image1 image2 image3 image3

HELLO I'M AN ENGINEER|WELCOME TO MY DIARY|I LOVE TO WRITE HERE|ഇത്‌ കഥയല്ല !!|എന്‍റെ ജീവിതമാണ്|ഞാൻ വലിച്ച് തീര്‍ത്ത എന്‍റെ ശ്വാസമാണ് .

ഫാറൂഖ്‌

എനിക്കെന്തോ .. അന്ന് അവിടുന്ന് വരാന്‍ തോന്നിയില്ല..  നിങ്ങള്‍ പോയികൊള്ളൂ ...  ഞാന്‍ പിന്നെ വന്നോള്ളാ...  എന്ന് ലക്ഷ്മിയോട് പറഞ്ഞു..  ആദ്യം അവര്‍ എന്നെ കുറെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു പക്ഷെ
എനിക്കവിടുന്നു തിരിച്ചു വരാന്‍ തോന്നിയില്ല..  ഞാന്‍ ഞങ്ങളുടെ ഡ്രൈവറുടെ അടുത്തേക്ക് നടന്നു....  അങ്ങേരോട് ഞാന്‍ വരുന്നില്ല എന്ന് പറഞ്ഞു...  ആ സമയം അങ്ങേര് എനിക്ക് എന്‍റെ പെരഴുതിയ ഒരു ബില്ല് കയ്യില്‍ തന്നു..
ആ ബില്ലില്‍ കോളെജിന്‍റെ പേരോടെ വെഹിക്കിള്‍ പയ്ട് സര്‍വീസ് എന്ന് എഴുതിയിരുന്നു....  കൂടെ ഒരു മൂവായിരം രൂപയും എഴുതിയിരുന്നു...  ഇത് കണ്ടതും ഞാന്‍..  എന്‍റെ കയ്യില്‍ പൈസ ഒന്നും ഇല്ലാ ..  ന്നു ഞാന്‍ ഡ്രൈവറോട് പറഞ്ഞു അപ്പോള്‍
" തമ്പി ഇപ്പൊ ഇല്ലാട്ടിനാ കോളേജില്‍ നേരയാ പോയി കേട്ടിട്" ( ഇപ്പോള്‍ പൈസ ഇല്ലങ്കില്‍ കോളേജില്‍ നേരെ പോയി പൈസ അടച്ചാല്‍ മതി) എന്ന് അയാള്‍ പറഞ്ഞു...  ഞാന്‍ അത് മടക്കി കീശയിലിട്ടു..
ലക്ഷ്മിയും പിന്നെ കൂടെ വന്ന അവളുടെ കൂട്ട്കാരിയും യാത്രയാക്കി തിരിച്ചു നടന്നു.... 
കൂടുതല്‍ ഇരുട്ടിയിരിക്കുന്നു..  അപ്പഴേക്കും ഒരു വെളുത്ത കളറുള്ള ഒരു വണ്ടിയില്‍ ഒരു ശവപെട്ടി പോലുള്ള ഒരു പെട്ടി കൊണ്ട് വന്ന്‍ വെച്ചത്.. ശരീരം നാളെ വരെ കെടാതെ സൂക്ഷിക്കാനുള്ളതായിരുന്നു അത്...
എന്ത് കൊണ്ട് ഇന്ന് തെന്നെ ശരീരം സ്മ്സ്കരിക്കാത്തത് എന്നുള്ള ചോദ്യം മനസ്സില്‍ ഉണ്ടായിരുന്നു..  ആരോടും ഈ ചോദ്യം ചോദിക്കും എന്നുള്ളത് ഒരു പ്രയാസമായി തോന്നി..  നേരം കഴിയും തോറും ആ പന്തലിലെ തിരക്ക് കൂടി കൂടി വന്നു.. അത് പോലെ തന്നെ
വിശുദ്ധ കുര്‍ഹാന്‍ ഓതുന്ന ആളുകളുടെ എണ്ണവും കൂടി കൂടി വന്നു...
ഞാന്‍ ഫൌസിയെ അവിടെ ഒക്കെ നോക്കി..  പക്ഷെ കാണാനായില്ല...  അവളുടെ ഉപ്പയുടെ ജീവനില്ലാത്ത ശരീരിത്തിനടുത്ത് ....  ആണുങ്ങള്‍ മാത്രമേ ഉണ്ടായിരുന്നൊള്ളൂ...  അവള്‍ അവളുടെ ഉപ്പയെ കണ്ടോ എന്ന് അറിയില്ല...  ചിലര്‍ അവളുടെ ഉപ്പയെ ഒന്ന് കണ്ടു മടങ്ങി കൊണ്ടിരുന്നു.. 
ചിലവര്‍ ആ പന്തലില്‍ തന്നെ ഇരുന്നു.. 
ഞാന്‍ പന്തല്‍ ഉയര്‍ത്തി കെട്ടിയ ഒരു തൂണിന്മേല്‍ ചാരി നിന്നു ... 
സമയം പന്ത്രണ്ടു മണി ആയിരിക്കുന്നു...  വിശപ്പ്‌ തോന്നി തുടങ്ങിയിരുന്നു..  കോയമ്പത്തൂരില്‍ നിന്നും ഒരു കപ്പ് കാപ്പി കുടിച്ചതാണ്..  അപ്പൊ തൊട്ട് ഇത് വരെ ഒരു തുള്ളി വെള്ളം പോലും ഇറക്കിയിട്ടില്ല... 
അത്യാവശ്യം നല്ല വിശപ്പ്‌ അനുഭവപെട്ടു തുടങ്ങി... 
കുറച്ചു കൂടി സമയം കഴിഞ്ഞപ്പോള്‍ സഹിക്കാന്‍ പറ്റാത്ത അത്ര വിശപ്പ് തുടങ്ങി....  എങ്ങിനെയാ ചോദിക്കാ...  ഒരു മരണ വീടാണ് ഇത് ..  ചോദിക്കാന്‍ പറ്റുമോ ഇച്ചിരി ചോറ് തരണേന്നു....  ഇതിനെ കുറച്ചു മറ്റുള്ളവരോട് സംസാരിക്കാന്‍ പോലും എന്‍റെ അഭിമാനം സമ്മധിച്ചില്ല..  പുറത്ത് ഒക്കെ ഇപ്പൊ
ഒരു കടയും ഉണ്ടാവില്ലാന്ന് ഊഹിച്ചു...  സഹികെട്ട എന്‍റെ വിശപ്പ്‌ എന്നെ എന്തോ ഓരോ അവസ്ഥയില്‍ കൊണ്ട് എത്തിക്കുകയായിരുന്നു..  അപ്പഴാണ്..  വീട്ടു മുറ്റത്ത്..  പ്ലാസ്റ്റിക്ക് കവര്‍ കൊണ്ട് കെട്ടി വെച്ച ഒരു പൈപ്പ് കാണുന്നത്..  ഒന്നും ആലോചിച്ചില്ല..  ഞാന്‍ ആ പ്ലാസ്റ്റിക്ക് കെട്ടി അഴിച്ചു വെച്ച് വാ വെച്ച്
വേണ്ടുവോളം വെള്ളം കുടിച്ചു...  വിശപ്പ് ആയതിനാല്‍ കണക്കില്ലാതെ കുടിച്ചു കൊണ്ടിരുന്നു... പക്ഷെ എത്ര കുടിച്ചിട്ടും എന്‍റെ വിശപ്പിനു ആശ്വാസം കിട്ടിയില്ല..  ആളികത്തുന്ന വയര്‍ പിന്നെയും ആളി കത്തി തുടങ്ങി... 
ഞാന്‍ ആ പൈപ്പ് ആ പ്ലാസിറ്റിക്ക് കൊണ്ട് തന്നെ കെട്ടി...    
ഞാന്‍ അത് കെട്ടി തീര്‍ന്നില്ല എന്‍റെ തോളില്‍ ഒരാള്‍ കൈവച്ചു...  ഞാന്‍ അയാളെ മുഖം ഉയര്‍ത്തി നോകി...  എന്നെക്കാള്‍ ഒരു രണ്ടു വയസ്സ് പ്രായം തോന്നിക്കുന്ന ഒരാളായിരുന്നു അത്.. 
എന്നെ കണ്ടതും അയാള്‍ എന്നോട്. " നിങ്ങളെ ഞാന്‍ ഇവിടെ ഒന്നും കണ്ടിട്ടില്ലല്ലോ.. , ആരാ നിങ്ങള്‍"
ഞാന്‍ പൈപ്പിന്‍റെ കേട്ട മുറുക്കി..  എഴുനേറ്റു" ഞാന്‍ ഫൌസിയയുടെ കൂടെ വന്നതാണ്, അവളുടെ സീനിയര്‍ ആണ്" . 
ഓ.. "കോയമ്പത്തൂരന്നു വന്നതാണോ " ..  അയാളുടെ മുഖത്ത് മരണവീട്ടിലാണന്നുള്ള ഒരു ഭാവം വരുത്തി എന്നോട് ചോദിച്ചു. 
ഞാന്‍" അതെ എന്ന് പറഞ്ഞു"
എന്‍റെ പേരും നാടും ഒക്കെ അയാള്‍ ചോദിച്ചു...  ഞാന്‍ അതിനൊക്കെ മറുപടി പറയുകയും ചെയ്തു...  വിശപ്പില്‍ അഭിമാനം കാത്തു സൂക്ഷിക്കാനയില്ല..  ഞാന്‍ കണ്ണ് മടക്കി ചോദിച്ചു..  " ഇവിടെ അടുത്തെവിടങ്കിലും ഹോട്ടലോ മറ്റോ ഉണ്ടാവോ ? "
അയാള്‍" എന്തെ രാത്രി ഒന്നും കഴിചില്ലായിരുന്നോ ? "
ഞാന്‍ " ഇല്ല ഞാന്‍ ഒന്നും കഴിചില്ലായിരുന്നു "
അയാള്‍ ഒരു മിനുട്ട് വെയിറ്റ് ചെയ്യുന്നു പറഞ്ഞു ആ തറവാട്ട് പുരയുടെ അടുക്കള ബാകത്തേക്ക് കയറി പോയി..  ഒരു മിനുട്ട് തികഞ്ഞില്ല....  ഒരു പ്രായമായ കറുത്ത മുഖ മക്കനിയിട്ട..  ഒരു സ്ത്രീ അയലോടപ്പം പുറത്തോട്ട് വന്നു..
ആ സ്ത്രീ. " ബരീം ഞമ്മള്‍ടെ പൊരേക്ക് പോവാം "
മതിലുകള്‍ കൊണ്ട് തിരിക്കാത്ത ആ പുരയിടത്തില്‍ അടുത്ത് തന്നെ ഉള്ള ഒരു വീട്ടിലോട്ട് എന്നെ കൂട്ടികൊണ്ടപോയി...  വയറു നിറയെ ചോറും കറിയും തന്നു...  പിന്നെ  ഉടുക്കാന്‍ ഒരു കള്ളി തുണിയും പിന്നെ ബനിയനും തന്നു..
എന്നിട്ട ആ മുഖമക്കനയിട്ട സ്ത്രീ .. തിരിച്ചു ആ വലിയ മരണ വീട്ടിലോട്ട് പോയി..  ഞാനും പിന്നെ എന്നെ അവിടേക്ക് കൂട്ടി കൊണ്ട് പോയ അയാളും അവിടെ ഇരുന്നു...  ഭക്ഷണം വിളമ്പി തന്നപ്പഴെ അയാള്‍ അയാളെ പരിജയ പെടുത്തിയിരുന്നു.. 
അയാളുടെ പേര് മുഹമ്മദ്‌ ഫാറൂഖ് കൊച്ചിനിലെ ഒരു പ്രധാന ലോ കോളേജില്‍ രണ്ടാം വര്‍ഷക്കാരനാണ്..  പിന്നെ ആ വീട് ഫൌസിയയുടെ ഉപ്പയുടെ അനിയന്‍റെ വീടാണത്രേ...  മുഹമ്മദ് ഫാറൂക്ക് ഫൌസിയയുടെ സഹോദരനും..... 
എന്നെ കുറച്ചും ഞാന്‍ പഠിക്കുന്നതിനെ കുറിച്ചും ഫാരൂഖ് ഒരു പാട് ചോദിച്ചു മനസ്സിലാക്കി..
ഞാന്‍ മനസ്സില്‍ ഒളിപ്പിച്ച ആ ചോദ്യം സംസാരത്തിനിടയില്‍ ഫാറൂക്കിനോട്  ചോദിച്ചു..
എന്തിനാ രാവിലെ കബറടക്കം ചെയ്യുന്നത് ....  എന്തിനാണ് ഫൌസിയയുടെ ഉപ്പയെ ഐസ് പെട്ടിയില്‍ വെക്കുന്നത് എന്ന്..
ഫാറൂഖ് പറഞ്ഞു എന്‍റെ മൂത്തമ്മ ( വലിയ അമ്മ- മൂത്ത അമ്മ) സൌദിയില്‍ നിന്നും വെരാനുണ്ട്... 
ഞാന്‍ പിന്നെ ചോദിച്ചു അര് ?
ഫാറൂഖ് ഫൌസിയയുടെ ഉമ്മ നാളെയെ എത്തു, പുറപ്പെട്ടിട്ടുണ്ട് എന്ന് പറഞ്ഞിരുന്നു..
പിന്നെ ഞാന്‍ ഒരു ചോദ്യം കൂടി ചോദിച്ചു..  അതെന്താ..  ഫൌസിയയുടെ ഉമ്മ ആവിടെ..  ?
ആ ചോദ്യത്തിനു ഉത്തരമായി അവന് പറയാനുണ്ടായിരുന്നത് ഒരു കഥയായിരുന്നു..
മലപ്പുറത്ത് നിന്നും നാട് വിട്ടു പോയ അവന്‍റെ മൂത്താപ്പയുടെ ( വലിയ അച്ഛന്‍ ) കഥ ,
ഒരു മലരാരണ്യത്തിന്‍റെ കഥ.

(തുടരും )
    

Share this:

CONVERSATION

0 comments:

Post a Comment