image1 image2 image3 image3

HELLO I'M AN ENGINEER|WELCOME TO MY DIARY|I LOVE TO WRITE HERE|ഇത്‌ കഥയല്ല !!|എന്‍റെ ജീവിതമാണ്|ഞാൻ വലിച്ച് തീര്‍ത്ത എന്‍റെ ശ്വാസമാണ് .

ഏഴു ദിവസത്തെ വിയർപ്പിന്റെ മൂല്യം

പലരും ചോദിക്കാന്‍ തുടങ്ങിയിരിക്കുന്നു എഞ്ചിനീയര്‍ എന്താ ഇടക്ക് ഇടക്ക് മുങ്ങുന്ന്നത് എന്ന്.. 
അതിനൊരു മറുപടി തരാം , ഞാന്‍ മുങ്ങുന്നതല്ല ....  എന്‍റെ ചില പ്രശനങ്ങള്‍ അല്ല ... കുറെ പ്രശ്നങ്ങള്‍ ഒക്കെ ഉണ്ട് , പിന്നെ എഞ്ചിനീയര്‍ കഞ്ഞി കുടിക്കെണ്ടേ സാലറിയും വേണം ജീവിക്കാന്‍ അതുകൊണ്ട് ഇച്ചിരി പണി തിരക്കും ഉണ്ടായിരുന്നു...
ചില സംയങ്ങളില്‍ ഫോണ്‍ കൈകൊണ്ട് തൊടാന്‍ പോലും സമയം കിട്ടാറില്ല.. കഴിഞ്ഞ ബക്രീദിന് പോലും ഞാന്‍ വീട്ടില്‍ പൊയിരുന്നില്ല.. ഞാന്‍ ഈ പറയുന്ന കാര്യങ്ങള്‍ ഒക്കെ വായനകാരായ നിങ്ങള്‍ക്ക് മനസ്സിലാകും എന്ന് വിചാരിക്കുന്നു..

ഇനി നമുക്ക് എന്‍റെ കഥയിലോട്ടു പോവാം ..  ദീപ്തിയുടെ മൂഡ്‌ ഓഫ് മരികിട്ടിയതോടെ ബാക്കിയുള്ള എട്ടുമാലയാളികളും ഊര്‍ജസ്വലരായി ... ജോലിയോ, പഠനമോ ഇല്ലാത്ത ആ ദിവസങ്ങളില്‍ നേരം കാലഞ്ഞിരുന്നത്.. കോളേജ് എനിക്ക് വാങ്ങി തന്ന ക്യാമറ ഉപാഒകിചായിരുന്നു..
ചുമ്മ കുത്തിയിരുന്നു..  ഓരോ ക്ലിക്കും അടിച്ചു കൊണ്ടേ ഇരിക്കും... രാത്രി സമയങ്ങളില്‍.. പഴയ സെമിസ്റ്ററില്‍ കിട്ടാനുള്ള പേപ്പറുകള്‍ കുത്തിയിരുന്നു നോക്കും...  ഒരു പ്രാവശ്യം സപ്ലി കിട്ടിയ പേപ്പര്‍ പിന്നെയും മറിച്ചു നോക്കാന്‍ എല്ലാ എഞ്ചിനീയര്‍മാര്‍ക്കും മടി തന്നെ ...!!!..
എനിക്കെ അകെ മൊത്തം മൂന്നു സപ്ലി കൂടി ബാക്കി ഉണ്ട്..  അങ്ങിനെ ഇരിക്കെ ആണ് ഇടി പൊട്ടിയ മഴയില്‍ കോളേജ് ലാബിലുള്ള മുഴുവന്‍ കമ്പ്യൂട്ടര്കളും പുകഞ്ഞത് ...
ഇക്കാര്യം ഞങ്ങളെ അറിയിക്കാന്‍ എത്തിയ കോളേജിലെ കംപ്യൂട്ടര്‍ എഞ്ചിനീയര്‍ക്ക് അതൊക്കെ നേരെ ആക്കാന്‍ നാലു പേരെ വേണം എന്ന് പറഞ്ഞു..
പ്രിന്‍സിപ്പാള്‍ സജസ്റ്റ് ചെയ്ത പേരുകളുടെ കൂട്ടത്തില്‍ എന്‍റെ പേരും ഉണ്ടായിരുന്നു..  ..

അങ്ങിനെ ആദ്യ എഞ്ചിനീയറിംഗ് റിയല്‍ ടൈം പ്രോജെക്റ്റ്റില്‍ ഞാനും ഒരു പങ്കാളി ആവാന്‍ പോകുന്നു...  കമ്പ്യൂട്ടര്‍ നെറ്റ്വര്‍ക്കിംഗ്...  ഒരു ചൊറ പിടിച്ച പരിപാടിയാണു എന്ന് ഞാന്‍ മുന്‍പേ കേട്ടിട്ടുണ്ട്.. . പ്രോജക്റ്റ് കയ്യില്‍ വാങ്ങിയ നിമിഷം.. കോളജിലെ കമ്പ്യൂട്ടര്‍ എഞ്ചിനീയര്‍ പറഞ്ഞത്.
ഇത് ക്ലാസ് റൂം അല്ല ... റിയല്‍ പ്രോജക്റ്റ് ആണ് .. നല്ല പോലെ ശ്രദ്ധിച്ചു ജോലി ചയ്യുക ... എന്നായിരുന്നു..  കൂട്ടത്തില്‍ എന്താണ് കോളേജിലെ കമ്പ്യൂട്ടര്‍കള്‍ക്ക് സംഭവിച്ചത് എന്നും അയാള്‍ വ്യകതമാക്കി..

ഇടിമിന്നല്‍ ഏറ്റ് കോളജ് നറ്റ് വര്‍ക്കിലെ മുഖ്യ ഭാകാമായ സെര്‍വര്‍(കോളജിലെ അടിസ്ഥാന വിവരങ്ങള്‍ സൂക്ഷിച്ചു വക്കാനും, നെറ്റ് ഷയര്‍ ചെയ്യാനും, ഓരോ കുട്ടികളുടെ മാര്‍ക്ക് വിവരങ്ങള്‍ , ഹാജര്‍ പട്ടികകള്‍ സൂക്ഷിച്ചു വക്കപ്പട്ട  ഒരു സൂപര്‍ കമ്പ്യൂട്ടര്‍ ആണ് സെര്‍വര്‍)  അടിച്ചു പോയിരിക്കുന്നു..  കൂട്ടത്തില്‍ കണക്കറ്റ് ചയ്യപ്പട്ട എല്ലാ കമ്പ്യൂട്ടറുകളും പൊകഞ്ഞു പോയി....   
കോളേജിലെ കമ്പ്യൂട്ടര്‍ എഞ്ചിനീയരുടെ നിര്‍ദേശങ്ങള്‍ അനുസരിച്ച് .... ഞങ്ങള്‍ ജോലി ചെയ്യാന്‍ തുടങ്ങി..  കമ്പ്യൂട്ടര്‍കളിലും പാലതും പുകഞ്ഞു പോയിരിന്നു....   ആദ്യം എന്തൊക്കെ വസ്തുകള്‍ വര്‍ക്ക് ചെയ്യുന്നില്ല ..
എന്ന് ഓടിറ്റ് ചെയ്ത് ഒരു ചെറിയ ലിസ്റ്റ് തയ്യാറാക്കി.. പിന്നെ അതൊക്കെ വാങ്ങാനുള്ള ചിലവിനെ സൂചിപ്പിക്കുന്ന ഒരു ലഘു ലേഖയും തയ്യറാക്കി..
പറഞ്ഞ സാധാനങ്ങള്‍ കോളേജില്‍ എത്താന്‍ ഒരു രണ്ടു ദിവസം പിടിച്ചു...  ഓരോ കമ്പ്യൂട്ടറുകളുടെ തകരാറുകള്‍ മനസ്സിലാകി കേടു വന്ന ഭാഗങ്ങള്‍ മാറ്റി പുതിയ ഭാഗങ്ങള്‍ വച്ചു പിടിപ്പിച്ചു...  എനിക്ക് ഇതേ പറ്റി ഒന്നും അറിവില്ലായിരുന്നു..  പലരും ച്യ്യ്നത് നോക്കിയും അറിയാവുന്നവരോട് ചോദിച്ചും..  ഞാന്‍ വര്‍ക്ക് ചെയ്തു.. 
രണ്ടു ദിവസങ്ങള്‍ കൊണ്ട് എല്ലാ കമ്പ്യൂട്ടറുകളും നേരെ ആക്കി , 
കൂടെ ഉണ്ടായിരുന്ന കമ്പ്യൂട്ടര്‍ എഞ്ചിനീയര്‍ സെര്‍വര്‍ ഓണ്‍ ചെയ്തു ....  വര്‍ക്ക് ആകുന്നുണ്ട് .. ഇനി അടുത്തത് നെറ്റ്വര്‍ക്കിംഗ്....  ഓരോ കോളേജുകളിലും ഇന്റര്‍നെറ്റ്‌ യൂസ് ചയ്യുന്നതിനു കുറെ വിധി വിളക്കുകള്‍ ഉണ്ട്..
കോളേജ് നെറ്വര്‍ക്കില്‍ ഫെസ്ബുക്ക് തുടങ്ങിയ സോഷ്യല്‍ മീഡിയകള്‍ ബ്ലോക്ക് ചയ്യപടണം. അതുപോലെ തന്നെ പോണ്‍ സൈറ്റുകളും ബ്ലോക്ക് ചയ്യ പടണം.. കോളേജിലെ കംപ്പുട്ട്ര്‍ എഞ്ചിനീയര്‍ ഇതേ കുറിച്ചു ഒരു ക്ലാസ് തന്നെ എടുത്ത് തന്നു... 
എങ്ങിനെ ഒക്കെ ഇതൊക്കെ ബ്ലോക്ക് ചയ്യാം , എന്നതിനെ പറ്റിയും അയാള്‍ ഞങ്ങള്‍ക്ക് പറഞ്ഞു തന്നു... 
ഒരാഴ്ച കൊണ്ട് ....  പുകഞ്ഞു പോയ കോളജിലെ മുഴുവന കംബ്യൂടരുകളും വര്‍ക്ക്‌ ചയ്യിപ്പിച്ചു..  ഇത് പ്രിന്‍സിപ്പാള്‍ തന്നെ നേരേ കണ്ടു ബോദ്യപട്ടു.

അങ്ങിനെ ഒരാഴചത്തെ ഒഴിവില്ല ജോലിയില്‍ അവശനായ ഞാന്‍ ഹോസ്റ്റലിലോട്ട് നടന്നപ്പഴാണ് പിന്നില്‍ നിന്ന് കൂടെ വര്‍ക്ക് ചെയ്തവന്‍ വിളിച്ചത് .... റയാന്‍ നിക്ക്.. താ ഇത് നിനക്ക് തരാന്‍ പറഞ്ഞു.. 
അവന്‍റെ കയ്യില്‍ ഒരു 3500രൂപ ഉണ്ടായിരുന്നു...  കയ്യല്‍ വച്ചു നീട്ടിയിട്ട് പറഞ്ഞു .. ഏഴു ദിവസം ജോലി ചെയ്തlതിതിന്‍റെ ശമ്പളം മാണത്രേ...

ആദ്യ ശമ്പളം ... രണ്ടു കൈ നീട്ടി ഞാന്‍ അത് വാങ്ങിച്ചു ... 

ഏഴു ദിവസത്തെ എന്‍റെ വിയര്‍പ്പിന്‍റെ മൂല്യം ..


     

Share this:

CONVERSATION

0 comments:

Post a Comment