image1 image2 image3 image3

HELLO I'M AN ENGINEER|WELCOME TO MY DIARY|I LOVE TO WRITE HERE|ഇത്‌ കഥയല്ല !!|എന്‍റെ ജീവിതമാണ്|ഞാൻ വലിച്ച് തീര്‍ത്ത എന്‍റെ ശ്വാസമാണ് .

നൂൽ പാലം

എല്ലാര്‍ക്കും ഈ എഞ്ചിനീയറുടെ റിപ്ലബിക്ക് ദിനാശംസകള്‍..  ഇനി നമുക്ക് എന്‍റെ കതയിലോട്ട് പോവാം
---------------------------------
അകെ ഞാന്‍ അന്ന്  അനുഭവിച്ച ഓര്‍ ടെന്ഷന്‍...  പ്രിന്‍സിപ്പല്‍ റൂമിലെ മുന്‍പില്‍ നില്‍ക്കുന്ന ജിംസണും കൂട്ട് കാരുടെ കണ്ണുകള്‍ ഉരുണ്ടു തടിച്ച്.. ചുവന്ന കളറുകള്‍ ആയിരുന്നു.. ഫ്രീക്കന്‍ കുളിക്കതിരുന്നാ എന്തായിരിക്കും മുറിയുടെ കോലം അതുപോലെ
ആയിരുന്നു അവരുടെ മുടിയും.  എന്നെ കണ്ടതും ഒന്നും മിണ്ടാതെ മൂന്ന്‍ പേരും തല താഴ്ത്തി പിടിച്ചു..   വാര്‍ഡന്‍.. എന്‍റെ തോളില്‍ തട്ടി.. " വരൂ പ്രിന്‍സിപ്പല്‍ നിന്നെ കാണണമത്രേ...  !!"  ഞാന്‍ തലയാട്ടി, ഞാനും വാര്‍ഡനും   പ്രിന്‍സിപ്പലിന്‍റെ റൂമിലോട്ട് കയറി..
എന്നെ കണ്ടതും പ്രിന്‍സിപ്പല്‍ ..
പ്രിന്‍സിപ്പാള്‍: "എല്ലാ മലയാളികളും ഇതുപോലെ ആണോ?, ഇതാണോ നിങ്ങളുടെ നാട്ടിലെ സംസ്കാരം ?. "
ഹോ അത് കേട്ടപ്പോള്‍ എന്‍റെ തൊലി ഉരിഞ്ഞു പോയി.... ഞാന്‍ ഇങ്ങനെ പറഞ്ഞു "സാര്‍ എനിക്കൊന്നും അറിയില്ല സാര്‍"
പ്രിന്‍സിപ്പല്‍: " രാത്രി നീയും അവരുടെ കൂടെ ഉണ്ടായിരുന്നു എന്നാണല്ലോ വാര്‍ഡന്‍ പറഞ്ഞത്.. !"
ഞാന്‍: സാര്‍ ഞാന്‍ ഒരു ഒരു മണി വരെ ഉണ്ടായിരുന്നു, അത് കഴിഞ്ഞിട്ട് ഞാന്‍ എന്‍റെ റൂമിലോട്ട് പോയി സാര്‍ "
പ്രിന്‍സിപ്പല്‍ വാര്‍ഡനോട്: " ഡേയ് അവന്മാരെ വിളിക്ക്"
വാര്‍ഡന്‍ ആ അത് കേട്ടതും പ്രിന്‍സിപ്പല്‍ റൂമില്‍ നിന്നും പുറത്ത് പോയി.
പ്രിന്‍സിപ്പല്‍ പിന്നെ എന്നോട് ചോദിച്ചു : "ഇന്നലെ റൂമില്‍ ഒരു മണി വരെ എന്തായിരുന്നു അവിടെ ?. " നീ എന്തിനാ അവരുടെ റൂമില്‍ പോയത് ? "
ഞാന്‍: "സാര്‍ ജിംസണിന്‍റെ ബര്‍ത്ത് ഡേ ആയിരുന്നു, സൊ അവര് എന്നെ വിളിച്ചതായിരുന്നു സാര്‍"
അപ്പഴാണ് അവന്മാര്‍ പ്രിന്‍സിപ്പല്‍ റൂമിനുള്ളിലോട്ട് വന്നത്. 
പ്രിന്‍സപ്പല്‍: "വരൂ വരൂ.... സെലിബ്രെറ്റികളല്ലേ..!,  " ഇങ്ങോട്ട് നിക്ക്..  എല്ലാരെ ഒന്നു കാണട്ടെ...  " "വാര്‍ഡന്‍ സാര്‍, ഇവന്മാരുടെ ടിസി റെഡി ആയോ ?"
വാര്‍ഡന്‍: "ഇല്ല സാര്‍, കണ്‍ഫോം ആയിട്ട് കൊടുക്കാം എന്ന് വിചാരിച്ചു, ഹോള്‍ഡില്‍ ഇട്ടിരിക്കാണ് സാര്‍"
ദൈവമേ എനിക്കും കൂടി ചേര്‍ത്താണോ ഇത് പറഞ്ഞത്.. ആകെപാടെ ഒരു അങ്കലാപ്പ് മനസ്സില്‍ അങ്ങ് കയറി കൂടി.. അത് ഇങ്ങനെ വിങ്ങി കൊണ്ടിരുന്നു.. ഞാന്‍ ഒരു നൂല്‍ പാലത്തിലൂടെ നടക്കുകയാണോ  എന്ന് തോന്നി പോയി..... 
ഇത് കേട്ടതും ജിംസന്‍: "സാര്‍ വീ ആര്‍ റിയലി സോറി സാര്‍ .. "
പ്രിന്‍സിപ്പല്‍: "സോറി, എന്തിനാ സോറി... യു നോ ദി രൂള്‍സ് ആന്‍റ് രഗുല്ലേശന്‍ ഓഫ് ദിസ്‌ കോളേജ്.. , സോറി പറയാന്‍ വന്നിരിക്കുന്നു " , മാറി നിക്കട അങ്ങോട്ട്.
എനിക്കെന്താ ചെയ്യേണ്ടേ എന്ന് എനിക്കറിയില്ല...  അകെ പടി ഒരു ഇടിവെട്ടി തലക്ക് കൊണ്ട അവസ്ഥയായിരുന്നു.. അതിനിടക്ക് മേശപുറത്ത് ഇരുന്ന ഫോണില്‍ കുത്തി വിളിച്ച്.. എന്‍റെ ഡിപ്പാര്‍ട്ട്മന്‍റെ എച്ച് ഓ ഡി യെയും .. പിന്നെ ഇലക്ട്രിക്കല്‍ ഡിപ്പാര്‍ട്ട്മന്‍റെ  എച്ച് ഓ ഡി യെയും വിളിച്ചു വരുത്തി.
അവര്‍ വന്ന്‍ പ്രിന്‍സിപ്പലിന്‍റെ മുന്നില്‍ ഉള്ള കസേരയില്‍ ഇരുന്നു....  ഇലക്ട്രിക്കള്‍ ഡിപ്പാര്‍ട്ട്മന്‍റെ എച്ച് ഓ ഡി ഒരു പാവം മനുഷ്യനാണ് എന്ന് കുട്ടികള്‍ പറയുന്നത് കേട്ടിട്ടുണ്ട്..  കേട്ടപോലെ തന്നെ അങ്ങേരുടെ നടത്തവും ഇരുത്തവും അതുപോലെ തന്നെ ആയിരുന്നു.
അയാളുടെ പേര് , ശശി...  പേര് കേട്ടാല്‍ ഇച്ചിരി ചിരി വരുമങ്കിലും അങ്ങേരുടെ സ്വാഭാവവും പേരും തമ്മില്‍ ഒരു ബദ്ധവും ഇല്ല.. മൂന്ന്‍ പി എച്ച് ഡി ഉള്ള ആള്ളാ പക്ഷെ അതിന്‍റെ അഹങ്കാരമോ ചെഷ്ടയോ അദ്ദേഹത്തിന്‍റെ മുഖത്ത് ഉണ്ടായിരുന്നില്ല...  തങ്കപെട്ട മനുഷ്യന്‍.. 
ഒറ്റ നോട്ടത്തില്‍ തന്നെ അങ്ങേരു ഈ പ്രശനം പരിഹരിക്കും എന്നൊരു തോന്നല്‍ എനിക്ക് ഉള്‍മനസ്സില്‍ വന്നു.  പക്ഷേ എന്‍റെ ഡിപ്പാര്‍ട്ട്മന്ടിലെ എച്ച് ഓ ഡി സുധാകര്‍ സാര്‍ എന്നെ ഒരു തുറിച്ച നോട്ടം നോക്കി...
ഏതാനും നിമിഷങ്ങളുടെ മൌനം കഴിഞ്ഞു... ശശി സാര്‍ സംസാരിച്ചു.. " സാര്‍ എന്താ പ്രശനം ? "
പ്രിന്‍സിപ്പല്‍: " സാര്‍ നിങ്ങളുടെ സെക്ഷന്‍ പിള്ളേരോട് തന്നെ ചോദിച്ചു നോക്ക്? "
കറങ്ങുന്ന കസേരയില്‍ ഇരിങ്ങുന്ന അങ്ങേരു ഞങ്ങളുടെ നേരെ നീങ്ങി...  എന്നിട്ട് കൈ രണ്ടു കെട്ടി...  "എന്താ കുട്ടികളെ പ്രശനം" .. അദ്ദേഹത്തിന്‍റെ ആ ചോദ്യം സൌമയ്തയോടെ ആയിരുന്നു...  ആ ചോദ്യം കേട്ട്.. നമ്മുടെ നിഷ്കളങ്കനായ കുടിയന്‍ ജിംസണ് കരച്ചില്‍ വന്നു..
ജിംസണ്‍ : " ക്ഷമിക്കണം സാര്‍, എല്ലാം പറ്റി പോയി... " 
ശശി സാര്‍: "കരയാതെ എന്താ സംഭവിച്ചത് എന്ന് പറയൂ.. "
ഇത് കേട്ട പ്രിന്‍സിപ്പല്‍:  " സാര്‍ നിങ്ങള്‍ എന്തിനാ അവനെ ആശ്വസിപ്പിക്കുന്നത്.. എല്ലാ സാക്ഷിയായ വാര്‍ഡനറിയാം എല്ലാം..!" "വാര്‍ഡന്‍ സാര്‍ എല്ലാം ഒന്ന് വിവരിച്ച് കൊടുക്കൂ ശശി സാര്‍ക്ക്...  ഈ സംഭാഷണം നടക്കുമ്പോ .. സുധാകര്‍ സാര്‍ എന്നെ തുറിച്ചു തന്നെ നോക്കി കൊണ്ടിരികുകയായിരുന്നു..
വാര്‍ഡന്‍: " സാര്‍ നാല് പേരും സരക്ക് പോട്ട് അടി പിടി കൂടി... കൂടെ ഇരുക്കര പയ്യനെ പൊട്ടിണ സരക്ക് ബോട്ടില്‍ വെച്ച് കുത്തിയിട്ടെ.. " " അടുത്ത റോമിലെ പസങ്ങതാ എനക്ക് സോന്നത്, നാന്‍ അങ്കെ പോകുംമ്പോത്...  അന്ത പയ്യനോടെ കാലിലിരുന്ത് രക്തം രക്തമാ കൊട്ടീട്ടുണ്ടര്‍ന്നെ സാര്‍..  അന്ത പയ്യനും സരക്ക് അടിച്ചിര്‍ന്തെന്‍ സാര്‍... ഇപ്പൊ ഹോസ്പിറ്റലില്‍ ഇരുക്ക്‌.. "
(നാല് പേരു കൂടി കല്ലുകുടിച്ച് അടിപിടി കൂടെ ഒരുത്തന്‍റെകാലിനിട്ട് പൊട്ടിയ ബോട്ടിലോണ്ട് കുത്തി , ഇപ്പൊ ആ പയ്യന്‍ ഹോസ്പിറ്റലിലാണ്, ആ പയ്യാനും കുടിചിട്ടുണ്ടായിരുന്നു ).
ഇത് കേട്ട ജിസണിന്‍റെ കൂട്ട് കാരന്‍.. " സാര്‍ ഞങ്ങള്‍ രഞ്ചിത്ത് ചേട്ടനെ കുത്തിയിട്ടൊന്നും മില്ല, അങ്ങേരു പൊട്ടിയ ബോട്ടിലിന്‍റെ മേലില്‍ വീണതാണ്,"
അപ്പൊ വാര്‍ഡന്‍:  " സാര്‍ ഇവന്മാര്‍ ചുമ്മാ പറയുകയാണ് സാര്‍, എല്ലാം ഇവന്മാര ചെയ്തതു "
പ്രിന്‍സിപ്പല്‍: " മിണ്ടാതിരിയടോ ,,, നീ കണ്ടോഇവന്മാര് ഇത് ചെയ്യുന്നത്... പിന്നെ ആ ആശുപത്രിയാല്‍ ആയ പയ്യനോട്..  നിങ്ങള്‍ എന്തങ്കിലും ചോദിച്ചോ ? "
വാര്‍ഡന്‍: " സാര്‍ ചോദിച്ചില്ല... അവന് ആശുപത്രി കൊണ്ട് പോവുമ്പോള്‍ ബോധം ഉണ്ടായിരുന്നില്ല...  മദ്യം അല്പം അദികം തന്നെ ആയിരുന്നു...   "
പ്രിന്‍സിപ്പല്‍: "റയാന്‍ സത്യത്തില്‍ എന്താ സംഭവിചത്"
ഞാന്‍: " സാര്‍ എന്താ സംഭവിച്ചത് ന്നു എനിക്കറിയില്ല സാര്‍.. ഞാന്‍ അവിടെ നിന്നും അപ്പഴെ പോന്നിരിന്നു സാര്‍" എന്നെ സപ്പോര്‍ട്ട് ചെയ്തു കൊണ്ട് ജിംസണും സംസാരിച്ചു..
ജിംസണ്‍: " സാര്‍ റയാന്‍ ചേട്ടന്‍ , ഉണ്ടായിരുന്നില്ലസാര്‍"
ഇത് കേട്ട പ്രിന്‍സിപ്പള്‍ വാര്‍ഡനോട്.... " എന്താണ് സാര്‍, റയാന്‍ ഉണ്ടായിരുന്നില്ലല്ലോ.. പിന്നെ അവനെ കൂട്ടി കണ്ട് വന്നത്...  "
വാര്‍ഡന്‍: " സാര്‍ അത് പിന്നേ ... !" ആ വാജകം മുഴുമിപ്പിക്കാന്‍ സുധാകര്‍ സാര്‍ സമ്മദിച്ചില്ല...
സുധാകര്‍ സാര്‍: "സാര്‍, റയാന്‍ ഇതില്‍ ഇന്‍വോള്‍വ് അവാത്തോണ്ട് വൈ വീ ആര്‍ ഹിയര്‍, കുഡ് വീ മൂവ് സാര്‍ ? " ( സാര്‍ ഇതേ സ്ഥിതിക്ക് ഞങ്ങള്‍ എന്തിനാ ഇവിടെ നിക്ക്കുന്നത്.. ഞങ്ങള്‍ താങ്കളുടെ സമ്മധപ്രകാരം പോവട്ടെ ? )
ഇത് കേട്ടപ്പഴാണ് എന്‍റെ മനസ്സില്‍ ഒരു ആശ്വാസം ആയെ... 
പ്രിന്‍സിപല്‍. "ഒകെ സാര്‍ നിങ്ങള്‍ക്ക് പോവാം.... "
ഇത് പറഞ്ഞപ്പോള്‍ സിധാകര്‍ സാര്‍ അദ്ദേഹത്തിനു ഒരു താങ്ക്സ് പറഞ്ഞു എന്നെ കൂട്ടി ആ റൂമിലെ പുറത്തോട്ട് നടന്നു... 
പ്രിന്‍സിപ്പല്‍ റൂമിന്‍റെ പുറത്ത് കടക്കുമ്പോള്‍... ഇന്നലെ രാത്രി ആ മുറിയല്‍ എന്താണ് സംഭവിച്ചത് എന്നറിയാന്‍ അകാംശയായി..  ഞാന്‍ പ്രിന്‍സിപ്പല്‍ റൂമിന്‍റെ പുറത്ത കടന്നതും... അലപം ദേഷ്യത്തോടെ എന്നെ നോക്കി കൊണ്ട് സുധാകര്‍ സാര്‍ ഇങ്ങനെ പറഞ്ഞു..
" കം ആന്‍റെ മീറ്റ്‌ മി ഇമ്മിഡിയറ്റ്ലീ..... അറ്റ്‌ മൈ ഓഫീസ്... "

എന്‍റെമ്മേ ...  ഇപ്പഴാ ഒരു പൊങ്കാല കഴിഞ്ഞത്... ഇനി ഒരു വെടിക്കട്ടും പൊങ്കാലയും ഒരുമിച്ച് കിട്ടോല്ലോ ഏകനായ എന്‍റെ ദൈവമേ...
അങ്ങേരു അതും പറഞ്ഞ്സ്പീഡില്‍ അങ്ങേരുടെ ഓഫീസിലോട്ട് നടന്നു..  ഞാന്‍ അയാളുടെ പിന്നാലെയും.... 
അയാള്‍ ഓഫീസിലോട്ട് കയറിയ ഉടനെ എന്നോട് ... ഗെറ്റ് ഇന്‍സൈഡ് റയാന്‍.. എന്ന് പറഞ്ഞു
ഞാന്‍ അല്പം പേടിയോടെ തന്നെ.. അകത്തേക്ക് കയറി....
അങ്ങേര് അദ്ദേഹത്തിന്‍റെ സീറ്റില്‍ ഇരുന്ന് കാലുംമേല്‍ കാല് കയറ്റി വച്ചു ഒരറ്റ ചോദ്യം.... 
"ഇന്നലെ ഹോസ്റ്റലില്‍ എന്താ സംഭവിച്ചത്... ? "
ഒരു കോപ്പിലെ ചോദ്യം... എനിക്കറിയാത്ത ഒരു ചോദ്യത്തിനു ഞാന്‍ എന്ത് മറുപടിയാണ് പറയാ... ? ... ഞാന്‍ ആ റൂമില്‍ ഉണ്ടായപ്പോള്‍ നടന്ന സംഭവങ്ങള്‍ വള്ളിപുള്ളി വിടാതെ പറഞ്ഞു.. ....
അപ്പോ അങ്ങേരു പറയാ...  ഞാന്‍ കാണിക്കുന്ന കോപ്രായങ്ങള്‍ക്കെല്ലാം . പ്രിന്‍സിപ്പാളിന്‍റെ മുന്‍പില്‍ കൈ കെട്ടി നിക്കാന്‍ അയല്‍ക്കാവില്ല... ഇനി ഇതുപോലത്തെ എന്തങ്കിലും സംഭവിച്ചാല്‍ ടിസി കൊടുത്ത് വിടും... എന്ന് പറഞ്ഞു...
കൂട്ടത്തില്‍ വേറെ ഒരു പൊല്ലാപ്പ് കൂടി .. അങ്ങേരു എന്‍റെ തലയലോട്ട് വെച്ചു തന്നു....  വരുന്ന തിങ്കള്‍ ആഴ്ച പ്രോജക്റ്റ് മോന്നാം റിവ്യൂ ആണ് അതോണ്ട്.. ഇത് വരെ ചെയ്തതും.. പ്രോജകറ്റ്.. പ്രോട്ടോ ടയിപ്പും അന്ന് സബ് മിറ്റ് ചയ്യണം എന്നായിരുന്നു അത്...
അങ്ങേരുടെ ഓഫീസില്‍ നിന്നും പുറത്ത് ഇറങ്ങുമ്പോള്‍ ഒരു തിരുമാനം എടുത്ത്... ജീവിതത്തില്‍ എടുത്ത ഒരു നിര്‍ണായകമായ ഒരു തിരുമാനം.....  ഇനി മേലില്‍...  വെള്ളമാടിക്കാര്‍ക്ക് കമ്പനി കൊടുക്കില്ല എന്നുള്ള ഒരു തിരുമാനം... 
അങ്ങേരുടെ ഓഫീസില്‍ നിന്നും ഹോസ്റ്റലിലോട്ട് നടക്കുന്നതിനടിയില്‍...  ഒരുപാട്...  കാര്യങ്ങള്‍ മനസ്സില്‍ വന്നു...  എന്തായിരിക്കും ഇന്നലത്തെ രാത്രി സംഭവിച്ചിരിക്കാ... ?
അതെന്താന്നറിയാന്‍ എനിക്ക് അകാംശയായി തുടങ്ങി...  ഞാന്‍ തിരിഞ്ഞു നടന്നു ... നേരെ പ്രിന്‍സിപ്പാളിന്‍റെ ഓഫീസിലോട്ട്...

(തുടരും )
               

Share this:

CONVERSATION

0 comments:

Post a Comment