image1 image2 image3 image3

HELLO I'M AN ENGINEER|WELCOME TO MY DIARY|I LOVE TO WRITE HERE|ഇത്‌ കഥയല്ല !!|എന്‍റെ ജീവിതമാണ്|ഞാൻ വലിച്ച് തീര്‍ത്ത എന്‍റെ ശ്വാസമാണ് .

ഉടായിപ്പ്

ഞാൻ ഇപ്പൊ ബസ്സിലാണ് ...ബാംഗ്ലൂർ , ഒരു അടിപൊളി യാത്തടയുടെ മടക്കത്തിനു മദ്ധ്യേ , ഒരു ചെറിയ ടീ ഷോപ്പിൽ ബാസ്സ് ആൾട്ട് ചെയ്ത സമയം.. ബസ്സിൽ എ സി ഉള്ളതിനാൽ പുറത്തെ 37 ഡിഗ്രി ചോട് അറിയുന്നില്ല ... നേരെ കോയമ്പതത്തൂരിലേക്കണ് യാത്ര.. ബൈക്ക് അവിടെ വെച്ചിട്ടുണ്ട് .അവിടെ ഇറങ്ങി കൊച്ചിയിലോട്ടു ബൈക്കിനു പോണം... ഇനി കഥ പറഞ്ഞു തുടങ്ങാം ....
അന്ന് കയ്യിലുണ്ടായുരുന്ന ബാക്കി 30 രൂപ ... അത് കൊടുത്ത് ഉക്കടത്തെയാ മനിഹാരമായ രാത്രി കഴ്‌ചെയും കണ്ട്‌ ബസ്സിൽ കയറി ഭാഗ്യവിശാൽ എന്റെ വീടിന്റെ അടുത്തോട്ട് ഉള്ള ഒരു കണക്ടിങ് ആന വണ്ടി ആയിരുന്നു അത് ... അത് കൊണ്ട് തന്നെ ഞാൻ കണക്കു കൂട്ടി വെച്ച ആ എമൗണ്ടിനെക്കാൾ കുറവായിരുന്നു ബസ്സ് ചാർജ്... പക്കാ, കയ്യിലുള്ള ആ എന്റെ ലാപ്പ് ടോപ്പ് ബാഗ് മടിയിൽ വെച്ച് ഒരു സീറ്റ് ഉറപ്പിച്ചു. വീട്ടിലോട്ട് എത്താൻ ഇനി മൂന്നര മനോക്കൂർ എടുക്കും ... പുറത്തെ കാഴ്ചകൾ കണ്ട് ഞാൻ അങ്ങിനെ ചാരി ഇരുന്നു...
ഉക്കടം ബസ്സ്  സ്റ്റാൻഡിലെ തിരക്കൊക്കെ ഒഴിഞ്ഞിരുന്നു... ഉക്കടത്തെ തടകാത്തിന്റെ ഉപരിതലത്തിലൂടെ വരുന്ന ഉപ്പിച്ച മണമുള്ള കാറ്റ് വീശി കൊണ്ടേ ഇരുന്നു. ഹെഡ് സെറ്റ് കാതിൽ തിരുകി.. എന്റെ മൊബൈലിൽ റേഡിയോ മാത്രേ വർക്കാവൂ , റേഡിയോ ഓൺ ചെയ്‌തപ്പോ. എന്റെ ഫേവറേറ്റ് പരിപാടിയായിരുന്നു ഓടി കൊണ്ടിരുന്നത് .ലവ് ഗുരു .
ലവ് ഗുരു എന്ന പ്രോഗ്രാം ശരിക്കും പ്രണയിക്കുന്നവർക്കും പ്രണയിക്കാൻ ആഗ്രഹിക്കുന്നവർക്കും വേണ്ടി ഉള്ള പ്രോഗ്രാമാണ്. അത് കേട്ടിരുന്നാൽ സമയം പോവുന്നത് അറയുകയെ ഇല്ല. ഇത് കേൾക്കുമ്പോൾ പ്രാണിയിക്കാൻ അറിയാത്തവർക്കു പോലും പ്രണയിക്കണം എന്ന് തോന്നും ... എനിക്കും തോന്നി...അന്നാണ് മനസ്സിൽ ഒന്ന് കുറിച്ചിട്ടത് ... എനിക്കും പ്രണയിക്കണം .... പ്രേമിച്ച് കല്യാണം കഴിക്കണം. 😊😍.
കാതിൽ ഹെഡ് സെറ്റ് മൂളികൊണ്ടിരിക്കുന്ന ഇളയരാജയുടെ സംഗീതത്തിന് കര കാരപ്പ് സംഭവിച്ചപ്പോൾ ആണ് ഞാൻ കണ്ണ് തുറന്നത് ... പുറത്തോട്ട് നോക്കിയപ്പോൾ ..... വാളയാർ .. കോയമ്പതത്തൂർ റേഡിയോ വാളയാർ വരെ മാത്രേ സിഗ്നൽ കിട്ടൂ .... നല്ല താണുന്ന കാറ്റ് വീശുന്നുണ്ടായിരുന്നു .... എവിടെയോ മഴ പെയ്യുന്നുണ്ടന്ന് തോന്നുന്നു. വീട്ടിൽ ഏത്താൻ ഇനിയും ഒരു ഒന്നര മണിക്കൂർ വണ്ടിയിൽ ഇരിക്കണം. ബോറടിച്ചു ചത്ത് കലയും .... രണ്ടു മണിക്കൂർ .....
പക്ഷെ ആ ബാസ്സ് യാത്ര എനിക്ക് ബോറടിച്ചില്ല ... മുന്നോട്ട് പായും ആ ആനവണ്ടിയുടെ ഇരമ്പക്കാത്തതിൽ വീശുന്ന തണുത്ത കാറ്റ് ആണ് എന്നെ സ്വപനം കാണാൻ പഠിപ്പിച്ചത്.

തമിഴ് നാട്ടിൽ എത്തിയിട്ട് ഒരു നാല് വർഷമായി ... ഇപ്പഴും എനിക്കൊരു മാറ്റവും ഇല്ല .... കുറച്ചോക്കെ ഒരു പക്വത വന്നു തുടങ്ങി എന്ന് തോന്നുന്നു... ഹാ .. ഉണ്ടായികാണും... കാലങ്ങൾ അത് ഇങ്ങനെ മാറി മറഞ്ഞു കൊണ്ടിരിക്കും ... നമ്മളും മാറി കൊണ്ടിരിക്കും.. കാലത്തിനൊത്ത് തുള്ളാൻ വേണ്ടി മാത്രം ജനിക്കപെട്ടവനാണ് എല്ലാരും ... ഏതായാലും എഞ്ചിനീയറിംഗ് ഒരു ട്രാക്കിലായി എന്ന് തോന്നുന്നു . കഴിഞ്ഞ വർഷം ഉണ്ടായിരുന്ന സപ്ലി ഒക്കെ എഴുതി തീർന്നത് കൊണ്ട് ഒരു സമാധാനമൊക്കെ മനസ്സിൽ അപ്പൊ തോന്നിയൂട്ടുണ്ടായിരുന്നെങ്കിലും , മനസ്സിൽ പ്രോജക്ടിന്റെ വെല്ലുവിളി അങ്ങിനെ തെന്നെ നിന്നുകൊണ്ടിരുന്നു. ബസ്സിലെ യാത്രയിലെ ചില നിമിഷങ്ങൾ ഇങ്ങനെ ആലോചിച്ച് അങ്ങിനെ ഇല്ലാണ്ടാവും ... ഒറ്റ ആലോചനകൊണ്ട് പാലക്കാട് ന്നു വീട്ടിലോട്ടുള്ള ദൈർഗ്യം കുറവായി തോന്നി ..
ബാസ്സ് സ്റ്റോപ്പിൽ ഇറങ്ങി ... വീട്ടിലെ ഗെയ്റ്റ് തുറക്കുന്ന
സൗണ്ട് കേട്ടപ്പഴേ ഉമ്മറത്ത് ഇരിക്കുന്ന വലിയുമ്മ ആളെ തിരിച്ചറഞ്ഞി ... "ഇങ് വരേന് എന്റെ കുട്ടി" ഒന്ന് വിളിച്ചു പറഞ്ഞത് പോലും ഇല്ലല്ലോ.... മുത്തശ്ശിയുടെ വിളികേട്ട് അമ്മയും , അനിയാത്തതിയും എല്ലാരും കൂടെ ചേർന്നുള്ള ക്ളീഷേ സ്നേഹ പ്രകടനങ്ങൾക്ക് ശേഷം ഒരു കുളി പാസാക്കി...വയറു നിറയെ ചോറും കറിയും കഴിച്ച് , ലാപ്പ് ടോപ്പും തുറന്ന് ഇരുന്നു.
വീണ്ടും പ്രോജക്റ്റിലോട്ട്.

വിർച്വൽ നെറ്റ് വർക്ക് ഒക്കെ ഉണ്ടാക്കാൻ ജാവയാണ് ബസ്റ്റ് എന്ന് വായിച്ചിരുന്നു... അന്ന് അതിലൊരു പിടി അങ് പിടിച്ചു.. ജാവ അറിയാത്ത ഞാൻ ഗൂഗിളിന്റെ സഹായത്തോടെ പ്രോഗ്രാം എഴുതി. എവിടുന്നൊക്കെ പ്രോഗ്രാം സാമ്പിൾ കിട്ടുന്നുവോ എവിടുന്നൊക്കെ കോപ്പി അടിച്ചു , അവസാനം ഒരു തട്ടിക്കൂട്ട് പ്രോഗ്രാമിങ് നെറ്റവർക്ക് റെഡി ആക്കി.. പിന്നെ എന്റെ പ്രോജക്ടിന്റെ ആസ്ഥാന പരമായുള്ള കാര്യങ്ങൾ പ്രോഗ്രാം ചെയ്യാനുള്ള കഴിവൊന്നും എനിക്കില്ലായിരുന്നു...അതും ഞാൻ ഗൂഗിളിൽ തപ്പി . ചെന്നൈ സണ്ടേ എന്നൊരു കമ്പനിയെ കുറിച്ച് അറിയാൻ കഴിഞ്ഞത് അപ്പഴാണ്.
അന്ന് എനിക്ക് കാണിക്കാൻ തോന്നിയത് ഒരു അസ്സൽ ഉഠായിപ്പ്..

Share this:

CONVERSATION

0 comments:

Post a Comment