image1 image2 image3 image3

HELLO I'M AN ENGINEER|WELCOME TO MY DIARY|I LOVE TO WRITE HERE|ഇത്‌ കഥയല്ല !!|എന്‍റെ ജീവിതമാണ്|ഞാൻ വലിച്ച് തീര്‍ത്ത എന്‍റെ ശ്വാസമാണ് .

രാമേട്ടന്റെ കട

ഒരു പത്ത് മണിയാവുമ്പോ  ഞാന്‍ ഒന്ന് കുളിച്ചൊരുങ്ങി...  ഡ്രസ്സ്‌ ഒക്കെ ചേഞ്ച് ചെയ്ത് അച്ഛനെ കാത്ത് നിന്നു..  അച്ഛന്‍ ഒരു വെള്ളതുണിയും ഷര്‍ട്ടും ഇട്ട് ഇന്നാ പൂവല്ലേ എന്ന് പറഞ്ഞു...  ഞാന്‍ എങ്ങോട്ടാ എന്ന് ചോദിച്ചില്ല..
ഞാന്‍ ഇത് വരെ അങ്ങിനെ ചോദ്ടിച്ചിട്ടും ഇല്ല. അച്ഛന്‍റെ കൂടെ പോവുമ്പോള്‍ ഇപ്പോഴും കൂടെ പോകാറാണ് പതിവ്.. എങ്ങോട്ടാ.. ? എന്ന് ചോദിക്കാറില്ല..  അത് പണ്ട് മുതല്കെ തുടങ്ങിയ ശീലം ആയതു കൊണ്ട് ഞാന്‍ തെറ്റിച്ചില്ല..
അച്ഛന്‍റെ പിന്നാലെ ഞാന്‍ നടന്നു നീങ്ങി....
നടന്നു അവസാനം ചെന്നത് ബസ്സ്‌ സ്ടോപ്പിലെക്കാണ്...
അച്ചന്‍:  "നമുക്കോന്ന് ടൌണ്‍ വരെ പോയിട്ട് വരാം "..
ഞാന്‍: ആ എന്ന് പറഞ്ഞു.
കൂടുതല്‍ ഒന്നും പറഞ്ഞതും ഇല്ല.. അച്ചനോട് എങ്ങോട്ടാ എന്ന് ചോദിക്കാന്‍ നാവിന്‍ തുമ്പത്ത് വാക്കുകള്‍ വന്നു നിക്കുന്നു പക്ഷെ വാ വിട്ടു ആ ശംബ്ദം പുറത്തേക്ക് തള്ളാന്‍ എനിക്ക് ദൈര്യം ഇല്ലായിരുന്നു,  ശ്ശെ എനിക്ക് തന്നെ ഞാന്‍ കളിയാക്കുന്നത് പോലുള്ള ഒരു അവസ്ഥ
ഞങ്ങളുടെ നാട്ടിലൂടെ ഓടുന്ന ഒരു പാലക്കാടന്‍ പ്രവറ്റ് ബസ്സ്‌ ഉണ്ട് .. പേര് "കാപ്പാട്ട്" ആ ബസ്സ്‌ വന്നു നിന്നു..  ഞാനും അച്ഛനും അതില്‍ കയറി.. അച്ഛന്‍ പേര്‍സില്‍ നിന്നും കണ്ടക്ടര്‍ക്ക്  കാശ് എടുത്ത് നീട്ടിയിട്ട്..  "രണ്ട് ടൌണ്‍ " എന്ന് പറഞ്ഞു.
ഞങ്ങള്‍ കയറിയപ്പോള്‍ ബസ്സില്‍ അത്ര തിരക്കൊന്നും ഉണ്ടായിരുന്നില്ല.. പക്ഷേ സീറ്റ് കിട്ടിയിരുന്നില്ല... രണ്ടു സ്റ്റോപ്പ്‌ കഴിഞ്ഞപ്പോള്‍ ഒരാള്‍ ബസ്സില്‍ നിന്നും ഇറങ്ങി...  അച്ഛന്‍...  ആ സീറ്റില്‍ കയറി ഇരന്നു...
തൊട്ട് അപ്പുറത്ത് ഇരുന്നിരുന്നത് അച്ഛന്‍റെ പഴയ സ്കൂള്‍ കൂട്ട് കാരനും പിന്നെ എന്‍റെ പഴയ സ്കൂളിലെ പ്രിന്‍സിപ്പലും...  എന്‍റെ അച്ഛനെ കണ്ടതും അങ്ങേരു വളരെ എക്സൈറ്റ് ആയി...  അയാള്‍: "എത്ര കാലായി ഇയാളെ കണ്ടിട്ട്, എന്തൊക്കെ ഉണ്ട് വിശേഷങ്ങള്‍ ?"
അച്ഛന്‍: "രാജാ..  എന്ത് വിശേഷം അങ്ങിനെ പോവുന്നു"
അയാള്‍: "എങ്ങോട്ടാ ? "
അച്ഛന്‍: "ടൌണ്‍ വരെ... "
അയാള്‍: എന്നെ നോക്കിയിട്ട് "ഇവാന്‍ നിന്‍റെ മകനാണോ ? "
അച്ഛന്‍: "അതെ രാജാ, ഇപ്പൊ എഞ്ചിനീയറിംഗ് നു പഠിക്കാ"
അയാള്‍: "എവിടെ? "
അച്ഛന്‍: "കോയമ്പത്തൂര്.. "
അയാള്‍: "ഓ, ഫീസ് ഒരു പാട് കാണോല്ലോ ല്ലേ .. !"
അച്ഛന്‍: "ഫീസ്‌ അത്ര തോനയോന്നും ഇല്ല, പക്ഷെ അവിടുത്തെ ഹോസ്റ്റല്‍ ഫീസാ അദികം"
അയാള്‍: "ഒക്കെ, ഇവനെ എങ്ങിനീയര്‍ ആക്കിയിട്ട്, നിനക്ക് മുക്കിളിരിക്കാനാവും പ്ലാന്‍ ഇല്ലേ ?"
അച്ഛന്‍: "പിന്നെ അല്ലാണ്ട്, നമുക്കൊക്കെ ഇനി എത്ര കാലം ന്നിച്ചിട്ടാ , നാളെ വേണങ്കില്‍ മരിക്കാം..  ഒന്നും പറയാം പറ്റൂല്ലല്ലോ, ഇവനിലാണ് എല്ലാ പ്രതീക്ഷയും....  "
അത് അച്ഛന്‍ പറയുന്നത് കേട്ടാപ്പോള്‍ എന്‍റെ ഹൃദയമിടിപ്പ് കൂടി വന്നത് പോലെ തോന്നി..  എന്‍റെ രോമങ്ങള്‍ എല്ലാ എഴുനേറ്റ് നിക്കുന്നത് പോലെ തോന്നി.. ദേഹ മാസകാലം കോരി തരിച്ചു...
അച്ഛന്‍റെ ആ വാക്കുകള്‍ എന്നെ സുഖിപ്പിച്ചങ്കിലും അതിലെ വലിയൊരു കടമയെ ഞാന്‍ ഉണര്‍ന്നിരുന്നു...
എന്നില്‍ പ്രതീക്ഷ അര്‍പ്പിച്ചിരിക്കുന്നത്.. ഒരു കുടുംബം മോത്തമാണ്.. എനിക്കൊരു വളര്‍ന്ന്‍ വരുന്ന ഒരു അനിയത്തി ഉണ്ട്..  ഒരു രണ്ടു നിമിഷം പലതും മനസ്സില്‍ ഓടി തുടങ്ങിയിരുന്നു..
അതിനടക്ക് പല കുശലം പറച്ച്ചിലകളും അവര്‍ രണ്ടു പേരും കൈമാറിയിരുന്നു...
ഞങ്ങള്‍... ടൌണിലെ ഒരിടത്ത് ബസ്സ്‌ ഇറങ്ങി.. അവിടെ ഇറങ്ങാന്‍ പറഞ്ഞതും അച്ഛന്‍ തന്നെ...
അച്ഛന്‍ : "വാ ... "  എന്ന് മാത്രമേ പറഞ്ഞള്ളൂ
ഞാന്‍ അച്ഛന്‍റെ കൂടെ നടന്നു....
അച്ഛന്‍ ഇട്ടിരിക്കുന്ന വി വാര്‍ ചെരുപ്പ് വെകത്തില്‍ നടക്കുമ്പോള്‍ ടപ്പേ ടപ്പേ ന്നു ഒച്ചയുണ്ടാക്കിയിരുന്നു..  കൂടെ മടക്കു അഴിചിട്ട അച്ഛന്‍റെ മുണ്ടും ഒരു പ്രത്യേക ഒച്ച ഉണ്ടാക്കിയിരുന്നു..
ഓരോ കടകളെയും പിന്തള്ളികൊണ്ട് അച്ഛന്‍ നടന്നു നീങ്ങി...  ഒരു കരകൌശല വസ്തുകള്‍ വിക്കുന്ന ഒരു കടയുടെ ഉള്ളിലോട്ട് കയറി..  അച്ഛന്‍: "വയില് കൊള്ളേണ്ട ഇങ്ങോട്ട് കയറി നിക്ക്"
അച്ഛന്‍: "രാമെട്ടോ .... . ? " ഉറക്കെ വിളിച്ചു
ഒരു ഇളം ബ്രൌണ്‍ കാലര്‍ ചുംബയിട്ട ഒരു ആള്‍ ആ കടയുടെ ഉള്ളിലുള ഒരു മുറിയില്‍ നിന്നും ഇറങ്ങി വന്നു..  അദ്ദേഹത്തിന്‍റെ കൈ മുഴുവനും... കുറെ ചായ നിറങ്ങള്‍ പുരണ്ടിരുന്നു.. ഗെറ്റ് അപ്പ് കണ്ടാല്‍ തനി ആര്‍ട്ടസ്റ്റ് ലുക്ക്..
എന്നെ അവിടെ ആക്കി അച്ചന്‍ പുറത്തോട്ട് നടന്നു.. രാമേട്ടാ.. ഇവന്‍ ഇവിടെ നിന്നോട്ടെ ഞാന്‍ ഇപ്പൊ വരാം...
രാമേട്ടന്‍: " നീ പോയിട്ട് വാ ... "
എന്നിട്ട് എന്നെ നോക്കി ഒന്ന് ചിരിച്ചു..
അയാളുടെ പല്ലുകള്‍ എല്ലാം മഞ്ഞ കലര്‍ന്നിരുന്നു .. കണ്ടാല്‍ അറിയാം അങ്ങേര ഭയങ്കര കാജാ ബീഡിയുടെ ആശാന്‍ ആണന്നു ..  അടുത്ത് വരുമ്പോള്‍ തെന്നെ മണം മുക്കില്‍ തറച്ച് കേറുന്നുണ്ടായിരുന്നു..
ഞാന്‍ ഇയാളെ ഇത് വരെ കണ്ടിട്ടില്ല.. എനിക്ക് തികച്ചും അപരിചിതന്‍ ..
അവിടെ അങ്ങനെ നിക്കാന്‍ എനിക്ക് മടി ആയി തുടങ്ങിയിരുന്നു...  ഞാന്‍ എജിനീരിഗ് ഫൈനല്‍ ഇയര്‍ പഠിക്കുന്ന ആളാണങ്കിലും ... ആളുകളോട് അടുത്ത് ഇടപഴകാന്‍ അറിയുമാന്കിലും.. അച്ഛനെ അറിയാവുന്നവരോട് ഇടപഴകുമ്പോള്‍ ഒന്ന് കടിച്ചു പിടക്കും..  നമള്‍ എന്തങ്കിലും പറഞ്ഞു അച്ഛന്
വിഷമം ഉണ്ടാകണ്ടല്ലോ ഏന് വച്ചിട്ടാണ്..
അത് കൊണ്ട് തന്ന അങ്ങേരോട് ഞാന്‍ അദികം സംസാരിക്കാന്‍ പോയില്ല..
പക്ഷെ കക്ഷി എന്നെ സാസ്സരിക്കാതിരിക്കാന്‍ സംമ്മധിച്ചില്ല...  അയാള്‍ ഓരോ ചോദ്യങ്ങള്‍ ചോദിക്കാന്‍ തുടങ്ങി..
ആദ്യത്തെ ചോദ്യം ഇതായിരുന്നു..

" എന്നെ നിനക്ക് അറിയോ ? "
ഞാന്‍ ആദ്യം പരുങ്ങി -- ഞാന്‍ "അച്ഛന്‍റെ ഫ്രണ്ട് ആണല്ലെ...... "
ഇത് കേട്ടതും അങ്ങേരു ഭയങ്കര ചിരി...  പിന്നെ എന്‍റെ കോളേജ് ലൈഫിനെ കുറിച്ചും ഒക്കെ ചോദിച്ചു തുടങ്ങി...  അങ്ങിനെ സംസാരിച്ച് ഞങ്ങള്‍ നല്ല കൂട്ടായി...
അതിനിടക്ക് ആണ് ഞാന്‍ ഒരു ചോദ്യം ചോദിച്ചത്...  രാമേട്ടനെ എങ്ങിനെയാ...  അച്ഛന് പരിജയംന്നു...
ആപ്പോ രാമേട്ടന്‍ പറയാ....  എന്‍റെ അച്ഛന്‍റെയും അമ്മയുടെയും കല്യാണത്തിന്‍റെ സൂത്രധാരന്‍ അയാള്‍ ആണന്ന്..  രാമേട്ടന്‍ ചെറുപ്പം മുതലേ നല്ല പോലെ ചിത്രം വരക്കുമായിരുന്നു എന്നും പറഞ്ഞു.. അച്ഛന് വാച്ച് റിപ്പയറിങ്ങ് പഠിക്കുന്നത്തിനു മുന്‍പ് രാമേട്ടന്‍റെ കൂടെ ച്ചുവരഴുത്ത്തിനു പോയിരുന്നുത്രേ..
രാമേട്ടന്‍ ഒന്ന് കൂടി വ്യകതമാക്കി... "നിന്‍റെ അച്ചന്‍ ഒക്കെ ഒരു പാട് കഷ്ടപട്ടിട്ടുണ്ട് മോനെ... "
അച്ഛന്‍ ഒരു കാലത്ത് പട്ടിണി കിടന്നിരുന്നുന്ന് അമ്മ പറയുന്ന അറിവായിരുന്നു ഉണ്ടായിരുന്നത്...  ഇപ്പൊ രമേട്ടനും പറഞ്ഞു തുടങ്ങി..
അമ്മ ഒരു കാലത്ത് പറഞ്ഞത് ഓര്‍മയുണ്ട്..  അച്ഛന്‍ അമ്മയെ കല്യാണം കഴിക്കുന്നത്തിനു മുന്‍പേ ... അമ്മയുടെ വീട്ടിന്നു കടയിലോട്ട് കൊടുത്ത വിടുന്ന കഞ്ഞി മിച്ചം വച്ച്, ആ കഞ്ഞി അച്ഛന്‍ വീട്ടിലുള്ളവര്‍ക്ക് കൊണ്ട് പോയി കൊടുതിരുന്നത്രെ..
വര്‍ഷങ്ങള്‍ അച്ഛന്‍ ഒരു നെരേം മാത്രമേ ഭക്ഷണം കഴിചിരുന്നോള്ളൂത്രേ..
പഴയ കുറെ കാര്യങ്ങള്‍ രാമേട്ടന്‍ ഓടിച്ചു ഒന്ന് പറഞ്ഞു തന്നു..
പിന്നെ രാമേട്ടന്‍റെ കട ഒരു മ്യൂസിയം പോലെ തന്നെ ആണ്...  കുറെ കാണാനുണ്ട്.. എല്ലാം കയ്യില്‍ ചെയ്തവ..  മണ്ണ് കൊണ്ട് ഉണ്ടാക്കിയ ശില്പങ്ങള്‍...  പിന്നെ മര തകിടില്‍ കൊത്തിയ ചിത്രങ്ങള്‍ അങ്ങിനെ കുറെ കുറെ..
രാമേട്ടന്‍റെ കട ഒരു മൂലയില്‍ നിന്ന് കാണാന്‍ തുടങ്ങിയാല്‍ കണ്ടു തീരാന്‍ സമയങ്ങള്‍ എടുക്കും അത്രക്കും കരകൌശല വസ്തുക്കളെ കൊണ്ട് നിറച്ചിരുന്നു...


(തുടരും)

Share this:

CONVERSATION

0 comments:

Post a Comment