image1 image2 image3 image3

HELLO I'M AN ENGINEER|WELCOME TO MY DIARY|I LOVE TO WRITE HERE|ഇത്‌ കഥയല്ല !!|എന്‍റെ ജീവിതമാണ്|ഞാൻ വലിച്ച് തീര്‍ത്ത എന്‍റെ ശ്വാസമാണ് .

കുറച്ച്‌ കുറിപ്പുകൾ.

ആദ്യ സാലറി അമ്മയുടെ ബാങ്ക് അകൗണ്ടിൽ ഇട്ടു.... ഇക്കാര്യം ഞാൻ അമ്മയോടും അച്ഛനോടും പറഞ്ഞപ്പൊൾ ഉണ്ടായ സന്തൊഷം എനിക്ക് ഫൊണിൽ അവരുടെ ശബ്ദം കെട്ടപ്പോൾ തന്നെ മനസ്സിലായി. .. കഴിഞ്ഞ ദിവസങ്ങൾ മുഴുവനും ഒരേ പോലെ ഓടി കൊണ്ടിരുന്നു..  രാവിലെ വഴുകി എഴുന്നേൽക്കൽ, ചയകുടി കഴിഞ്ഞു ഒരു 11  ആവുമ്പോൾ കോളേജിൽലൊട്ട് ഒന്ന് പോയിട്ട് വരും പിന്നെ ഞങ്ങൾ എട്ടുപേരും ദിവസം മുഴുവൻ ആ പാർക്കിൽ ചിലവഴിക്കും...  അങ്ങിനെ പോയികൊണ്ടിരിക്കുന്നു ജീവിതം.....  ചില ചില കള്ളം പറച്ചിലുകളും , തമാശകളും പിന്നെ കളിക്കലും .. ഓരോരുത്തരുടെ കുറ്റം പറഞ്ഞും സന്തോഷത്തോടെ ഉള്ള ലൈഫ് .. ഇപ്പൊ ഇതിനെ പറ്റി ചിന്തിച്ചാൽ എനിക്ക് നൊസ്റ്റാൾജിയ വന്നു തുടങ്ങും ...  കാരണം ..  ആ കഴിഞ്ഞ നാല് വര്ഷം ..
അത് മറക്കാൻ കഴിയാത്ത അത്ര മനസ്സിൽ  പതിഞ്ഞു പോയി.. .. വർഷങ്ങൾ കഴിഞ്ഞാൽ ആ ഗോൾഡൻ നിമിഷങ്ങൾ മറക്കില്ല!.
അന്ന് മൂന്നാവർഷ എഞ്ചിനീയറിംഗ് പഠനം തുടങ്ങിയിട്ട് അഞ്ചു മാസങ്ങൾ ആയിരിന്നു അതിനിടക്ക് അഞ്ചാം സമിസ്റ്റർ എക്സാമും കഴിഞ്ഞിരുന്നു... ആ സെമിസ്റ്ററിൽ  സപ്ലി ഒന്നും കിട്ടിയില്ലങ്കിലും .. ആദ്യത്തെ സപ്ലി അങ്ങിനെ തന്നെ അവശേഷിച്ചിരുന്നു.. ദീപ്തിക്കും ആ എട്ടു മലയാളികൾക്കും അത് പോലെ തന്നെ ആയിരുന്നു.  അവർ ക്കും പഴയ സപ്ലികൾ ക്ലിയർ ആയിരുന്നില്ല !,
ആ സമയത്താണ് പ്ലെസ്മൻറെ  ട്രെയിനിംഗ് എന്ന്  പറഞ്ഞു ഒരു ട്രെയിനിംഗ് പ്രോഗ്രാം കോളേജ നടത്തിപ്പുകാർ തുടങ്ങി വച്ചത്... അവിടെ ആയിരുന്നു ... ജീവിതത്തിൽ മറക്കാൻ കഴിയാത്ത ചില പ്രശനങ്ങ ളുടെ തുടക്കവും .
ഞങ്ങളുടെ സപ്ലികളുടെ കണക്കുകൾ അനുസരിച്ച് , ഞങ്ങളെ പല ലെവലുകലായി തിരിച്ചത് അന്നായിരുന്നു..
ആ കാരണത്താൽ ഞങ്ങൾ പത്ത്  മലയാളികൾ .. പത്ത് ലവലുകലായി പിരിക്കപ്പട്ടു .. പത്ത് ലവലുകലക്കും പത്തു സമയങ്ങ ളിൽ ക്ലാസുകൾ ആക്ക പെട്ടു .. ഞാൻ അഞ്ചാമത്തെ ലവലിൽ ആയിരുന്നു... മാർക്ക് കൂടുതൽ ഉള്ളവരും .. എല്ലാ സെമിസ്റ്ററിലും പാസായ ആളുകളും ആദ്യ ലവലുകളിൽ തിങ്ങി നിറഞ്ഞിരുന്നു...  അങ്ങിനെ എന്നും കളി പറഞ്ഞും .. ഷയർ ചെയ്തും ... കൂട്ടുകൂടിയും നടന്ന ഞങ്ങൾ പത്തു മലയാളികളും ഒറ്റപട്ടു തുടങ്ങി .... പരീക്ഷ കാലങ്ങളിൽ മാത്രമേ  ഇതുപോലെ ഞങ്ങൾ വേർ പിരിക്കപ്പടാറൊള്ളൂ.... 
എല്ലാ എഞ്ചിനീയറിംഗ് പഠിക്കുന്ന കുട്ടികളുടെ മനസ്സിലും ..  ഒരു ഡ്രീം ഉണ്ടായിരിക്കും..  നല്ല കമ്പനിയിൽ ജോലി .. നല്ല ശമ്പളം .. നല്ല ലൈഫ് ... ഞാനും എൻറെ കൂട്ടുകാരും ഇതുപോലെ ഒക്കെ സ്വപനം കാണുന്നവരായിരുന്നു.
മൂന്നാവർഷ  അവസാന സെമിസ്റ്ററിൽ ഞങ്ങള്ക്ക് പരസ്പരം കാണാൻ പോലും സമയം കിട്ടാതെ ആയി... പുട്ടിനു തേങ്ങ ഇടുന്നത് പോലെ ക്ലാസ്സുകളും , ഇംഗ്ലീഷ് ഗ്രാമർ ക്ലാസുകളും , ഇന്റർവ്യൂ ക്ലാസുകളും .. അങ്ങിനെ പല ക്ലാസുകളും ഞങ്ങളുടെ മേല അടിചെല്പ്പിക്കാൻ തുടങ്ങി..  ആ സമയത്തായിരുന്നു കോളെജ് പ്രിൻസിപ്പാൾ ഒരു നോട്ടിസ് അനൗൻസ് ചെയ്തത് .. " സപ്ലി ഉള്ള ഒരു വിദ്യാർഥികൾക്കും, ഇന്റർവ്യൂൽ  പങ്കടുക്കാൻ അനുവാതം തരില്ല! " ഇതായിരുന്നു ആ അനൗൻസിൽ പറഞ്ഞത്.. 
അല്ലറ ചില്ലറ ഒഴപ്പി കിട്ടിയ മൂന്ന് സപ്ലി എങ്ങിനെ എങ്കിലും എഴുതി എടുക്കാൻ ഞാൻ അന്ന് തിരുമാനിച്ചു..
ആ സെമിസ്റ്റരിൽ ഞാൻ പഠിക്കാത്ത വിഷയങ്ങൾ ഇല്ല ... ഒരു പരീക്ഷണത്തിനു തയ്യാർ എടുക്കുന്ന ഒരു യന്ത്ര മനുഷനെ പോലെ ഓരോ കാര്യങ്ങളും എന്നെ അടിച്ചേൽപ്പിക്കാൻ തുടങ്ങി.. രാവിലെ ഒന്പത് മണിക്ക് കോളേജിൽ പോയാൽ ഹോസ്റ്റലിലോട്ടു തിരിച്ചു വരുന്ന സമയം രാത്രി പന്ത്രണ്ടു മണി ആണ് .. അതിനടക്ക് കിട്ടുന്ന ഒരു ലഞ്ച് ടൈം ആണ് അകെ കിട്ടുന്ന ഒഴിവു സമയം .
ആ സമയത്ത് പോലും ദീപ്തിയും പിള്ളേരെയും കാണാൻ കിട്ടാതെ ആയി..  ആ പഴയ കളി ചിരികളും .. ഒഴിവു സമയങ്ങളും.. കളിയാക്കാലും .. സോപ്പേ!.. എന്നാ വിളിയും കുറച്ചു ദിവസങ്ങൾ  ഇല്ലാതെ ആയി....
ശരിക്കും ആ സംയങ്ങളിൽ ഒറ്റപട്ട അവസ്ഥയായിരുന്നു.. 
രണ്ടുമാസം കഴിഞ്ഞല്ല !, മൂന്നാവർഷ അവസാന സെമിസ്റ്റർ  പരീക്ഷയും ട്രെയിൻ പിടിച്ചു വന്നു...   ചില സമയങ്ങളിൽ പുസ്തകം കാണുമ്പോൾ വെറുപ്പ് ഇല്ലാതില്ല... ഇതൊക്കെ എന്തിനു പഠിക്കുന്നു എന്നോക്കെ ഞാൻ ചിന്തിക്കാൻ തുടങ്ങിയിരുന്നു..
കയ്യിൽ  കാശില്ലാത്തത് കൊണ്ട് ചില വിഷയങ്ങളുടെ പുസ്തകം പോലും ഞാൻ ആ സെമിസ്റ്റരിൽ വാങ്ങിയുരുന്നില്ല..ലൈബ്രറിയിൽ പോയാൽ ഞങ്ങളുടെ സെമിസ്റ്ററിലെ റിലേറ്റട്  ആയ പുസ്തകങ്ങൾ ഒകെ കിട്ടും പക്ഷെ സ്മിസ്റ്ററിലെ സിലബസ് വച്ച് തേടി പിടിച്ചു പഠിക്കുന്നത് ഇച്ചിരി മടി പിടിച്ച കാര്യം ആയതു കൊണ്ട് ലിബ്രറിയിൽ നിന്നും പുസ്തകം എടുക്കാറില്ല..
പിന്നെ ചെയ്യാറുള്ളതു നന്നായി പഠിക്കുന്ന കുട്ടികളുടെ നോട്ട് വാങ്ങി ഓരോ ഫോട്ടോകോപ്പി എടുക്കുക എന്നുള്ളതാണ്..  അത് നോക്കി പഠിച്ചാൽ 90% മാർക്ക് കിട്ടില്ലങ്കിലും പസാകാനുള്ള മാര്ക്ക് ഒക്കെ കിട്ടും..
കയ്യിലുള്ള നോട്ട് ബുക്ക് കോപ്പി നോക്കി പഠിച്ചാ അന്ന് ഞാൻ പരീക്ഷ എഴുതാൻ പോയത്..
ഒരു പതിനഞ്ചു ദിവസം ഉണ്ടായിരുന്നു പരീക്ഷ.. ചില ദിവസം എനിക്ക് വണ്‍ഡേ മാച്ച് ആയിരുന്നു( സപ്ലി ഉള്ളവർ  ഒരു ദിവസം രണ്ടു പരീക്ഷ വരെ എഴുതണം, രാവിലെ പഠിച്ചു കൊണ്ടിരിക്കുന്ന സെമിസ്റ്ററിലെ എക്സാം, പിന്നെ ഉച്ച കഴിഞ്ഞു സപ്ലി കിട്ടിയ എകസാം... ഇങ്ങനെ പരീക്ഷ എഴുതുന്നതിനു ഞങ്ങളുടെ കോളേജിൽ ഉണ്ടായ ഒരു പേര് ആയിരുന്നു "വണ്‍ഡേ മാച്ച്"   ). അപ്പൊ നിങ്ങളുടെ മനസ്സിൽ  ഒരു സംശയം ബാക്കിൽ നിൽക്കുന്നുണ്ടായിരിക്കും ല്ലേ ?
എങ്ങിനെ ഒരു ദിവസം രണ്ടു പരീക്ഷക്ക് പഠിക്കുന്നത് എന്നല്ലേ..!?.
അതാണ്‌ എങ്ങിനീയർമാര്... പഠിച്ചെ പറ്റു .. ഇതുപോലെ പരീക്ഷ എഴുതിയെ പറ്റു...
എന്തൊക്കയോ അറിയാവുന്നത് എഴുതി വച്ച് ഉച്ചക്ക് മുന്പുള്ള പരീക്ഷ തീർക്കും.. പിന്നെ കിട്ടുന്ന ഒരു നാലു മണികൂർ  കൊണ്ട് അടുത്ത പരീക്ഷക്കുള്ള തയ്യറടുപ്പുകൾ നടക്കും..
ആ സമയത്തൊക്കെ കോളേജു വരാന്ത കാണാൻ നല്ല രസമായിരിക്കും..

ആണ്‍ പെണ്‍ വിത്യാസമിലാതെ ... ബുക്കില്‍ തല താഴ്ത്തി ഇരിക്കുന്ന ഒരു പാട് കുട്ടികളെ നിങ്ങള്‍ക്ക് കാണാം.. ഇത് എല്ലാ എഞ്ചിനീയറിംഗ് കോളേജുകളില്‍ കാണാവുന്ന ഒരു ഏക കാഴ്ചകളാണ്.. പ്രത്യേകിച്ചും ഈ പ്രിവറ്റ് എഞ്ചിനീയറിംഗ് കൊലെജുകലിലാണ്
ഇത് കണ്ടു വെരാറുള്ളത്...  ഒരു ആറു മാസം കൊണ്ട് പഠിക്കേണ്ടത് അവര്‍ മൂന്ന്‍ മണിക്കൂര്‍ കൊണ്ട് പഠിക്കും ...  ഈ കഴിവിനെ ഞാന്‍ എങ്ങിനെ വിശേഷിപ്പിക്കേണ്ടത് എന്ന് എനിക്കറിയില്ല... പല പിള്ളേര്‍ക്കും താ മേലെ പറഞ്ഞ കഴിവുള്ളവരാണ്... 
പിന്നെ, അന്നത്തെ ഏകാസാമുകള്‍ ഞാന്‍ എങ്ങിനെ എഴുതി എന്ന് എനിക്കോര്‍മയില്ല...  പക്ഷെ റിസള്‍ട്ട് വന്നാപ്പോള്‍ എല്ലാ വിഷയങ്ങള്‍ക്കും നല്ല മാര്‍ക്ക് വാങ്ങിച്ചു ന്നു മാത്രമേ ഓര്‍മയുള്ളൂ . സത്യം പറയാല്ലോ..
സപ്ലി ചേര്‍ത്ത് ആ വര്ഷം ഞാന്‍ എഴുതിയത് 12 വിഷയങ്ങള്‍ ആയിരന്നു...  ഞാന്‍ എങ്ങിനെ പാസായത്ന്നു എനികിതുവരെ പ്ടികിട്ടിയിട്ടില്ല....  ഭാഗ്യം എന്ന് വെണമങ്കില്‍ പറയാം..  പിന്നെ പടച്ചവന്‍റെ കഴിവ് എന്നും പറയാം..  ഏതായാലും എല്ലാ വിശ്യങ്ങല്‍ക്കും പാസായിരുന്നു..
അതുപോലെ താനെ ദീപ്തി സപ്ലി കിട്ടിയ വിഷയങ്ങള്‍ക്ക് 90 മാര്‍ക്ക് വാങ്ങിച്ചിരുന്നു.. പഠിക്കുന്ന പിള്ളേര്‍ അങ്ങിനെയാ ,,,, സപ്ലി ആണങ്കിലും നല്ല മാര്‍ക്ക് വാങ്ങി പാസാകും...
ആ സെമിസ്റ്റര്‍ ലീവില്‍ ഞാന്‍ വീടിലോട്ടു പോയില്ല!!, അകെ കിട്ടിയ ലീവ് ഒരു മൂന്നു ദിവസ്മായിരുന്നു..  ആ ദിവസങ്ങള്‍ ഞാന്‍ കോളേജ് ഹോസ്റ്റലില്‍ തന്നെ തങ്ങി..  മൂന്നു ദിവസം ഇരുന്നു...  കയ്യിലെ ഡയറിയില്‍
കഴിഞ്ഞതല്ലാം കുറിച്ചിട്ടു കൊണ്ടിരുന്നു..  ആ മൂന്ന്‍ ദിവസം രാവും പകലും ഞാന്‍ എന്‍റെ ഡയറിയോടപ്പമായിരുന്നു ചിലവഴിച്ചത് ...

എഞ്ചിനീയര്‍ പഠനത്തിന്‍റെ നാലാം വര്‍ഷത്തിലേക്ക്, ആ അവസാന വര്‍ഷത്തെ , കണ്ണീരിന്‍റെയും വേര്‍പാടിന്‍റെയും വര്‍ഷത്തെ , ഞാന്‍ എന്‍റെ ഡയറി അടച്ചു വച്ച് കാത്തിരുന്നു...............  

Share this:

CONVERSATION

0 comments:

Post a Comment