image1 image2 image3 image3

HELLO I'M AN ENGINEER|WELCOME TO MY DIARY|I LOVE TO WRITE HERE|ഇത്‌ കഥയല്ല !!|എന്‍റെ ജീവിതമാണ്|ഞാൻ വലിച്ച് തീര്‍ത്ത എന്‍റെ ശ്വാസമാണ് .

നോക്ക്കുത്തി

ചുറ്റും ഇരിക്കുന്ന എന്‍റെ കൂട്ടുകാര്‍ ചിരിന്ക്കുമ്പോള്‍ പോലും എന്നെ കളിയാക്കി ചിരിക്കുന്ന ഒരു ഫീല്‍ എനിക്കുണ്ടായിരുന്നു.  ഇത്രേം ആയിട്ടും എന്‍റെ പ്രോജക്റ്റ് ഡെമോ ,,,  അകെ കൊളമാകുമോ എന്നൊരു ഭയം
ഉള്ളില്‍ ഉണ്ടായിരുന്നു. സ്മിനാര്‍ ഹാളിലെ ടീച്ചര്‍ ഇന്‍ചാര്‍ജ് വന്ന് കൂടി ഇരിക്കുന്ന കുട്ടികളെയും നേരെ ഇറക്കാന്‍ വേണ്ടി പറഞ്ഞു തുടങ്ങിയിരിക്കുന്നു.. ഫോണിലെ കൂ കൂ...  എന്നാ സൌണ്ട് എന്നെ മനസ്സിലെ ഭയത്തെ
ഉയര്‍ത്തി കൊണ്ടേ ഇരുന്നു.. സെമിനാര്‍ ഹാളിലെ പ്രൊജക്ടര്‍ സ്ക്രീനില്‍...  ചേഫ് ഗെസ്റ്റ് പേര് തെളിഞ്ഞു വന്നു... അണ്ണാ യൂനിവേര്‍സിറ്റി എക്സാം പോള്‍ അംഗവും.  ഞങ്ങളുടെ കോളേജ് മാനേജ് പാനിലെ മുഖ്യ അങ്ങവുമായ സാക്ഷാല്‍
പട്ടാഭിരാമന്‍ സാര്‍.
ആ സമയം തന്നെ...  സ്റ്റേജിലോട്ട് എന്‍റെ പ്രോജക്റ്റ് ഗൈഡും, ഞങ്ങളുടെ എച്ച് ഓ ഡി യുമായ സുധാകര്‍ സാര്‍ കേറി വന്നു..  എന്നിട്ട..  പോഡിയത്തില്‍(നിന്ന് പ്രസങ്ങിക്കുന്ന ഒരു ഉയര്‍ന്ന ടേബിള്‍) ഫിറ്റ്‌ ചെയ്തിരിക്കുന്ന മൈക്കിലൂടെ.. 
ഇങ്ങനെ അനൌണ്സ് ചെയ്തു...  " ഡിയര്‍ student എഞ്ചിനീയര്‍സ്..  ശുഭ ദിനം..  ചേഫ് ഗെസ്റ്റ് ഓണ്‍ ദി വെ ആണ്.. ഏതാനും നിമിഷങ്ങള്‍ അകം.. സ്റ്റേജില് എത്തുന്നതായിരിക്കും..  ഉത്ഘാടന ചടങ്ങ് കഴിഞ്ഞാല്‍ ഉടനെ നിങ്ങളുടെ.. 
പ്രോജക്റ്റ് ഡെമോ ആരംഭിക്കുന്നതായിരിക്കും. .. താങ്ക്സ്! "
ആ സമയം എന്‍റെ ഫോണ്‍ പിന്നെയും ശബ്ദിച്ചു.. "താങ്കള്‍ വിളിക്കാന്‍ ശ്രമിക്കുന്ന വ്യക്തി ഇപ്പോള്‍ പരിതിക്ക് പുറത്താണ്..  അല്പം സമയത്തിനു ശേഷം വീണ്ടും ശ്രമിക്കുക "
എനിക്ക് എന്ത് ചയ്യാന്നറിയത്ത അവസ്ഥയായിരുന്നു...  കണ്ണില്‍ ഇരുട്ട് കയറുന്നത് പോലെ തോന്നി...  മുന്നില്‍ ഇരിക്കുന്ന കുട്ടികള്‍ ഒക്കെ മാഞ്ഞു പോകുന്നതു പോലെ തോന്നി...   ഞാന്‍ ന്‍റെ ലാപ്പ് ടോപ്പ്ല്‍ തുറന്നു വച്ചിരിക്കുന്ന എന്‍റെ മെയില്‍ നോക്കി
കൊണ്ടേ ഇരുന്നു..  പക്ഷേ ശിവയുടെ ഒരു മെയിലും വന്നിട്ടുണ്ടായിരുന്നില്ല..  
അധിനകം..  ചീഫ് ഗെസ്ടും, പ്രിന്‍സിപ്പാളും..  മറ്റു ലക്ചര്‍ മാരും എല്ലാരും സ്റ്റേജില്‍ എത്തി..  താമസിയാതെ.. ഉത്ഘാടന ചടങ്ങുകള്‍ തുടങ്ങി..  സ്വാകത പ്രസങ്ങവും അത് കഴിഞ്ഞുള്ള പ്രസംഗവും ഒക്കെ കഴിഞ്ഞു കൊണ്ടിരുന്നു..
അടുത്ത് ഇരിക്കുന്ന ദീപ്തിയും എട്ടു മലയാളികളും അവരുടെ സ്പീച്ച് ശ്രദ്ധിച്ച് ഇരുക്കുകായിരുന്നു.  എനിക്കണങ്കില്‍ അവിടെ നടക്കുന്നതും ഒന്നും ശ്രദ്ധിക്കാന്‍ പറ്റാത്ത അവസ്ഥയായിരുന്നു..  എന്‍റെ ശ്രദ്ധ മുഴുവനും എന്‍റെ ലാപ്പ്ടോപ്പില്‍ ആയിരുന്നു..
ശിവയുടെ മെയില്‍ എന്തങ്കിലും ഇന്‍ബോക്സില്‍ ഉണ്ടോ എന്നായിരുന്നു ഞാന്‍ നോക്കിയിരുന്നു..
ഉദ്ഘാടന പ്രസംഗവും, നന്ദി പറച്ചിലും കഴിഞ്ഞു ചടങ് വൈന്‍റ അപ്പ് ചയ്തപ്പഴും എന്‍റെ കണ്ണ്‍ എന്‍റെ ലാപ്പ് ടോപ്പില്‍ താന്നെ ആയിരുന്നു...  ചീഫ് ഗെസ്റ്റ് പുറത്ത് പോയിതിന്‍റെ ആവണം... സെമിനാര്‍ ഹാളിലെ കുട്ടികളുടെ ശബ്ദം പെട്ടന്നു ഉയര്‍ന്നു... 
സൈഡില്‍ ഹോസ്റ്റിംഗ് ടെസ്ക്കില്‍ ഇരിക്കുന്ന ഒരു ലാക്ക്ച്ചര്‍...  ആദ്യത്തെ പ്രോജക്റ്റ് ഡെമോക്ക് ഒരു ഗ്രൂപ്പിനെ സ്റ്റേജിലോട്ടു ക്ഷണിച്ചു...  ആ സമയം ഞാന്‍ കണ്ണ്‍ ചിമ്മി..  പ്രാര്‍ത്ഥിക്കുകയായിരുന്നു.... 
ആ ഗ്രൂപ്പ് സ്റ്റേജില്‍ എത്തുന്നതിനു മുന്‍പ് തന്നെ വേറെ ഒരു അനൌണ്‍സ്മന്‍റെ കൂടി വന്നു..  "പ്രോജക്റ്റ് ഡെമോ പ്രദര്‍ശിപ്പിക്കാനുള്ള സമയം ആകെ പത്തു മിനുട്ട് ആണ്..  അതില്‍ അവസാന മൂന്ന്‍ മിനുട്ട് ചോദ്യം ചോദിക്കാനും സംശയങ്ങള്‍ ചോദിക്കാനുള്ള സമയമാണ്. സ്റ്റേജിനു ഓപ്പോസിറ്റ് ആയി സ്ഥാപിച്ചിട്ടുള്ള സ്ക്രീനില്‍ നിങ്ങളുടെ സമയ പരിത് കാണിച്ചിരിക്കുന്നതായിരിക്കും..  ആള്‍ ദി ബെസ്റ്റ്"
ആദ്യ ഗ്രൂപ്പില്‍ ഉള്ള കുട്ടികള്‍...  സ്റ്റേജില്‍ കയറി...  അവരുടെ പ്രസന്‍റെഷന്‍ തുടങ്ങി... ഓരോ നിമിഷം കഴിയുമ്പോഴും എന്‍റെ എന്‍റെ പേശികള്‍ വലിഞ്ഞു മുറകി...  എനിക്ക് എ കസേരയില്‍ ഇരിക്കാന്‍ പറ്റാത്ത അവസ്ഥയായിരുന്നു.. 
ഞാന്‍ എന്‍റെ ലാപ്പ്ടോപ്പും ബാകും എടുത്ത് പുറത്തോട്ട് നടന്നു...  ആ സമയം ദീപ്തി "റയാന്‍, എവിടാ പോവാ...  ?"
ഞാന്‍:  "ഒന്നുല്ല ഇപ്പൊ വരാം..  "
ഞാന്‍ നടന്നു നീങ്ങി. ... സെമിനാര്‍ ഹാളിലെ മങ്ങിയ വെളിച്ചത്തില്‍ വികസിച്ച എന്‍റെ കണ്ണുകള്‍ പുറത്ത് വന്നപ്പോള്‍ ഫ്ലാഷ് അടിച്ച പോലെ ആയി...  ഞാന്‍ കണ്ണ് ചിമ്മി..  മെല്ലെ തുറന്നു...  കയ്യില്‍ ഉള്ള ലാപ്പ് ടോപ്പ് , വരാന്തയിലെ തൂണിനിടയില്‍ കെട്ടിയ മതിലിന്മേല്‍ വെച്ചു.. 
ഞാന്‍ എന്‍റെ ഈ മെയില്‍ ഒന്നും കൂടി റീ ഫ്രെഷ് ചെയ്തു നോക്കി...   പക്ഷെ എത്തിയിട്ടില്ല.. 
ഞാന്‍ വരാന്തയിലെ തൂണില്‍ ചാരി നിന്നു.... ആ സമയത്തായിരുന്നു.. എന്‍റെ ലാപ്പ് ടോപ്പിന്നു എന്തോ ഒരു സൌണ്ട് വന്നത്..   ഈ മയില്‍ വന്നോ...  ഞാന്‍ പെട്ടന്ന് താന്നെ ലാപ്പ് ടോപ്പ് എടുത്തു നോക്കി... 
പക്ഷെ അത് ഇമെയില്‍ വന്ന്തായിരുന്നില്ല..  ബാറ്ററി ഡൌണ്‍ എന്ന് എഴുതി കാണിക്കുകയായിരുന്നു...  :(
ഞാന്‍ എന്‍റെ ബാകില്‍ ലാപ്പ് ടോപ്പിന്‍റെ ചാര്‍ജര്‍ ഉണ്ടോ എന്ന് നോക്കി... 
എനിക്ക് ശുക്രന്‍ തലക്ക് മീതെ ഉദിച്ച് നിക്കുകയാണ് എന്ന് തോന്നുന്നു...  ഞാന്‍ ആരുടെ മുഖാണാവോ ഇന്ന് കണി കണ്ടത്....  കഷട്ടകാലം...! :(  :( :(
എന്നെ പടച്ച തമ്പുരാനേ എന്തിനാ ഇങ്ങനെ ഒരു പരീക്ഷണം..  
ഞാന്‍ ബാക് മുഴുവന്‍ തപ്പി..  ഇല്ല !, ഞാന്‍ ചാര്‍ജര്‍ എടുതിട്ടില്ലാന്ന് തോന്നുന്നു..  ബാകില്‍ ചാര്‍ജര്‍ തിരയുന്ന തിരക്കില്‍..  എന്‍റെ ലാപ്പ്ടോപ്പ് സ്വിച്ച് ഓഫ് ആയി...  ;(  എന്താ എനിക്ക് മാത്രം ഇങ്ങനെ..
ഇപ്പൊ പ്രിപ്പയര്‍ ചെയ്തു വെച്ച അകെ കൂടെ ഉണ്ടായിരുന്ന ഒരു വീഡിയോ കൂടി എനിക്ക് പ്രസന്‍റെ ചെയ്യാന്‍ പറ്റാത്ത ഒരു അവസ്ഥ...  
ആ സമയത്തായിരുന്നു..  പ്രിന്‍സിപ്പളും , ഞങ്ങളുടെ എച്ച് ഓ ടിയും..  പിന്നെ ഇന്നത്തെ ഫംക്ഷനിലെ ചീഫ് ഗെസ്റ്റ് പട്ടാഭിരാമന്‍ സാറും...  ആയ വഴി വന്നത്..  എന്നെ കണ്ടതും സുധാകര്‍ സാര്‍..  എന്താ ഇവിടെ നിക്കുനത് എന്ന് ചോദിച്ചു...  ഞാന്‍ "ഒന്നുല്ല സാര്‍"
കൂടെ ഉണ്ടായിരുന്ന പ്രിന്‍സിപ്പല്‍ സാര്‍..  പട്ടാഭിരാമന്‍ സാറിനോട്..  ഇങ്ങനെ പറഞ്ഞു .. " കോളേജില്‍ ഇവന്‍ മാത്രമേ..  ഉള്ളൂ റിസര്‍ച്ച് ഫെല്ലോ കാറ്റകറിയില്‍ പ്രോജക്റ്റ് ചെയ്യുന്നത്..  "
പട്ടാഭിരാമന്‍ സാര്‍: "Oh! thats Good Sound, then Who is givng the guidance ? "
അപ്പോ...  സുധാകര്‍ സാര്‍: " സാര്‍ ഞാനാണ്, !"
പട്ടാഭിരാമന്‍ സാര്‍ എന്നോട് പറഞ്ഞു: " Oh thats also good, You are so lucky person have sudhakar as a guide, Keep it up , Then Presentation കഴിഞ്ഞോ ? "
സുധാകര്‍ സാര്‍: " ഇല്ല സാര്‍, റിസര്‍ച്ച് ഫെല്ലോ കാറ്റകറി ലാസ്റ്റ് ആണ്‌"
പട്ടാഭിരാമന്‍ :"OK, Well , Do good. I will be there to see your presentation, All the best."
ഇത്രേം പറഞ്ഞു അവര്‍ മൂന്ന്‍ പേരും...  സെമിനാര്‍ ഹാളിലോട്ട് കയറി പോയി.... 
അമ്മെ...  എണക്കാനങ്കില്‍ കയ്യും കാലും വിറച്ച് നിക്കാനും ഇരിക്കാനും പറ്റാത്ത അവസ്ഥയായിരുന്നു..  ഞാന്‍ എന്‍റെ ലാപ്പ് ടോപ്പ് അടച്ച് വെച്ച് ബാകില്‍ ഇട്ടു...  ബാകും തോളില്‍ ഇട്ട് ഞാന്‍ സമിനാര്‍ ഹാളിലോട്ട് നടന്നു.. 
ഞാന്‍ എന്‍റെ കസേരയില്‍ പോയിരിന്നു... 
ദീപ്തി: "എന്ത് പറ്റി ന്നു ആങ്ങ്യം കാണിച്ചു ചോദിച്ചു...  "
ഞാന്‍ ഒന്നുല്ലാന്നു മറുപടി കൊടുത്തു..  
ഓരോ സെക്കനടുകളും...  മൂവ് ആകുന്നത് എനിക്ക് ശരിക്കും ഫീല്‍ ആവുന്നുണ്ടായിരുന്നു.. .  ഒരു തോറ്റ അവസ്ഥ...  ഞാന്‍ ഒന്നും അല്ലന്ന്‍ തോന്നിപോയ അവസ്ഥ....  എല്ലാ വഴികളും വാതിലുകളും കൊട്ടി അടക്കപ്പട്ടവന്‍റെ അവസ്ഥ.. 
സമയം പതിനൊന്നു മണി...  ഞാന എന്‍റെ ബാകില്‍ നിന്ന് എന്‍റെ ഡയറി എടുത്തു... എന്നിട്ട് അതില്‍ കുറിച്ച് വച്ചു.. 
"
നോക്ക്കുത്തി..

ഞാന്‍ ഒരു നോക്ക് കുത്തിയാണ്.. .  എന്നില്‍ അര്‍പ്പിക്ക പെട്ട ദൌത്യം.. . മറ്റുള്ളവരുടെ.. കണ്ണേറുകളെ സ്വയം വാങ്ങലാണ്.. ഇന്ന് ഞാന്‍ ഒരു കോമാളി ആയേക്കാം..  അല്ലേലും നോക്ക് കുത്തികള്‍ കോമാളികളാണല്ലോ.. അതുകൊണ്ടല്ലേ..  മനുഷ്യന്‍റെ കണ്ണുകളെ നോക്ക് കുത്തികള്‍ ആകര്‍ഷിക്കുന്നത്..
ഇന്ന് ചിലപ്പോള്‍ ഈ നോക്ക് കുത്തിക്ക് പരിഹാസങ്ങള്‍ കിട്ടിയേക്കാം..  കളിയാക്കലുകള്‍ കിട്ടിയേക്കാം..  ജീവാനുള്ള ഈ നോക്ക് കുത്തിക്ക്‌ അത്രേം പേരുടെ പരിഹാസം താങ്ങാന്‍ പറ്റോന്നു അറിയില്ല..   എന്ത് വാന്നാലും നോക്ക്കുത്തി ചിരിച്ചു കൊണ്ട് തന്നെ എല്ലാത്തിനെയും നേരിടും.. 
എല്ലാം സ്വയം ഏറ്റു വാങ്ങിയിരിക്കും... 
മറ്റുള്ളവക്ക് കണ്ണേറു തട്ടത്തെ എല്ലാം സ്വയം വാങ്ങികൊള്ളും..... 
ചിരിച്ചു കൊണ്ടേ നിക്കും..  എന്നില്‍ എന്ത് പ്രക്ടമായോ തു മാത്രം പ്രകടിപ്പിക്കും..  എനിക്കെന്തു അറിയാവുന്നോ അതുംമാത്രം പ്രദര്‍ശിപ്പിക്കും..
ഞാന്‍ ഒരു ജീവനുള്ള നോക്ക്കുത്തി.. 

"
ഡയറി അടച്ചു വെച്ചു.. എന്‍റെ ഊഴത്തിനായ് കാത്തിരുന്നു....  മറ്റുള്ളവരുടെ സംസാരമോ...  ശബ്ദമോ എനിക്ക് കേട്ടില്ല...  ഞാന്‍ ഞാനല്ലാതെ ഇരിന്നുകൊണ്ടിരിരുന്നു..  അതിനിടക്ക്..  എന്‍റെ ആ ഒന്‍പതു മലയാളികളും..  സ്റ്റേജില്‍ കയറി ഇറങ്ങി... 
മണിക്കൂറുകള്‍ കഴിഞ്ഞു..  അവസാനം എന്‍റെ പേരും മൈക്കിലൂടെ വിളിക്കപെട്ടു...
ഞാന്‍ എന്‍റെ ബാക് എന്‍റെ കസേരയില്‍ എടുത്തു വെച്ചു..  കയ്യില്‍ ഒന്നും ഇല്ലാതെ സ്റ്റേജിലോട്ട് നടന്നു...  ഒരു ജീവനുള്ള നോക്ക്കുത്തിയായി ...
ഡാ..  ലാപ്പ് ടോപ്പ് വേണ്ടേ..  എന്ന ദീപ്തിയുടെ ചോദ്യം മാത്രം..  കേട്ടു.. 
സെമിനാര്‍ ഹാളില്‍ ഇരിക്കുന്ന മറ്റുള്ളവരുടെ..  അടര്‍ത്തിയ സൌണ്ടും എനിക്ക് കേള്‍ക്കാം..  തിരിഞ്ഞു നോക്കുന്ന.. പട്ടാഭിരാമന്‍ സാറും.. സുധാകര്‍ സാറിനെയും എനിക്ക് കാണാം.. . എന്‍റെ ഉള്ളിലുണ്ടായിരുന്ന മുഴുവന്‍ ദൈര്യത്തെയും ഞാന്‍ പുറത്ത് എടുത്തു.. 
സൈഡില്‍ ഇട്ടിരുന്ന ഹോസ്റ്റിംഗ് ഡെസ്ക്കില്‍ നിന്ന് ഒരു മൈക്ക് എനിക്ക് തന്നു. .. 
അവിടുന്നു ആരോ പരയുനുണ്ടായിരുനു..  "ഇവന്‍ ലാപ്പ് ടോപ്പില്ലാതെ എങ്ങിനെ ..!"
ഞാന്‍ സ്റ്റേജിലോട്ടു കയറി...  സെമിനാര്‍ ഹാളില്‍ നിഷ്ബ്ദത പരന്നു... 
ഞാന്‍ എല്ലാരെ വിശ്ശ്  ചെയ്തു.. 

" എല്ലാര്‍ക്കും നമസ്കാരം...  ഞാന്‍ എല്ലാരോടും ആദ്യമേ ഒരു സോറി പറഞ്ഞു ഞാന്‍ തുടങ്ങട്ടെ..  ഞാന്‍ ലാപ്പ് ടോപ്പ് കൊണ്ട് വന്നിട്ടില്ല..  തുകൊണ്ട് തന്നെ..  പ്രോജക്റ്റ് ഡെമോ ഒന്നും എനിക്കിവിടെ കാണിക്കാന്‍ പറ്റില്ലാ ...  "  ഇത് പറഞ്ഞത് തീര്‍ന്നതും... നിശബ്ദമായിരുന്ന സെമിനാര്‍ ഹാളിനുള്ളില്‍ പതിയെ സംസാരങ്ങള്‍ ഉയര്‍ന്നു.. 
സ്റ്റേജില്‍ നിന്നും...  നോക്കിയാല്‍ സെമിനാര്‍ ഹാളിന്‍റെ പുറക്കില്‍ തൂകിയിട്ടിരിക്കുന്ന എല്‍ സി ഡി സ്ക്രീനില്‍..  പത്തു മിനുട്ട് സമയം കുറഞ്ഞു വരുന്നത് കാണാം..  സ്റ്റേജില്‍ ഒതുക്കി വെച്ചിരുന്ന..  വെയിറ്റ് കളര്‍ ബോര്‍ഡ്..  നിരക്കി സ്റ്റേജിന്‍റെ നടുവിലേക്ക് കൊണ്ടു വന്നു... 
ശിവ അപ്പലോഡ്‌ ചെയ്ത വീഡിയോയില്‍ നിന്ന്..  ഒരു ഡയഗ്രാം.. ബോര്‍ഡില്‍ വരച്ചു...
സകല ദൈര്യവും എടുത്ത്..  ഞാന്‍ എന്‍റെ പ്രോജക്റ്റിന്‍റെ...  ടോപ്പിക്ക് പറഞ്ഞു..  ഞാന്‍ എന്‍റെ പ്രോജക്റ്റ് ബേസ് പേപ്പറില്‍ നിന്ന് എന്താ എനിക്ക് മനസ്സിലായത് എന്ന് ഞാന്‍ എക്സ്പ്ലേന്‍ ചെയ്തു...  ഈ പ്രോജക്ടില്‍ ഞാന്‍ എന്ത് ചയ്യാന്‍ പോവുന്നെന്നു...  ബോര്‍ഡില്‍ വരച്ചിട്ട ചിത്രത്തിന്‍റെ സഹായത്താല്‍ പറഞ്ഞു... 
പറഞ്ഞു നിറുത്തുമ്പോള്‍ ടൈം കൌണ്ടര്‍ ഡിസ്പ്ലേയില്‍ ശരിക്കും മൂന്നു മിനുട്ട് ബാകി ഉണ്ടായിരുന്നു..  ഞാന്‍ ആര്‍ക്കെങ്കിലും എന്തങ്കിലും സംശയം എന്തങ്കിലും ഉണ്ടാങ്കില്‍ ചോദിക്കാം എന്ന് പറഞ്ഞു... 
ആര്‍ക്കും ഒന്നും ചോദിക്കാന്‍ ഉണ്ടായിരുന്നില്ല...  അവാസാനത്തെ ഒരു മിനുട്ട് സമയം.. 
സ്റ്റേജിന്‍റെ മുന്‍ വശത്ത് ഇരുന്നിരുന്ന പട്ടാഭിരാമന്‍ സാര്‍ എഴുനേറ്റ് നിന്നു...  ഞാന്‍ ഭയന്നു പോയി.. 
എന്നോട് ചോദിച്ചു. 
പട്ടാഭി രാമന്‍ സാര്‍:  "Could you explain me What is the exact out put of this project ?. "
മൂപ്പര് അത് ചോദിക്കുമ്പോള്‍ , വളരെ എക്സിറ്റട് ആയിട്ടായിരുന്നു ചോദിച്ചത്.. 
സത്യം പറഞ്ഞാല്‍ ഈ ചോദ്യത്തിനുള്ള ഉത്തരമാണ് ഞാന്‍ ശിവയുടെ മയിലില്‍ നിന്നും പ്രദീക്ഷിച്ചത്... വിധി  ആ സംഭവം എന്‍റെ കയ്യില്‍ കിട്ടിയില്ല..  ഞാന്‍ ആലോചിച്ച് നിക്കുന്നത് കണ്ടു..  ഞങ്ങളുടെ പ്രിന്‍സിപ്പല്‍ എഴുനേറ്റ് നിന്ന് ..  "Please answer the question"
എന്ന് പറഞ്ഞു..  മനസ്സില്‍ ഇത്രേം നേരം സംസാരിച്ചതും റിവ്യൂ ചെയ്തതും ഒക്കെ മനസ്സില്‍ നിന്നും മാഞ്ഞത് പോലെ...തോന്നി... 
ഞാന്‍ എന്തങ്കിലും ഒക്കെ പറഞ്ഞു ഇത് ഒഴുവാക്കെണ്ടിയിരിക്കുന്നു... 
പക്ഷെ എന്ത് പറയാന്‍.  . .  !
പക്ഷെ ആയ ചോദ്യത്തിനുള്ള ഉത്തരം പറയാന്‍ ലെറ്റ്‌ ആയതും..  സമിനാര്‍ ഹാളില്‍ വീണ്ടും സംസാരത്തിന്‍റെ ശബ്ദം ഉയര്‍ന്നു.. 
ഞാന്‍ കയ്യിലുള്ള മൈക്ക് മുറുകെ പിടിച്ചു...  തൊട്ട് പിന്നിലെ വയിറ്റ് ബോര്‍ഡിലെക്ക് നോക്കി..  ടൈം കൌണ്ട്  ഡിസ്പ്ലേയില്‍ ടൈം ഓടികൊണ്ടിരുന്നു... ..
ഞാന്‍ എനിക്ക് അറിയാവുന്ന തരത്തില്‍ ഉത്തരം പറഞ്ഞു .. " സാര്‍ , ഇന്നത്തെ കംബ്യൂട്ടര്‍ നെറ്റ വര്‍ക്ക് എല്ലാം കണക്കറ്റ് ചെയ്യുന്നത് ഐപി(IP- Internet Protocol)അത് കൊണ്ട് തന്നെ ഒരു പാട് പ്രശ്നങ്ങള്‍ നമ്മുടെ കംബ്യൂട്ടര്‍ നെറ്റ്വര്‍ക്കില്‍ ഉണ്ടന്ന് നമുക്ക്കറിയാം,  ഒരു പക്ഷെ ഈ പ്രോജക്റ്റിന്‍റെ ഔട്ട്‌ പുട്ട്..  ഒരു ഡിവൈസ് ആയിരിക്കാം...  അല്ലങ്കില്‍ ഒരു പ്രോഗ്രാം ആയിരിക്കാം...  ആ പ്രോഗ്രാം അല്ലങ്കില്‍ ആ ഡിവൈസ് മൊത്തം..  നെറ്റ്വര്‍ക്കിനെ കണ്ട്രോളില്‍ വെക്കുമായിരിക്കാം..    
അതുപോലെ തന്നെ..  ഇന്റര്‍നെറ്റ്‌ ഐപി കണ്സപറ്റ് തന്നെ ഒരു പക്ഷെ ഉപേക്ഷിക്കേണ്ടി വന്നേക്കാം...  , It will be the revalution for innovative future computer network."
ഇത് കേട്ടതും..  പാട്ടഭിരാമന്‍ സാര്‍: വീണ്ടും ഒരു ചോദ്യം കൂടി ചോദിച്ചു...
പട്ടാഭിരാമന്‍ സാര്‍: " എന്ന് ഞങ്ങള്‍ക്ക് നിങ്ങള്‍ പറഞ്ഞത് പോലെ ഉള്ള കമ്പ്യൂട്ടര്‍ നെറ്റ്വര്‍ക്ക് ഉപയോകിക്കാം...  " ചിരിച്ചു കൊണ്ടും , തമാശ രൂപത്തിലും ആയിരുന്നു..  ആ ചോദ്യം..
ഞാന്‍: "It may be very soon sir, "
ഇത് കേട്ടതും..  പട്ടാഭിരാമന്‍ സാര്‍ കൈ രണ്ടും തട്ടി..  അവരോടപ്പം പ്രിന്‍സിപ്പാളും...  കൂടെ നിന്ന സുധാകര്‍ സാറും...  ജൂനിയര്‍ കുട്ടികളും..  എന്‍റെ ക്ലാസിലെ കുട്ടികളും...  എല്ലാരും കൈ തട്ടി.... 
ആ സമയം..  ഞാന്‍ സെമിനാര്‍ ഹാളിന്‍റെ പിന്‍ വശത്ത് തൂക്കി ഇട്ടിരുന്ന..  ടൈം കൊണ്ടാരിലെക്ക് നോക്കി....  ആ കൊണ്ടര്‍ സ്ക്രീനില്‍ പത്ത് മിനുട്ടുകള്‍ കഴിഞ്ഞു കുറെ സമയമായിരിക്കുന്നു... 
ഒരു താങ്ക്സ് പറഞ്ഞ്
സ്റ്റേജില്‍ നിന്നും ഇറങ്ങി...  പിന്‍വശത്ത് ഇട്ടിരുന്ന... എന്‍റെ കസേരയിലോട്ട് നടന്നു...  അതെ ഒരു നോക്ക്കുത്തിയായ് തന്നെ... 
അപരിഹാസങ്ങള്‍ക്ക് പകരം... ഒരു പാട് കൈതട്ടലുകള്‍ കിട്ടിയ ഒരു ജീവനുള്ള നോക്ക് കുത്തിയായ്.. 

(തുടരും)           

Share this:

CONVERSATION

0 comments:

Post a Comment