image1 image2 image3 image3

HELLO I'M AN ENGINEER|WELCOME TO MY DIARY|I LOVE TO WRITE HERE|ഇത്‌ കഥയല്ല !!|എന്‍റെ ജീവിതമാണ്|ഞാൻ വലിച്ച് തീര്‍ത്ത എന്‍റെ ശ്വാസമാണ് .

വിള്ളൽ

ഉടായിപ്പ് കാണിക്കുകയല്ലാതെ വേറെ രക്ഷയില്ല. എന്നെ കൊണ്ട് ജാവാ പ്രോഗ്രാമിങ് എഴുതാനുള്ള കഴിവൊന്നും ഇല്ല ... ഞാൻ ചെന്നൈ സൺഡേ എന്നാ കമ്പനിയുടെ നമ്പറിൽ വിളിച്ച് അന്വേഷിച്ചു.
ചെന്നൈ സൺഡേയസ്. ഇത് ചെന്നൈ എൻ ഐ ടി , കോളേജ് ഓഫ് ടെക്നോളജിയിലെ മിടുക്കന്മാരായ വിദ്യാർത്ഥികൾ നടത്തുന്ന ഒരു സംഭരഭം ആണ്. ഇവരുടെ പ്രധാനപ്പെട്ട ജോലി, ഫൈനൽ ഇയർ പ്രോജക്ടുകൾ റേഡിമേഡ് ആയി ഉണ്ടാക്കി കൊടുക്ക എന്നുള്ളതാണ് , പ്രോജക്ട് മോഡ്യൂൾ മുതൽ പ്രോജക്ട് ഡോക്യൂമെന്റേഷൻ വരെ അവർ ചെയ്ത തരും പക്ഷെ നല്ല കാശു കൊടുക്കണം ....
എന്റെ ആവശ്യം ആ ജാവയിൽ ഡവലപ്പ് ചെയ്യാവുന്ന ഒരു നേട്ടവർക് വിർച്വൽ എൻവിരോണമെന്റെ ആണ്.
ഞാൻ അക്കാര്യം അവരോടു പറഞ്ഞു. അവർ ഡിസ്കസ് ചെയ്തിട്ടു വിളിക്കാം എന്ന് പറഞ്ഞു ... സമയം നോക്കണം രാത്രി 12 മണിയാണ് സമയം, ഈ സമയത്തും അവരുടെ ഓഫിസിൽ ആൾക്കാറുണ്ടനുളത് വിശ്വസിക്കാൻ പറ്റാത്ത ഒരു സത്യമാണ്. ഞാൻ ഒരു അഞ്ചു മിനിറ്റ് വെയിറ്റ് ചെയ്തില്ല തിരിച്ചു കാൾ വന്നു ഒപ്പം ഒരു അമൗണ്ടും പറഞ്ഞു.. പതിനായിരം രൂപ....
അപ്പൊ ഞാൻ പതിനായിരം രൂപ കൊടുത്താൽ ഞാൻ പറയുന്ന ആ സംഭവം അവർ ഉണ്ടാക്കി തരും ...
ആഹാ , കാശു ലാഭിക്കാനാണ് ഫെല്ലോശിപ്പിൽ പ്രോജഡക്ട്ട് ചെയ്യുന്നത് .... ഇതിപ്പോ .... ഉത്തരത്തിലുള്ളത് കിട്ടുകയും വേണം കക്ഷത്തിലുള്ളത് പോവാനും പാടില്ല എന്നായി ...
ഞാൻ പിന്നെ വിളിക്കാം ഏന് പറഞ്ഞു ഞാൻ കാൾ കട്ട് ചെയ്തു.
വീട്ടിലെ എല്ലാരും നല്ല ഉറക്കമാണ് , അമ്മയുടെ അടർത്തിയുള്ള കൂർക്കൻ വലി മുകളിലെ എന്റെ റൂമിലേക്ക് വരെ കേൾക്കാം ... പാവം ഉണർന്നൊരിക്കിമ്പോൾ വിശ്രമമില്ലാതെ ജോലി ചെയ്യുന്നവർക്കാണ് കൂർക്കം വലി ഉണ്ടാവുക എന്ന് എവിടെയോ വായിച്ചത് ഞാൻ ഓർമ്മിക്കുന്നു. എന്റെ റൂമിൽ ലൈറ്റ് ഇട്ടിട്ടില്ല ... ലാപ്പ് ടോപ്പിലെ അരണ്ട വെളിച്ചം മാത്രേ പാർന്നിട്ടൊള്ളൂ.. ഞാൻ ബെഡിലോട്ടു മലർന്ന് കോടന്നു ... ലപ്പ്ടോപ്പിലെ അരണ്ട വെളിച്ചത്തിൽ കറങ്ങി കൊണ്ടിരിക്കുന്ന ഫാനിൽ ക്രമാധീതമായി ചുറ്റുന്നത് പോലെ തോന്നിക്കുന്നു.. ആലോചനകൾക്ക് ചിറകു മുളക്കാൻ പറ്റിയ നിമിഷം ...
പ്രോജക്ടിന്റെ ഉടായിപ്പിന്റെ വില ഞാൻ അത് എവിടുന്നുണ്ടാക്കും ..... അമ്മയോടോ അച്ഛനോടോ ചോദിച്ചാൽ തരുമാസയിരിക്കും , വേണ്ട ..... ഇത്രേം കാലം അവരുടെ അടുത്ത് നിന്നു വാങ്ങിച്ചു , എന്നും ഇങ്ങനെ വാങ്ങിച്ചാൽ മതിയോ ... മതിയാക്കാം ....
മേലാൽ അമ്മയോടും അച്ചനോടും കാശ് ചോദിക്കരുത് എന്ന് മനസ്സിൽ വിചാരിച്ചു....രണ്ടു ദിവസതത്തിനുള്ളിൽ പ്രോജകട് ഒരു തിരുമാനതത്തിൽ എത്തിക്കണം ....മനസിൽ ഒരു ഐഡിയ തോന്നിയത് അപ്പഴാണ്. ഞാൻ ഫോൺ എടുത്ത്‌ ചെന്നൈ സൺഡേക്ക് വിളിച്ചു.. കാര്യം പറഞ്ഞു, പ്രോജക്ട് അത് ഈ ഡിഗ്രി വാങ്ങാൻ വേണ്ടി മാത്രമല്ലെ .... എനിക്കീ മോഡ്യൂൾ ചെയ്ത തന്നാൽ ഞാൻ എന്റെ പ്രോജക്ട് മൊത്തം നിങ്ങൾക്ക് താരാം കാരണം എന്റെ കയ്യിൽ കാശില്ല .... അവർ ഡിസ്കസ് ചെയ്തിട്ട് തിരിച്ചു വിളിക്കാം എന്ന് പറഞ്ഞു. രണ്ടു മിനുട്ട് കഴിഞ്ഞില്ല തിരിച്ചു വിളിച്ചു ... അവർ എന്റെ പ്രോജക്ട് ഇതുവരെ ചെയ്തത് ഏലാം അയച്ചു തരാൻ പറഞ്ഞു...  ഞാൻ അധികം ഒന്നും ആലോചിച്ചില്ല .. എന്റെ പ്രോജക്ട് മെയിലിൽ അറ്റാച്ച് ചെയ്ത അയച്ചു കൊടുത്തു ... ആ മയിൽ കിട്ടിയ ഉടനെ അവർ തിരിച്ചു വിളിച്ച് , അവരുടെ ടേക്നിഷൻ വർക്ക് ചെയാന്ന് പറഞ്ഞു ...ഫോൺ കട്ട് ചെയ്തു. ഫോൺ ടേബിളിൽ വെച്ച് ഞാൻ ബെഡിൽ മലർന്ന് കിടന്നു...
മനസ്സിന്റെ ഉള്ളിൽ കറുത്ത്ഇരുണ്ട ആത്മവിശ്വാസത്യത്തിന് വിള്ളൽ വീണത് ഞാൻ അറിയുന്നത് അപ്പഴാണ് , ഈ എൻജിനീയർ ഇപ്പഴും ആ പഴയ പ്ലസ്ടൂ കാരനാണന്ന സത്യം ഞാൻ ഉൾ കൊള്ളേണമായിരിന്നു. നാലു വർഷം പഠിച്ചത് വെറും ഒരു തൊള്ള പാട്ടാണെന്നത് തിരിച്ചച്ചറിഞ്ഞതും അപ്പഴാണ്.... കാശു കളഞ്ഞു പഠിച്ചിട്ടെന്ത് കാര്യം.... എൻട്രൻസ് തൊറ്റപഴേ മനസ്സിലാക്കേണ്ടിയിരുന്നു എനിക്ക് പറ്റിയ പണി ഇതല്ലാന്ന് ...

Share this:

CONVERSATION

0 comments:

Post a Comment