image1 image2 image3 image3

HELLO I'M AN ENGINEER|WELCOME TO MY DIARY|I LOVE TO WRITE HERE|ഇത്‌ കഥയല്ല !!|എന്‍റെ ജീവിതമാണ്|ഞാൻ വലിച്ച് തീര്‍ത്ത എന്‍റെ ശ്വാസമാണ് .

മുട്ടിയവൻ

സംഭവം എന്താന്നു അറിയണല്ലോ....  ഞാന്‍ അത് അവരോടു തന്നെ ചോദിക്കാന്‍ തിരുമാനിച്ചു....  പ്രിന്‍സിപ്പല്‍ റൂമിന്‍റെ വരാന്തയിലെ ഒരു മൂലയില്‍ അവര്‍ എല്ലാരും നിപ്പുണ്ട്... നമ്മുടെ പാവം നിഷ്കളങ്കന്‍...  അവനാണ് ഈ കഥയിലെ നായകന്‍.. അതോണ്ട് അവനോടു തന്നെ ചോദിക്കാന്നു വച്ചു.. 
ഞാന്‍ അവര്‍ നിക്കുന്നതും തമ്മില്‍ ഒരു പന്ത്രണ്ടു മീറ്റര്‍ അകലം കാണും.. അവന്മാര്‍ എല്ലാരും തല താഴ്ത്തി നിലത്ത് പതിച്ചിരുന്ന ടൈല്സുകളുടെ എണ്ണം എടുത്തോരിക്കുകയായിരുന്നു..  ഞാന്‍ മെല്ലെ അവന്മാരെ വിളിച്ചു...  "ശൂ.... ശൂ.. " ഞാന്‍ കൈ കൊണ്ട് വാ ന്ന് ആങ്ങ്യം കാണിച്ചു..  എന്നെ കണ്ടതും ജിംസണ്‍ എന്താ ചേട്ടായി ... ശബ്ദം താഴ്ത്തി...  ചോദിച്ചു..
ഞാന്‍ പിന്നെ വാ ന്നു കൈ കാണിച്ചു...  അടുത്ത് നിന്നിരുന്ന അവന്‍റെ കൂട്ട് കാരോട് എന്തോ പറഞ്ഞ് എന്‍റെ അടുത്തോട്ട് വന്നു..  ഞാന്‍ അവന്‍റെ ചുമലില്‍ കൈ വച്ചു... പ്രിന്‍സിപ്പല്‍ റൂമില്‍ നിന്നും അല്പം മാറി ഒരു തൂണിന്‍റെ മരവിലോട്ട് നിന്നു... 
ഞാന്‍: എന്തായി ?,
അവന്‍: ഒന്നും ആയില്ല ചേട്ടായി.. എന്തായാലും സസ്പന്‍ഷന്‍ ഒറപ്പാ.. :(
ഞാന്‍: അവന്മാര് എന്താ പറയണേ... !
അവന്‍: എല്ലാരും അകെ പെടിചിരിക്കാ.. വീട്ടിന്നു ആള് വരാതെ വിടില്ലാന്നാ പറഞ്ഞേക്കുന്നത്.. ! ഏതു നേരത്താണോ കര്‍ത്താവേ വെള്ളമടിക്കാന്‍ തോന്നിയത് ...!
ഞാന്‍: ഊരാന്‍ വല്ല വഴിയുണ്ടോ..
അവന്‍: കുരുശായി ചേട്ടായി.. രഞ്ചിത്ത് ചേട്ടന്‍റെ കാലില് കുപ്പിച്ചില്ല് കൊണ്ടാതാ ഈ പ്രശ്നത്തിനൊക്കെ കാരണം... അല്ലെങ്കി ഒരു കുഞ്ഞും പോലും അറിയില്ലായിരുന്നു.
ഞാന്‍: അല്ല ഇന്നലെ എന്താ ശരിക്കും സംഭവിച്ചെ ?.
അവന്‍: ഒന്നും പറയണ്ട...  അകെ പാടെ പുകിലൈരുന്നു...  മനുഷ്യനായാല്‍ വെള്ളമാടിച്ച വയറ്റി കിടക്കണം...  ഇത് ഒരുമാതിരി..
ഞാന്‍: അല്ല എനിക്കൊന്നും മനസ്സിലായില്ല...  നീ ആരുടെ കര്യമാണ് പറയുന്നത്.. ?
അവന്‍: ഞാന്‍ രഞ്ചിത്തെട്ടനെ കുറിച്ചാ പറഞ്ഞെ..  അങ്ങേരുടെ ഓട്ടുക്കത്തെ ഡാന്‍സാണ് ഒക്കത്തിനും കാര ണം...
ഞാന്‍: ഇതൊക്ക്കെ എപ്പോ സഭാവിച്ചത്... ?.
ആവന്‍: ചേട്ടായി പോയില്ലേ അപ്പൊ.. ലാസ്റ്റ് പെഗ്ഗ് അടിച്ച്.. ലേക്ക് കേട്ട്‌ ഇരിക്കുംബ്ഴാ...  അനില് മൊബൈല്‍ പാട്ട് വെച്ചത് ഗതികേട്..  പിന്നെ ഡാന്‍സിന്‍റെ പൂര മായായിരുന്നു...  ചാടി തമിര്‍ത്ത്.. അവസാനം താഴത്തെ നിലയില്‍ ഉണ്ടായിരുന്നവര് ഒറങ്ങാന്‍ പറ്റിണില്ലാന്നും പറഞ്ഞു വാര്‍ഡനോട് കബ്ലൈന്‍റെ ചെയ്തു.. അങ്ങേരു വന്നു കതക് തട്ടി.. കതക് തുറന്നതും.... 
രഞ്ചിത്ത് ഏട്ടന്‍ കട്ടിലിന്‍റെ അടിയിലോട്ട് ഒളിക്കാന്‍ പോയതാ....  പിന്നെ ഒരറ്റ അലര്‍ച്ച യായിരുന്നു.. എന്നെ കുത്തീന്നും പറഞ്ഞ്....  വാര്‍ഡന്‍ റൂമിനുള്ളില്‍ വന്നപ്പോ.. പൊട്ടിയ വോട്ട്ക്ക കുപ്പിയും , പിന്നെ രക്തം വാര്‍ന്നു കിടക്കണ രഞ്ചിത്തെട്ടനും...  അകെ പാടെ സീനായി.. അപ്പഴേ ഞാന്‍ പ്രതീക്ഷിച്ചതാ ഒരു ടിസി... 
അങ്ങിനെ എല്ലാരും വെള്ളമാടിചിട്ടുണ്ടന്നു കണ്ടു പിടിച്ചു... പിന്നെ രഞ്ചിത്തെട്ടനെ ആശുപത്രീക്ക് തൂക്കി കൊണ്ട് പോകലും.. ഞങ്ങളെ പ്രിന്‍സിപ്പല്‍ റൂമിലോട്ട് കൊണ്ട് പോകലും.. അകെ ബഹളായിരുന്നു....
പിന്നെ നേരം വളുക്കുന്നത് വരെ.. തലേം തഴിത്തി പിടിച്ച ദാ അവിടെ അങ്ങിനെ നിക്കായിരുന്നു... 
കക്കൂസ് പോവാന്‍ മുട്ടിയിട്ട് വയ്യ....  രാവിലെ പോയിട്ടില്ലേ...
അവന്‍ അത് പറയുമ്പോള്‍ മുഖം ചുളിച്ചിരുന്നു... വല്യ ഒരു ബുദ്ധിമുട്ട് തന്നെ... 
ഞാന്‍: ആദ്യം പെര്‍മിഷന്‍ ചോദിച്ച്.. ബാത്ത് റൂമില്‍ പോവാന്‍ നോക്ക്.. 
അവന്‍: ഓ ചേട്ടായി ഞാന്‍ ചോദിച്ചതാ.. ആ കാലമാടനു വിശ്വാസം ഇല്ല പോലും ..  ഇവനൊക്കെ ദൈവം ചൊദിക്കും...  അത്രേം പറഞ്ഞ് അവന്‍ പതിയെ നടന്നു പോയി... 
ശ്ശോ  അവന്‍റെ ഒക്കെ ഒരു അവസ്ഥ.. അവന്‍റെ മനസ്സില്‍ ഇപ്പൊ കൊലെജിന്നു ടിസി കൊടുക്കുന്നത് അല്ലായിരിക്കും പ്രശനം...  ബാത്ത്‌റൂം ആയിരിക്കും പ്രശനം...  !, പാവം പയ്യന്‍..   അല്ലേലും ഇത്രെക്കും ഇട്ടു ബുദ്ധിമുട്ടിക്കാന്‍ മാത്രം അവന്‍ രു തറ്റും ചയ്തിട്ടില്ല..  മുട്ടിയിട്ടും...  മുട്ട് ....  പിടിച്ചു നിര്‍ത്തുന്നതിന്‍റെ ബുദ്ധിമുട്ട് അത് ഒന്ന് വേറെ തന്നെ ആവും...  ശരിക്കും ആ സമയത്ത് അവന്‍ പ്രാകിയാ.. വര്‍ഡനും ഇതുപോലുള്ള അവസ്ഥ വരാതില്ല... 
ഏതായാലും നമ്മുടെ നിഷ്കളങ്കന്‍...  മുട്ടലോടെ അവന്‍റെ ടിസിക്കായി കാത്തിരിപ്പ് തുടര്‍ന്നു... 
ഞങ്ങളുടെ കോളേജില്‍ ഒരു പ്രശനം ഉണ്ട്.. കോളേജിന്‍റെ റൂള്‍ തറ്റിച്ചവനെ എങ്ങിനെയൊക്കെ ബുദ്ധിമുട്ടിക്കാന്‍ പറ്റുമോ.. അത്രേം ബുദ്ധിമുട്ടികും.. പ്രത്യേകിച്ച് അത് മലയാളികൂടി ആവുമ്പോള്‍ പ്രശനം ഭയങ്കര ഗുരുതരമാക്കുകയും ചെയ്യും... 
എല്ലാ പ്രശ്നത്തിനും ആദ്യ പരിഹാരം.. നാട്ടിന്ന്‍ പാരന്‍സിനെ കൊണ്ട് വരിക എന്നുള്ളതാണ് .. .
അടുത്തത്.. വീട്ടിലോട്ട് പറഞ്ഞു വിടല്‍...  അഥവാ സസ്പന്‍ഷന്‍....
പിന്നെ ....  അത് കഴിഞ്ഞാല്‍ ഫൈന്‍ കെട്ടണം..  അത് അഞ്ച് രൂപയോ പത്ത് രൂപയോ അല്ല....  അമ്പതുനായിരം...  ഇരുപത്തിയ്യായിരം..  ആങ്ങിനെ ഒക്കെ...
ഞങ്ങളുടെ കോളെജിനു വേണ്ടത് നല്ല എഞ്ചിനീയര്‍മാരെ അല്ല...  പണം കായ്ക്കുന്ന മരങ്ങളെ ആണ്... 
ഒടുക്കത്ത റൂള്‍സ് ആണ്... 
പക്ഷെ വേറെ ഒരു കാര്യം..  ഈ റൂള്‍സുകള്‍ ഒക്കെ ഞങ്ങളുടെ എഞ്ചിനീയറിംഗ് ഡിവിഷനു മാത്രമേ ഉള്ളൂ..  ഞങ്ങളുടെ കോളേജില്‍ വേറെ ഡിവിഷനുകളും ഉണ്ട്.... ആര്‍ക്കിടക്ചര്‍, പാരാ മെഡിക്കല്‍, നേഴ്സിംഗ്, ആര്‍ട്ട്‌ ആന്‍ഡ്‌ സയന്‍സ്, ലോ ഡിവിഷന്‍...  അങ്ങിനെ അങ്ങിനെ നീളും....
ഇവര്‍ക്കൊന്നും ഇമ്മാതിരി വൃത്തികേട്ട റൂള്‍സ് ഇല്ല...  
സത്യം പറഞ്ഞാല്‍ ആര്‍കിടകച്ചര്‍ കുട്ടികളെ കാനുബോ ഞങ്ങള്‍കൊക്കെ അസൂയ തോന്നും... 
അവരാണ് ശരിക്കും കോളേജ് ലൈഫ് എന്ജോയ്‌ ചെയ്യുന്നവര്‍...
ശരിക്കും എഞ്ചിനീയറിംഗ് കോളേജ് ഒരു ഫാക്ടറി ആണ്... ഒരു കോളേജ് എന്ന് പറയാന്‍ പറ്റില്ല.... അവിടെ ഉണ്ടാക്കി കൊണ്ടിരിക്കുന്നത്....  കുറെ മെഷീനുകളെ ആണ്..
എഴുതിയാല്‍ തീരാത്ത ടെസ്റ്റ്, assignment, സെമിനാര്‍ ....  കപ്പ്‌ ... കുന്ത്രാണ്ടം...  പിന്നെ ഒടുക്കത്തെ ഗസ്റ്റ് ലക്ചര്‍..  കൊണ്ഫ്രാന്‍സ്..  പേപ്പര്‍ പബ്ലിഷിംഗ്... 
ഹോ....  ഞാന്‍ ഈ നാല് വര്‍ഷത്തിനു പുറകോട്ട് നോക്കുമ്പോ ഇത് മാത്രേ മനസ്സില്‍ വരുന്നോള്ളൂ... 
പുറത്ത് ഉള്ളവര്‍ക്ക് ഒക്കെ ഒരു വിജാരം ഉണ്ട്..  എഞ്ചിനീയറിംഗ് കോളേജിലോക്കെ നല്ല ഫ്രീഡം ആണന്ന്..  എവിടെ..?
സത്യം പറഞ്ഞാല്‍.. പ്ലസ്ടൂ പടിക്കുംബോഴൊക്കെ കോളേജിനെ പറ്റി കുറെ സങ്കല്‍പ്പ്ങ്ങള്‍ ഒക്കെ ഉണ്ടായിരുന്നു... ഇവിടെ വന്നപ്പോ കപ്ലീറ്റ് മാറി.. 
ഇതിനെ പറ്റി പഴയ ഒരു പോസ്റ്റില്‍ പറഞ്ഞിട്ടുണ്ടോ എന്നൊരു സംശയം ഉണ്ട്..
ഏതായാലും നാലു വര്‍ഷത്തെ ഈ യുദ്ധം തീരാറായി...  ഇനി ഒരു പ്രോജക്റ്റ് എന്ന് പറയുന്ന സംഭവം മാത്രമേ ഉള്ളൂ,,, അത് കൂടി കഴിഞ്ഞാല്‍ പിന്നെ എല്ലാം മങ്കളമായി അവസാനിക്കും... 
ഓ പ്രോജക്റ്റ്...  ഇനി ഒരു മൂന്നാം റിവ്യൂ കൂടി ഉണ്ട് എന്താകുമോ എന്തോ ... ?

ഞാന്‍ വാരാന്തയില്‍ നിന്നും പടി ഇറങ്ങി .... തികച്ചും ശൂന്യമായ മനസ്സുമായി അങ്ങിനെ നടന്നു...

(തുടരും)              

Share this:

CONVERSATION

0 comments:

Post a Comment