image1 image2 image3 image3

HELLO I'M AN ENGINEER|WELCOME TO MY DIARY|I LOVE TO WRITE HERE|ഇത്‌ കഥയല്ല !!|എന്‍റെ ജീവിതമാണ്|ഞാൻ വലിച്ച് തീര്‍ത്ത എന്‍റെ ശ്വാസമാണ് .

സ്നെഹത്തിന്റെ ബാങ്ക്‌ വിളി

കൊറച്ചു കുശലം പറച്ചിലും...  അമ്മയുടെ വക " ചെക്കന്‍ വല്ലാണ്ട് ക്ഷീണിചിരിക്കണ്ണ്‍ " എന്ന ക്വാലിറ്റി സര്‍ട്ടിഫികറ്റും തന്ന്‍.. കയ്യില്‍ ഒര എണ്ണകുപ്പിയും പിന്നെ ഒരു തോര്‍ത്തും തന്ന്... ബത്ത്രൂമിലോട്ട് തള്ളിവിട്ടു... 
ഈ സംഭവം ഞാന്‍ എന്ന് വീട്ടി വരുന്നുവോ അന്ന് എന്‍റെ അമ്മക്ക് വെല്ലാണ്ട് വരുന്ന ഒരു സ്നേഹ പ്രകടനമാണ്, അത് ഞാന്‍ ശരിക്കും എന്‍ജോയ് ചായ്യാറും ഉണ്ട്...  ആ സ്നേഹ പ്രകടനം അന്നേക്ക് മാത്രേ ഉള്ളൂ ..  പിറ്റേ ദിവസം അതൊക്കെ അങ്ങ് മാറും..
ഒരറ്റ മുണ്ട് ധരിച്ച് നമ്മുടെ നാട്ടിലെ വെള്ളത്തിന്‍റെ തണുപ്പ് , ഈ ഷവറിന്‍റെ ചുവട്ടില്‍ നിന്ന് ഇങ്ങനെ ആസ്വദിക്കാന്‍ ഒരു പ്രത്യേക സുഖമാണ്..  പക്ഷെ അന്നത്തെ ആ ദിവസം അത് അത്രക്ക് അങ്ങിട്ട് സുഖം ഉണ്ടായിരുന്നില്ല...  തണുത്ത വെള്ളം ചീറ്റുന്ന ഷവറിന്‍റെ ചുവടെ കണ്ണടച്ച് നിക്കുമ്പോള്‍... അവളുടെ കരയുന്ന മുഖമാണ് മനസ്സില്‍ വന്നത്..
അവളുടെ തറവാട്ട് വീട്ടിലെ മുറ്റത്തെ പന്തലും, മരണ കട്ടിലില്‍ കൊണ്ടുപോയ ആ കാഴ്ചയുമാണ തെളിഞ്ഞു വന്നത്.. അയാളെ കബറിലോട്ട്(മരണ കുഴി) വേകുമ്പോള്‍... ആ പ്രദേശത്തെ അത്രേം ജനങ്ങള്‍ അതിനു ചുറ്റും കൂടിയിരുന്നു...  അവര്‍ കബറിലോട്ട് എറിഞ്ഞ മണ്ണ് ആ കബരിനെ പാതി മൂടിയിരുന്നു...  അത്രക്കും വലിയ ഒരു ജനകൂട്ടം... 
നാടിനും വീടിനും വേണ്ടാതെ നാടുവിട്ട ഒരു മനുഷ്യന്‍...  പിന്നെ നാട്ടുകാരുടെയും വീട്ടുകാരുടെയും കണ്ണിലുണ്ണിയായ കഥ.. ഞാന്‍ ഒരു പേരോട് ചോദിച്ചിരിന്ന.  പക്ഷെ അവര്‍കൊക്കെ അവരുടെതായ കുറെ കഥകള്‍ പറയാനുണ്ടായിരുന്നു...  ചിലര്‍ക്ക് അവരുടെ പെണ്‍മക്കളുടെ കല്യാണം.. ചിലര്‍ക്ക് അവരുടെ കുട്ടികളുടെ പഠനം, ചിലര്‍ക്ക് അവരവരുടെ ജോലി..
അങ്ങിനെ പലതും..  എല്ലാം കൂടി ഈ ഡയറിയില്‍ എഴുതിയാല്‍, ഈ ജന്മം മുഴുവന്‍ എഴുതിയാലും തീരാത്ത അത്ര കഥകളുണ്ടായിരുന്നു ആ മനുഷ്യന്.. 

തല തോര്‍ത്തി ഡൈനിംഗ് റൂമിലോട്ട് എത്തിയപ്പഴേക്കും , അമ്മയുടെ കൈപുണ്യം നിറയുന്ന ചോറും കറിയും മേശപുറത്ത് എത്തിയിരുന്നു.. 
വിധി ആയിരിക്കാം ല്ലേ..  അല്ലങ്കില്‍ എല്ലാരം പറയുന്നത് പോലെ പടച്ചവന് ഏറ്റവും ഇഷടമുള്ളവരെ നേരത്തെ മേലോട്ട് വിളിക്കും എന്നു വേണമങ്കിലും പറയാം..  എനിക്കറിയാം അവള്‍ക്ക് എത്രത്തോളം വെധനയുണ്ടായിര്‍ക്കും എന്ന്..  കാരണം എന്‍റെ വീട്ടിലും ഇതുപോലെ ഒരു സംഭവം നടന്നതാണ്..  എന്‍റെ ചെറിയ അച്ഛന്‍, ഞാന്‍ ഏഴാം ക്ലാസില്‍ പഠിക്കുമ്പോഴായിരുന്നു അദ്ദേഹത്ത്തിന്‍റെ മരണം...
എന്‍റെ ചെറിയ അമ്മ മക്കളും അന്ന് എത്രെ കഷട്ട പെട്ടിണ്ട്ന്ന്‍ ഞാന്‍ കണ്ടു മന്സ്സിലാക്കിയവനാണ്...  പിന്നെ എന്‍റെ അച്ചനും ബാക്കിയുള്ള കുടുംബാങ്ങളുമായിരുന്നു അവര്‍ക്ക് ഒരു തണല്‍ ഒരുക്കി കൊടുത്തത്,
അതുപോലെ അവളുടെ കുടുംബത്തുള്ള ആളുകളും അവളെയും അവളുടെ ഉമ്മയെയും സഹായിക്കുമോ ? ...  കാലം മാത്രം ഉത്തരം തരാവുന്ന ചോദ്യം...  അതുപോലെ ഉത്തരം പ്രവചിക്കാന്‍ കഴിയാത്തതും ആയിരുന്നു..  ആ ചോദ്യം...
തീന്‍ മേശയുടെ അരികത്തിരുന്ന എന്‍റെ മുത്തശിയും എന്‍റെ അമ്മയ്യോടും ഇതേ ചോദ്യം ചോദിച്ചു..  അവരുടെ മറുപടി വളരെ പോസറ്റീവ് ആയിരുന്നു..  അമ്മയോട് സംസാരിക്കുന്നതിനടക്കാണ് അമ്മയെ ദീപതി ഫോണില്‍ വിളിച്ചിരുന്നു എന്ന് പറഞ്ഞത്... 
ദീപ്തിയുടെയും കൂട്ട് കാരുടെയും വിശേഷങ്ങള്‍ ഒക്കെ നല്ലത് തന്നെ എന്ന് അമ്മയുടെ സംസാരത്തില്‍ നിന്ന് തന്നെ ഗ്രഹിച്ച എടുത്തു..  പക്ഷെ അവരോടു ഞാന്‍ പിണക്കമാണ്...  നാളിതുവരെ അവരെ കുറിച്ച് ഒരു വിവരവും ഇല്ലായിരുന്നു.. 
അനിയത്തികുട്ടിയുടെ ചില കുസൃതികളിലും അവളുടെ സ്കൂളിലെ ചില വര്‍ക്കുകളില്‍ സഹായിച്ചും ഞാന്‍ അന്നത്തെ സമയം കളഞ്ഞു. ഫൂട്ട് ബാള്‍ കളി ഒക്കെ കഴിഞ്ഞു വീട്ടിലത്തിയ അനിയന്നോടും കുഷലന്വേഷണം നടത്തി..
വീട് എന്ന് പറയുന്നത് വീട് തന്നെ.. അതിനോട് പകരം വെക്കാന്‍ വേറെ ഒരിടം ഈ ഭൂമുകത്ത് ഉണ്ടാവില്ല..
അന്നത്തെ ദിവസം ഏതോ ഫോര്‍മുല വണ്‍ കാറുപോകുന്നത് പോലെ സ്പീഡില്‍ പോയി.... 

ഒരു ചെറിയ തോണി ... അതില്‍ ഞാന്‍ മാത്രമേ ഉണ്ടായിരുന്നോള്ളൂ..  നിശംബ്ദമായി കെട്ടി നിക്കുന്ന വെള്ളം....  ഒരു ഓളങ്ങള്‍ പോലും ആ വെള്ളത്തിനെ അനക്കിയില്ല...  രാത്രി ആണ് എന്ന് തോന്നുന്നു...  ഇരുണ്ട ആകാശം ...  മൂടി കെട്ടി മഞ്ഞു പടാര്‍ന്ന പ്രദേശം.....  ഞാന്‍ ചുറ്റും നോക്കുമ്പോള്‍ ....  ഇളംമഞ്ഞ കലര്‍ന്ന പൂമ്പാറ്റകള്‍ എന്നെ നോക്കി വന്നു കൊണ്ടിരിന്നു.....  പെട്ടന്നായിരുന്നു.....  തോണിയുടെ ഒഴുക്ക് കൂടിയതും ഞാന്‍ അകാഥമായ ഒരു ഘര്‍ത്തതിലേക്കു വീണത്‌...  ഞാന്‍ താഴെ എത്തിയില്ല...
അതിനു മുന്‍പേ എന്‍റെ കണ്ണുകള്‍ തുറന്നു..  എന്‍റെ നെറ്റിയില്‍ വിയര്‍പ്പ് തുള്ളികള്‍ പോടിഞ്ഞിരുന്നു...  തൊണ്ട വരണ്ട് ദാഹം അനുഭവപട്ടിരിന്നു...അപ്പഴായിരുന്നു ഒരു സ്വപ്നം കണ്ടാതാണ്ന്ന് മനസ്സിലായത്‌  മേശപുറത്ത് വെച്ചിരുന്ന ഒരു ബോട്ടില്‍ വെള്ളം ഒറ്റ വലിക്ക് കുടിച്ചു തീര്‍ത്തു..
സമയം രാവിലെ നാലര  മണി...  സത്യം പറയാലോ... വീട്ടില്‍ വന്നിട്ട് ഇത് വരെ ഇത്രേം നേരത്തെ എഴുനെറ്റിട്ടില്ല..... 
അടുക്കളയില്‍ നിന്നും പാത്രം കഴുകുന്ന ഒച്ചയും ബഹളവും എന്‍റെ മുറിയിലോട്ട് നന്നായി കേള്‍ക്കാമായിരുന്നു...  അമ്മയായിരിക്കും...  പാവം .  ഇത്രേം നേരെത്തെ....  എഴുനേറ്റ് എല്ലാര്‍ക്കും ഭക്ഷണവും ഉണ്ടാകി കൊടുത്ത്....  വീടും പുരയിടവും ഒക്കെ അടിച്ചു വൃത്തിയാക്കി..  വീടിലുള്ളവരുടെ എല്ലാം ഡ്രസ്സും വാഷ് ചെയ്ത് ഉണക്കി പിന്നെ അത് അയേണ്‍ ചെയ്ത്...  ശോ ..... അവസാനം ....  ഒന്ന് വിശ്രമിക്കുന്നതോ...  രാത്രി പന്ത്രണ്ടു മണി..
അമ്മയെ ഒക്കെ സംമദിക്കണം....  ഒരു യധാര്‍ത്ഥ ഹാറ്റ്സ് ഓഫ് കൊടുക്കാം.... 
അമ്മെ നിങ്ങളാണ് യധാര്‍ത്ഥ ഹാര്ഡ് വര്‍ക്കര്‍... 
കണ്ണ് മിഴിച്ചു ഉറക്ക പിച്ചില്‍...  ആടുകലയിലോട്ട് നടന്നു നീങ്ങി..  അവിടെ ചന്നപ്പഴാ... ഇതുവരെ കാണാത്ത ഒരു  കാഴ്ച കണ്ടത്...  അമ്മ അടുകളിയില്‍ ഇട്ടിരുന്ന ഒരു കസേരയില്‍ കൂര്‍ക്കം വലിച്ചു കിടന്നുറങ്ങുന്നു...
അച്ഛന്‍...  വാഷ് ബസിലെ പത്രങ്ങള്‍ ഓരോന്നായി സോപ്പ് തേച്ചു വെച്ചുകൊണ്ടിരുന്നു....  ഞാന്‍ അടുകളയില്‍ ചെന്നതും അച്ഛന്‍.... "ഇത് എന്താ ഇത്രേം നേരെത്തെ...  ? "
ഞാന്‍: "എന്തോ പെട്ടന്ന് ഉണര്‍ന്നു... 
അച്ഛന്‍: "ഒരു ക്ലാസ് കട്ടന്‍ വേണങ്കി എടുത്തോ അടുപത്ത് ഇരുപ്പുണ്ട്‌.. "
പല്ല് തെകാതെ ഉള്ള കട്ടന്‍ കുടി...  ഇതിനും ഒരു പ്രത്യേക ടെസ്റ്റ്‌ ആണ്... പണ്ടൊക്കെ ഞാന്‍ പല്ല് തെകാതെ ഒരു സാധനം വായില്‍ വെക്കില്ലായിരുന്നു... പക്ഷെ ഹോസ്റ്റലില്‍ ചന്നു പെട്ടതുനു ശേഷം എന്ത് പല്ല് തേപ്പ് എന്ത് കുളി..  ഒക്കെ കണക്കാ .... 
ഞാന്‍ പറയുന്നത് ചിലപ്പോ നിങ്ങള്‍ക്ക് വിശ്വാസ്മില്ലായിരിക്കും... വായനക്കാരില്‍ ആരെങ്കിലും ഹോസ്റ്റലില്‍ നിക്കുന്നവരോ .. വീട് വിട്ടു നിക്കുന്നവരോ ഉണ്ടങ്കില്‍.. ഇവിടെ മനസ്സ് തുറക്കൂ...  എല്ലാം എല്ലാരേം അറിയിക്കാം..
ഒരു ക്ലാസ് ചൂട് കട്ടന്‍ അത് ഊതി കുടിക്കാന്‍ തുടങ്ങിയപ്പഴേക്കും അമ്മ എനീട്ടു.. എന്നിട്ട് എന്നോട് ഒരു ചോദ്യം " നീ പല്ല് തേച്ചോന്ന്..... ?"
ഞാന്‍ പറഞ്ഞു "ഇല്ലാന്ന്....!"
അമ്മയുടെ കൈ മെല്ല ഓങ്ങിയതാ..  പക്ഷെ തല്ലു കിട്ടിയില്ല....  പകരം നല്ല പോലെ തറി കേട്ടു.. കൂട്ടത്തില്‍ അച്ഛനെയും പറഞ്ഞു... 
അത് കഴിഞ്ഞു ആ ചൂട് കട്ടന്‍ അറുന്നത് വരെ പല്ല് തേച്ച് അത് കഴിഞ്ഞാ കുടിച്ചത്...
കൊറച്ചു സ്നേഹവും പിന്നെ ആമയുടെ വായിന്ന് കൊറച്ചു തെറിയും അതും സൂര്യന്‍ ഉദിക്കുന്നത്തിനു മുന്‍പേ.. കേട്ട് കൊണ്ട് ഒരു നല്ലാ നളിന് തുടക്കം.....
ദൂരെ പള്ളിയില്‍ നിന്ന് രാവിലത്തെ ബാങ്ക് വിളി കേട്ടു ....  ഒരു സ്നേഹത്തിന്‍റെ ബാങ്ക് വിളി ...

അച്ഛന്‍: :" ഡാ രാവിലെ പത്തു മണിക്ക് ഒരു സ്ഥലം വരെ പോണം...  കേട്ടോ !!! "

(തുടരും)          


--------------
താഴെ കാണുന്ന ചിത്രം ഞാന്‍  കോയമ്പത്തൂരിലെ പൂ മാര്‍ക്കറ്റ് എന്ന് പറഞ്ഞ സ്ഥലത്ത് സ്ഥിധി ചെയ്യുന്ന ഒരു പഴക്കം ചന്ന പള്ളിയുടെതാണ്..
എടുത്ത സമയം രാവിലെ അഞ്ചെ മുക്കാല്‍..  ഈ പള്ളി ബ്രടീഷ് കാര്‍ ഇന്ത്യ ഭരിക്കുന്ന സമയത്ത് ഒരു അറബി വ്യാപാരി കേട്ടിപോക്കിയതാണ് എന്ന് പറയുന്നത് കേട്ടു..
പക്ഷെ അതില്‍ സത്യം ഉണ്ടോ എന്ന് എനിക്കറിയില്ല..  ചരിത്രങ്ങളിലും ഇതേ പറ്റി ഒന്നും പരാമര്‍ശിച്ചിട്ടില്ല..

Share this:

CONVERSATION

0 comments:

Post a Comment