image1 image2 image3 image3

HELLO I'M AN ENGINEER|WELCOME TO MY DIARY|I LOVE TO WRITE HERE|ഇത്‌ കഥയല്ല !!|എന്‍റെ ജീവിതമാണ്|ഞാൻ വലിച്ച് തീര്‍ത്ത എന്‍റെ ശ്വാസമാണ് .

ഇഞ്ചി മിട്ടായ്‌

അവിടെ നിന്നും പടി ഇറങ്ങുമ്പോള്‍ കയ്യിലുണ്ടായിരുന്നത്...  150 രൂപ..  ഡ്രൈവര്‍ കുറിച്ച് തന്ന കാറിന്‍റെ വാടക രസീത്.. ഫാറൂഖിന്‍റെ കയ്യില്‍ കൊടുത്തിരുന്നു...  ഒന്നും ചോദിച്ക്കാതെ തന്നെ അവന്‍ അത് വാങ്ങി വെക്കുകയും ചെയ്തു.
അവളുടെ വീടിന്‍റെ മുന്‍വശത്ത് തന്നെ ഒരു ബസ്സ്‌ സ്റ്റോപ്പ്‌ ഉണ്ട്..  അവിടുന്ന് ബസ്സ്‌ കയറിയാല്‍ പിന്നെ ചന്ന്‍ ഇറങ്ങേണ്ടത് പെരിന്തല്‍മണ്ണ എന്നാ സ്ഥലത്താണ്.  ഇവിടുന്നു കുറചു ദൂരം ഉണ്ട് പെരിന്തല്‍മണ്ണയിലോട്ട് എത്താന്‍..  പെരിന്തല്‍മണ്ണയില്‍ നിന്ന് പാലക്കാട്ടെക്ക് എത്താനും അദികം ബുദ്ധിമുട്ടില്ല..
ഞാന്‍ നാട്ടിലുണ്ട് എന്നുള്ള വിവരം വീട്ടുകാരെ അറിയിച്ചിരുന്നില്ല..  കാരണം മൊബൈല്‍ ഫോണും ഒന്നും കയ്യില്‍ എടുത്തിരുന്നില്ല..  മുശിഞ്ഞ യൂണിഫോം തന്നെയാണ് വേഷം..  ഫാറൂഖി ന്‍റെ കുപ്പായം എനിക്ക് വേണോ എന്ന് ആയിശുംമ്മ ചോദിച്ചിരുന്നു.. പക്ഷെ മറ്റുള്ളവരുടെ ഷര്‍ട്ട് ഇട്ടു പരിജയം ഇല്ലാത്തോണ്ട് ഞാന്‍
വേണ്ടാന്ന് പറഞ്ഞു..  ബസ്സ്‌ സ്റ്റാന്‍ഡില്‍ ആലപ നേരമേ നിന്നോള്ളൂ..  പാഞ്ഞു കേറി ഒരു പ്രവറ്റ് ബസ്സ്‌ വന്നു നിന്നു..  എ ബസ്സിലെ ക്ലീനര്‍ക്ക് എന്തോ തിരക്കുണ്ടന്നു തോന്നുന്നു.. വേഗം കയറൂ എന്നും പറഞ്ഞു ആര്‍ത്തു വിളിക്കുന്നണ്ടായിരുന്നു.. . ബസ്സില്‍ സൂചി കുത്താന്‍ പോലും സ്ഥലം ഉണ്ടായിരുന്നില്ല... 
ബസ്സിലെ കണ്ടക്ടര്‍ ഒരു മീന്‍ കച്ചോടക്കാരനെ പോലെ...  മത്തി അടുക്കുന്നത് പോലെ ജനങ്ങളെ ആ ബസ്സിനുള്ളില്‍ അടുക്കി കൊണ്ടിരുന്നു... ചീറി പാഞ്ഞു പോവുന്ന ആ ബസ്സിന്‍റെ ഇരമ്പക്കം എനിക്ക് അസ്വസ്ഥത ഉണ്ടാക്കി കൊണ്ടിരുന്നു..  പിന്നെ ഒരു ഒടുക്കത്തെ ഹോണ്‍ അടിയും...
നിന്ന നിപ്പില്‍ ശ്വാസം വിടാം പോലും സ്ഥലമില്ല ആ ബസ്സിനുള്ളില്‍ രണ്ടു മണിക്കൂര്‍ ഞാന്‍ ആ നിന്ന നിപ്പില്‍ തന്നെ പെരിന്തല്‍മണ്ണ പ്രവറ്റ് ബസ് സ്റ്റാന്‍ഡില്‍ വന്നിറങ്ങി... 
ഞാന്‍ ഈ മലപ്പുറം ജില്ലയിലെ ഇതേ പെരിന്തല്‍മണ്ണ അങ്ങാടിയില്‍ വന്നിട്ടുണ്ട്..  ചെറുപ്പത്തില്‍.... പക്ഷെ അന്ന് കണ്ട പെരിന്തല്‍മണ്ണ അങ്ങാടി അകെ മാറി പോയിരുന്നു...  പഴയ പ്രവറ്റ് ബസ്സ്‌ സ്റ്റാന്‍ട് ഉണ്ടായിര്‍ന്നിടത്ത് ഇപ്പൊ ഉയര്ത്തികെട്ടിയ കെട്ടിടങ്ങലായിരിക്കുന്നു.. 
അതുപോലെ തന്നെ ബസ്സുകള്‍ മുഴുവനും അങ്ങാടി ടച്ച് ചെയ്യാതെ വേറെ ഏതോ വഴിയിലൂടെ ഒക്കെ പോവുന്നു.. ശരിക്കും കണ്ഫ്യൂഷന്‍ ആയി..
അവസാനം ആ ബസ്സ് നിന്നത് ഒരു പുതിയ ബസ്സ്‌ സ്റ്റാന്‍ഡില്‍ ആണ്... 
പുതുതായി നിര്‍മിച്ച വെള്ള വലിച്ച..  ഒരു ബസ്റ്റാന്‍ഡില്‍..  ഇറങ്ങിയ ഉടനെ തന്നെ..  ഒരു ഇഞ്ചിമുട്ടായി വില്‍ക്കുന്ന ഒരാളോട് ആ ബസ്സ്‌ സ്റ്റാന്‍ഡിന്‍റെ പേര് ചോദിച്ചു..... 
അയാള്‍ പേര് പറഞ്ഞു...  " മനഴി മെമ്മോറിയല്‍ ബസ്സ്‌ സ്റ്റാന്‍ഡാണ് ഇത് "
ഞാന്‍: "ഇവിടുന്നു പാലകാട്ടിക്ക് ബസ്സ്‌ കിട്ടോ ? "
അയാള്‍: "പിന്നെ, ഇവിടുന്നു ഇഷടം പോലെ ബാസ് ഉണ്ട്" ഇങ്ങള്‍ എങ്ങോട്ടാ ?
ഞാന്‍: " ഞാന്‍ പാലകാട്ടിക്കാ...  "
അയാള്‍: " കെ എസ് ആര്‍ ടി സി സ്റ്റാന്‍ഡില്‍ പോയാല്‍ മിനുട്ടിന് മിനുട്ടിന് ബസ്സ്‌ ഉണ്ടാവും, പിന്നെ സീറ്റും കിട്ടും..  "
ഞാന്‍: " കെ എസ് ആര്‍ ടി സി സ്റ്റാന്‍ടെവിടയാ ? "
അയാള്‍ ചുണ്ട് കൈ കാണിച്ചു "ധാ ഇങ്ങോട്ട് നേരെ നടന്നോ.. 
പോവുമ്പോ വലത്തെ സൈടിലാ.. "
ഞാന്‍: "താങ്ക്സ് ചേട്ടാ....  "
അയാള്‍: "ചേട്ടാന്നു വിളിക്കണ്ടാ..  ഇക്കാന്നു വിളിച്ചാല്‍ മതി.. "
ഞാന്‍: " ഓ ശരി ഇക്കാ "
അയാള്‍: " പിന്നെ കുറച്ചു നാടക്കാനുണ്ട്...  പൈസ ഇണ്ടങ്കി ഓരോ ഓട്ടോ പുട്ചോളിം"
ഞാന്‍: " ഞാന്‍ നടന്നോളാം.. "
അയാള്‍ ചിരിച് ..  അയാള്‍ ചിരിക്കുമ്പോള്‍ ഇടത്തെ കുറ്റി പല്ലിന്‍റെ സ്ഥാനത്ത് ഒരു ദ്വാര മായിരുന്നു... ആയാളുടെ ചുവന്ന ട്രേ ചുമലില്‍ ഏറ്റി ഇഞ്ചി മുട്ടായ്..  ഇഞ്ചി മുട്ടായ്....  എന്ന് വിളിച്ചു പറഞ്ഞു... 
ഞാന്‍: " ഇക്കാ...  ഒരു മിനുട്ട് ... ഇഞ്ചി മിട്ടായ്ക്ക് എത്രയാ... ?     
അയാള്‍ ഒരു വലിയ കേട്ട് എടുത്ത് ഇങ്ങെനെ പറഞ്ഞു "അഞ്ച്ര്‍പ്പയാണ് ....  "
ഞാന്‍: "എനികത്രേം വേണ്ട .. "
അയാള്‍ അത് കേട്ടതും ആ വലിയ പ്ലാസ്റ്റിക്ക് കേട്ട് പൊട്ടിച്ച്.. അതിന്നു ഒരു ചെറിയ ക്ഷണം എനിക്ക് തന്നു...  "കൈചോക്കിം"
ഇത് സാബിളാണ്.
ഞാന്‍ അത് വാങ്ങി ഒരു കടി കടിച്ചു... 
മധുരമാണോ...  ?.  അല്ല ഉപ്പ് ...  അതും അല്ല.. പിന്നെ അല്പം എരുവ്.. അകെ കൂടി ഓരു മാതിരി നല്ല രസം... 
ഞാന്‍ :" ഇക്കാ ഇത് നിങ്ങള്‍ ഉണ്ടാക്കുന്നതാണോ ? "
അയാള്‍ : " അല്ല മ്മളെ ബീവി ഇണ്ടാക്കുന്നതാണ്... എങ്ങനെ ഇണ്ട് /"
ഞാന്‍: " നല്ല രസം ഉണ്ട്...  എനിക്ക് ഇന്നാ ആ വലിയ പാക്റ്റ്‌ തന്നോളൂ...  " എന്‍റെ കയ്യിലുണ്ടായിരുന്ന ഒരു പത്ത് രൂപ നോട്ടു നീട്ടി... 
അയാള്‍ അത് വാങ്ങിച്ചിട്ട് അയാളുടെ ചുവന്ന ട്രെയില്‍ ഉണ്ടായിരുന്ന ഒരു പെട്ടിയില്‍ നിന്ന് അഞ്ച് രൂപ എടുത്ത് എനിക്ക് തന്നു..
കൂട്ടത്തില്‍...  ഒരു പുതിയ പൊട്ടിക്കാത്ത പാക്റ്റ്‌ എനിക്ക് പൊതിഞ്ഞു തന്നു...  പൊട്ടിച്ച ഒരു പാക്റ്റ്‌നിന്ന് ഒരു കഷണം വീണ്ടും എനിക്ക് തന്നിട്ട് പറഞ്ഞു..  ഇത് ഇന്നത്തെ ആദ്യത്തെ കൈനീട്ടാണ്...  ഇത് മ്മളെ രണ്ടാമത്തെ സാമ്പിളാണ്..
ഞാന്‍ സമയം നോക്കിയപ്പോള്‍ അത് മൂന്ന്‍ മണി...  മൂന്ന്‍ മണി ആയിട്ടും അന്നത്തെ കൈനീട്ടം കിട്ടാത്ത ഒരു കച്ചവടക്കാരന്‍... 
അങ്ങേരു അത്രേം പറഞ്ഞു അയാളുടെ ട്രേ ചുമലിലെറ്റി ....  ഇഞ്ചിമുട്ടായ് ന്നു ഉറക്കെ വിളിച്ചു നടന്നു നീങ്ങി.............. 

ഇഞ്ചി മുട്ടായി അത് എനിക്ക് അന്നൊരു വീക്നസ്സ് ആയി..  സംഭവം അലപം എരുവുണ്ടങ്കിലും നല്ല രസമായിരിക്കും..  പണ്ട് കാലത്ത് സദ്യ കഴിഞ്ഞു മുറുക്കുന്ന പതിവുണ്ടായിരുന്നു കേരളീയ ജനതക്ക് അത് പോലെ തന്നെ...  സദ്യ കഴിഞ്ഞു ചെറിയ കുട്ടികള്‍ക്ക് കൊടുത്തിരുന്ന ഒന്നായിരുന്നു ഈ ഇഞ്ചി മിട്ടായി.... 
അതുപോലെ തന്നെ കഫ കേട്ട് , ചുമ എന്നീ രോഖങ്ങള്‍ക്ക് അന്നത്തെ വൈദ്യന്മാര്‍ കൊടുത്തിരുന്നതും ഇത് തന്നെ....  ഞാന്‍ ഇതിനെ പറ്റി പില്‍കാലത്ത് ഒരു അന്വഷണം ഒക്കെ നടത്തിയിരുന്നു...  ഇഞ്ചിയും കരിമ്പിന്‍ ചാറും പിന്നെ നാരങ്ങ നീരും ഉപ്പും, പിന്നെ കുറച്ച കുരുമുളകും... ഇതൊകെ ചേര്‍ത്താണ് ഈ സംഭവം ഉണ്ടാക്കുന്നത്‌ എന്ന്
ഒരു വഴിയുലൂടെ മനസ്സിലാക്കി..  വൈദ്യ മൂല്യ മുള്ള ഈ ഒറ്റ മൂലി , ധനത്തിനും.. ശ്വാസത്തിനും നല്ലത് എന്ന് .....  എന്‍റെ കൂട്ട്കാരന്‍ ബിരേഷ് പറഞ്ഞതും ഞാന്‍ ഇവിടെ കൊടുക്കുന്നു.. ..  ബിരേഷ് ഇന്ന് ഒരു ആയുര്‍വേദ ഡോക്ടര്‍ ആണ്.. 
പിന്നെ അന്ന് ഒരു വൈകീട്ട് ഒരു എട്ടു മണി ആയപ്പോ ഞാന്‍ എന്‍റെ വീടിന്‍റെ മുന്വശത്ത് തന്നെ ബസ്സിറങ്ങി..  വീടിന്‍റെ മുന്‍പാകത്ത് വൃത്തിആക്കി കൊണ്ടിരുന്ന എന്‍റെ അച്ഛന്‍ എന്നെ കണ്ടതും....  ങേ .. ന്നും പറഞ്ഞു തുറിച്ചു നോക്കി.. 
മുഷിഞ്ഞ യൂണിഫോമും പിന്നെ കയ്യും വീശി വന്നു കയറിയപ്പോ.. അമ്മക്ക് ഉണ്ടായ ഊഹാ ബോഹങ്ങള്‍ അമ്മയെ ശേഷ്യം പിടിപ്പിച്ചു... എന്നെ കണ്ടതും ...  അമ്മ ചോദിച്ചത് ഇതായിരുന്നു..  "ആരോട് അടി കൂടിയിട്ടാ ഇപ്പൊ ഇങ്ങോട്ട് വന്നത് ? "

നടന്ന കാര്യങ്ങള്‍ അമ്മയെ പറഞ്ഞു മനസ്സിലാക്കാന്‍ ഞാന്‍ അല്പം പാട് പെട്ടു..  പിന്നെ
കയ്യിലുണ്ടായിരുന്ന ഇഞ്ചിമുട്ടായി ഒറ്റയിരിപ്പിനു എന്‍റെ അനിയത്തി തിന്നു തീര്‍ത്തിരുന്നു.. ..    

Share this: