നിയ ഒരു പൊട്ടത്തര മാണ് ..  ഞാന്‍ എഴുതി വെച്ച എന്‍റെ ഡയറി.. ഫുള്‍ ആയി ലാപ്പ് ടോപ്പില്‍ ടൈപ് ചെയ്തു വെക്കാന്ന്... 
ഡയറി ഡിജിറ്റലൈസ് ആക്കുക
ആ ഐഡിയയാണ് ദാ ഇന്ന്‍ കാണുന്ന ഈ പെജിലോട്ടും.. പിന്നെ   www.aengineerdiary.blogspot.com എന്ന ബ്ലോഗ് എഴുതാനും പ്രേരിപ്പിച്ചത് ..
വായി തോന്നിയത് ഒക്കെ എഴുതി വെക്കാ അതായിരുന്നു ഈ എഞ്ചിനീയറുടെ ആദ്യത്തെ പേജും , ബ്ലോഗും...  പ്രേഷകരെ പ്രതീക്ഷിച്ചിട്ടോ.. അല്ലെങ്കില്‍ ഫൈമസ് ആകാനോ വേണ്ടിയിട്ടായിരൂന്നില്ല..  ഞാന്‍ പറഞ്ഞല്ലേ.. ചുമ്മ ഒരു പ്രാന്ത്.. ... പിന്നെ കുറെ കഴിഞ്ഞപ്പോ അതും മടുത്തു..  അത് പൂട്ടി....  പിന്നെ കുറെ കാലം കഴിഞ്ഞിട്ടാ..  ധാ ഈ പേജു തുടങ്ങിയത്...   
പിറ്റേ ദിവസം കോളേജ്  ചെന്നപ്പഴാ കുറെ രസകരമായ സംഭവ വികാസങ്ങള്‍ നടന്നതായി അറിഞ്ഞത്..  ഞങ്ങളുടെ എച്ച ഓ ഡി രാജി വെച്ചു പകരക്കാരനായി സുധാകര്‍ സാര്‍ എച്ച് ഓ ഡി യായി നിയമിക്കപെട്ടൂ ..
എന്‍റെ പ്രോജക്റ്റ് ഒരു ഒരു തല വകക്ക് ആയി എന്ന് എനിക്കപ്പോ തോന്നി...  റിസര്‍ച്ച് ഫെല്ലോ ഇന്‍ചാര്‍ജും അങ്ങേര്, എന്‍റെ പ്രോജക്റ്റ് ഗയിടും അങ്ങേര്..  പിന്നെ പോരാത്തതിന് എച്ച് ഓ ഡി യും അങ്ങേര്.
എന്‍റെ കാര്യം കട്ട പോകയായ്‌ അവെശേഷിക്കാനാണ് സാധ്യത..  അങ്ങേരുടെ കാബിനിലോട്ട് കയറിയില്ല..
അപ്പഴേക്കും ചോദ്യങ്ങളുടെ ഒരു പൊടിപൂരം തന്നെ അരങ്ങേറുകയായിരുന്നു...  ഇന്‍ഫോം ചെയ്യാതെ നാട്ടില്‍ പോയത് എന്തിന് ?, കോളേജിലെ പൈഡ് കാര്‍ യൂസ് ചെയ്തിട്ട് കാശ് കെട്ടാത്തത് എന്ത് കൊണ്ട് ?, പ്രോജക്ടില്‍ ലിട്രെച്ച്ര്‍ റിവ്യൂ കാണിക്കാത്തത് എന്ത്കൊണ്ട്... 
എല്ലാറ്റിനും ഉത്തരം കൊടുക്കാനുള്ള സമയം പോലും എനിക്ക് അയാള്‍ തന്നില്ല... ആളു മഹാ പാവമാണ് ന്നാ കുട്ടികളുടെ ഇടയിലുള്ള സംസാരം പക്ഷെ ഇതിപ്പോ എന്താ പറയാ....  ശ്ശോ ...  ചെവി പൊട്ടി...
ഇയാളുടെ തനി നിറം ഇപ്പഴല്ലേ മനസ്സിലായത് .. അവസാനം....  പ്യൂണ്‍ വന്നപ്പഴാ ഒന്ന് രക്ഷ പെട്ടത്...  അങ്ങേരെ പ്രിന്‍സിപ്പാള്‍ വിളിക്കുന്നു ന്നു പറഞ്ഞായിരുന്നു പ്യൂണിന്‍റെ വരവ്... 
ലിറ്ററെച്ചര്‍ സര്‍വേ കൊടുക്കാന്‍ എനിക്ക് ഒരു ദിവസത്തെ സമയം തന്നു.. പിന്നെ എന്തൊക്കയോ വായി തോന്നിയത്ക്കെ പറഞ്ഞ്  അങ്ങേര് കാബിനില്‍ നിന്നും എഴുനേറ്റ് പോയി..

ലിറ്ററെച്ചര്‍ സര്‍വേ.... ഈ പേരല്ലാതെ വേറെ ഒന്നും ഇതിനെ പറ്റി അറിയില്ല പിന്നെ എങ്ങിനാ.. ?   
---------------------------------
"യഥാര്‍ത്ഥ ചിന്തകള്‍  "
താഴെ കാണുന്ന ചിത്രം തമിഴ് നാട്ടിലെ കോടെകനാലില്‍ നിന്നും എടുത്തതാണ്...ഇയ്യടുത്ത് ഒറ്റക്ക് അങ്ങോട്ട്‌ യാത്ര നടത്തിയിരുന്നു...  ഇപ്പോഴൊക്കെ ഒറ്റക്കാ.. ഒറ്റക്ക് ജീവിച്ചു പൊരുത്ത പെട്ടുതുടങ്ങിയിരിക്കുന്നു..
ഒരുക്കുള്ള ജീവിതം ഒരുപാട് ചിന്തകളെ സമ്മാനിച്ച് തുടങ്ങിയിരിക്കുന്നു.       

Share this:

CONVERSATION

0 comments:

Post a Comment