image1 image2 image3 image3

HELLO I'M AN ENGINEER|WELCOME TO MY DIARY|I LOVE TO WRITE HERE|ഇത്‌ കഥയല്ല !!|എന്‍റെ ജീവിതമാണ്|ഞാൻ വലിച്ച് തീര്‍ത്ത എന്‍റെ ശ്വാസമാണ് .

യാചകൻ

രാവിലെ ഒരു എട്ടുമണിയോടെ ഞാൻ കോയമ്പത്തൂരിൽ എത്തി ... ഇന്നലെ ഉറങ്ങാത്തത് കൊണ്ട് കണ്ണിൽ ഇരുണ്ട ചുവപ്പു കയറിയത് ഓരോ ഇമയിലും അറിയാൻ കഴിയുമായിരുന്നു. എന്താന്നില്ലാത്ത മനസ്സിൽ വെറും ആ പ്രോജക്ടിനെ കുറിചുള്ള ചിന്ത മാത്രമായിരുന്നു. രാവിലെ തന്നെ കോളേജിലോട്ടുള്ള ആദ്യ തമിഴ്‌നാട് സർക്കാർ വണ്ടി പിടിച്ചു... രണ്ടു മണികൂർ നീണ്ട ആ യാത്രയിൽ ഞാൻ ഉറങ്ങി പോയതറിഞ്ഞില്ല. അല്ലേലും നമ്മൾ ഒരു പാട് ടെൻഷൻ ഉണ്ടാകുമ്പോൾ സ്വാഭാവികമായുംഉറങ്ങി പോവും ... എനിക്ക് സംഭവിച്ചതും അത് തന്നെ .... മനുഷ്യൻ അങ്ങിനെ ആണ്... പ്രശ്നങ്ങളും , പരിഹാരങ്ങളും... അത് എല്ലാ ജീവജാലങ്ങളും ഈ ഭൂമിയിൽ അനുഭവിക്കവേണ്ടയാണ്, മനുഷ്യന് ഇത്രേ കൂടെ ഉണ്ടെന്ന് മാത്രം... കോളേജിന്റെ ഗേറ്റിലത്തിയ ഉടൻ എന്നെ കണ്ടക്ടർ വിളിച്ചുനർത്തി. അരണ്ട ആ ഇടറിയ ശബ്ദം എനിക്ക് ഒരു ഗർജനമായി അനുഭവപെട്ടു ..അതായിരിക്കാം ഞാൻ ഞട്ടി ഉണർന്നത്... കയ്യിലുള്ള ലാപ്ടോപ്പിന്റെ ബാഗ് തോളിൽതൂക്കിയിട്ട് ഞാൻ പുറത്തോട്ടിറങ്ങി. നല്ല ചൂടുണ്ട് ... ചുട്ട് പഴുത്ത് കിടക്കുന്ന റോഡിൽ നിന്നും നീരാവി ഉയർന്നു പോവുന്നത് നമുക്ക് കാണാം. ശരിക്കും പറഞ്ഞാൽ അവിടെ ഒരു മനുഷ്യ കുഞ്ഞു പോലും ഉണ്ടായിരുന്നില്ല... ഗേറ്റിലോട്ടു കടന്നപ്പോഴേക്കും ... പിന്നിൽ നിന്നുമോര് തമിഴൻ ശബ്ദം എന്നെ വിളിച്ചു . "തമ്പി എൻകെ പൊരിങ്കെ , കോളേജിൽ എല്ലാർക്കും വെക്കേഷൻ എന്നു തരിയതാ... " പരിചയം ഇല്ലാത്ത ആ ശബ്ദം കേട്ടപ്പഴേ എനിക്ക് തോന്നി .. പുതിയ ആരെങ്കിലും ആയിരിക്കും ന്ന് ...എസ്സ് ഞാൻ ഉദ്ദേശിച്ചത് പോലെ തന്നെ ... അത് ഗേറ്റിലെ പുതിയ വാച്ചർ മനായിരുന്നു...
ഞാൻ അതിനു മറുഓഡി കൊടുത്തു ... അണ്ണാ ഞാൻ ഇവിടെ ഇപ്പൊ പ്രോജക്ട് റിവ്യൂ ചെയ്ത കൊണ്ടിരിക്കാ.. നിങ്ങൾക്ക് എന്നെ അറിയില്ലേ... ശരിക്കും പറഞ്ഞാൽ അങ്ങേരെ ഞസം ഇതുവരെ ഇവിടെ കണ്ടിട്ടില്ല... പുതിയ ഒരക്കു മതിയാണെന്നു തോന്നു.
അയാൾ: തമ്പി ഇങ്ങേ കോളേജ് എല്ലാം ക്ളോസ് ... ഇപ്പൊ വെക്കേഷൻ ടൈം ഇല്ലെയാ ...

ഞാൻ: അണ്ണാ എനിക്ക് വെക്കേഷൻ തുടങ്ങിയിട്ടില്ല , നാളെ എന്റെ പ്രോജക്ട് റിവ്യൂ ആണ്... നിങ്ങൾക്ക് വേണേൽ എന്റെ എച് ഒ ടി യെ വിളിച്ചു നോക്കിക്കൊള്ളു...

അയാൾ: തമ്പീ ... എങ്കിട്ടെ യാരം ഉള്ളേ അൽലോ പണ്ണ കൂടാതെ എന്നു സോളർക്കെന്. (ആരേം ഉള്ളിലോട്ടു കടത്തതി വിടരുത് എന്നു പറഞ്ഞിട്ടുണ്ട്)

ഞാൻ: അണ്ണാ നിങ്ങൾ വേണമെങ്കിൽ ആരേലും വിളച്ചു നോക്കീം .. എനിക്ക് നാളെ എക്‌സമുണ്ട്... ഞാൻ ഇവിടെ ഹോസ്റ്റാലിലാണ് താമസം ... നാട്ടിൽ പോയതാണ്..

പഠിച്ച പതിനെട്ടു പണിയും നോക്കിയിട്ടും അങ്ങേര് എന്നെ ഉള്ളിലോട്ടു വിട്ടില്ല .... നല്ല ചൂടുള്ള വെയിലിൽ ലാപ്പ് ടോപ്പ് ബാഗ് തലയിൽ വെച്ച് ഗേറ്റിന്റെ മുൻ വശത്ത് പോയി ഇരുന്നു

ചുട്ടു പഴുത്ത് തിളക്കുന്ന റോഡിന്റെ മറു വശം ... മുഴുവൻ നീരവിയിൽ മങ്ങിയ അവസ്ഥയിൽ കാണാം...
എന്ത് ചെയ്യണം എന്നറിയാതെ കുറെ നേരം ആലോചിച്ചിരുന്നു.
ഏറെ അലയോജനകൾക്ക് ശേഷം ... ഫോണിലുള്ള ആ ഒരു രൂപ കളയാം എന്നു വിചാരിച്ചു. ഞാൻ എന്റെ എച്ച് ഒ ടി യെ ഫോണിൽ വിളിച്ചു... കാര്യങ്ങൾ ഇങ്ങനെ ആണെന്ന് പറഞ്ഞു.. കാര്യങ്ങൾ പറഞ്ഞു കൊണ്ടിരിക്കെ എതിർ ദിശയിൽ നിന്നും ഒരു കറുത്ത കാർ വന്നു കൊണ്ടിരുന്നു..ഇതിനിടയിലെന്നെ തടഞ്ഞ ആ സെക്യൂരിറ്റി ജീവനക്കാരൻ ആ കറുത്ത കാർ വന്നു നിന്നതും ഗേറ്റ് തുറന്നു ഉള്ളിലോട്ടു കടത്തി വിട്ടു... പക്ഷേ എന്നെ മാത്രം കടത്തിവിട്ടില്ല ... ഞാൻ അവിടെ തന്നെ നിൽക്കുകയായിരുന്നു.. ആകെ ഉണ്ടായിരുന്ന ഫോണിലെ കാശു മുഴുവൻ എച് ഒ ടി തിന്നു തീർത്തു ഇനി എന്റെ ഫോണിൽ ഒന്നും ഇല്ല.... ജീവ ചവമായി ... അത് അങ്ങിനെ പോക്കറ്റിൽ കിടക്കവേ ..... പുറത്തെ ചുട്ട് പഴുക്കുന്ന വെയിൽ ആറി തുടങ്ങി
ഞാൻ ഗേറ്റിന്റെ മുൻപിൽ ഒരു തെരുവ് തണ്ടിയെ പോലെ നിന്നു....

"അണ്ണാ....." പ്ലീസ് ... ഞാൻ ഇവിടെ തെന്നെ ആണ് പഠിക്കുന്നത് ... ആരെ വേണേലും വിളിച്ചു ചോദിച്ചോള്ളൂ...

എത്ര യാജിച്ചിട്ടും ഈ തെരുവ് തെണ്ടിക്ക് പ്രവേശനം നിഷേധിച്ചു... സമയം എന്നു പറയുന്ന വസ്തുത അത് ... അങ്ങിനെ പാഞ്ഞു കൊണ്ടിരിക്കും .... നിക്കാതെ ഓടി കൊണ്ടിരിക്കും ... ഞാൻ ഗേറ്റിന്റെ മുൻപിൽ തന്നെ വൈറ്റ് ചെയ്തു...

വെയിലിന്റെ ചൂടുള്ളത് കൊണ്ടാണന്ന് തോന്നും വിശപ്പ് ഒട്ടും തോന്നാത്ത അവസ്ഥ...

നേരം ഇരുട്ടി തുടങ്ങി .... നാളെ ന്റെ പ്രോജക്ട് റിവ്യൂ.
എല്ലാം കൂടെ എനിക്ക് ആലോചിച്ചിട്ട് പ്രാന്ത് പിടിച്ചിരുന്നു...

വെയിലിന്റെ ചൂടിൽ വിയർത്ത് ഒലിച്ച് ആകെ മുഷിഞ്ഞു നാറി രു ലരുവമായയ് നോക്കവേ ...
അസ്തമയ സൂര്യൻ മഞ്ഞ പ്രകാശം വർശിച്ച് റ്റാറ്റ പറഞ്ഞു പൂവാൻ നിക്കിന്ന സമയം...
ഉള്ളിലോട്ട് പോയ ആ കറുത്ത കാർ ഗേറ്റിന്റെ എതീർ വശത്ത് വന്നു ഹോണടിച്ചു..

പുറത്ത് നിന്ന വാച്ച് മാൻ ഗേറ്റ് തുറന്നും ...
പ്ലിങ്... ന്റെ മനസ്സിൽ ഒരു സാധനം അങ്ങോട്ട് ഉദിച്ചു...

ആ കാർ എടുക്കുന്നതിനു മുൻപേ തന്നെ ... എടുത്ത് ചാടി...

(തുടരും)

Share this:

CONVERSATION

0 comments:

Post a Comment